» »കണ്ണൂരില്‍ നിന്നും യാത്ര പോകാന്‍ പറ്റിയ സ്ഥലങ്ങള്‍

കണ്ണൂരില്‍ നിന്നും യാത്ര പോകാന്‍ പറ്റിയ സ്ഥലങ്ങള്‍

Written By: Elizabath

കോലത്തുനാട് എന്നറിയപ്പെടുന്ന കണ്ണൂര്‍ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. കടലും കാടും മലയുമെല്ലാമുള്ള സഞ്ചാരികളുടെ പറുദീസ. ഒരു ടൂറിസ്റ്റ് ഹബ്ബായ കണ്ണൂരില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ധാരാളം സ്ഥലങ്ങളുണ്ട്. ഒറ്റ ദിവസത്തെ യാത്ര മുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ വരെ പ്ലാന്‍ ചെയ്ത് പോകുമ്പോള്‍ ഈ സ്ഥലങ്ങള്‍ ശ്രദ്ധിക്കാം.

കൂര്‍ഗ്

കൂര്‍ഗ്

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് പച്ചപ്പിന്റെയും ലാളിത്യത്തിന്റെയും നാടായ കൂര്‍ഗിലേക്കൊരു യാത്ര മികച്ച അനുഭവമായിരിക്കും. കാവേരി നദിയുടെ ഉത്ഭവവും തേക്കിന്‍ കാടുകളും മനോഹരമായ താഴ്‌വരകളും നിറഞ്ഞ കുടക് പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ്. കുളിര് തേടി കൂർഗിലേക്ക് യാത്ര പോകാം

PC: solarisgirl

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്ന് ഇരിട്ടി-വിരാജ്‌പേട്ട വഴിയാണ് കുടകിലേക്കുള്ള യാത്ര. 107 കിലോമീറ്ററാണ് കണ്ണൂരില്‍ നിന്നും കുടകിലേക്കുള്ളത്. വെള്ളച്ചാട്ടങ്ങളും മലനിരകളും തലക്കാവേരിയും ദുബാരെ ആനവളര്‍ത്തല്‍ കേന്ദ്രവുമെല്ലാം ഇവിടെനിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലങ്ങളാണ്.കൂർഗിനെ പ്രശസ്തമാക്കുന്ന 5 കാര്യങ്ങൾ

ഗോവ

ഗോവ

പാര്‍ട്ടിയുടെയും പബ്ബിന്റെയും നാടായ ഗോവയില്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. നിരവധി ബീച്ചുകളും കടല്‍തീരങ്ങളും നിറഞ്ഞ ഗോവയില്‍ അടിച്ചുപൊളിക്കാന്‍ താല്പര്യമുള്ളവര്‍ പോയിരിക്കേണ്ടതാണ്.ബീച്ചും പാര്‍ട്ടിയുമില്ലാത്ത ഗോവയുടെ മറ്റൊരു മുഖം

PC: Swaminathan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും മംഗലാപുരം-ഉഡുപ്പി-മുരുഡേശ്വര്‍ വഴി 494 കിലോമീറ്റര്‍ ദൂരമാണ് ഗോവയിലേക്കുള്ളത്.
ബീച്ചുകള്‍ക്കും പാര്‍ട്ടികളുമല്ലാത്ത മറ്റൊരു ഗോവയെക്കൂടി യാത്രയില്‍ പരിചയപ്പെടുന്നത് നല്ലതായിരിക്കും. നിരവധി ദേവാലയങ്ങളും കോട്ടകളും ഡാമുകളും വാസ്തുവിദ്യ അത്ഭുതങ്ങളും നിറഞ്ഞ മറ്റൊരു ഗോവയെക്കൂടി ഈ യാത്രയില്‍ അറിയണം. ഗോവന്‍ ട്രിപ്പ് അടിച്ചുപൊളിക്കാന്‍ 10 വ്യത്യസ്ത കാര്യങ്ങള്‍

ബെംഗളുരു

ബെംഗളുരു

കണ്ണൂരില്‍ നിന്ന് ഏറ്റവുമെളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെട്രോ സിറ്റിയാണ് ബെംഗളുരു. ഷോപ്പിംങ് കോംപ്ലക്‌സുകളും കാടുകളും ട്രക്കിങ്ങും ഹൈക്കിങ്ങുമൊക്കെയുള്ള ബെംഗളുരുവില്‍ കറങ്ങാനേറെയുണ്ട് സ്ഥലങ്ങള്‍. അവിടുത്തെ പോലെ അല്ലേയല്ല ഇവിടെ

