Search
  • Follow NativePlanet
Share
» »ഗുജറാത്തിലെ വ്യത്യസ്ത കാഴ്ചകൾ

ഗുജറാത്തിലെ വ്യത്യസ്ത കാഴ്ചകൾ

By Elizabath Joseph

ഒരിക്കലും തമ്മിൽ ചേരാത്ത കുറേ കാര്യങ്ങൾ ഒന്നിച്ചു ചേർന്നിരിക്കുന്നിടം...ഗുജറാത്തിലെ വിശേഷിപ്പിക്കുവാൻ ഇതിലും നല്ലൊരു വിശേഷണമില്ല. കിലോമീറ്ററുകൾ നീളമുള്ള കടൽത്തീരങ്ങളും പച്ചപ്പു നിറഞ്ഞ ഉൾ‌വനങ്ങളും ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായുള്ള തരുശുഭൂമികളും എല്ലാം ചേരുമ്പോൾ മാത്രമേ ഗുജറാത്തിന്‍റെ ഭൂമിശാസ്ത്രം പൂർണ്ണമാവുകയുള്ളൂ. രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ നിന്നും രക്ഷപെടുവാനായി നിർമ്മിച്ച പടവു കിണറും ഗുജറാത്തിന്‍റെ കലാവിദ്യകളെ കാണിക്കുന്ന അതിമനോഹരങ്ങളായ നിർമ്മിതികളും ഒക്കെ ഈ നാടിന്‍റെ കലാപാരമ്പര്യത്തെയും നിർമ്മാണ രീതികളെയുമാണ് കാണിക്കുന്നത്. അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള ഗുജറാത്തിലെ സംസ്കാരത്തിലേക്ക് സഞ്ചാരികളെ കൈപിടിച്ചു നടത്തുന്ന കുറച്ചിടങ്ങൾ പരിചയപ്പെടാം....

കാട്ടിലെ രാജാവിലെ കാണാം

കാട്ടിലെ രാജാവിലെ കാണാം

ഗുജറാത്ത് എന്നു കേൾക്കുമ്പോൾ തന്നെ മിക്കവർക്കും ഗീർ വനങ്ങളെയാണ് ഓർമ്മ വരിക. സിംഹങ്ങളെ കാണുവാന്‍ സാധിക്കുന്ന അപൂർവ്വം ഇടങ്ങളിലൊന്നായാണ് ഗീർ വനം അറിയപ്പെടുന്നത്. ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇവിടെ സന്ദർശകരോട് ഇണങ്ങുന്ന സിംഹങ്ങളാണുള്ളത്. കാടിനുള്ളിലൂടെയുള്ള സഫാരിയും സിംഹങ്ങളുടെ കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Asim Patel

പടവുകളിറങ്ങാം മറ്റൊരു ചരിത്രത്തിലേക്ക്

പടവുകളിറങ്ങാം മറ്റൊരു ചരിത്രത്തിലേക്ക്

മഴക്കാലങ്ങളിൽ പെയ്യുന്ന മഴവെള്ളം ക്ഷാമകാലത്തേക്ക് സൂക്ഷിച്ചു വയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു ഇവിടെ. ഇത്തരത്തിൽ വെള്ളം കാലങ്ങളോളം സൂക്ഷിക്കാനായി ഇവർ കണ്ടെത്തിയ വിദ്യയാണ് പടവു കിണറുകൾ. ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണുന്ന പടവു കിണറുകളിൽ നിന്നും വ്യത്യസ്തമായി വളരെ അലങ്കരിക്കപ്പെട്ട രീതിയിലാണ് ഇവിടെ പടവപ കിണറുകളുള്ളത്. 15-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട അഡലാജ് നി വാവ് ആണ് ഗുജറാത്തിന്റെ മുഖമുദ്രകളിലൊന്ന്. ഗുജറാത്തിലെ കലയുടെ അടയാളങ്ങൾ ഇതിന്റെ ഏരോ കോണുകളിലും ചിത്രങ്ങളായും കൊത്തുപണികളായും ഒക്കെ കാണുവാന്‍ സാധിക്കും. അസാർവ്വ എന്ന സ്ഥലത്തുള്ള അഞ്ഞൂറ് വർഷം പഴക്കമുള്ള മറ്റൊരു പടവു കിണറാണ് ഇവിടുത്തെ ഏറ്റവും പഴയ കിണറുകളിലൊന്ന്. ദാദാ ഹരീർ വാവ് എന്നാണിതിന്റെ പേര്

PC:Ronakshah1990

വരൂ പോകാം പട്ടം പറപ്പിക്കാം

വരൂ പോകാം പട്ടം പറപ്പിക്കാം

ഗുജറാത്തിന്റെ മറ്റൊരു മുഖങ്ങളിലൊന്നാണ് പട്ടം പറപ്പിക്കുന്നത്. പട്ടം പറപ്പിക്കൽ ഇവിടുത്തെ ജനങ്ങളുടെ ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്നാണ്. മകരസംക്രാന്തിയുടെ കാലത്ത് ഉതത്രായനച്ചിന്റെ ഭാഗമായാണ് ഇവിടെ പട്ടം പറപ്പിക്കൽ ഫെസ്റ്റിവലുകൾ നടക്കുക. ഗുജറാത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അഹമ്മദാബാദിലാണ് ഇതിനു കൂടുതൽ ആരാധകരുള്ളത്.

