Search
  • Follow NativePlanet
Share
» »പാസ്‌പോര്‍ട്ടിലെ ഒറ്റപ്പേരുകാര്‍ ശ്രദ്ധിക്കണം: യു എ ഇ സന്ദര്‍ശക വിസ ഇനി ലഭിക്കില്ല- പുതിയ നിയമം ഇങ്ങനെ

പാസ്‌പോര്‍ട്ടിലെ ഒറ്റപ്പേരുകാര്‍ ശ്രദ്ധിക്കണം: യു എ ഇ സന്ദര്‍ശക വിസ ഇനി ലഭിക്കില്ല- പുതിയ നിയമം ഇങ്ങനെ

പാസ്പോർട്ടിൽ ഒറ്റപ്പേര് അഥവാ സിംഗിൾ നെയിം മാത്രം ഉള്ളവർക്ക് യുഎഇയിലേക്ക് ഇനി സന്ദർശക വിസയോ ടൂറിസ്റ്റ് വിസയോ അനുവദിക്കില്ലെന്ന പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് യുഎഇ.

അബുദാബിയിലേക്കോ ദുബായിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും മറ്റേതെങ്കിലും സ്ഥലത്തേക്ക് യാത്ര ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ പാസ്പോർട്ടിലെ പേര് ഒന്നുകൂടി എടുത്തുനോക്കാം. പാസ്പോർട്ടിൽ ഒറ്റപ്പേര് അഥവാ സിംഗിൾ നെയിം മാത്രം ഉള്ളവർക്ക് യുഎഇയിലേക്ക് ഇനി സന്ദർശക വിസയോ ടൂറിസ്റ്റ് വിസയോ അനുവദിക്കില്ലെന്ന പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ് യുഎഇ.

യുഎഇ നാഷണൽ അഡ്വാന്‍സ്ഡ് സെന്‍റർ അറിയിച്ചതനുസരിച്ച് പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ളവർക്ക് യുഎഇയിലേക്കോ ഇവിടെ നിന്നോ വിസ അനുവദിക്കില്ല. ഇതോടെ യാത്രക്കാർ അവരുടെ പാസ്പോർട്ടിൽ പ്രാഥമിക (ആദ്യ നാമം first name), ദ്വിതീയ (കുടുംബപ്പേര്- surname) പേരുകൾ നിർബന്ധമായും ഉപയോഗിക്കണം. 2022 നവംബർ 21 മുതൽ ഒരു പേര് മാത്രമുള്ള യാത്രക്കാർക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് യുഎഇ സർക്കാരിന്റെ പുതിയ സർക്കുലർ വ്യക്തമാക്കുന്നു.

passport first name rule

സാധുവായ റസിഡൻസ് പെർമിറ്റോ തൊഴിൽ വിസയോ ഉള്ള ആളുകൾക്ക് പുതിയ പേരിടൽ നയം ബാധകമല്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ ടൂറിസ്റ്റ്, വിസിറ്റ് വിസയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിസയിലോ യാത്ര ചെയ്യുന്ന പാസ്‌പോർട്ടിൽ ഒരൊറ്റ പേരുള്ള യാത്രക്കാർക്ക് പുതിയ സർക്കുലർ ബാധകമാകും. രാജ്യത്തേയ്ക്കുള്ള ഇമിഗ്രേഷന്‍ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. എന്നാല്‍ പാസ്‌പോർട്ടിൽ ഒരൊറ്റ പേരുള്ളതും റസിഡൻസ് പെർമിറ്റോ എംപ്ലോയ്‌മെന്റ് വിസയോ ഉള്ള യാത്രക്കാരെ 'ഫസ്റ്റ് നെയിം', 'സർനെയിം' കോളങ്ങളിൽ അതേ പേര് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കും എന്നും പറയുന്നു.

passport

ടൂറിസ്റ്റ്, വിസിറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിസയിൽ യാത്ര ചെയ്യുന്ന പാസ്‌പോർട്ടിൽ ഒരൊറ്റ പേരുള്ള യാത്രക്കാരെ നവംബർ 28 മുതൽ യുഎഇയിലേക്കോ യുഎഇയിൽ നിന്നോ യാത്ര അനുവദിക്കില്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അധികൃതർ പറഞ്ഞു.

ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്

എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എയർലൈനുകൾ പേരിടൽ നയത്തിലെ മാറ്റത്തെക്കുറിച്ച് ട്രാവൽ ഏജന്റുമാരെ അറിയിച്ചിട്ടുണ്ടെന്ന് ടൈംസ്നൗ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സർനെയിം കോളം കാലിയായി കിടക്കുന്ന വിധത്തിൽ പാസ്പോർട്ടിൽ പേരുള്ളവരാണ് പുതിയയ പേരുമാറ്റ നിയമത്തിനു കീഴിൽ വരുന്നത്.
അത്തരത്തിലുള്ള ഒരു പാസ്‌പോർട്ട് ഒരു വിസ ഡെലിവർ ചെയ്യില്ല, കൂടാതെ വിസ നേരത്തെ ഡെലിവർ ചെയ്‌തിട്ടുണ്ടെങ്കിൽ, അവൻ/അവൾ ഇമിഗ്രേഷൻ അനുവദനീയമല്ലാത്ത യാത്രക്കാരൻ (INAD) ആയിരിക്കും.സിവിൽ ഏവിയേഷൻ നിയമങ്ങൾ അനുസരിച്ച്, INAD യാത്രക്കാരനെ എയർലൈൻ അവരുടെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകണം. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത യാത്രക്കാരായാണ് ഇവരെ കണക്കാക്കുന്നത്.

യുഎഇയിൽ താമസമാക്കിയ ആളുകൾക്ക് പാസ്പോർട്ടിലെ സിംഗിൾ പേര് മാറ്റുവാനായി അവിടുത്തെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാം. ആദ്യം പാസ്പോർട്ടിലെ പേര് മാറ്റിക്കഴിഞ്ഞാല്‌ തൊഴിൽ, റെസിഡന്‍റ് വിസയിലും മാറ്റങ്ങള് വരുത്തുവാൻ സാധിക്കും.

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാംപാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

Read more about: passport travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X