PC: Navaneeth KN

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

314 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു കണ്ണൂരില്‍ നിന്ന് ബെംഗളുരു നഗരത്തിലേക്ക്. മൈസൂര്‍ വഴിയാണ് യാത്ര. ബസിനാണെങ്കില്‍ രാത്രി കയറിയാല്‍ നേരം വെളുക്കുമ്പോഴേയ്ക്കും അങ്ങെത്താന്‍ കഴിയും. ബെന്നാര്‍ഗട്ട ദേശീയോദ്യാനവും നന്ദി ഹില്‍സും ലാല്‍ബാഗും പിന്നെ കുറച്ച് ഷോപ്പിങ്ങുകളുമായി ബാംഗ്ലൂര്‍ ഡെയ്‌സ് അടിച്ച് പൊളിക്കാം.

കൊളക്കുമല

കൊളക്കുമല

കൊളക്കുമലയിലെ ചായയും മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതും ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള കൊളക്കുമലയിലെ സൂര്യോദയത്തിന്റെ ഭംഗിയാണ് സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നത്.കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം

PC: Husena MV

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും 388 കിലോമീറ്റര്‍ ദൂരമുണ്ട് കൊളക്കുമലയിലേക്ക്. ഇവിടെനിന്നും മൂന്നാര്‍, വട്ടവട, സൂര്യനെല്ലി, കൊടൈക്കനാല്‍, വാല്‍പ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാന്‍ എളുപ്പമാണ്. കൂടാതെ ധാരാളം ട്രക്കിങ് റൂട്ടുകളും ഇവിടെയുണ്ട്.

ബേക്കല്‍ ഫോര്‍ട്ട്

ബേക്കല്‍ ഫോര്‍ട്ട്

കണ്ണൂരില്‍ നിന്നും എളുപ്പത്തില്‍ പോയ് വരാന്‍ സാധിക്കുന്ന ഒരിടമാണ് കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ ഫോര്‍ട്ട്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്.

PC: Sindhuja0505

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ബേക്കല്‍ ഫോര്‍ട്ടിലേക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാവും. സമീപത്തുള്ള ബീച്ചും ആനന്ദാശ്രമവും ഒക്കെ ബേക്കല്‍ യാത്രയില്‍ ഉള്‍പ്പെടുത്താം.

ഊട്ടി

ഊട്ടി

കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ ഗൃഹാതുരുത്വത്തോടെ ഓര്‍ക്കുന്ന സ്ഥലമാണ് ഊട്ടി. ഊട്ടിയിലെ ലേക്കും കാഴ്ചകളുമൊക്കെ പലതവണ പല സിനിമകളില്‍ കണ്ടിട്ടുള്ളവരാണ് നാം. അതിനാല്‍തന്നെ ഊട്ടി ട്രിപ്പ് കഴിഞ്ഞ കാലത്തിലേക്കുള്ള ഒരു യാത്ര കൂടിയായിരിക്കും.

PC: Dibesh Thakuri

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി-ഗൂഡല്ലൂര്‍ വഴിയാണ് ഊട്ടിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന വഴി. കണ്ണൂരില്‍ നിന്ന് 220 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.

പാലക്കാട്

പാലക്കാട്

മലയാളികളുടെ സിനിമാ കാഴ്ചയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഓര്‍മ്മകളാണ് പാലക്കാടിന്. പരന്നു കിടക്കുന്ന നെല്‍പാടങ്ങളും കരിമ്പനക്കൂട്ടങ്ങളുമെക്കെ നിറഞ്ഞ പാലക്കാട് ഒരു തനി നാടല്‍ ഗ്രാമമാണ്.

pc:Lallji

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗം പാലക്കാടെത്താന്‍ ആറു മണിക്കൂര്‍ ദൂരം സഞ്ചരിക്കേണ്ടി വരും. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള ട്രെയിന്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്തിയാല്‍ നാലു മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താന്‍ സാധിക്കും. കണ്ടിരിക്കേണ്ട പാലക്കാടൻ ഗ്രാമങ്ങൾ

Please Wait while comments are loading...