PC: Andrew Lin

 മടുക്കുന്നോടം വരെ ഷോപ്പിങ്ങ്

മടുക്കുന്നോടം വരെ ഷോപ്പിങ്ങ്

കയ്യും കണക്കുമില്ലാതെ ഷോപ്പ് ചെയ്യാൻ ഭ്രാന്തുള്ളവർക്ക് പറ്റിയ ഇടമാണ് ഗുജറാത്ത്. വസ്ത്രങ്ങളാണ് ഇവിടുത്തെ മാർക്കറ്റുകളിലെ പ്രധാന താരം. ഗുജറാത്തിലെ ടെക്സ്റ്റൈൽ ഇൻഡസ്ട്രി അത്രയധികം പേരുകേട്ടതാണല്ലോ.. വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുവാൻ ഇവിടെ പ്രശസ്തമായ ഇടം അഹമമ്ദാബാദിലെ ലോ ഗാർഡൻ സ്ട്രീറ്റാണ്. എത്ര കുറഞ്ഞ തുകയ്ക്കും ഇവിടെ നിന്നും ഷോപ്പിങ്ങ് നടത്താം.

PC:Amarjeetarc

https://commons.wikimedia.org/wiki/Category:Ahmedabad#/media/File:Circus-2014.jpg

ഒരു തീർഥയാത്രയാവാം

ഒരു തീർഥയാത്രയാവാം

ഇന്ത്യയിലെ പ്രധാനപ്പെട്ട സാംസ്കാരിക നഗരങ്ങളിൽ ഗുജറാത്തിനെ മാറ്റി നിർത്തുവാനാവില്ല. അഹമ്മദാബാദിന്റെ സ്ഥാപകനായ സുൽത്താൻ അഹമ്മദ് ഷാ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ജുമാ മസ്ജിദും നഗരത്തിലെ പ്രശസ്തമായ ജൈന ക്ഷേത്രങ്ങളും ശ്രീ സ്വാമി നാരായണ ക്ഷേത്രവും ഒക്കെ ഇവിടെ എത്തുന്നവർ കണ്ടിരിക്കേണ്ട ഇടങ്ങളാണ്.

PC:Devadaskrishnan

 നാട്ടിൽ സ്റ്റാർ ആകുവാൻ

നാട്ടിൽ സ്റ്റാർ ആകുവാൻ

നാട്ടിൽ പതുക്കെ മാത്രം എത്തി ച്ചേരുന്ന ഡിസൈനുകൾ മടുത്തെങ്കിൽ ഇവിടുത്തെ തെരുവുകളിലേക്ക് ഇറങ്ങാം. ഇന്ത്യയിൽ ഏറ്റവും അധികം ഫാഷൻ തുണിത്തരങ്ങളും മറ്റും എത്തുന്ന ഇവിടം വസ്ത്രങ്ങളുടെയും മറ്റു തുണിത്തരങ്ങളുടെയും കാര്യത്തിൽ നിങ്ങളെ അതിശയിപ്പിക്കും എന്നതിൽ സംശയമില്ല.

PC:Liang SK

മ്യൂസിയങ്ങൾ

മ്യൂസിയങ്ങൾ

വളരെ കുറച്ച് മ്യൂസിയങ്ങളുള്ള ഒരു നാടാണ് ഗുജറാത്ത്. ഈ ഉള്ളവയിൽ തന്നെ ഏറ്റവും കൂടുതൽ തുണിത്തരങ്ങളുമായി ബന്ധപ്പെട്ട മ്യൂസിയങ്ങളാണ് എന്നുള്ളതാണ് സത്യം. അഹമ്മദാബാദിലെ കാലികോ മ്യൂസിയം ഓഫ് ടെക്സ്റ്റയിൽസ് ആണ് ഇതിൽ പ്രധാനം. അഞ്ഞൂറു വർഷം പഴക്കമുള്ള തുണികളുടെ ശേഖരങ്ങൾ ഇവിടെയുണ്ട്. രാജ്കോട്ടിലെ വാട്സൺ മ്യൂസിയം. ജുനാഗഡിലെ ദർബാർ ഹാൾ മ്യൂസിയം തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കേണ്ടുന്ന സ്ഥലങ്ങളാണ്.

PC:Regan Vercruysse

ഗാന്ധി മാർഗ്ഗം

ഗാന്ധി മാർഗ്ഗം

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിന്റെ പ്രധാന പങ്കും അദ്ദേഹം ചിലവഴിച്ച ഇടമാണ് ഗുജറാത്ത്. സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക സാന്നിധ്യമായിരുന്ന സബർമതി ആശ്രമം സ്ഥിതി ചെയ്തിരുന്നത് ഗുജറാത്തിലാണ്. സബർമതി ആശ്രമത്തിൽ ഗാന്ധിയുടെ പല ശേഷിപ്പുകളും കണ്ടെത്താം.

PC:Nabil786

രുചിയിലെ വൈവിധ്യം

രുചിയിലെ വൈവിധ്യം

ഇന്ത്യയിലെ ഏറ്റവും ചിരികരവും വ്യത്യസ്തവുമായ ഭക്ഷണം ലഭിക്കുന്ന ഇടങ്ങളിലൊന്നാണ് ഗുജറാത്ത്. അഹമമ്ദാബാദ്, രാജ്കോട്ട, ഗാന്ധി നഗർ തുടങ്ങിയ ഇടങ്ങളിലാണ് നാടിന്റെ തനിമയുള്ള ഭക്ഷണം ലഭിക്കുന്നത്.

PC:Robert Harley Mostad

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X