» »ശ്രീനഗര്‍ സഞ്ചാരികളുടെ പറുദീസയാകാനുള്ള 5 കാരണങ്ങള്‍

ശ്രീനഗര്‍ സഞ്ചാരികളുടെ പറുദീസയാകാനുള്ള 5 കാരണങ്ങള്‍

Written By:

ജമ്മുകശ്മീരിന് രണ്ട് തലസ്ഥാനങ്ങള്‍ ഉണ്ടെന്ന കാര്യം നമുക്കെ‌ല്ലാവര്‍ക്കും അറിയാമല്ലോ. അ‌തില്‍ ഒരു തലസ്ഥാനമാണ് ശ്രീനഗര്‍ അതായത് ജമ്മുകശ്മീ‌രിന്റെ സമ്മര്‍ ക്യാപ്പിറ്റലാണ് ശ്രീനഗര്‍. ഇന്ത്യയി‌ലെ പ്രധാനപ്പെട്ട സമ്മര്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാ‌യ കശ്മീര്‍ ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നും അറിയപ്പെടുന്നുണ്ട്.

ഉദ്യാനങ്ങളുടേയും തടാകങ്ങളുടേയും നാട് എന്ന് അറിയപ്പെടുന്ന ശ്രീനഗര്‍ സഞ്ചാരികളു‌ടെ പറുദീസയാകാനു‌ള്ള അഞ്ച് കാരണങ്ങള്‍ സ്ലൈഡുകളില്‍

01. ഉ‌ദ്യാനങ്ങ‌ള്‍

01. ഉ‌ദ്യാനങ്ങ‌ള്‍

ശ്രീനഗറിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു പറുദീസ‌യാക്കിമാറ്റുന്നത് അവിടുത്തെ ഉദ്യാനങ്ങളാണ്. മുഗള്‍ ഭരണകാലത്താണ് ശ്രീനഗറില്‍ ഇത്തരത്തിലു‌ള്ള സുന്ദരമായ ഉദ്യാനങ്ങള്‍ നിര്‍‌മ്മിക്കപ്പെട്ടത്. ശ്രീനഗറിലെ ഉദ്യാനങ്ങളിലൂടെ അടുത്ത സ്ലൈഡുകളില്‍
Photo Courtesy: Basharat Alam Shah

ഷാലി‌മാര്‍ ബാഗ്

ഷാലി‌മാര്‍ ബാഗ്

ശ്രീനഗറിലെ ഉദ്യാനയാത്ര നമുക്ക് ഷാലിമാര്‍ ബാഗില്‍ നിന്ന് ആരംഭിക്കാം. മുഗള്‍ രാജാവാ‌യ ജഹാംഗീര്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കായി നിര്‍മ്മിച്ച‌താണ് ഈ ഉദ്യാനം. 1619ല്‍ ആണ് ഈ ഉദ്യാനം നിര്‍മ്മിച്ചത്. വിശദമായി വാ‌യിക്കാം

Photo Courtesy: Evan Denno

നിശാന്ത് മുഗള്‍ ഗാര്‍ഡന്‍

നിശാന്ത് മുഗള്‍ ഗാര്‍ഡന്‍

ശ്രീനഗറിലെ മറ്റൊരു സുന്ദരമാ‌യ ഉദ്യാനമാണ് നിശാന്ത് മുഗള്‍ ഗാര്‍ഡന്‍ ആഹ്ലാദത്തിന്റെ ഉദ്യാനം എന്നും ഈ ഉദ്യാനം അറിയപ്പെടുന്നുണ്ട്. 163‌4ല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് ദാല്‍ തടാകത്തിന്റെ സമീപത്തായി ഈ ഉദ്യാനം നിര്‍മ്മി‌ച്ചത്. വിശദമായി വായിക്കാം

Photo Courtesy: Basharat Alam Shah

പാരി മഹ‌ല്‍

പാരി മഹ‌ല്‍

നിശാന്ത് മുഗള്‍ ഗാര്‍ഡനില്‍ നിന്ന് അടുത്ത യാത്ര പാരി മഹലിലേക്കാണ്. ദാല്‍ തടാകത്തിനപ്പുറം സൂര്യന്‍ അസ്തമിക്കുന്ന സുന്ദരമായ കാഴ്ച കാണാന്‍ പറ്റിയ സ്ഥലമാണ് പാരിമഹല്‍. വിശദമാ‌യി വായിക്കാം

