Search
  • Follow NativePlanet
Share
» »മുതലെടുത്ത് വിമാനക്കമ്പനികൾ, ടിക്കറ്റ് നിരക്കിൽ വൻ വർധനവ്, പോക്കറ്റ് കാലിയാക്കി ക്രിസ്മസ് ന്യൂ ഇയർ യാത്ര

മുതലെടുത്ത് വിമാനക്കമ്പനികൾ, ടിക്കറ്റ് നിരക്കിൽ വൻ വർധനവ്, പോക്കറ്റ് കാലിയാക്കി ക്രിസ്മസ് ന്യൂ ഇയർ യാത്ര

ക്രിസ്മസ് ന്യൂ ഇയർ സീസണിൽ സാധാരണയിലും രണ്ടും മൂന്നും ഇരട്ടിയായാണ് ആഭ്യന്തര- അന്താരാഷ്ട്ര വിമാനടിക്കറ്റുകൾക്ക് നിരക്ക് ഉയർന്നിരിക്കുന്നത്.

ക്രിസ്മസ് പുതുവർഷ കാലത്തെ ഏറ്റവും വലിയ സന്തോഷം വീട്ടുകാരോടൊപ്പം ചിലവഴിക്കുന്ന സമയമാണ്. എന്നാൽ ഏറ്റവും ബുദ്ധിമുട്ട് നാട്ടിലേക്ക് ടിക്കറ്റ് സംഘടിപ്പിക്കുവാനാണ്. വിദേശത്തു നിന്നും ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തി ആഘോഷങ്ങളിൽ പങ്കെടുക്കണമെങ്കിൽ മാസങ്ങൾക്കു മുൻപേ തന്നെ ടിക്കറ്റുകള് ബുക്ക് ചെയ്യണം. എത്ര നേരത്തെ ബുക്ക് ചെയ്തെന്നു പറഞ്ഞാലും ഉത്സവ സീസണുകളിലെ വിമാനടിക്കറ്റ് പോക്കറ്റ് കാലിയാക്കും. അവധിയുണ്ടെങ്കിലും വലിയ തുകയിൽ ടിക്കറ്റെടുത്ത് പോകുവാൻ സാധിക്കാത്തവരും ഇഷ്ടംപോലെയുണ്ട്. ക്രിസ്മസ് ന്യൂ ഇയർ സീസണിൽ സാധാരണയിലും രണ്ടും മൂന്നും ഇരട്ടിയായാണ് ആഭ്യന്തര- അന്താരാഷ്ട്ര വിമാനടിക്കറ്റുകൾക്ക് നിരക്ക് ഉയർന്നിരിക്കുന്നത്.

 ആഭ്യന്തര റൂട്ടുകളിൽ

ആഭ്യന്തര റൂട്ടുകളിൽ

കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നു ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് രണ്ട് ഇരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വർധിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രയാണ് പോക്കറ്റ് കാലിയാക്കുന്നത്.

ക്രിസ്മസിനോട് അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളിൽ ബെംഗളുരു-കൊച്ചി റൂട്ടിൽ 15,000 രൂപ മുതൽ 18,000 രൂപ വരെയും ഡെൽഹി-കൊച്ചി റൂട്ടിൽ 20,000 മുതൽ 30,000 രൂപ വരെയും മുംബൈ-കൊച്ചി റൂട്ടിൽ 15,000 മുതൽ 29,000 വരെയും ചെന്നൈ-കൊച്ചി റൂട്ടിൽ 14,000 മുതൽ 19,000 വരെയുമാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത്. കണ്ണൂരിൽ നിന്നു കൊച്ചിയിലേക്കു നേരത്തെ ഉണ്ടായിരുന്ന 2800 രൂപയെന്ന് നിരക്ക് രണ്ടും മൂന്നും ഇരട്ടിയുയർന്ന് 6000 മുതൽ 7000 രൂപ വരെ എത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര റൂട്ടുകളിലും

അന്താരാഷ്ട്ര റൂട്ടുകളിലും

ആഭ്യന്തര യാത്രയിലെ പോലെ തന്നെ അന്താരരാഷ്ട്ര യാത്രയിലും വൻ കുതിച്ചുകയറ്റമാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം-ദുബായ് ടിക്കറ്റ് നിരക്ക് ഡിസംബർ 31ന് 33,000 രൂപയിലാണു നിൽക്കുന്നത്. കാനഡ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കും ഇതേ രീതിയിൽ തന്നെ വർധനവ് കാണാം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ജനപ്രിയ റൂട്ടുകളായ കണ്ണൂർ-ജിദ്ദ യാത്രയ്ക്ക് മുൻപുണ്ടായിരുന്ന 20,000-23,000 ടിക്കറ്റ് നിരക്കിൽ നിന്നും ഈ സീസണിൽ 46,000 മുതൽ 65,000 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. കണ്ണൂർ-കുവൈറ്റ് റൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല. 17,000-20,000 രൂപയുണ്ടായിരുന്ന നിരക്ക് ഇരട്ടിയിലധികം വർധിച്ച് 32,000 മുതൽ 38,000 രൂപയിലെത്തി നിൽക്കുന്നുണ്ട്.

