Search
  • Follow NativePlanet
Share
» »തുറന്നിട്ട് വീണ്ടും അ‌ടച്ച ഇന്ത്യയിലെ സ്മാരകങ്ങള്‍..കാരണമിതാണ്

തുറന്നിട്ട് വീണ്ടും അ‌ടച്ച ഇന്ത്യയിലെ സ്മാരകങ്ങള്‍..കാരണമിതാണ്

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും രാജ്യത്തെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. താരതമ്യേന സുരക്ഷിതമായ ഇടങ്ങളായിരുന്നു തുറന്നു കൊടുത്തത്. എന്നാല്‍ ഈ പ്രദേശങ്ങളലി്‍ കൊറോണ കേസുകള് വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ ഇനിയൊരു അറിയിപ്പുണ്ടാകും വരെ വിനോദ സഞ്ചാരവും നിര്‍ത്തി വെച്ചിരിക്കുകയാണ്. കൂ‌ടുതലറിയാം

കാരണങ്ങള്‍

കാരണങ്ങള്‍

സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വീണ്ടു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് വീണ്ടും പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ തോത് വര്‍ദ്ധിച്ചതോടെ തുറന്ന സ്മാരകങ്ങള്‍ അടച്ചിടുകയായിരുന്നു. ഇത് കൂടാതെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ണ്ണമായും പാലിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

ചാര്‍മിനാറും ഗോല്‍കോണ്ടയും

ചാര്‍മിനാറും ഗോല്‍കോണ്ടയും

ഏകദേശം മൂന്നു മാസത്തോളം കാലയളവില്‍ അടഞ്ഞു കിടന്ന ഹൈദരാബാദിലെ ചാര്‍മിനാറും ഗോല്‍കോണ്ടയും സഞ്ചാരികള്‍ക്കായി തുറന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെയായിരുന്നു ഇവ തുറന്നത്. എന്നാല്‍ ഇവിടെയെത്തിയ സഞ്ചാരികള്‍ സാമൂഹിക അകലം പാലിക്കാതെ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നുണ്ടായ പോലീസിന്റെ ഇടപെട‌ലാണ് അടയ്ക്കുവാന്‍ കാരണം.

താജ് മഹലും ആഗ്രാ കോട്ടയും

താജ് മഹലും ആഗ്രാ കോട്ടയും

താജ്മഹലും ആഗ്രാ കോട്ടയും ഉള്‍പ്പെടെയുള്ള ആഗ്രയിലെ സ്മാരകങ്ങള്‍ ജൂലൈ ആദ്യ വാരം മുതല്‍ തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറിയിരുന്നു. ആഗ്രയിലെ പ്രാദേശിക ഭരണകൂടമാണ് പ്രദേശത്തെ രോഗ വ്യാപന സ്ഥിതി കണക്കിലെടുത്ത് പ്രവേശനം നീട്ടിയിരിക്കുന്നത്.
താജ്മഹല്‍, ആഗ്രാ കോട്ട, ഫത്തേപൂര്‍ സിക്രി, അക്ബറുടെ ശവകുടീരം, മറിയത്തിന്‍റെ ശവകുടീരം, റം ബാഗ്, ഇത്തിമാദ്-ഉദ്-ദൗലാ ശവകുടീരം, മേഹ്താബ് ബാഗ് തുടങ്ങിയ ഇടങ്ങളെല്ലാം ബഫര്‍ സോണിന് കീഴിലാണ് വരിക. അതുകൊണ്ടു തന്നെ ഇവിടെയുള്ള ഏതു വിനോദ സഞ്ചാര പ്രവര്‍ത്തനവും വൈറസ് വ്യാപനത്തിന് കാരണമായേക്കുമെന്ന് ആഗ്രാ ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഗ് പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിച്ചു.

ഡാര്‍ജലിങ്

ഡാര്‍ജലിങ്

കൊറോണ പോസിറ്റീവ് കേസുകളുടെ വന്‍ വര്‍ധനവ് കാരണം ഡാര്‍ജലിങ്ങിലും വിനോദ സഞ്ചാരത്തിന് വിലക്ക് വീണിരിക്കുയാണ്. കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായകിനെ തുടര്‍ന്ന് സമീപകാലത്ത് ഡാര്‍ഡലിങ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാനത്ത് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ വിനോദ സഞ്ചാരം നീട്ടിവയ്ക്കുകയായിരുന്നു. നിലവില്‍ ജൂലൈ 31 വരെയാണ് ഡാര്‍ജലിങ്ങിലെ വിനോഗ സഞ്ചാരം നീട്ടിവച്ചിരിക്കുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ‌

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ‌

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളായിരുന്നു കഴിഞ്ഞ ജൂലൈ ആറ് മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. 3500 ല്‍ അധികം ചരിത്ര ഇടങ്ങളായിരുന്നു ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്നത്. സ്മാരകങ്ങള്‍ തുറന്നു കൊടുക്കുവാനുള്ള അനുമതിയുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം. കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ള സ്മാരകങ്ങള്‍ അടഞ്ഞുതന്നെ കിടക്കും.

ഒരു കോടിയിലധികം ശിവലിംഗങ്ങള്‍! വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ മാത്രം മതി!ഒരു കോടിയിലധികം ശിവലിംഗങ്ങള്‍! വിശ്വസിച്ച് പ്രാര്‍ഥിച്ചാല്‍ മാത്രം മതി!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്<br />ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലേക്ക്

ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്

ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്

Read more about: monuments travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X