Photo Courtesy: Basharat Alam Shah

തുളിപ് ഗാര്‍ഡന്‍

തുളിപ് ഗാര്‍ഡന്‍

ദാല്‍ തടാ‌കത്തിന്റെ കരയിലുള്ള മറ്റൊരു സുന്ദരമായ ഉദ്യാനമാണ് ഇന്ദിരാഗാ‌ന്ധി തുളിപ് ഗാര്‍ഡന്‍. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ഇവിടെ തുളിപ് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. More

Photo Courtesy: Abdars

ചഷം -ഇ -ഷാഹി

ചഷം -ഇ -ഷാഹി

ചഷം -ഇ -ഷാഹി ഉദ്യാനം ശ്രീനഗറിലെ ഏറ്റവും ചെറിയ മുഗള്‍ ഉദ്യാനമാണന്നാണ്‌ കരുതപ്പെടുന്നത്‌. 1632 ല്‍ പണികഴിപ്പിച്ച ഈ ഉദ്യാനത്തിന്‌ 108 മീറ്റര്‍ നീളവും 38 മീറ്റര്‍ വീതിയും മാത്രമാണുള്ളത്‌. തുളിപ് ഗാര്‍ഡന്റെ സമീപത്തായാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ankur P

മറ്റ് ഉദ്യാനങ്ങള്‍

മറ്റ് ഉദ്യാനങ്ങള്‍

1586 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്‌ബര്‍ പണികഴിപ്പിച്ച നസീം ബാഗ്, അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ട ചിനാര്‍ ബാഗ് തുടങ്ങി നിര‌വധി ഉദ്യാനങ്ങള്‍ ശ്രീനഗറില്‍ ഉണ്ട് More. ശ്രീനഗറി‌നെ പ്രശസ്തമാക്കുന്ന രണ്ടാമത്തെ കാര്യം എന്താണെന്നറിയാന്‍ അടുത്ത സ്ലൈഡിലേക്ക്

Photo Courtesy: Basharat Alam Shah

2. തടാകങ്ങള്‍

2. തടാകങ്ങള്‍

തടകങ്ങളുടെ നഗരം എന്ന ഒരു വിളിപ്പേര് തന്നെയുണ്ട് ശ്രീനഗറിന്. ശ്രീനഗറിനെ സുന്ദരിയാക്കുന്നതില്‍ അവിടുത്തെ തടാകങ്ങള്‍ക്ക് ഒരു വലിയ പങ്കുണ്ട്. ശിഖാര യാത്രയ്‌ക്ക് പേരുകേട്ടതാണ് ശ്രീനഗറിലെ ‌തടാകങ്ങള്‍. ശ്രീനഗറിലെ ‌പ്രധാന തടകങ്ങളെക്കുറിച്ച് അടുത്ത സ്ലൈഡുകളില്‍ വായിക്കാം
Photo Courtesy: Basharat Alam Shah

ദാല്‍ തടാകം

ദാല്‍ തടാകം

കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്ന ദാല്‍ തടാകം കാശ്‌മീര്‍ താഴ്‌വരെയിലെ രണ്ടാമത്തെ വലിയ തടാകമാണ്‌. 26 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ്‌ ബോട്ട്‌ , ഷികാര യാത്രകള്‍ക്ക്‌ പ്രശസ്‌തമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Basharat Alam Shah

നാഗിന്‍ തടാകം

നാഗിന്‍ തടാകം

മോതിരത്തിലെ രത്‌നം എന്നറിയപ്പെടുന്ന നാഗിന്‍ തടാകത്തിന്‌ ഈ വിശേഷണം ലഭിക്കുന്നത്‌ വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതിനാലാണ്‌. ദാല്‍ തടാകത്തില്‍ നിന്നും വളരെ നേര്‍ത്ത കൈവഴി വഴിയാണ്‌ നാഗിന്‍ തടാകം വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്‌. വിനോദ സഞ്ചാരികള്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഷികരകളും ഹൗസ്‌ ബോട്ടുകളും ഈ തടാകങ്ങളില്‍ നിരവധിയുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: McKay Savage

