» »ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന സമ്പന്നമായ ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍

ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന സമ്പന്നമായ ക്ഷേത്രങ്ങളുടെ വിശേഷങ്ങള്‍

Written By: Elizabath

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒരുപാട് ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഭക്തര്‍ വിശ്വസത്തിന്റെ ഭാഗമായി എത്തുന്ന ക്ഷേത്രങ്ങള്‍ കൂടാതെ നിര്‍മ്മിതിയുടെ മാഹാത്മ്യം കാണാനായും ആളുകള്‍ ക്ഷേത്രങ്ങള്‍ തേടിയെത്താറുണ്ട്. 

ശിവനോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രം അറിയുമോ..!!

അത്ഭുതങ്ങള്‍ അടയാളപ്പെടുത്തിയ നിരവധി ക്ഷേത്രങ്ങളുള്ള നമ്മുടെ രാജ്യം വിശ്വാസത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിയാണ് നില്‍ക്കുന്നത്. പുരാതന കാലത്തെ ഭരണാധികാരികള്‍ മുതലുള്ളവര്‍ ക്ഷേത്രനിര്‍മ്മാണത്തിന് നല്കിയ പ്രാധാന്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇത്തരത്തില്‍ ഏറ്റവുമധികം ആളുകള്‍ എത്തുന്ന, ഭാരതത്തിലെ സമ്പന്നമായ പത്തു ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

 ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

ഇന്ത്യയിലെ അല്ല ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. എന്നാല്‍ ഈയടുത്ത കാലത്ത് മാത്രമാണ് ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നതും സമ്പത്തിന്റെ വിവരം പുറംലോകം അറിഞ്ഞതും. പുരാതനമായ സ്വര്‍ണ്ണാഭരണങ്ങള്‍, കിരീടങ്ങള്‍, രത്‌നങ്ങള്‍, വജ്രങ്ങള്‍, നൂറുകോടിയിലധികം രൂപയുടെ മൂല്യമുള്ള വിഷ്ണുവിന്റെ വിഗ്രഹം തുടങ്ങിയവയൊക്കെ ഇവിടെ ഉണ്ട്.

PC: Eapen.sushant

തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രമായിരുന്നു കുറച്ചുകാലം മുന്‍പ് ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരം പുറത്തുവന്നതോടെയാണ് തിരുപ്പതിക്ക് ഈ സ്ഥാനം നഷ്ടമായത്.
വെങ്കിടേശ്വരനെ കാണാന്‍ ലോകത്തെമ്പാടുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ദിവസേന എത്തുന്നത്. ആയിരക്കണക്കിന് കിലോഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഇവിടുത്ത വിഗ്രഹത്തില്‍ ചാര്‍ത്തിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ പ്രധാന നിവേദ്യമായ ലഡുവിന്റെ വില്പന വഴി 11 മില്യണ്‍ ഡോളര്‍ ഒരുവര്‍ഷം വരുമാനമുണ്ടെന്നും പറയുന്നു. കൂടാതെ എഴുന്നൂറു കോടിയോളം രൂപ കാണിക്കയായും ക്ഷേത്രത്തില്‍ ലഭിക്കുന്നുണ്ടത്രെ.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

PC: daimalu

ഷിര്‍ദ്ദിസായ് ബാബ സന്‍സ്ഥാന്‍

ഷിര്‍ദ്ദിസായ് ബാബ സന്‍സ്ഥാന്‍

ജാതിയുടെയും മതത്തിന്റെയും വ്യത്യാസമില്ലാതെ ആയിരക്കണക്കിമനാളുകള്‍ എത്തുന്ന ഷിര്‍ദ്ദിയിലെ സായി ബാബ സന്‍സ്ഥാനാണ് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത്.
സ്വര്‍ണ്ണവും വെള്ളിയുമായി 32 കോടി രൂപയുടെ ആഭരണങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ വെള്ളി നാണയങ്ങളും നാനൂറ് കോടിയോളം വരുന്ന വാര്‍ഷികസംഭാവനകളും ഇവിടെ ലഭിക്കാറുണ്ട്.

PC:Amolthefriend

മാതാ വൈഷ്ണവോ ദേവി ക്ഷേത്രം.

മാതാ വൈഷ്ണവോ ദേവി ക്ഷേത്രം.

