Search
  • Follow NativePlanet
Share
» »ഹിപ്പികളുടെ ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങള്‍

ഹിപ്പികളുടെ ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങള്‍

അറുപതുകളുടെ അവസാനം മുതല്‍ പാശ്ചാത്യ രാജ്യങ്ങളിലെ യുവാക്കളുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഒരു പ്രസ്ഥാനമാണ് ഹിപ്പി പ്രസ്ഥാനം

അറുപതുകളുടെ അവസാനം മുതല്‍ പാശ്ചാത്യ രാജ്യങ്ങളിലെ യുവാക്കളുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഒരു പ്രസ്ഥാനമാണ് ഹിപ്പി പ്രസ്ഥാനം. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങള്‍ക്ക് എതിരേയുള്ള ഒരു പ്രതിഷേധ ജീവിത രീതിയായിരുന്നു ഹിപ്പികള്‍
നയിച്ചിരുന്നത്.

യാത്രയെന്നത് ഹിപ്പികള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റി. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആരംഭത്തിലുമായി ആയിരക്കണക്കിന് ഹിപ്പികള്‍ ഇന്ത്യയിലും എത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏതെന്‍സ്, ഇസ്താംബൂള്‍, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ വഴിയായിരുന്നു അവരുടെ ഇന്ത്യന്‍ സന്ദര്‍ശനം. അതിനാല്‍ ഈ വഴിക്ക് ഒരു പേരും വീണു. ഹിപ്പി ട്രെയില്‍ എന്നാണ് ഈ സ്ഥലം അറിയപ്പെട്ടത്.

ബസുകളിലും ട്രെയിനുകളിലും കാല്‍നടയായും ആയിരുന്നു ഹിപ്പികളുടെ യാത്ര. എങ്ങനെ ചിലവ് കുറച്ച് യാത്ര ചെയ്യാം എന്നതാണ് ഹിപ്പികളുടെ ചിന്ത. പലസ്ഥലങ്ങളിലും ഹിപ്പികള്‍ക്കുവേണ്ടി മാത്ര ലോഡ്ജുകളും റെസ്റ്റോറെന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഹിപ്പികള്‍ ഇന്ത്യയിലേക്ക്

പാക്കിസ്ഥാനില്‍ നിന്ന് വാഗാ അതിര്‍ത്തി വഴിയാണ് ഹിപ്പികള്‍ ഇന്ത്യയിലേക്ക് എത്തിച്ചേരുന്നത്. ഡല്‍ഹിയില്‍ എത്തിച്ചേരുന്ന ഹിപ്പികളുടെ ഇന്ത്യയിലെ ഇഷ്ട സ്ഥലങ്ങളിലൊന്ന് വാരണാസിയാണ്.

ഹിപ്പികളുടെ ഇന്ത്യയിലെ സുഖവാസ കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. ഋഷികേശ്

01. ഋഷികേശ്

1960 മുതല്‍ ഹിപ്പികളുടെ താവളമായിരുന്നു ഋഷികേശ്. ഋഷികേശിലെ യോഗയും ആത്മീയതയുമാണ് ഹിപ്പികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കാനുള്ള പ്രധാന കാരണം.

Photo Courtesy: ramesh Iyanswamy, shantishakti7, Dan Searle

02. വാരണാസി

02. വാരണാസി

ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന വാരണാസിയും ഹിപ്പികളുടെ താവളങ്ങളൊന്നാണ്. വാരണാസി എന്ന
നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യം തന്നെയാണ് ജിപ്‌സികളെ ഇവിടെ തങ്ങാന്‍ പ്രേരിപ്പിക്കുന്നത്. വായിക്കാം

Photo Courtesy: Ӊ€ỉ$ēɳßëЯGTM, nevil zaveri

03. പുരി

03. പുരി

എഴുപതുകളില്‍ ഹിപ്പികള്‍ താവളമാക്കിയ ഇന്ത്യയിലെ ഒരു ക്ഷേത്ര നഗരമാണ് പുരി. സൗത്ത് ഇന്ത്യയിലേക്കുള്ള യാത്രയില്‍
ഹിപ്പികള്‍ താവളമാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. വായിക്കാം

Photo Courtesy: Aleksandr Zykov

04. ഗോവ

04. ഗോവ

ഇന്ത്യയില്‍ ഹിപ്പികളുടെ പറുദീസ ഏതെന്ന് ചോദിച്ചാല്‍ ഗോവ എന്ന ഒറ്റ ഒരുത്തരമേയുള്ളു. ഹിപ്പികള്‍ അവരുടെ എല്ലാ
സ്വതന്ത്ര്യവും അനുഭവിക്കുന്ന സ്ഥലമാണ് ഇത്. വായിക്കാം
Photo Courtesy: Klaus Nahr

