Search
  • Follow NativePlanet
Share
» »വടക്കന്‍ പാട്ടിലെ വരികളുറങ്ങുന്ന ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം

വടക്കന്‍ പാട്ടിലെ വരികളുറങ്ങുന്ന ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം

കളരികളുടെയും അങ്കക്കുതിപ്പുകളുടെയും കേന്ദ്രമായ കടത്തനാടിന്റെ പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം.

By Elizabath

കളരികളുടെയും അങ്കക്കുതിപ്പുകളുടെയും കേന്ദ്രമായ കടത്തനാടിന്റെ പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം. ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുണ്ടെന്ന വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിന്റെ കഥകളും ചരിത്രവും കടത്തനാടുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത്.

 ലോകം, മല, കാവ്, ആറ് എന്നിവ ചേര്‍ന്ന ലോകനാര്‍ക്കാവ്

ലോകം, മല, കാവ്, ആറ് എന്നിവ ചേര്‍ന്ന ലോകനാര്‍ക്കാവ്

ക്ഷേത്രത്തിനു ഈ പേരു ലഭിച്ചതിനു പിന്നില്‍ നാലു വാക്കുകളാണുള്ളത്. ലോകം, മല, കാവ്, ആറ് എന്നീ വാക്കുകള്‍ ചേര്‍ന്ന ലോകമലയര്‍ക്കാവ് എന്ന വാക്കില്‍ നിന്നുമാണ് ലോകനാര്‍ക്കാവ്
ക്ഷേത്രത്തിന് ഈ പേരു ലഭിക്കുന്നത്.

PC:Arkarjun1

വടക്കന്‍ പാട്ടുകളിലെ വരികളുറങ്ങുന്ന ക്ഷേത്രം

വടക്കന്‍ പാട്ടുകളിലെ വരികളുറങ്ങുന്ന ക്ഷേത്രം

വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന വീരീരധനയോട് യോജിച്ച നാടോടിപ്പാട്ടുകളാണ് വടക്കന്‍ പാട്ടുകള്‍ എന്നറിയപ്പെടുന്നത്. ഈ പാട്ടുകളിലെ നായകന്‍മാരുമായും നായികമാരുമായും ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.

PC:Elroy Serrao

ലോകനാര്‍ക്കാവും തച്ചോളി ഒതേനനും

ലോകനാര്‍ക്കാവും തച്ചോളി ഒതേനനും

വടക്കന്‍ പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട് നിരവധി ക്ഷേത്ര ഐതിഹ്യങ്ങളുണ്ട്. തച്ചോളി ഒതേനന്റെ ഇഷ്ടദേവതയായിരുന്നു ഇവിടുത്തെ ദേവി എന്നാണ് കഥ. തന്റെ 32 വയസ്സിനുള്ളില്‍ 64 പടകളില്‍ ജയിച്ച ഒതേനനെ 64 ലും ദേവി തുണച്ചിരുന്നുവത്രെ. ഒതേനനന്‍ ദിവസേന ഇവിടെയെത്തി ദേവിയെ ആരാധിച്ചിരുന്നതായും പറയപ്പെടുന്നു.

PC:Leelavathy B.M

തച്ചോളികളി

തച്ചോളികളി

നാടന്‍ കലയായ തച്ചോളികളി അവതരിപ്പിക്കപ്പെടുന്ന ഏക ക്ഷേത്രമാണ് ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം. കളരിപ്പയറ്റുമായി സാമ്യമുള്ള ഈ കലാരൂപം ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ചാണ് നടക്കുന്നത്. തിയയ്ംപാടി കുറുപ്പുകള്‍ എന്ന ആള്‍ക്കാരാണ് ഇത് അവതരിപ്പിക്കുന്നത്.
മീനമാസത്തില്‍ എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന പൂരമാണ് ഇവിടുത്തെ പ്രധാന ഉത്സവം.

PC: Arkarjun1

 ആയിരത്തിഅഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രം

ആയിരത്തിഅഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രം

ആയിരത്തിഅഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലേക്ക് കുടിയേറി പാര്‍ത്ത ആര്യബ്രാഹ്മമണന്‍മാരാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാപകര്‍ എന്നാണ് കരുതുന്നത്. അതിനാല്‍ത്തന്നെ അവരുടെ പിന്‍ഗാമികള്‍ക്ക ഇവിടെ പ്രത്യേക സ്ഥാനമാണുള്ളത്. ലോകനാര്‍ക്കാവിലമ്മ എന്ന ദുര്‍ഗ്ഗാ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

PC:Youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോഴിക്കോട് ജില്ലയിലെ വടകര മേമുണ്ട എന്ന സ്ഥലത്താണ് ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Read more about: temples epic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X