Search
  • Follow NativePlanet
Share
» »കാണാന്‍ താല്‍പ്പര്യമില്ലാത്തവരേയും അമ്പരിപ്പിക്കുന്ന മ്യൂസിയങ്ങ‌ള്‍

കാണാന്‍ താല്‍പ്പര്യമില്ലാത്തവരേയും അമ്പരിപ്പിക്കുന്ന മ്യൂസിയങ്ങ‌ള്‍

By Maneesh

മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ ചിലര്‍ക്കൊക്കെ ഇഷ്ടമാണെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും മ്യൂസിയം സന്ദര്‍ശനം അറു ബോറനായിട്ടാണ് അനുഭവപ്പെടാറുള്ളത്. എ‌ന്നാല്‍ നമ്മള്‍ സാധരണ കാണാറു‌ള്ള മ്യൂസിയങ്ങള്‍ പോലെയല്ല ചില മ്യൂസിയങ്ങള്‍. അത്തരം മ്യൂസിയങ്ങ‌‌ളേക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് കൗതുകം തോന്നും.

ഇന്ത്യയിലെ വിചിത്രമായ ചില മ്യൂസിയങ്ങള്‍ പരിചയപ്പെടാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക.

കേരളത്തിലെ അഞ്ച് അപൂര്‍വ മ്യൂസിയങ്ങള്‍കേരളത്തിലെ അഞ്ച് അപൂര്‍വ മ്യൂസിയങ്ങള്‍

ഇന്ത്യയിലെ റെയില്‍വെ മ്യൂസിയങ്ങള്‍ഇന്ത്യയിലെ റെയില്‍വെ മ്യൂസിയങ്ങള്‍

01. ടോയ്‌ലെറ്റ് മ്യൂസിയം

01. ടോയ്‌ലെറ്റ് മ്യൂസിയം

പേരുകേള്‍ക്കുമ്പോള്‍ കൗതുകത്തിനൊപ്പം ചുണ്ടുകളില്‍ ചിരിയും വരുന്നുണ്ടാകും. ഇങ്ങനെ ഒരു മ്യൂസിയം സ്ഥിതി ചെയ്യുന്നത് ഡല്‍ഹിയിലാണ്. സുലഭ് ഇന്റര്‍ നാഷണല്‍ മ്യൂസിയം ഓഫ് ടോയ്‌ലെറ്റ് എന്നാണ് ഈ മ്യൂസിയത്തിന്റെ പേര്. പഴയകാലങ്ങളില്‍ എത്തരത്തിലുള്ള ടോയ്‌ലെറ്റുകളാണ് ഉപയോഗിച്ചിരുന്നതെന്ന് ഈ മ്യൂസിയത്തില്‍ എത്തുമ്പോള്‍ നമുക്ക് മനസിലാകും. അതു പോലെ തന്നെ വിവിധ തരത്തിലുള്ള സാനിറ്ററി ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sulabh Toilet Museum

02. കൈറ്റ് മ്യൂസിയം

02. കൈറ്റ് മ്യൂസിയം

പേര് സൂചിപ്പിക്കുന്നത് പോലെ വിവിധ രീതിയിലുള്ള പട്ടങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന കൈറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദില്‍ ആണ്. അഹമ്മദാബാദിലെ പാല്‍ഡിക്ക് സമീ‌പത്തു‌ള്ള സാന്‍സകാര്‍ കേന്ദ്രയിലാണ് കൈറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാന്‍

