Search
  • Follow NativePlanet
Share
» »യാത്രകൾ പഴയതുപോലെയല്ല! ശ്രീലങ്കയിലേക്കുള്ള യാത്രയിൽ ഇനി കരുതണം ഈ രേഖകളും!

യാത്രകൾ പഴയതുപോലെയല്ല! ശ്രീലങ്കയിലേക്കുള്ള യാത്രയിൽ ഇനി കരുതണം ഈ രേഖകളും!

ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചതനുസരിച്ച്, ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും ശ്രീലങ്ക നിർദ്ദേശിക്കുന്ന പുതിയ കൊവിഡ്-19 മാര്‍ഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണം.

യാത്രകളൊക്കെ പഴയോപോലെ നിബന്ധനകളും നിയന്തണങ്ങളും ഒന്നുമില്ലാതെ വരികയായിരുന്നു. പഴയ ഊർജ്ജം വീണ്ടെടുത്ത് യാത്രാ പ്രേമികൾ സഞ്ചാരം വീണ്ടും ആരംഭിച്ചുവെങ്കിലും അപ്രതീക്ഷിതമായെത്തിയ കൊവിഡ് പ്രതിസന്ധി യാത്രകളെ ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. ചെറുതായ രീതിയിലെങ്കിലും പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ, ശ്രീലങ്കയും പുതിയ യാത്രാ നിയന്ത്രണങ്ങൾ സന്ദർശകർക്കായി കൊണ്ടുവന്നിരിക്കുകയാണ്.

Sri Lanka

PC:Anusara Weerasooriya/Unsplash

ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചതനുസരിച്ച്, ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും ശ്രീലങ്ക നിർദ്ദേശിക്കുന്ന പുതിയ കൊവിഡ്-19 മാര്‍ഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണം.

ശ്രീലങ്കയുടെ പുതിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇവിടേക്ക് യാത്ര ചെയ്യുന്ന എല്ലാ വിനോദസഞ്ചാരികളും വാക്സിനേഷൻ കാർഡുകൾ കൈവശം വയ്ക്കേണ്ടതുണ്ട്. അതേസമയം, വാക്സിനേഷൻ എടുക്കാത്ത യാത്രക്കാരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂർ മുമ്പ് ലഭിച്ച നെഗറ്റീവ് പിസിആർ റിപ്പോർട്ട് ഉണ്ടായിരിക്കണം. ഈ പുതുക്കിയ നിർദ്ദേശങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ചാണ് ശ്രീലങ്ക ഇന്ത്യൻ പൗരന്മാരോട് ഏറ്റവും പുതിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ നിർദ്ദേശിച്ചത്.

അന്താരാഷ്‌ട്ര യാത്രക്കാർക്കായി കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന നേരത്തെ, , 2022 ഡിസംബർ 7-ന് രാജ്യം പിൻവലിച്ചിരുന്നു. അതോടൊപ്പം,പ്രീ-ബോർഡിംഗ് അല്ലെങ്കിൽ ഓൺ-അറൈവൽ നെഗറ്റീവ് കൊവിഡ്-19 ടെസ്റ്റ് (പിസിആർ അല്ലെങ്കിൽ റാപ്പിഡ് ആന്‍രിജൻ) ഹാജരാക്കേണ്ടതിന്റെ ആവശ്യകത,എന്നിവയും ഒഴിവാക്കിയിരുന്നു.

കൊവിഡിനെത്തുടർന്നുണ്ടായ മാന്ദ്യത്തിൽ നിന്നും രാജ്യം കരകയറിവരികയായിരുന്നു. ശ്രീലങ്കയില്‍ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികൾ എത്തിച്ചേരുന്നത് ഇന്ത്യയിൽ നിന്നുമാണ്. 2022ൽ ശ്രീലങ്കയിൽ എത്തിയ 719,000 യാത്രക്കാരിൽ 123,000 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു.

നേരത്തെ, നേപ്പാളും അന്താരാഷ്ട്ര സഞ്ചാരികൾക്ക് .കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കൊവിഡ്-19 അന്താരാഷ്ട്ര സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയിരുന്നു. വാക്സിനേഷൻ എടുക്കാത്തതോ ഭാഗികമായി മാത്രം വാക്സിനേഷൻ സ്വീകരിച്ചതോ ആയ എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പുള്ള കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കാണിക്കണമെന്നാണ് നിർദ്ദേശം. പൂർണ്ണമായും (രണ്ടു ഡോസ്) വാക്സിൻ എടുത്ത യാത്രക്കാർക്ക് അവരുടെ അന്താരാഷ്ട്ര അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി. ഒപ്പം തന്നെ, മുൻകൂട്ടി എടുത്ത ഹോട്ടൽ ബുക്കിങ് രേഖകൾ, യാത്രാ ഇൻഷുറൻസ് രേഖകൾ തുടങ്ങിയവയും കാണിക്കണം.

നേരത്തെ, തായ്ലന്‍ഡും രാജ്യത്തെത്തുന്ന വിദേശികൾക്ക് യാത്രാ നിര്‍ദ്ദേശങ്ങള്‌ സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് തായ്‌ലൻഡ് പുറത്തിറക്കിയിരുന്നു. മുതിർന്നവര്‌ രണ്ട് ഡോസ് വാക്സിനും എടുത്തതിന്റെ സർട്ടിഫിക്കറ്റും അല്ലെങ്കില്‍ ജൂലൈ മുതൽ വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചതിന്റെ തെളിഹോ ഹാജരാക്കണം. വാക്സിൻ എടുക്കാത്ത യാത്രകൾക്ക് എന്തുകൊണ്ട് എടുത്തിവ്വ എന്നു വിശദീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ആവശ്യമായി വന്നേക്കും. നിലവിൽ ജനുവരി 31 വരെയാണ് ഈ ചട്ടങ്ങൾ അനുസരിക്കേണ്ടത്.

യാത്രയിലെ മാറ്റങ്ങളുമായി തായ്ലൻഡ്, മാറ്റങ്ങൾ ജൂൺ മുതൽ, അറിഞ്ഞിരിക്കാംയാത്രയിലെ മാറ്റങ്ങളുമായി തായ്ലൻഡ്, മാറ്റങ്ങൾ ജൂൺ മുതൽ, അറിഞ്ഞിരിക്കാം

കാശി ഒരുങ്ങി! കാശി ഹോട്ട് എയർ ബലൂൺ ആന്‍ഡ് ബോട്ട് റേസിങ് ഫെസ്റ്റിവൽ നാളെ മുതൽകാശി ഒരുങ്ങി! കാശി ഹോട്ട് എയർ ബലൂൺ ആന്‍ഡ് ബോട്ട് റേസിങ് ഫെസ്റ്റിവൽ നാളെ മുതൽ

Read more about: travel news world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X