» »കാപ്പി സ്‌നേഹികള്‍ക്കായി അവധിക്കാലം ചെവഴിക്കാന്‍ കാപ്പിത്തോട്ടങ്ങള്‍

കാപ്പി സ്‌നേഹികള്‍ക്കായി അവധിക്കാലം ചെവഴിക്കാന്‍ കാപ്പിത്തോട്ടങ്ങള്‍

Written By: Elizabath

ഒരു കപ്പു കാപ്പിയില്‍ ഒതുങ്ങാത്ത കാര്യങ്ങള്‍ ലോകത്ത് ഇല്ല എന്നാണ് പൊതുവെ പറയുന്നത്. മനുഷ്യരെ സന്തോഷിപ്പക്കാനും ടെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കാനും കാപ്പിക്കുള്ള പങ്ക് പണ്ടേ തെളിയിച്ച് കഴിഞ്ഞതാണല്ലോ...അതേ ഫലമാണ് കാപ്പി വളരുന്ന കാപ്പിത്തോട്ടങ്ങള്‍ നല്കുന്നതും. ആരെയും ഉന്‍മേഷഭരിതരാക്കുന്ന, ടെന്‍ഷനുകളില്‍ നിന്ന് അകന്ന് അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കുവേണ്ടി ഇന്ത്യയിലെ ഏറ്റവും മികച്ച കാപ്പിത്തോട്ടങ്ങള്‍ പരിചയപ്പെടാം.

യേര്‍ക്കാട്

യേര്‍ക്കാട്

ചെന്നൈയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യേര്‍ക്കാട് പൂര്‍വ്വഘട്ടത്തിലെ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ സേലം കളക്ടര്‍ ആരംഭിച്ച ഈ കാപ്പിത്തോട്ടം ഇന്ത്യയിലെ ഏറ്റവും പഴയ തോട്ടങ്ങളില്‍ ഒന്നാണ്.
കാപ്പിത്തോട്ടങ്ങളെക്കൂടാതെ ഏലം, കുരുമുളക് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

ഏഴകളിന്‍ ഊട്ടി...!!ഇത് യേര്‍ക്കാടിനു മാത്രം സ്വന്തം...!!

PC:Riju K

സെര്‍വൊരായന്‍ ക്ഷേത്

സെര്‍വൊരായന്‍ ക്ഷേത്

യേര്‍ക്കാടിലെ ഏറ്റവും ഉയരമേറിയ മലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് സെര്‍വൊരായന്‍ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 5326 അടി ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്. ഇതൊരു ഗുഹാക്ഷേത്രം കൂടിയാണ്. ഇവിടുത്തെ ഗുഹയിലൂടെ കാവേരിയുടെ ഉത്ഭവം വരെ സഞ്ചരിക്കാമെന്നാണ് വിശ്വാസം.

PC: Aruna

കിള്ളിയൂര്‍ വെള്ളച്ചാട്ടം

കിള്ളിയൂര്‍ വെള്ളച്ചാട്ടം

ഏര്‍ക്കാട് പോകുന്നവര്‍ മറക്കാതെ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് കിള്ളിയൂര്‍ വെള്ളച്ചാട്ടം. ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഈ വെള്ളച്ചാട്ടം ടൗണിന്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുന്നൂറടി ഉയരത്തില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത.

PC: JoistLNonglait

മൂന്നാര്‍

മൂന്നാര്‍

തേയിലത്തോട്ടങ്ങള്‍ മനോഹരമാക്കുന്ന മൂന്നാറില്‍ കാപ്പിത്തോട്ടങ്ങളും ധാരാളമുണ്ട്. അതിനാല്‍ കാപ്പിപ്രേമികള്‍ക്കും ചായപ്രേമികള്‍ക്കും ധൈര്യമായി വരാവുന്ന സ്ഥലം കൂടിയാണിത്.
എക്കോ പോയിന്റും ഡാമുകളും വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ അവധി ദിവസങ്ങളെ മനോഹരമാക്കും എന്നതില്‍ സംശയമില്ല

PC: Bimal K C

 ചിക്കമംഗളൂര്‍

ചിക്കമംഗളൂര്‍

ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ കാപ്പിത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചിക്കമംഗളൂര്‍. മുസ്ലീം സൂഫിവര്യനായ ബാബാ ബുദാന്‍ എന്നയാളാണ് ആദ്യമായി ഇവിടെ കാപ്പി കൊണ്ടുവരുന്നത്. കാപ്പിത്തോട്ടങ്ങളെക്കൂടാതെ ട്രക്കിങ്ങിനും ഇവിടെ സൗകര്യങ്ങളുണ്ട്.

PC: prashantby

ബാബ ബുദാന്‍ ഗിരി

ബാബ ബുദാന്‍ ഗിരി

ചിക്കമഗളൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ബാബ ബുദാന്‍ ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തിലാണ് ബാബ ബുദാന്‍ ഗിരി സ്ഥിതി ചെയ്യുന്നത്. ദത്തഗിരി ഹില്‍ റേഞ്ച് (ഇനം ദത്താത്രേയ പീഠം) എന്നും ഇതിന് പേരുണ്ട്. ചിക്കമഗളൂര്‍ ടൗണില്‍നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള ബാബ ബുദാന്‍ ഗിരി ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്

PC: S N Barid

മുല്ലയാനഗിരി

മുല്ലയാനഗിരി

ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നു പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി. ഹിമാലയത്തിനും നീലഗിരിക്കുമിടയില്‍ ഉയരത്തിന്റെ കാര്യത്തില്‍ ചെമ്പ്രാ പീക്, ബനോറ, വെള്ളരിമല എന്നീ കൊടുമുടികള്‍ക്ക് തൊട്ടുപിന്നിലാണ് മുല്ലയനഗിരിയുടെ സ്ഥാനം. വിശദമായി വായിക്കാം

PC: Lakshmipathi23

അരാക്

അരാക്

ട്രക്കിങ്ങിനു പേരുകേട്ട അരാകു മഹാരാഷ്ട്രയില്‍ വിശാഖപട്ടണത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനോടൊപ്പം ഇവിടുത്തെ കാപ്പിത്തോട്ടങ്ങളും പേരുകേട്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ ഓര്‍ഗാനിക് കോഫി ബ്രാന്‍ഡ് പുറത്തിറക്കിയതും ഇവിടെ നിന്നാണ്.

PC: Unknown

കൂര്‍ഗ്

കൂര്‍ഗ്

കര്‍ണ്ണാടകയിലെ ഏറ്റവും തിരക്കുള്ള ഹില്‍സ്റ്റേഷനായ കൂര്‍ഗ് കാപ്പിത്തോട്ടങ്ങള്‍ക്കും പേരുകേട്ടതാണ്. വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥ ഉള്ള ഇവിടെ ഇഷ്ടം പോലെ കാപ്പിത്തോട്ടങ്ങള്‍ കാണാം.
അബ്ബെ വെള്ളച്ചാട്ടം, ബൈലക്കുപ്പ,വിരാജ്‌പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടുത്തെ മറ്റാകര്‍ഷണങ്ങളാണ്.

PC: Kalidas Pavithran