Photo Courtesy: Nizil Shah

03. നൈസാമിന്റെ മ്യൂസിയം

03. നൈസാമിന്റെ മ്യൂസിയം

ഹൈദബാദിലെ നൈസാമിന്റെ കൊട്ടാരത്തിനോട് ചേര്‍ന്നാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിന്റെ പ്രധാന നാഴിക കല്ലുകളുടെ വെള്ളിയില്‍ തീര്‍ത്ത മാതൃകകളാണ് പ്രധാന ആകര്‍ഷണം. മരത്തിലും സ്വര്‍ണത്തിലും തീര്‍ത്ത സിംഹാസനം, വെള്ളിയില്‍ തീര്‍ത്ത പെര്‍ഫ്യൂം കുപ്പികള്‍, രത്നക്കലുകള്‍ പിടിപ്പിച്ച വെള്ളി കാപ്പി കപ്പുകള്‍ തുടങ്ങി സ്വര്‍ണത്താലും വെള്ളിയാലും നിര്‍മിച്ച് രത്നം പിടിപ്പിച്ച അപൂര്‍വ വസ്തുക്കള്‍ സന്ദര്‍ശകനെ മായാലോകത്ത് എത്തിക്കുന്നതാണ്. വിന്റേജ് കാര്‍ പ്രേമികള്‍ക്കായി നൈസാം ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ്,ജാഗ്വാര്‍ മാക്ക് അഞ്ച് എന്നീ കാറുകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിശദമാ‌യി വായിക്കാം

Photo Courtesy: Randhirreddy

04. മോട്ടോര്‍ സൈക്കിള്‍ മ്യൂസിയം

04. മോട്ടോര്‍ സൈക്കിള്‍ മ്യൂസിയം

വിന്റേജ് കാറുകളുടെ മ്യൂസിയം ഇപ്പോള്‍ ഏറെക്കുറേ സാധരണമായിരിക്കുകയാണ്. എന്നാല്‍ വിന്റേജ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് മാത്രമായി ഒരു മ്യൂസിയം ഒരിക്കിയിരിക്കുകയാണ് എസ് കെ പ്രഭു എന്ന വാഹന പ്രേമി. ബാംഗ്ലൂരിന് സമീപത്തായി പുലകേശി നഗറിലാണ് അദ്ദേഹം ലെജന്റ് മോട്ടോ‌ര്‍ സൈക്കിള്‍ മ്യൂസിയം എന്ന പേരില്‍ ഒരു മ്യൂസിയം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്തെ മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പടെ ഇരുപതിലധികം മോട്ടോര്‍ സൈക്കിളുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Photo Courtesy: Liftarn

05. ജുറാസിക്ക് പാര്‍ക്ക്

05. ജുറാസിക്ക് പാര്‍ക്ക്

ഇന്ദ്രോദ നാച്വര്‍ പാര്‍ക്ക് എന്നും ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക് അറിയപ്പെടുന്നു. സബര്‍മതീ നദിയുടെ തീരത്തായി ഏകദേശം 400 ഹെക്ടര്‍ സ്ഥലത്തായി പരന്നുകിടക്കുന്നു വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക്. ഇന്ത്യയിലെ ഏക ദിനോസര്‍ മ്യൂസിയമാണ് ഇത്. ഗുജറാത്ത് ഇക്കോളജിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്ക് നോക്കിനടത്തുന്നത്. ഇന്ത്യയുടെ ജുറാസിക് പാര്‍ക്ക് എന്നൊരു വിളിപ്പേരും ഇന്ദ്രോദ ദിനോസര്‍ ആന്‍ ഫോസില്‍ പാര്‍ക്കിനുണ്ട്.

Photo Courtesy: www.gujarattourism.com

06. അയലന്‍ഡ് മ്യൂസിയം

06. അയലന്‍ഡ് മ്യൂസിയം

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയുടെ ഭാഗമായ നാഗാര്‍ജുനകൊണ്ട പുരാതനമായ ഒരു ബുദ്ധമതകേന്ദ്രമാണ്. നാഗാര്‍ജുനസാഗറില്‍ നിന്നും വളരെ അടുത്തായിട്ടാണ് ദ്വീപ് പോലുള്ള ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ബുദ്ധമതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Michael Gunther
07. ആര്‍ ബി ഐ മ്യൂസിയം

07. ആര്‍ ബി ഐ മ്യൂസിയം

ഇന്ത്യ‌യില്‍ ഇതിനോടകം പുറത്തിറക്കിയ കറന്‍സി നോട്ടുകളും നാണയങ്ങളുമാണ് അര്‍ ബി ഐ മോണിറ്ററി മ്യൂസിയ‌ത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുംബൈയില്‍ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: National Numismatic Collection, National Museum of American History.

