Search
  • Follow NativePlanet
Share
» »ഒറ്റ ടിക്കറ്റില്‍ രണ്ടാള്‍ക്കു പറക്കാം...ശ്രീലങ്ക ഒരുങ്ങിത്തന്നെ

ഒറ്റ ടിക്കറ്റില്‍ രണ്ടാള്‍ക്കു പറക്കാം...ശ്രീലങ്ക ഒരുങ്ങിത്തന്നെ

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍റെ നേതൃത്വത്തില്‍ നല്കുന്ന യാത്രാ കിഴിവില്‍ ഒരു ടിക്കറ്റ് എ‌ടുത്താല്‍ അടുത്തത് സൗജന്യമായി നല്കുന്ന ഓഫറാണ്.

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന് ശ്രീലങ്ക. ഇന്ത്യയില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേയ്ക്കെത്തിക്കുന്നതിനായി അത്യാകര്‍ഷകരമായ ഓഫറുകളാണ് ശ്രീലങ്ക ഒരുക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍റെ നേതൃത്വത്തില്‍ നല്കുന്ന യാത്രാ കിഴിവില്‍ ഒരു ടിക്കറ്റ് എ‌ടുത്താല്‍ അടുത്തത് സൗജന്യമായി നല്കുന്ന ഓഫറാണ്. വിശദമായി വായിക്കാം...

ഒരു ടിക്കറ്റ് എടുത്താല്‍ അടുത്തത് സൗജന്യം!

ഒരു ടിക്കറ്റ് എടുത്താല്‍ അടുത്തത് സൗജന്യം!

ഇന്ത്യയില്‍ നിന്നും കൊളംബോയിലേക്ക് ഒക്ടോബര്‍ 31 വരെ വരുന്ന സഞ്ചാരികള്‍ക്കാണ് ഒരു ടിക്കറ്റ് എടുത്താല്‍ അടുത്തത് സൗജന്യം എന്ന ഓഫര്‍ ഒരുക്കിയിട്ടുള്ളത്. ശ്രീലങ്കന്‍ ഹോളീഡേയ്‌സിന്റേയോ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റേയോ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക.

 വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുവാന്‍

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുവാന്‍


കൊവിഡ് തകര്‍ത്തെറിഞ്ഞ ശ്രീലങ്കയിലെ വിനോദ സഞ്ചാരത്തെ ശക്തിപ്പെടുത്തുത എന്ന ലക്ഷ്യത്തിലാണ് ഇത്തരത്തിലുള്ള യാത്രാ ഇളവുകളും ഡീലുകളും പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം ടൂറിസമാണ്.

നിബന്ധനകള്‍ ഇങ്ങനെ

നിബന്ധനകള്‍ ഇങ്ങനെ

ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രണ്ട് ഡോസ് വാക്സിനും എടുത്ത ആളുകള്‍ക്ക് ശ്രീലങ്കയിലേക്ക് പ്രവേശിക്കാം. കൂടാതെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ശ്രീലങ്കയില്‍ എത്തിയാല്‍ വേറെ ടെസ്റ്റിന് വിധേയമാകേണ്ട ആവശ്യമില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇവിടേക്ക് വരാം. എന്നാല്‍ അവസാന ഡോസ് വാസ്സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്.

9 നഗരങ്ങളില്‍ നിന്ന്

9 നഗരങ്ങളില്‍ നിന്ന്

ഇന്ത്യയിലെ പ്രധാനപ്പെട്ട 9 നഗരങ്ങളില്‍ നിന്ന് ന്‍ എയര്‍ലൈന്‍സിന്‍റെ സര്‍വ്വീസുകള്‍ കൊളംബോയിലേക്ക് ലഭ്യമാണ്. കേരളത്തില്‍ നിന്നും തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ എന്നിവയും കൂടാതെ ഡൽഹി, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വ്വീസുണ്ട്.

ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍

മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X