» »താജ്മഹല്‍ മാത്രമല്ല ആഗ്രയിലുള്ളത്!!

താജ്മഹല്‍ മാത്രമല്ല ആഗ്രയിലുള്ളത്!!

Written By: Elizabath

ആഗ്ര എന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് താജ്മഹല്‍ തന്നെയാണ്. എന്നാല്‍ അത്രയധികം ചരിത്രപ്രാധാന്യമുള്ള നഗരമായ ആഗ്രയില്‍ മറ്റെന്തൊക്കെ കാണാനുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?

മഹാഭാരതത്തില്‍ അഗ്രേവന എന്ന പേരില്‍ അറിയപ്പെടുന്ന ഇന്നത്തെ ആഗ്രയ്ക്ക് പൗരാണികമായും ചരിത്രപരമായും ഒരുപാട് കഥകള്‍ പറയാനുണ്ട്.
ബാബറും അക്ബറും ഷാ ജഹാനും ഒക്കെ ഭരിച്ച ആഗ്രയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിയത് അക്ബറിന്റെ ഭരണമാണ്. ആഗ്രയുടെ സുര്‍ണ്ണകാലം എന്നറിയപ്പെടുന്നത് അക്ബറിന്റെ ഭരണകാലമാണെങ്കില്‍ ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹലാണ് ആഗ്രയെ ലോകപ്രശസ്തമാക്കിയത്.

യഥാര്‍ഥത്തില്‍ എന്താണ് താജ്മഹല്‍? ശിവക്ഷേത്രമോ അതോ ഷാജഹാന്റെ സ്‌നേഹസമ്മാനമോ?

യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഗ്രയിലെത്തിയാല്‍ ഉറപ്പായും കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങള്‍ പരിചയപ്പെടാം.

താജ് മഹല്‍

താജ് മഹല്‍

ഷാ ജഹാന്‍ തന്റെ പ്രിതപത്‌നിയായ മുംതാസിന്റെ സ്മരണയ്ക്കായി പണിതുയര്‍ത്തിയ താജ്മഹല്‍ അനശ്വര പ്രണയത്തിന്റെ സ്മാരകമായാണ് നിലകൊള്ളുന്നത്. 1632 ല്‍ പണിതുടങ്ങിയ താജ്മഹല്‍ 1648 ലാണ് പൂര്‍ത്തിയാകുന്നത്. 17 വര്‍ഷം നീണ്ടു നിന്ന നിര്‍മ്മാണത്തില്‍ ഇരുപതിനായിരത്തോളം ആളുകളാണ് പണിയെടുത്തത്.
വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ സ്മാരകം യുനസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നുകൂടിയാണ്.

 ആഗ്രാ ഫോര്‍ട്ട്

ആഗ്രാ ഫോര്‍ട്ട്

ലാല്‍ ക്വില എന്നറിയപ്പെടുന്ന ആഗ്രാ ഫോര്‍ട്ട് 1654ല്‍ അക്ബറാണ് പണികഴിപ്പിച്ചത്. സൈനിക ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന ഇത് അദ്ദേഹത്തിന്റെ രാജകീയ വസതിയായും കുറച്ച് നാള്‍ പ്രവര്‍ത്തിച്ചിരുന്നു.
പൂര്‍ണ്ണമായും ചെങ്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഈ കോട്ട 1573 ലാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.
ചുവരുകളില്‍ ഗ്ലാസുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഷീഷ് മഹലും രാജകീയ പൂന്തോട്ടമായ അങ്കൂരി ബാഗും നാജിന മസ്ജിദും ഒക്കെ ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

ജമാ മസ്ജിദ്

ജമാ മസ്ജിദ്

ഇന്ത്യയിലെ ഏറ്റവും നലിയ മോസ്‌കുകളിലൊന്നാണ് ആഗ്രയിലെ ജമാ മസ്ജിദ്. ആഗ്രാ ഫോര്‍ട്ടിന് എതിര്‍വശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മകനായ ഔറംഗസേബിന്റെ തടങ്കലില്‍ കിടന്ന സമയത്ത് തന്നെ ശുശ്രൂഷിച്ച മകള്‍ക്കായാണ് ഷാജഹാന്‍ 1648ല്‍ മസ്ജിദ് പണിയുന്നത്.
ചെങ്കല്ലില്‍ പണിതിരിക്കുന്ന മസ്ജിദില്‍ അലങ്കാരങ്ങള്‍ വെണ്ണക്കല്ലിലാണ് ഒരുക്കിയിരിക്കുന്നത്.

PC:Varun Shiv Kapur

ഖാസ് മഹല്‍

ഖാസ് മഹല്‍

ആഗ്രാ ഫോര്‍ട്ടിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഖാസ് മഹല്‍ എന്ന സ്മാരകം ഫോര്‍ട്ട് സന്ദര്‍ശിക്കുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്തതാണ്. ഷാജഹാന്‍ തന്റെ പ്രിയപ്പെട്ട മക്കളായ ജഹ്നാരയ്ക്കും റോഷ്‌നാരയ്ക്കും വേണ്ടി പണിതതാണിത്.
ഒരു വശത്ത് നദിയും മറുവശത്ത് പൂന്തോട്ടവുമായി സ്ഥിതി ചെയ്യുന്ന ഈ നിര്‍മ്മിതി അതിമനോഹരമാണ്. കൊത്തുപണികളും ചുവരെഴുത്തുകളും അതിമനെ കൂടുതല്‍ ഭംഗിയാക്കുന്നു.