05. ഗോകര്‍ണം

05. ഗോകര്‍ണം

ഗോവയുടെ അടുത്തുള്ള കര്‍ണാടകയിലെ ഒരു ബീച്ചാണ് ഗോകര്‍ണം. ഗോവയ്ക്ക് സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്
ഹിപ്പികള്‍ ഗോകര്‍ണത്തിലും താവളമാക്കിയത്. വായിക്കാം

Photo Courtesy: Jo Kent
06. ഹമ്പി

06. ഹമ്പി

കര്‍ണാടകയില്‍ തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന നഗരമായിരുന്നു ഹമ്പി. ഇപ്പോള്‍ അവിടെ നഗരാവശിഷ്ടങ്ങള്‍ മാത്രമേയുള്ളു. ഹമ്പിയുടെ വിചിത്രമായ പ്രകൃതി ഭംഗിയായിരിക്കും ഹിപ്പികളെ ഇവിടേയ്ക്ക്
ആകര്‍ഷിപ്പിക്കുന്നത്. വായിക്കാം
Photo Courtesy: Prashant Ram

07. കോവളം

07. കോവളം

കോവളമാണ് കേരളത്തിലെ ഹിപ്പികളുടെ പ്രധാന താവളം. അറുപത് എഴുപത് കാലഘത്തില്‍ നിരവധി ഹിപ്പികളാണ് ഇവിടെ എത്തിച്ചേര്‍ന്നത്. കോവളത്തെ സുന്ദരമായ ബീച്ചുകളാണ് ഹിപ്പികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കാന്‍ പ്രധാന കാരണം. വായിക്കാം

Photo Courtesy: Miran Rijavec

08. വര്‍ക്കല

08. വര്‍ക്കല

കോവളം കഴിഞ്ഞാല്‍ ഹിപ്പികള്‍ എത്തിച്ചേരുന്ന കേരളത്തിലെ മറ്റൊരുസ്ഥലമാണ് വര്‍ക്കല. ഇവിടെ ഹിപ്പികള്‍ക്കായി ലോഡ്ജുകളും മറ്റുമുണ്ട്.

Photo Courtesy: Kerala Tourism
09. പോണ്ടിച്ചേരി

09. പോണ്ടിച്ചേരി

പുരി കഴിഞ്ഞാല്‍ ഇന്ത്യയുടെ കീഴക്കന്‍ തീരത്തെ, ഹിപ്പികളുടെ ഇഷ്ടസ്ഥലമാണ് പോണ്ടിച്ചേരി. വായിക്കാം

Photo Courtesy: Nelson.G
10. പുഷ്‌കര്‍

10. പുഷ്‌കര്‍

ഹിപ്പികള്‍ താവളമാക്കിയ രാജസ്ഥാന്‍ പട്ടണമാണ് പുഷ്‌കര്‍. പുഷ്‌കറിലെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യാനാണ് ഹിപ്പികള്‍ ഇവിടെ
എത്താറുള്ളത്. വായിക്കാം

Photo Courtesy: Nomad Tales from Australia
11. മണാലി

11. മണാലി

ഹിമാചലിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മണാലി, ഹിപ്പികളുടെ ഇഷ്ട സ്ഥലമാണ്. വായിക്കാം

Photo Courtesy: PabloEvans
12. അല്‍മോറ

12. അല്‍മോറ

ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയിലെ അല്‍മോറയാണ് ഹിപ്പികളുടെ മറ്റൊരു താവളം

Photo Courtesy: Almora (2)
13. ഗാംഗ്‌ടോക്

13. ഗാംഗ്‌ടോക്

ഹിമാലയന്‍ സാനുക്കളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന, സിക്കിമിലെ ഗാംഗ്‌ടോക്കും ഹിപ്പികളുടെ കേന്ദ്രമാണ് വായിക്കാം.
Photo Courtesy: Kailas98

14. കസോള്‍

14. കസോള്‍

ഹിമാചല്‍ പ്രദേശിലെ ഭൂണ്ഡൂരിലും മണികരനും ഇടയിലായി പാര്‍വതി നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് കസോള്‍. വായിക്കാം

Photo Courtesy: Surajhaveri
15. ധരംകോട്ട്

15. ധരംകോട്ട്

ഹിമാചല്‍ പ്രദേശില്‍ ധര്‍മ്മശാലയ്ക്ക് സമീപത്തായാണ് ധരംകോട്ട് സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: Triund
Read more about: യാത്ര travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X