ഭാരതത്തിലെ പുരാതനവും സമ്പന്നവുമായ ക്ഷേത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് കത്രയിലെ മാതാ വൈഷ്ണവോ ദേവി ക്ഷേത്രം. ലോകത്തെമ്പാടുനിന്നുമായി എട്ടു മില്യണ്‍ തീര്‍ഥാടകര്‍ എത്തുന്ന ഈ ക്ഷേത്രം സന്ദര്‍ശകരുടെ എണ്ണത്തില്‍ തിരുപ്പതിക്കു തൊട്ടുപുറകിലാണുള്ളത്.

PC: Raju hardoi

സിദ്ധിവിനായക ക്ഷേത്രം മുംബൈ

സിദ്ധിവിനായക ക്ഷേത്രം മുംബൈ

25,000 മുതല്‍ 200,000ആളുകള്‍ വരെ എത്തുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ഈ ആളുകളില്‍ നിന്നായി 48 കോടി മുതല്‍ 125 കോടിരൂപ വരെയാണ് ക്ഷേത്രത്തിന്റെ ഒരു വര്‍ഷത്തെ സമ്പാദ്യം.

PC: Abhijeet Rane

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം

സിക്ക് മതവിശ്വാസികളുടെ ഏറ്റവും പുണ്യസ്ഥലമായ പഞ്ചാബിലെ ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്നറിയപ്പെടുന്ന സുവര്‍ണ്ണക്ഷേത്രം ഒരുപാടു പേരുടെ അഭയസ്ഥാനമാണ്.
ക്ഷേത്രത്തിലെ പ്രധാനകെട്ടിടത്തിന്റെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മേല്‍ക്കൂര മുന്‍പിലത്തെ തടാകത്തില്‍ തീര്‍ക്കുന്ന സ്വര്‍ണ്ണഭംഗി തേടി നിരവധി പേരാണ് എത്തുന്നത്.

PC: Ssteaj

ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം

ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം

40 മുതല്‍ 50 മില്യണ്‍ ആളുകള്‍ വരെ ഭക്തിയോടെ തൊഴാനെത്തുന്ന ശബരിമല അയ്യപ്പക്ഷേത്രം ഭാരതത്തില്‍ ഏറ്റവുമധികം ആളുകളെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്.
പുരുഷന്‍മാരും പ്രത്യേക പ്രായവിഭാഗത്തിലുള്ള സ്ത്രീകളും മാത്രം എത്തുന്ന ഇവിടെ നവംബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെയാണ് തീര്‍ഥാടന സമയമ.
2016-17 കാലത്തെ തീര്‍ഥാടന സമയത്ത് ഏകദേശം 245 കോടിയോളം രൂപ ക്ഷേത്രത്തിന് വരുമാനമായി ലഭിച്ചിരുന്നു.

PC: Offical Site

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ഭൂവൈകുണ്ഡം എന്നറിയപ്പെടുന്ന കേരളത്തിലെ ഏറ്റവുമധികം പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. വിഷ്ണുവിന്റെ ഭൂമിയിലെ വാസഗൃഹം എന്നാണ് ഭൂവൈകുണ്ഡം എന്ന വാക്കിനര്‍ഥം.
തെക്കേ ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പത്തു മുതല്‍ 15 മില്യണ്‍ വരെ ആളുകള്‍ ഒരുവര്‍ഷം എത്താറുണ്ട്. സാധാരണ ദിവസങ്ങളില്‍ പതിനായിരത്തിലധികം ആളുകള്‍ ഇവിടെ എത്താറുണ്ട് ഇവിടെ. വര്‍ഷം ഏകദേശം നാനൂറ് കോടി രൂപയോളം അടുത്ത് ഒരു വര്‍ഷം ഇവിടെ ലഭിക്കാറുണ്ട്.

PC: Offical Site

 മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

കുറഞ്ഞത് നാല്പതിനായിരത്തോളം ആളുകള്‍ ഒരുദിവസം എത്തുന്ന മധുരയിലെ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം അറുപത് മില്യണ്‍ രൂപയോളമാണ്.
45 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ ഉയരം വരെയുള്ള ഗോപുരങ്ങളാല്‍ നിറഞ്ഞ ക്ഷേത്രത്തില്‍ നിരവധി സഞ്ചാരികളും എത്താറുണ്ട്.

PC: G.Sasank

സോമനാഥ ക്ഷേത്രം

സോമനാഥ ക്ഷേത്രം

പതിനേഴു തവണയോളം കവര്‍ച്ചയ്ക്കും അക്രമത്തിനും ഇരയായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഇന്നും ഭാരതത്തിലെ സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ക്ഷേത്രത്തിന്റെ രൂപകല്പനയും മറ്റും തീര്‍ഥാടകരെ കൂടാതെ ധാരാളം സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.

PC :Anhilwara