Search
  • Follow NativePlanet
Share
» »സഞ്ചാരികളെത്താത്ത അതിർത്തി ഗ്രാമങ്ങൾ ഇനി യാത്രാ പട്ടികയിലേക്ക്, അഞ്ച് സംസ്ഥാനങ്ങൾ, 17 ഗ്രാമങ്ങള്‍,

സഞ്ചാരികളെത്താത്ത അതിർത്തി ഗ്രാമങ്ങൾ ഇനി യാത്രാ പട്ടികയിലേക്ക്, അഞ്ച് സംസ്ഥാനങ്ങൾ, 17 ഗ്രാമങ്ങള്‍,

വിനോദസഞ്ചാരത്തിന് അതിർത്തികളില്ലാ എന്നാണെങ്കിലും പലപ്പോഴും അതിർത്തികളിൽ വിനോദസഞ്ചാരം സാധ്യമാകാറില്ല. പ്രത്യേകിച്ച് രാജ്യങ്ങൾ തമ്മിൽ അതിർത്തി പങ്കിടുന്ന, രാജ്യാന്തര അതിർത്തികളിൽ. അതിനോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളില്‍ പോകുന്നതിനു പോലും പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ അതിമനോഹരവും പകവം വയ്ക്കുവാനില്ലാത്തതുമായ നിരവധി ഗ്രാമങ്ങൾ അതിർത്തകളിലുണ്ട്.

അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കുക എന്നത് പലപ്പോഴും ഒരു ബുദ്ധിമുട്ടാണെങ്കിലും ഇനി അങ്ങനെയായിക്കൊള്ളണമെന്നില്ല. അതിർത്തി ഗ്രാമങ്ങളിലേക്ക് വിനോദസഞ്ചാരത്തിന്‍റെ സാധ്യതകൾ എത്തിക്കുന്നതിനായുള്ള സർക്കാരിന്‍റെ വൈബ്രന്റ് വില്ലേജ് പ്രോഗ്രാം (വിവിപി) ഇതിലേക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ബോര്‍ഡർ ടൂറിസത്തിന് വീണ്ടും പ്രോത്സാഹനമായി ചൈന അതിർത്തിയോട് ചേർന്നു കിടക്കുന്ന 17 ഗ്രാമങ്ങൾ കൂടി ഇതിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്.

Border Tourism

അതിർത്തി ഗ്രാമങ്ങളുടെ ഭംഗി തുറന്നുകാണിക്കുക എന്നതു മാത്രമല്ല, ഇവരുടെ ജീവിതവും രീതികളും മറ്റും സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായാണ് ചൈനീസ് അതിർത്തിയിലെ 17 കമ്മ്യൂണിറ്റികളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുവാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് വിവിപി പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ നവീകരിക്കുന്ന 663 വില്ലേജുകളിൽ ഇപ്പോൾ വികസനം പുരോഗമിക്കുന്ന 17 അതിർത്തി ഗ്രാമങ്ങളും ഉൾപ്പെടുന്നു. മികച്ച റോഡ് സൗകര്യങ്ങളും സന്ദർശക സൗകര്യങ്ങം ഇവിടെ ഏർപ്പെടുത്തുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.

ചൈന അതിർത്തിയോട് ചേർന്നു കിടക്കുന്ന ലഡാക്ക്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളാണ് വൈബ്രന്‍റ് വില്ലേജ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
ലഡാക്കിൽ ചുഷുൽ, കൊർസോക്ക്, ഹിമാചൽ പ്രദേശിൽ ലാലുങ്, ചരങ്സ ജിപു, ഉത്തരാഖണ്ഡിൽ മനാ, നിതി, മലരി, ഗുഞ്ചി, സിക്കിമിൽ ലാച്ചൻ, ലാച്ചുങ്, ജ്ഞാതാങ്, അരുണാചൽ പ്രദേശിൽ സെമിതാങ്, ടാക്‌സിംഗ്, ചയാങ്‌താജോ, ട്യൂട്ടിംഗ്, കിബിത്തൂ എന്നിവയാണ് ഗ്രാമങ്ങള്‍.

ഉത്തരാഖണ്ഡിലെ തിരഞ്ഞടുക്കപ്പെട്ടിരിക്കുന്ന ഗ്രാമങ്ങളിൽ ഹോം സ്റ്റേകൾ നിർമ്മിക്കുവാനും നവീകരിക്കുവാനുമാണ് തീരുമാനം. ഉത്തരാഖണ്ഡിലും ഹിമാചലിലും ട്രക്കിങ് റൂട്ടുകൾക്കാണ് പ്രാധാന്യം. റിവർ റാഫ്ടിങ്, സ്കേറ്റിങ്, സ്കീയിങ് പോലുള്ള സാഹസിക വിനോദങ്ങൾക്കാണ് അരുണാചൽ പ്രദേശിലും സിക്കിമിലും പ്രാധാന്യം നല്കുന്നത്. രാജ്യത്തിന്റെ വടക്കേ അതിർത്തിയിലെ 19 ജില്ലകളിൽ നിന്നായി 2,500 ഗ്രാമങ്ങൾ കൂടി ഇതിന്റെ ഭാഗമായി നവീകരിക്കും. മൊബൈൽ നെറ്റ്‌വർക്ക്, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, മികച്ച സൗകര്യങ്ങളുള്ള റോഡ് എന്നിവ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങൾക്ക് ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+