PC: A.Savin

ചിനി കാ റൗസാ

ചിനി കാ റൗസാ

ഷാജഹാന്റെ സദസ്സിലെ മന്ത്രിയും പ്രസിദ്ധ കവിയുമായ അല്ലാമിയുടെ ശവകുടീരമാണ് ചിനി കാ റൗസാ എന്നറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് സ്വന്തം ശവകുടീരം നിര്‍മ്മിച്ചത്.

PC: Rickard Törnblad

പഞ്ച് മഹല്‍

പഞ്ച് മഹല്‍

അഞ്ച് നിലയുള്ള ഒരു പവലിയനാണ് പഞ്ച് മഹല്‍ എന്നറിയപ്പെടുന്ന ഈ നിര്‍മ്മിതി. ഫത്തേപൂര്‍ സിക്രിയിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ അക്ബര്‍ തന്റെ ഒഴിവ് സമയം ചിലവഴിച്ചിരുന്നു.
176 തൂണുകളുള്ള പഞ്ച് മഹലില്‍ രാജ്ഞിമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ വിശ്രമിക്കാനെത്തുമായിരുന്നുവത്രെ. ഇവിടെനിന്നുള്ള ദൂരക്കാഴ്ചയാണ് പഞ്ച് മഹലിന്റെ ആകര്‍ഷണം.

PC: Akhil213

സൂര്‍ സരോവര്‍ ബേര്‍ഡ് സാങ്ച്വറി

സൂര്‍ സരോവര്‍ ബേര്‍ഡ് സാങ്ച്വറി

ചെറുതാണെങ്കിലും ഉത്തര്‍ പ്രദേശിലെ പ്രശസ്തമായ പക്ഷി സങ്കേതങ്ങളില്‍ ഒന്നാണ് ചതുപ്പു നിലങ്ങളുള്ള സര്‍ സരോവര്‍ ബേര്‍ഡ് സാങ്ച്വറി.
പ്രമുഖ ഹിന്ദി കവിയായിരുന്ന സൂര്‍ദാസിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അദ്ദേഹം ഈ പ്രദേശത്തിനടുത്തായാണ് ജനിച്ചതെന്നാണ് വിശ്വാസം. 1991 ലാണ് ഇവിടെ പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്.

PC: Martin Mecnarowski

ജഹാങ്കീര്‍ മഹല്‍

ജഹാങ്കീര്‍ മഹല്‍

ആഗ്രാ ഫോര്‍ട്ടിലെ ഏറ്റവും വലിയ കൊട്ടാരമായാണ് ജഹാങ്കീര്‍ മഹല്‍ അറിയപ്പെടുന്നത്. അക്ബര്‍ തന്റെ മകനായ ജഹാങ്കീറിനുവേണ്ടിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഹിന്ദു-ഇസ്ലാമിക് വാസ്തു വിദ്യയുടെ സങ്കലനത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം മുഗള്‍ നിര്‍മ്മിതികളുടെ ഉദാത്ത മാതൃകയാണ്.

PC: Sanyam Bahga

അങ്കൂരി ബാഗ്

അങ്കൂരി ബാഗ്

മുന്തിരികളുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന അങ്കൂരി ബാഗ് 1673 ല്‍ ഷാ ജഹാനാണ് നിര്‍മ്മിക്കുന്നത്. ഇവടുത്തെ റാണിമാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു അന്ന് അങ്കൂരി ബാഗ്.
സ്വാദിഷ്ടമായ മുന്തിരികള്‍ ഈ പൂന്തോട്ടത്തിന്റെ പ്രത്യേകതയാണ്. ഇതിനടുത്തായാണ് കൊട്ടാരത്തിലെ സ്ത്രീകള്‍ക്കുള്ള സ്‌നാനപ്പുര സ്ഥിതി ചെയ്തിരുന്നത്.

PC: Wiki-uk

മോട്ടി മസ്ജിദ്

മോട്ടി മസ്ജിദ്

മോട്ടി മസ്ജിദ് അഥവാ മുത്തുകള്‍ കൊണ്ടുള്ള മസ്ജിദാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ഈ മസ്ജിദിന്റെ ഉള്‍ഭാഗം വൈറ്റ് മാര്‍ബിള്‍ കൊണ്ടും പുറം ഭാഗം ചെങ്കല്ലുകൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇവിടെ പ്രധാന കെട്ടിടത്തിന്റെ രണ്ടു വശങ്ങളിലുമായി സ്ത്രീകള്‍ക്ക് പ്രത്യേകം പ്രാര്‍ഥനാ മുറികള്‍ നിര്‍മ്മിച്ചത് കാണാന്‍ സാധിക്കും.

PC: Mnyaseen

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...