Search
  • Follow NativePlanet
Share
» »ഡൽഹിയിൽ നിന്ന് ബോട്ടിങ്ങിന് പോകാനായി ഈ സ്ഥലങ്ങൾ

ഡൽഹിയിൽ നിന്ന് ബോട്ടിങ്ങിന് പോകാനായി ഈ സ്ഥലങ്ങൾ

ലോകത്തിലെതന്നെ ഏറ്റവും അധികം ആൾതിരക്കേറിയതും വന്നത്തുന്ന സന്ദർശകർ ഏവരെയും വിസ്മയങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്നതുമായ ഒരു നാടാണ് ഡൽഹിവിദേശരും സ്വദേശരുമടങ്ങുന്ന നിരവധി പ്രകൃതിസ്നേഹികളേയും, ചരിത്രാന്വേഷികളേയും ഫോട്ടോഗ്രാഫർമാരേയും, വാരാന്ത്യ വിനോദ സഞ്ചാരികളേയുമൊക്കെ ശ്രദ്ധ ആകർഷിക്കുന്ന ഇടമാണിത്. കോട്ടകളും കൊട്ടാരങ്ങളും, മതാധിഷ്ഠിത സ്ഥാനങ്ങളും, തടാകങ്ങളും, പൂന്തോട്ടങ്ങളും ഒക്കെയായി ഒട്ടേറെ കാഴ്ചകൾ ഇവിടെയുണ്ട്.

എന്നാൽ ഇതു മാത്രമാണോ ഇവിടുത്തെ കാഴ്ച? അല്ല!! ഇന്ന് നമുക്ക് ഈ തലസ്ഥാന നഗരിയിൽ ബോട്ടിങ്ങിന് അനുയോജ്യമായ തടാകങ്ങളെ കണ്ടെത്താം. അവിടുത്തെ തിരക്കുനിറഞ്ഞ ജീവിതസാഹചര്യങ്ങളുടെ ബഹളങ്ങളിൽ നിന്ന് അല്പം ആശ്വാസം കണ്ടെത്താനായി ഇത്തരം യാത്രകൾ നിങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇവിടുത്തെ പ്രശാന്തമായ തടാകകരയിൽ വന്നിരുന്നുകൊണ്ട് നിങ്ങളുടെ വാരാന്ത്യനാളുകളെ ആസ്വദിക്കാനും സന്തോഷകരമാക്കാനും കഴിയും. ഡൽഹി പ്രദേശത്തിനടുത്തായി ബോട്ടിംഗ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളെപ്പറ്റി കൂടുതൽ അറിയാനായി തുടർന്ന് വായിക്കുക.

ബോട്ട് ക്ലബ്

ബോട്ട് ക്ലബ്

ഡൽഹി നഗരത്തിലെ ഏറ്റവും പഴക്കമുള്ള ബോട്ടിംഗ് വേദികളിലൊന്നാണ് ഇന്ത്യാ ഗേറ്റ് ബോട്ട് ക്ലബ്ബ്. ഇവിടേക്ക് യാത്രചെയ്യുന്ന വാരാന്ത്യ സഞ്ചാരികളുടെയും ലോക്കൽ ടൂറിസ്റ്റുകളുടെയും പ്രധാന സന്ദർശനസ്ഥാനമാണ് ഇത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ഒന്നായ ഇന്ത്യ ഗേറ്റിന്റെ പരിസരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും തുറന്നിട്ടിരിക്കുന്നു. ഇവിടെ 15 മിനിറ്റ് ബോട്ട് സവാരി ചെയ്യാനുള്ള എൻട്രി ഫീസ് 50 രൂപയാണ്. 30 മിനിറ്റ് സവാരിക്ക് 100 രൂപയാണ്. ബോട്ട് ക്ലബ്ബ് പ്രദേശ പരിസരങ്ങൾ മുഴുവനും മനോഹരമായ പൂന്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കൊണ്ട് ചുറ്റപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ പ്രകൃതി പശ്ചാത്തലങ്ങൾ കാഴ്ചവയ്ക്കുന്നതിന് അനുയോജ്യമായ ഒരു വാരാന്ത്യ സ്ഥാനമാണ് ഈ സ്ഥലം.. ഇപ്പോഴിവിടെ ഏതാണ്ട് 40 പരം തുഴച്ചിൽ ബോട്ടുകൾ ഉണ്ട്.