08. റെയില്‍ മ്യൂസിയം

08. റെയില്‍ മ്യൂസിയം

ഡല്‍ഹിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് റെയില്‍വേ മ്യൂസിയം. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രമാണ് ഈ മ്യൂസിയത്തിലുള്ളത്. ചാണക്യപുരിയില്‍ സ്ഥിതിചെയ്യുന്ന മ്യൂസിയം 1977 ഫെബ്രുവരി ഒന്നാം തിയതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട നൂറിലേറെ വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയുള്‍പ്പെടെയുള്ള മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sandeep Suresh

09. ഡോള്‍ മ്യൂസിയം

09. ഡോള്‍ മ്യൂസിയം

ഡല്‍ഹിയിലെ തന്നെ മറ്റൊരു മ്യൂസിയമാണ് ഡോള്‍ മ്യൂസിയം. ഷങ്കേഴ്സ് ഇന്റര്‍നാഷണല്‍ ഡോള്‍ മ്യൂസിയം എന്നാണ് ഇതിന്റെ പേര്. ഷങ്കര്‍ പി‌ള്ള എന്ന വ്യക്തിയാണ് ഈ മ്യൂസിയം സ്ഥാ‌പിച്ചത്.

Photo Courtesy: Shamikhfaraz

10. സബ് മറൈന്‍ മ്യൂസിയം

10. സബ് മറൈന്‍ മ്യൂസിയം

ഏഷ്യയിലെ തന്നെ ഒരേ ഒരു സബ്മറൈന്‍ മ്യൂസിയമാണ് വിശാഖപട്ടണത്തിലെ രാമകൃഷ്ണ ബീച്ചില്‍ ഉള്ളത് . അതുകൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നായിരിക്കുന്നു. സ്മൃതിക എന്നാണു മ്യൂസിയം അറിയപ്പെടുന്നത്. 2001-ല്‍ ആണ് ഐ എന്‍ എസ് കുര്‍സുര എന്ന റഷ്യന്‍ അന്തര്‍ വാഹിനിക്കപ്പല്‍ മ്യൂസിയമാക്കി പരിണമിപ്പിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Candeo gauisus

11. ഡിസേര്‍ട്ട് മ്യൂസിയം

11. ഡിസേര്‍ട്ട് മ്യൂസിയം

അര്‍ണ - ഝര്‍ണ എന്നാണ് ഈ ഡിസേ‌ര്‍ട്ട് മ്യൂസിയത്തി‌ന്റെ പേര്. മറ്റു മ്യൂസിയങ്ങള്‍ പോലെ എന്തെങ്കിലും കെട്ടിടത്തിനുള്ളില്‍ അല്ല ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. രാജസ്ഥാന്റെ സംസ്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓപ്പണ്‍ മ്യൂസിയമാണ് ഇത്. ജോധ്‌പൂരില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയായി അര്‍ണേശ്വര്‍ ക്ഷേത്രത്തി‌ന് സമീപത്തായാ‌ണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Arna Jharna

12. ടെക്സ്റ്റൈല്‍ മ്യൂസിയം

12. ടെക്സ്റ്റൈല്‍ മ്യൂസിയം

ഇന്ത്യയിലെ ആദ്യ വസ്‌ത്ര മ്യൂസിയമാണ്‌ കാലികോ മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ തുണിത്തരങ്ങളുടെ വന്‍ശേഖരം ഈ മ്യൂസിയത്തിലുണ്ട്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ശേഖരിച്ച വ്യത്യസ്‌ത രൂപകല്‍പ്പനകളിലും നിറങ്ങളിലും അലങ്കാര മാതൃകകളിലുമുള്ള വസ്‌ത്രങ്ങള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. അഹമ്മദാബാദില്‍ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Calico museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X