കാലിയായ സ്ലോട്ടുകളും യൂസർഫീസും

കാലിയായ സ്ലോട്ടുകളും യൂസർഫീസും

കോഴിക്കോട് കരിപ്പൂർ വിമാനത്താവളസെസ സംബന്ധിച്ചെടുത്തോളം അനുവദിക്കപ്പെട്ട സ്ലോട്ടുകളിൽ പൂർണ്ണമായും സർവീസ് ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ആഭ്യന്തര സർവീസുകളും ഇവിടെ വളരെ കുറവാണ്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം കരിപ്പൂരിനുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലും ആഭ്യന്തര സർവീസുകൾ കൊവിഡിനു മുന്‍പുണ്ടായിരുന്ന രീതിയിലേക്ക് മാറിയിട്ടില്ല. അന്താരാഷ്ട്ര സര്‍വീസുകൾ ഉൾപ്പെടെയുള്ളവ ഇനിയും ഇവിടെ പുനസ്ഥാപിക്കുവാനുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഉയർന്ന യൂസർഫീസും തിരിച്ചടിയാണ്.

ക്രിസ്മസിനു മുൻപായി തുടങ്ങിയ കുതിച്ചുകയറ്റം സാധാരണ നിലയിലെത്തണമെങ്കിൽ ജനുവരിയിലെ രണ്ടാമത്തെ ആഴ്ച വരെ കാത്തിരിക്കണം.

ആശ്വാസമായി ഇന്ത്യൻ റെയിൽവെയും കെഎസ്ആർടിസിയും

ആശ്വാസമായി ഇന്ത്യൻ റെയിൽവെയും കെഎസ്ആർടിസിയും

ക്രിസ്മസ്-ന്യൂ ഇയർ കാലത്തെ തിരക്ക് പരിഗണിച്ച് ഇന്ത്യൻ റെയിൽവെയും കെഎസ്ആർടിസിയും മിക്ക നഗരങ്ങളിൽ നിന്നും പ്രത്യേക സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ദക്ഷിണ റെയിൽവേ കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിനുകളും സൗത്ത് വെസ്റ്റേൺ റെയിൽവേ എട്ടു പ്രത്യേക സർവീസുകളും ഈസ്റ്റ് കോസ്റ്റ് റെയിൽവേ 4 ഉം സൗത്ത് സെൻട്രൽ റെയിൽവേ 22 ഉം സർവീസുകൾ ക്രിസ്മസ് ന്യൂ ഇയർ സീസണിൽ നടത്തും. ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെയാണ് സർവീസുകള് ലഭ്യമാകുന്നത്.

കെഎസ്ആർടിസി സർവീസുകൾ

കെഎസ്ആർടിസി സർവീസുകൾ

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക അധിക സർവീസുകൾ നടത്തും. ഡിസംബർ 20 മുതൽ 25 വരെയുള്ള തിയതികളില്‍ ക്രിസ്മസ് സ്പെഷ്യൽ അധിക സർവീസുകളും 2022 ഡിസംബർ 26,28, 31, 2023 ജനുവരി 1,2, തിയതികളിൽ ന്യൂ ഇയർ സ്പെഷ്യൽ സർവീസുകളുമാണ് നടത്തുന്നത്.

ക്രിസ്മസ്, പുതുവർഷം- അധിക അന്തർസംസ്ഥാന ബസ് സർവീസുകളുമായി കെഎസ്ആര്‍ടിസി; സമയക്രമം ഇങ്ങനെക്രിസ്മസ്, പുതുവർഷം- അധിക അന്തർസംസ്ഥാന ബസ് സർവീസുകളുമായി കെഎസ്ആര്‍ടിസി; സമയക്രമം ഇങ്ങനെ

ക്രിസ്മസ് പുതുവർഷാ യാത്രാക്ലേശത്തിന് പരിഹാരം: 51 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക്ക്രിസ്മസ് പുതുവർഷാ യാത്രാക്ലേശത്തിന് പരിഹാരം: 51 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക്

Read more about: travel news airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X