Search
  • Follow NativePlanet
Share
» »മധ്യപ്രദേശിനെ പ്രശസ്തമാക്കിയ 10 സ്ഥലങ്ങള്‍

മധ്യപ്രദേശിനെ പ്രശസ്തമാക്കിയ 10 സ്ഥലങ്ങള്‍

മധ്യപ്രദേശിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം

By Maneesh

ഇന്ത്യയുടെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിനെ പ്രശസ്തമാക്കുന്നത്, ചരിത്ര പറയുന്ന ക്ഷേത്രങ്ങളും പ്രകൃതി ഒരുക്കിയ സൗന്ദര്യവുമാണ്. മധ്യപ്രദേശിലുടനീളം സഞ്ചരിക്കുമ്പോള്‍ നശിക്കപ്പെട്ട നിരവധി നഗരങ്ങള്‍ ചരിത്രത്തിലേക്ക് ഒരു ജാലകം തുറന്ന് വച്ച് നിങ്ങളെ കാത്തിരിക്കുന്നത് കാണാം.

മറ്റൊരു കാഴ്ച മധ്യപ്രദേശിലെ നാഷണൽ പാർക്കുകളാണ്, വന്യജീവികളുടെ ആവാസകേന്ദ്രത്തിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യം മധ്യപ്രദേശിലുണ്ട്.

മധ്യപ്രദേശിലെ പ്രധാനപ്പെട്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഖജുരാഹോ

മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. വിന്ധ്യപര്‍വ്വതനിരകള്‍ ഈ ഗ്രാമത്തിന് പശ്ചാത്തലമൊരുക്കുന്നു. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്‍റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

Photo Courtesy: ASIM CHAUDHURI

ബാന്ധവ്ഘട് നാഷണല്‍ പാര്‍ക്ക്

വിന്ധ്യാപര്‍വ്വത നിരകള്‍ക്ക് കുറുകെ ഏകദേശം നാനൂറ് ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുകയാണ്, കടുവകളുടെയും നിരവധി ജൈവവൈവിദ്ധ്യങ്ങളുടെയും ആവാസ താവളമായ ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്. കുത്തനെയുള്ള മലഞ്ചെരിവുകളും നിമ്നോന്നതമായ വനഭൂമിയും തുറസ്സായ പുല്‍തകിടികളും ഈ ഭൂമിയെ വ്യത്യസ്ത അഭിരുചിക്കാരുടെ പ്രിയതാവളമാക്കിയിട്ടുണ്ട്.

Photo Courtesy: NH53

പന്നാ കടുവാ സങ്കേതം

ഖജുരാഹോയ്ക്ക് സമീപത്തായി ഒരു കടുവാ സങ്കേതമുണ്ട്. പന്നാ കടുവാ സങ്കേതം. പേര് കേട്ടിട്ട് അത്ര പന്നയാണെന്ന് കരുതതരുത്. സുന്ദരമായ ഒരു സ്ഥലം തന്നെയാണ് ഇത്. ഖജുരാഹോയിൽ നിന്ന് 27 കിലോമീറ്റർ അകലെയായി ചാതർപൂർ ജില്ലയിലെ പന്നയിലാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഇരുപത്തിരണ്ടാമത്തെയും, മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവാസങ്കേതമാണിത്. മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്നതിന്‍റെ പേരില്‍ കേന്ദ്ര ടൂറിസം വകുപ്പില്‍ നിന്ന് അവാര്‍ഡ് നേടിയ പാര്‍ക്കാണിത്.

ഗ്വാളിയാർ

കോട്ടകള്‍ , കൊട്ടാരങ്ങള്‍ , ശവ കുടീരങ്ങള്‍ ,ക്ഷേത്രങ്ങള്‍ തുടങ്ങി പോയ കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ നിലകൊള്ളുന്ന ഈ പൗരാണിക നഗരത്തിന്റെ നാമം ഗ്വാളിയാര്‍ എന്നാണ്. പോര്‍വിളികളുടെയും വാള്‍ മുനകളുടെയും നിലക്കാത്ത ആരവങ്ങള്‍ക്കു സാക്ഷിയായ ഈ പൈതൃക നഗരത്തിന്റെ ഉള്‍ക്കാഴ്ച്ചകളിലേക്ക്. ആഗ്രയില്‍ നിന്നും 122 കിലോമീറ്റര്‍ അകലെ ഗ്വാളിയാര്‍ സ്ഥിതി ചെയ്യുന്നു. മധ്യപ്രദേശിന്റെ ടൂറിസ്റ്റ് തലസ്ഥാനം എന്ന വിശേഷണത്തിന് തികച്ചും യോഗ്യമാണ് ഈ നഗരം.

