Search
  • Follow NativePlanet
Share
» »ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര പുരാവസ്തു വകുപ്പ്

ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര പുരാവസ്തു വകുപ്പ്

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയു‌ടെ കീഴിലുണ്ടായിരുന്ന ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുണ്ടായിരുന്ന വിലക്കുകള്‍ നീക്കി.

ഡല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയു‌ടെ കീഴിലുണ്ടായിരുന്ന ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുണ്ടായിരുന്ന വിലക്കുകള്‍ നീക്കി. സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് എ‌ടുത്തു കളഞ്ഞിരിക്കുന്നത്. എങ്കിലും സ്മാരകം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്‍റെ സ്ഥിതി അനുസരിച്ച്, സ്മാരകങ്ങള് സന്ദര്‍ശിക്കുന്നവരു‌‌ടെ എണ്ണം സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റിന് തീരുമാനിക്കാം. ഇതിന് ജില്ലാ ദുരന്ത നിവാരണ കമ്മിറ്റി ചെയര്‍മാന്‍ കൂ‌ടിയായ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ അനുമതി കൂടി ഉണ്ടായിരിക്കണം.

tajmahal

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നേരി‌ട്ടുള്ള ‌ടിക്കറ്റ് വിലപ്ന ആരംഭിക്കുവാനും എഎസ്ഐ അനുമതി നല്കിയി‌ട്ടുണ്ട്. ഓൺ‌ലൈൻ വിൽ‌പനയ്‌ക്കായി നെറ്റ്‌വർക്കിലും ക്യുആർ കോഡിലും പ്രശ്‌നങ്ങളുള്ള സ്മാരകങ്ങിലാണ് അനുമതിയുള്ളത്. സ്മാരകങ്ങളിൽ ശബ്ദ, ലൈറ്റ് ഷോകൾ പുനരാരംഭിക്കാനും എ.എസ്.ഐ തീരുമാനിച്ചു.

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയു‌‌ടെ കീഴിലുള്ള 3,691 കേന്ദ്ര സംരക്ഷിത സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും മാര്‍ച്ച് 17 മുതല്‍ അ‌ട‌ച്ചിരുന്നു. പിന്നീ‌ട് രാജ്യത്തുടനീളമുള്ള എല്ലാ എ‌എസ്‌ഐ സംരക്ഷിത സ്മാരകങ്ങളും പൂർണ്ണ സുരക്ഷയോടും മുൻകരുതലോടും കൂടി ജൂലൈ 6 മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നിരുന്നു. സ്മാരകങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും നിയമങ്ങൾ ഇവിടെ പൂര്‍ണ്ണമായും അനുസരിക്കേണ്ടതാണ്.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഓരോ സന്ദര്‍ശകരും ഉറപ്പ് വരുത്തേണ്ടതാണ്.

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!

Read more about: travel news monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X