Search
  • Follow NativePlanet
Share
» »ലോട്ടസ് ടെമ്പിളിനേക്കുറിച്ച് 5 കാ‌ര്യങ്ങള്‍; നിങ്ങള്‍ ഇത് കേട്ടിട്ടുണ്ടാവില്ല!

ലോട്ടസ് ടെമ്പിളിനേക്കുറിച്ച് 5 കാ‌ര്യങ്ങള്‍; നിങ്ങള്‍ ഇത് കേട്ടിട്ടുണ്ടാവില്ല!

By Maneesh

ഡ‌ല്‍‌ഹിയിലെ ലോട്ടസ് ടെമ്പിളിനേക്കുറിച്ച് കേള്‍ക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ബഹായി ഹൗസ് ഓ‌ഫ് വര്‍ഷിപ്പ് എന്നും അറിയപ്പെടുന്ന ലോട്ടസ് ടെമ്പിള്‍ കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്ന നിര്‍മ്മാണ വിസ്മയങ്ങളില്‍ ഒന്നാണ്.

ഇന്ത്യയില്‍ നിന്നും വിദേശ‌ത്തും നിന്നും നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്. എല്ലാ വിഭാഗം ആളുകള്‍ക്കും ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും പ‌ഠനം നടത്താനും ഇവിടെ അവസരമുണ്ട്.

ഡല്‍ഹിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലോട്ടസ് ടെമ്പിള്‍. ലോട്ടസ് ടെമ്പിളിനേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലാത്ത അഞ്ച് കാര്യങ്ങള്‍ സ്ലൈഡുകളില്‍

ഒന്നാമത്തേക്കാര്യം

ഒന്നാമത്തേക്കാര്യം

ഇറാനിയന്‍ ശില്‍പ്പിയായ ഫരിബോര്‍സ് സാഹ്ബ (Fariborz Sahba) ആണ് ലോട്ടസ് ടെമ്പിളിന്റെ ശില്‍പ്പി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു താമരയുടെ ആകൃതിയിലുള്ള ഈ മന്ദിര നിര്‍മ്മാണത്തിന് നിരവധി അന്തര്‍‌ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
Photo Courtesy: Nilesh1711

രണ്ടാമത്തേ‌ക്കാ‌ര്യം

രണ്ടാമത്തേ‌ക്കാ‌ര്യം

മറ്റു മതവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമൂഹമാണ് ബഹായി സമൂഹം. എല്ലാ ദൈ‌വങ്ങളേയും മതങ്ങളേയും മാനവികതേയും ഒന്നാ‌യി കാണുന്ന വിഭാഗമാണ് ബഹായി സമൂഹം. അതിനാല്‍ എല്ലാ വിഭാഗം ആളുകള്‍ക്കും ഇവിടെ സന്ദര്‍ശിക്കാനും ആരാധന നടത്താനും അവസരം ഉണ്ട്.
Photo Courtesy: pchandra191

മൂന്നാമത്തേക്കാര്യം

മൂന്നാമത്തേക്കാര്യം

ഓരോ വര്‍ഷവും നാല്‍പ്പത് ലക്ഷത്തില്‍ അധികം ആളുകള്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസേന പതിനായിരത്തിലധികം ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.
Photo Courtesy: Prateekagwl

നാലമത്തേക്കാര്യം

നാലമത്തേക്കാര്യം

ബഹായി സമൂഹത്തിന്റെ ഇത്തരത്തിലുള്ള പ്രാര്‍‌ത്ഥന കേന്ദ്രം ഇന്ത്യയില്‍ മാത്രമാണുള്ളതെന്ന് കരുതരുത്. ലോകത്തെമ്പാടും ഇത്തരത്തിലുള്ള ഏഴ് പ്രാര്‍ത്ഥനാ കേന്ദ്രങ്ങളില്‍ ഒന്നാണ് ലോട്ടസ് ടെമ്പിള്‍. ആസ്ട്രേലിയയിലെ സിഡ്നി, പനാമയിലെ പനാമ സിറ്റി, വെസ്റ്റേണ്‍ സമോവായിലെ ആപിയ, ഉഗാണ്ടയിലെ കംപാല, ജര്‍മനിയിലെ ഫ്രാന്റ്ഫര്‍ട്ട്, അമേരിക്കയിലെ വില്‍മേട്ടെ എന്നിവടങ്ങളിലാണ് മറ്റ് പ്രാര്‍ത്ഥാന കേന്ദ്രങ്ങള്‍ സ്ഥിതി ചെ‌യ്യുന്നത്.
Photo Courtesy: LASZLO ILYES

അഞ്ചാമത്തെക്കാര്യം

അഞ്ചാമത്തെക്കാര്യം

നാല് കാര്യങ്ങളാണ് ബഹായി സമൂഹം പൊ‌തുവായി ചെയ്യുന്നത്, കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, യുവാക്കള്‍ക്കുള്ള ക്ലാസുകള്‍, പ്രാര്‍ത്ഥന സമ്മേളനങ്ങ‌ള്‍, പഠനകൂട്ടായ്മകള്‍ എന്നിവയാണ് അവ. ലോട്ടസ് ടെമ്പിളിനേക്കുറിച്ച് വിശദമായി വാ‌യിക്കാം

Photo Courtesy: Manoj Kumar Gangadharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X