ഏഴകളിന്‍ ഊട്ടി
മനസ്സും ശരീരവും തണുപ്പിക്കാനും പ്രകൃതിയെ അടത്തറിയുവാനുമായി ലോകമെങ്ങും നിന്നുള്ള സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ഊട്ടി. ഊട്ടിയുടെ അത്രയും പകിട്ട് ഇല്ലെങ്കിലും ഊട്ടിയോളം മനോഹരമായ സ്ഥലമാണ് യേര്‍ക്കാട്.
PC:Santhoshj
തമിഴ്‌നാടിന്റെ വേനല്‍വസതി
തമിഴ്‌നാടിന്റെ ചൂടന്‍ കാലാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ താല്പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് യേര്‍ക്കാട്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:Aruna
യേര്‍ക്കാട് എന്ന പേരു വന്നകഥ
തമിഴില്‍ യേരി എന് വാക്കിന് തടാകം എന്നാണര്‍ഥം. ഇതിനോട് കാട് എന്ന വാക്ക് കൂട്ടി വന്നതാണ് യേര്‍ക്കാട്.
PC:Mithun Kundu
പറവകളുടെ പറുദീസ
പറവകളുടെ പറുദീസ എന്നും യേര്‍ക്കാട് അറിയപ്പെടുന്നു. ചെറുകുരുവിലകള്‍, അപൂര്‍വ്വങ്ങളായ കുരുവികള്‍ തുടങ്ങിയവരെ സുലഭമായി കാണുന്നതിനാല്‍ ഇവിടം പറവകളുടെ പറുദീസ എന്ന് അറിയപ്പെടുന്നു.
PC:Aruna
20 കൊണ്ടെ ഊസിവളവുകള്‍
20 കൊണ്ടെ ഊസിവളവുകള്‍ എന്താണെന്നു മനസ്സിലായോ.. നമ്മുടെ സ്വന്തം ഹെയര്‍പിന്‍ വളവുകള്‍. 20 വളവുകള്‍ കയറിയാണ് യെര്‍ക്കാട് എത്തുന്നത്. മൊത്തത്തില്‍ 32 കിലോമീറ്ററാണ് ഹെയര്‍പിന്‍ റോഡുള്ളത്.
PC: Stalinsunnykvj
യേര്‍ക്കാടിലെ മരതക തടാകം
യേര്‍ക്കാടിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ മരതക തടാകമാണ്. മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ തടാകത്തിലെ ബോട്ട് സവാരിയും ഏറെ ആകര്‍ഷകമാണ്.
ഈ തടാകത്തിന്റെ തൊട്ടടുത്തായാണ് അണ്ണാപാര്‍ക്ക് സ്ഥിതി ചെയ്യുന്നതും.
PC:Riju K
കിള്ളിയൂര്‍ വെള്ളച്ചാട്ടം
ഏര്‍ക്കാട് പോകുന്നവര്‍ മറക്കാതെ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് കിള്ളിയൂര്‍ വെള്ളച്ചാട്ടം. ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഈ വെള്ളച്ചാട്ടം ടൗണിന്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുന്നൂറടി ഉയരത്തില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത.
PC: JoistLNonglait
പഗോഡ പോയന്റ്
മനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ ആരെയും അതിശയിപ്പിക്കുന്ന സ്ഥലമാണ് പഗോഡ പോയിന്റ്. ടൗണിന്റെ മുഴുവന്‍ കാഴ്ചയും ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും.
PC: Yercaud-elango
സെര്‍വൊരായന്‍ ക്ഷേത്രം
യേര്‍ക്കാടിലെ ഏറ്റവും ഉയരമേറിയ മലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് സെര്‍വൊരായന്‍ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 5326 അടി ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്. ഇതൊരു ഗുഹാക്ഷേത്രം കൂടിയാണ്. ഇവിടുത്തെ ഗുഹയിലൂടെ കാവേരിയുടെ ഉത്ഭവം വരെ സഞ്ചരിക്കാമെന്നാണ് വിശ്വാസം.
PC: Aruna
ലേഡീസ് സീറ്റ്
സ്വാതന്ത്രത്തിനു മുന്‍പേ ബ്രിട്ടീഷുകാരായ സ്ത്രീകള്‍ ഉല്ലാസത്തിനായി വന്നിരുന്ന സ്ഥലമാണ് ലേഡീസ് സീറ്റ് എന്നറിയപ്പെടുന്നത്. വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നുള്ള കാഴ്ചകളാണ് ഏറെ ആകര്‍ഷകം.
PC: Mithun Kundu