നിങ്ങളുടെ കുടുംബത്തോടും കുട്ടികളോടുമൊപ്പം വിശ്രമവേളകൾ ചെലവഴിക്കാനായി മികച്ചൊരു പരന്ന പാടം തിരയുകയാണ് നിങ്ങളെങ്കിൽ ഈ ബോട്ടിംഗ് ക്ലബ്ബ് തീർച്ചയായും സന്തോഷിപ്പിക്കുക തന്നെ ചെയ്യും

PC:Thangaraj Kumaravel

നൈനി തടാകം

നൈനി തടാകം

മോഡൽ ടൗൺ 1 നിന്ന് 19 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന നൈനി തടാകം ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നൊരു ബോട്ടിങ് കേന്ദ്രമാണ്. ഇവിടുത്തെ ശിക്കാര ബോട്ട് സവാരി സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. ജമ്മുകശ്മീരിലെ ദാൽ തടാകത്തിൽ പ്രധാനമായും കാണപ്പെടുന്ന നീളമേറിയ തടിവഞ്ചി പോലെയുള്ള ബോട്ടുകളാണ് ശിക്കാരാ ബോട്ടുകൾ. നല്ല തണുത്ത കാറ്റ് വീശുന്ന വേളകളിൽ പ്രകൃതിയുടെ അനശ്വരമായ സംഗീതം കേട്ടുകൊണ്ട് പ്രശാന്തമായൊരു തടാകത്തിലൂടെ തോണി തുഴഞ്ഞു സവാരി ചെയ്യാൻ നിങ്ങൾ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ല?. ഇന്ത്യ ഇതാണ് നിങ്ങളുടെ ലക്ഷ്യസ്ഥാനം. ഒരു ശിക്കാർ സവാരിയുടെ എൻട്രി ഫീസ് ഒരാൾക്ക് 120 രൂപയാണ്. അതേസമയം, പാഡിൽ ബോട്ടിങ്ങിനാണ് നിങ്ങൾ പോകാനാഗ്രഹിക്കുന്നതെങ്കിൽ ഒരാൾക്ക് 50 രൂപ വീതം നൽകിയാൽ മതിയാകും.. എങ്കിൽ പിന്നെ വരാനിരിക്കുന്ന നാളുകളിലൊന്ന് ഇവിടെ നൈനി തടാകത്തിലും ഇതിന്റെ പരിസരങ്ങളിലും ചെലവഴിച്ചാലോ...?

PC:lensnmatter

ദംദാമ തടാകം

ദംദാമ തടാകം

ഹരിയാനയിലെ ഗുർഗാവ് ജില്ലയിൽ നിന്നും ഏതാണ്ട് 60 കിലോമീറ്റർ അകലെയാണ് ദാംഡമാ തടാകം സ്ഥിതിചെയ്യുന്നതെങ്കിലും ഇത് ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ വാരാന്ത്യങ്ങളിൽ ഡൽഹി നിവാസികളായ വളരെയധികം ആളുകൾ ഇവിടേക്ക് യാത്ര ചെയ്യാറുണ്ട്.. അതിമനോഹരമായതും പച്ചപ്പ് നിറഞ്ഞതുമായ സസ്യസൗന്ദര്യത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ദംദാമ തടാകം ഈ മേഖലയിലെ ഏറ്റവും കൂടുതലാളുകൾ സന്ദർശിക്കുന്ന തടാകങ്ങളിൽ ഒന്നാണ്.. ഇവിടുത്തെ പ്രശാന്തമായ ജലപരപ്പിൽ ബോട്ടിംഗ് ആസ്വദിക്കുന്നതുകൂടാതെ, ഇവിടുത്തെ പരിസ്ഥിതിയിൽ ചേക്കേറുന്ന പ്രാദേശിക വിഭാഗത്തിൽപ്പെട്ട പക്ഷിക്കൂട്ടങ്ങളുടേയും നിരവധി ദേശാടനപ്പക്ഷികളുടേയുമൊക്കെ മനോഹാരിതകളെ ചിത്രങ്ങളായി പകർത്തിയെടുക്കാം.. ആരവല്ലി മലനിരകളിൽ സ്ഥിതിചെയ്യുന്ന ഈ തടാക പരിസരം ഇവിടെയുത്തുന്ന ഓരോരുത്തർക്കും വിസ്മയാവഹമായ പ്രകൃതിദൃശ്യങ്ങളുടെ വിരുന്ന് കാഴ്ചവയ്ക്കുന്നു. ഡൽഹിയുടെ അതിർത്തികളിൽ നിന്ന് മാറിനിന്നുകൊണ്ട് ശാന്തമായ അന്തരീക്ഷവ്യവസ്ഥിതിയിൽ നിങ്ങളുടെ വാരാന്ത്യ നാളുകൾ ചെലവഴിക്കാൻ നിങ്ങളാഗ്രഹിക്കുന്നെങ്കിൽ ദംദാമ തടാകം തീർച്ചയായും നിങ്ങൾക്കനുയോജ്യമാണ്