Photo Courtesy: jbhangoo

ഓർച്ച

മധ്യപ്രദേശിലെ ബേത്വ നദീതീരത്താണ് പ്രശസ്തമായ ഓര്‍ച്ച പട്ടണം സ്ഥിതിചെയ്യുന്നത്. 1501 ല്‍ രുദ്രപ്രതാപ് സിംഗാണ് ഓര്‍ച്ച പട്ടണം സ്ഥാപിച്ചത്. ബുണ്ടേല്‍ഖണ്ട് പ്രദേശത്തെ രാജാവായിരുന്നു സിംഗ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം ദൂരത്താണ് ഓര്‍ച്ച. മഹാരാജാ രുദ്രപ്രതാപ് തന്നെയാണ് ഓര്‍ച്ചയിലെ ആദ്യത്തെ ഭരണാധികാരിയും.

Photo Courtesy: Dennis Jarvis

സാഞ്ചി

മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. ബൗദ്ധ സ്തൂപങ്ങള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍ തുടങ്ങിയവയാണ് സാഞ്ചിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കായി സാഞ്ചി ഒരുക്കിവെക്കുന്നത്.

Photo Courtesy: Abhinav Saxena

മാണ്ടു

പ്രകൃതിയാലും കാലപ്പഴക്കത്താലും നാശനഷ്ടങ്ങള്‍ സംഭവിച്ച വളരെ പുരാതനമായ സ്ഥലമാണ് മണ്ടുവും മണ്ടവ്ഗറും (ശാദിയബാദ്). അന്നത്തെക്കാലത്ത് വളരെ സമ്പല്‍സമൃദമായിരുന്നു ഈ നാട്. ഇന്ന് മണ്ടു ടൂറിസം രാജ്യത്തിലെ തന്നെ ഏറ്റവും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്ധ്യപ്രദേശ് ടൂറിസം ഡിപാര്‍ട്ട്മെന്റിന്‍റെ നേതൃത്വത്തില്‍ ഇവിടെ നടത്തിയ മാല്‍വ ഫെസ്റ്റിവല്‍ വളരെയധികം യാത്രികരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുകയുണ്ടായി.

ഉജ്ജൈന്‍

മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു. മതപരമായി പ്രാധാന്യമുള്ള നഗരമായ ഉജ്ജൈനില്‍ രാജ്യത്തുടനീളം നിന്ന് നിരവധി സന്ദര്‍ശകരെത്താറുണ്ട്. ഇവിടത്തെ പ്രശസ്തമായ അമ്പലങ്ങള്‍‍ സന്ദര്‍ശിക്കുന്നതിനാണ് ഇവര്‍‍ പ്രധാനമായും എത്തുന്നത്. ശിവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമായ ഷിപ്രനദീതീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. കുംഭ, അര്‍ധ കുംഭമേളകളും ഇവിടെ നടക്കാറുണ്ട്.

മഹേശ്വർ

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് മാഹേശ്വര്‍ എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. കൈത്തറി വസ്ത്രങ്ങള്‍ക്കും മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിനും പേരുകേട്ട നാടാണ് ഇത്. ഇന്‍ഡോറില്‍ നിന്നും കേവലം 3 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് മാഹേശ്വര്‍. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും ബസ് മാര്‍ഗമാണ് മാഹേശ്വറിലെത്താന്‍ ഏറ്റവും അനുയോജ്യം.

http://commons.wikimedia.org/wiki/File:Laxmi_Bai_kii_Chhatri_02.jpg

Photo Courtesy: Bernard Gagnon

പച്മറി

തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കും വെളളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ ഒരേയൊരു ഹില്‍സ്റ്റേഷനാണ് പച്മറി. സത്പുരയുടെ റാണി എന്നാണ് പച്മറിയുടെ വിളിപ്പേര്. സമുദ്രനിരപ്പില്‍ നിന്നും 1110 മീറ്റര്‍ ഉയരത്തിലാണ് പച്മറി. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് പച്മറിയില്‍. എന്നാലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളാണ് പച്മറി സന്ദര്‍ശനത്തിന് അനുയോജ്യം.

അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X