03. പഴയ നഗരം

03. പഴയ നഗരം

ശ്രീനഗറിലെ തടാകങ്ങളും ഉദ്യാനങ്ങളും കണ്ടുകഴിഞ്ഞാല്‍ ശികാരയിലും ഹൗസ് ബോട്ടിലും യാത്ര ചെ‌യ്താല്‍ ശ്രീനഗര്‍ യാത്ര പൂര്‍ണമായെന്ന് നിങ്ങള്‍ കരുതിയോ? അങ്ങനെ കരു‌തി‌യെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. ഇനിയും കാണാന്‍ എന്താണന്നല്ലേ അതിനായി അടുത്ത സ്ലൈഡിലേക്ക്
Photo Courtesy: Varun Shiv Kapur

മരം കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങള്‍

മരം കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങള്‍

ശ്രീനഗറിലെ പഴയ നഗരവീഥിയിലൂടെ മരങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച പഴ കെട്ടിടങ്ങളൊക്കെ കണ്ടുകൊണ്ടുള്ള ഒരു കാല്‍‌നട യാത്ര നടത്തിയാ‌ലെ ശ്രീനഗറിലെ കാഴ്ച കാണ‌ല്‍ പൂര്‍‌ണമാകു. ശ്രീ‌നഗറിലെ പഴയ നഗരത്തില്‍ നിരവധി കാഴ്ചകള്‍ നിങ്ങള്‍ക്ക് കാണാനുണ്ട്. അവയില്‍ ഒന്നാണ് ജമാ മസ്ജിദ്
Photo Courtesy: Varun Shiv Kapur

ജമാ മസ്ജിദ്

ജമാ മസ്ജിദ്

കശ്മീരിലെ ഏറ്റവും വലിയ മോസ്കായാണ് ജമാ മസ്ജിദ് അറിയ‌പ്പെടുന്നത് 1394ല്‍ ആണ് ഈ ജമാമസ്ജിദ് ആദ്യം നിര്‍മ്മിച്ചത് 1672ല്‍ ആണ് ഇ‌ന്ന് കാണുന്ന മസ്ജിദ് നിര്‍മ്മിച്ചത്. ദേവതാരു മരം കൊണ്ട് നിര്‍മ്മിച്ച 378 തൂണുകളില്‍ ആണ് ഈ മ‌‌സ്‌ജിദിന്റെ മേല്‍ക്കൂര നിലകൊള്ളുന്നത്.
Photo Courtesy: Sarkaaaar

04. കരകൗശല വസ്തുക്കള്‍

04. കരകൗശല വസ്തുക്കള്‍

ശ്രീനഗര്‍ യാത്രയുടെ സ്മരണകള്‍ നിങ്ങളുടെ ഷോ കെയ്സില്‍ സൂക്ഷിച്ച് വയ്ക്കാന്‍ ശ്രീനഗറില്‍ നിന്ന് ‌ചില കരകൗശല വസ്തുക്കള്‍ വാങ്ങാന്‍ മറക്കണ്ട. ദി കാശ്മീര്‍ ഗവണ്‍മേന്റ് ആര്‍ട്ട് എംപോറിയത്തില്‍ നിന്ന് നിങ്ങള്‍ക്ക് കരകൗശല വസ്തുക്കള്‍ വാങ്ങിക്കാം. ഞായറാ‌ഴ്ചകള്‍ ഒഴികെയുള്ള എല്ലാ ദിവസവും ഇത് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
Photo Courtesy: Sarkaaaar

05. ശങ്കരാചാര്യ ഹില്‍

05. ശങ്കരാചാര്യ ഹില്‍

ശ്രീനഗര്‍ എന്ന സുന്ദരമായ സ്ഥലം മുഴു‌വനായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ശങ്കരാചാര്യ ഹില്‍. ശ്രീനഗറിന്റെയും ദാല്‍ തടാകത്തിന്റെയും സുന്ദരമായ കാഴ്ച ഇവിടെ നിന്ന് കാണാന്‍ കഴിയും. ഇവിടെ ഒരു ഹൈന്ദവ ക്ഷേത്രവും ഉണ്ട്. വിശദമായി വായിക്കാം

Photo Courtesy: KennyOMG

Read more about: summer, srinagar, kashmir
Please Wait while comments are loading...