ബൽസ്വാ തടാകം

ബൽസ്വാ തടാകം

ഡൽഹിയിലെ ജഹാംഗീർപുരാ പ്രദേശത്തിന്റെ നഗരമധ്യത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയായി ബാൽസ്വാ തടാകം ബോട്ടിംഗ് വിനോദങ്ങൾ ഒരുക്കിവച്ചിരിക്കുന്ന മറ്റൊരു മനോഹരമായ തടാകമാണ്. സാധാരണ ബോട്ട് സവാരികളെ കൂടാതെ കയാക്കിംഗ്, കനോയിംഗ് തുടങ്ങിയ നിരവധി ജല കായികവിനോദങ്ങൾ ഇവിടുത്തെ പ്രത്യേകതകളാണ്. നിങ്ങൾ ജല സാഹസികതയെ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ നിങ്ങൾക്കിവിടെ ഹോവർക്രാഫ്റ്റും വാട്ടർ സ്കൂട്ടറുകളും ഒക്കെ ആസ്വദിക്കാൽ അവസരമുണ്ട്. തടാകത്തിന് ചുറ്റുവട്ടത്തുള്ള പരിസരങ്ങളിൽ നിങ്ങൾക്ക് മനോഹരമായ അനവധി പക്ഷികളെ കാണാനാവും. കൗതുകമുണർത്തുന്ന ഒരു വസ്തുതയെന്തെന്നാൽ ഈ തടാകത്തിന്റെ ആകൃതി ഒരു കുതിരലാടത്തിന്റെ രൂപത്തിലാണ്.. വാരാന്ത്യ നാളുകളിൽ എല്ലാം മറന്നുകൊണ്ട് നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും ശരീരത്തെയും ശാന്തമാക്കാനാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കിൽ ഇങ്ങോട്ടൊരു യാത്ര ആസൂത്രണം ചെയ്യാം

PC:Michaela Loheit

സഞ്ജയ് തടാകം

സഞ്ജയ് തടാകം

1982 ൽ പൊതുജനങ്ങൾക്കായി തുറന്ന ഒരു കൃത്രിമ തടാകമാണ് സഞ്ജയ് തടാകം. ഡൽഹിയിലെ ത്രിലോക്പുരി മേഖയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ തടാക പ്രദേശം നിങ്ങളുടെ വാരാന്ത്യനാളുകളെ സന്തോഷ മുഖരിതമായി ചിലവഴിക്കാനവസരമൊരുക്കുന്ന തികഞ്ഞൊരു ലക്ഷ്യസ്ഥാനമാണ്. തടാകക്കരയ്ക്ക് ചുറ്റുമുള്ള സസ്യസമ്പത്തും പച്ചപ്പുനിറഞ്ഞ പുൽമേടുകളുമൊക്കെ ഇവിടെ സഞ്ചാരത്തിനായെത്തുന്ന ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. ഏകദേശം 100 ഇനത്തിൽ പെട്ട പക്ഷിജാലങ്ങളുടെ സാന്നിധ്യത്തെ കണക്കിലെടുത്തുകൊണ്ട് നിരവധി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും പക്ഷിനിരീക്ഷകരും ഈ തടാക പരിസരങ്ങളിൽ വന്നെത്താറുണ്ട്. അപ്പോൾ പിന്നെ വേറെന്താ ആലോചിക്കാനുള്ളത്..? കുറച്ച് നല്ല ഓർമ്മകൾ കണ്ടെത്താനായി നിങ്ങളുടെ കുടുംബത്തോടൊപ്പം എത്രയും പെട്ടെന്ന് തന്നെ സഞ്ജയ് തടാകത്തിലേക്ക് യാത്രയാരംഭിക്കാം

PC:Sebnem Gulfidan

Read more about: travel adventure rivers delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more