Search
  • Follow NativePlanet
Share
» »ഏഴു ദിവസങ്ങളിൽ മിന്നിത്തിളങ്ങുന്നത് 100 സ്മാരകങ്ങൾ! ഈ കഥയിങ്ങനെ!

ഏഴു ദിവസങ്ങളിൽ മിന്നിത്തിളങ്ങുന്നത് 100 സ്മാരകങ്ങൾ! ഈ കഥയിങ്ങനെ!

വരുന്ന 7 ദിവസങ്ങളൽ ഇന്ത്യയിലെ നൂറ് ചരിത്രസ്മാരകങ്ങൾ രാത്രിയിൽ മിന്നിത്തിളങ്ങും

വരുന്ന 7 ദിവസങ്ങളൽ ഇന്ത്യയിലെ നൂറ് ചരിത്രസ്മാരകങ്ങൾ രാത്രിയിൽ മിന്നിത്തിളങ്ങും. അതും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്നതും യുനസ്കോയുടെ പൈതൃക പട്ടികയിലുള്ളതുമായ സ്മാരകങ്ങൾ...എന്താണീ സംഭവമെന്നല്ലേ?? ഡിസംബർ 1 മുതൽ ഒരാഴ്ചത്തേക്ക് ആണ് ഇങ്ങനെ രാത്രികാലങ്ങളിൽ ഈ ദീപം അലങ്കരിക്കുക. ഇതോടൊപ്പം ജി20 (G20) ലോഗോ പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബർ 1 മുതൽ ജി 20 യുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്. ഇതിന്‍റെ ഭാഗമായിതന്നെ ഇന്ത്യയിൽ 55 സ്ഥലങ്ങളിലായി 200 ലധികം മീറ്റിംഗുകൾ നടക്കും. വാർത്തകളനുസരിച്ച് ഡിസംബർ ആദ്യവാരം ഉദയ്പൂരിൽ ജി20യുടെ ആദ്യ യോഗം നടക്കും.

00 ASI Sites Are Ready To Be Illuminated From December 1 to 7

പുരാണ ക്വില, ഹുമയൂണിന്റെ ശവകുടീരം, മൊധേര സൂര്യക്ഷേത്രം, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം, ഷേർഷാ സൂരിയുടെ ശവകുടീരം,മെറ്റ്കാൾഫ് ഹാൾ, കറൻസി ബിൽഡിംഗ്, നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങൾ, രാജ്ഗിറിലെ മറ്റ് സ്മാരകങ്ങൾ, ബോം ജീസസിന്റെ ബസിലിക്ക, ടിപ്പു സുൽത്താന്റെ കൊട്ടാരം, ഗോൽ ഗുംബാസ് തുടങ്ങിയ ഇടങ്ങളിലും രാത്രി ദീപാലങ്കാരം ഉണ്ടായിരിക്കും.

യാഡ് നവീകരണം: കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം, 21 ട്രെയിനുകൾ റദ്ദാക്കി,യാഡ് നവീകരണം: കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം, 21 ട്രെയിനുകൾ റദ്ദാക്കി,

മാത്രമല്ല, , G20 പ്രസിഡൻസി ഡിസംബർ 1 മുതൽ ഒരു വർഷത്തേക്ക് ഇന്ത്യയിൽ നടക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന തലത്തിലുള്ള പ്രതിനിധികളും വിശിഷ്ട വ്യക്തികളും വിവിധ കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾ സന്ദർശിക്കുമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം G20 യുടെ ബ്രാൻഡ്, പബ്ലിസിറ്റി പ്ലാനിന്റെ ഭാഗമായി എഎസ്‌ഐ സംരക്ഷിത സ്മാരകങ്ങളിലും സൈറ്റുകളിലും രാജ്യത്തെ മറ്റു സ്മാരകങ്ങളെയും പ്രത്യേക ഇടങ്ങളെയും എടുത്തുകാണിക്കുവാനും ഈ അവസരം ഉപയോഗിച്ചേക്കും.

കലയുടെ ലോകമേളയ്ക്ക് 12ന് കൊടിയേറ്റം... അതിശയ കാഴ്ചകളിലേക്ക് വാതിൽതുറന്ന് കൊച്ചി മുസരിസ് ബിനാലെകലയുടെ ലോകമേളയ്ക്ക് 12ന് കൊടിയേറ്റം... അതിശയ കാഴ്ചകളിലേക്ക് വാതിൽതുറന്ന് കൊച്ചി മുസരിസ് ബിനാലെ

ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറക്കുന്നു.. കാണാം ഡിസംബർ 1 മുതൽഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറക്കുന്നു.. കാണാം ഡിസംബർ 1 മുതൽ

Read more about: travel news monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X