വിവിധ പേരുകളിലും ആചാരങ്ങളിലും ഇന്ത്യയിലെമ്പാടും ആഘോഷിക്കുന്ന ഒന്നാണ് മകര സംക്രാന്തി. സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്ക് സഞ്ചരിക്കുന്ന മകര സംക്രാന്തി കാലം വിശ്വാസികൾക്ക് പുണ്യകാലം കൂടിയാണ്. ആചാരങ്ങളിലെ വ്യത്യസ്തത കൊണ്ട് പ്രസിദ്ധമായ ആറു മകര സംക്രാന്തി ആഘോഷങ്ങൾ പരിചയപ്പെടാം...

അമൃത്സർ, പഞ്ചാബ്
പുതിയ വിളവെടുപ്പു കാലമായാണ് പഞ്ചാബിൽ മകര സംക്രാന്തി ആഘോഷിക്കുന്നത്. ലോഹ്റി എന്നാണ് ഇതിന്‍റെ ഇവിടുത്തെ പേര്,. ഒരുമയുടെയും പങ്കുവയ്ക്കലിന്‍റെയും സാഹോദര്യത്തിന്റെയും അടയാളങ്ങളാണ് ഈ ആഘോഷത്തിന്‍റെ പ്രത്യേകത. തണുപ്പു കാലത്തിന്‍റെ അവസാന ആഘോഷമായും ഇതിനെ കരുതുന്നു. രാത്രിയിൽ വലിയ ക്യാം ഫയറുണ്ടാക്കി അതിനു ചുറ്റുമിരുന്ന് ആഘോഷിക്കുന്നതും കുടുംബാംഗങ്ങളുടെ ഒത്തുചേരലുമെല്ലാം ഇതിന്റെ ഭാഗമാണ്. ഗോൾഡൻ ടെപിൾ, ജാലിയൻ വാലാബാഗ്, വാഗാ ബോർഡർ തുടങ്ങിയ ഇടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.

ഹൈദരാബാദ്, തെലുങ്കാന
ചരിത്രത്തെയും സംസ്കാരത്തെയും ഹൈദരാബാദ് വീണ്ടെടുക്കുന്ന അപൂർവ്വം സന്ദർഭങ്ങളിലൊന്നാണ് ഇവിടുത്തെ സംക്രാന്തി ആഘോഷങ്ങൾ. ഇവിടെ സംക്രാന്തി ആഘോഷങ്ങൾ നാലു ദിവസം നീണ്ടു നിൽക്കുന്നവയാണ്. ബോഗി എന്നാണ് ആദ്യ ദിനം അറിയപ്പെടുന്നത്. അന്നേ ദിവസം പഴയ സാധനങ്ങളെല്ലാം കത്തിച്ച് പുതിയ ഒരു തുടക്കത്തിനായി ആളുകൾ കാത്തിരിക്കും. മകര സംക്രാന്തിയുടെ അന്ന് പുതിയ വസ്ത്രങ്ങളൊക്കെയണിഞ്ഞ് ഒരു പുതിയ തുടക്കമായി ആളുകൾ കാണുന്ന അവസരമാണ്.
PC: Avinashpothineni

മധുരൈ, തമിഴ്നാട്
പൊങ്കൽ കാലത്തെ ജെല്ലിക്കെട്ടാണ് മധുരയിലെ പ്രധാന കാര്യം. തമിഴ്നാട്ടിൽ മകര സംക്രാന്തി പൊങ്കൽ എന്ന പേരിലാണ് ആഘോഷിക്കുന്നത്. കർഷകർ തങ്ങളുടെ വിളവിന്റെ ഒരു ഭാഗം ഭഗവാന് സമർപ്പിച്ച് നന്ദി പറയുന്ന ചടങ്ങളാണ് ഇവിടുത്തെ പ്രധാന ആചാരങ്ങളിലൊന്ന്. മുറ്റങ്ങളില് കളങ്ങൾ വരച്ചും മധുര പലഹാരങ്ങൾ പാചകം ചെയ്തും ആബാദവൃദ്ധ ജനം ഇവിടെ പൊങ്കലിനെ വരവേല്‍ക്കുന്നു.
PC: Bhavishya Goel

തഞ്ചാവൂർ, തമിഴ്നാട്
നിറങ്ങൾ വാരിയെറിഞ്ഞും വീടിനു പുറത്തിറങ്ങിയുമൊക്കെയാണ് തഞ്ചാവൂരിലെ പൊങ്കൽ ആഘോഷങ്ങൾ നടക്കുക. തമിഴനാടിനെ ലോക പ്രസസ്തമാക്കിയ ബൃഹദീശ്വര ക്ഷേത്രത്തിലും പ്രധാനപ്പെട്ട ആഘോഷങ്ങൾ നടക്കുന്നതിനാൽ വിശ്വാസികളിൽ മിക്കവരും അവിടെയായിരിക്കും. പ്രത്യേക പ്രാർഥനകളും പൂജകളും ഇവിടെ നടക്കാറുണ്ട്

അഹമ്മദാബാദ്
ഇന്ത്യയിൽതന്നെ ഏറ്റവും വ്യത്യസ്തമായി മകര സംക്രാന്തി ആഘോഷിക്കുന്ന ഇടമാണ് അഹമ്മദാബാദ്. പട്ടം പറത്തൽ മേളയാണ് ഇവിടുത്തെ പ്രധാന പരിപാടി. ഏഴു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിൽ വിദേശികളുൾപ്പെടെയുള്ളവർ പങ്കെടുക്കുവാനായി വരാറുണ്ട്. ഓരോ തെരുവുകളും ആഘോഷങ്ങളുടെ കേന്ദ്രമായി മാറുന്ന സമയം കൂടിയാണിത്. വിവിധ തരത്തിലുള്ള പട്ടങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ആകാശം, താഴെ വഴിയിലൂടെ കാഴ്ചകൾ കണ്ടു നടക്കുന്ന ആൾക്കൂട്ടം, അങ്ങനെ സന്തോഷത്തിന്റെ ഒരുപാട് അനുഭവങ്ങൾ ഇവിടെ നിന്നും സഞ്ചാരികൾക്കും.

മൈസൂർ
കർണ്ണാടകയിൽ വ്യത്യസ്ത രീതിയിലുള്ള സംക്രാന്തി ആഘോഷങ്ങളാണ് മൈസൂരിന്‍റെ പ്രത്യേകത. പുതിയ വസ്ത്രങ്ങൾ മേടിച്ചും ഭനവം അലങ്കരിച്ചും ധാനധർമ്മങ്ങൾ നടത്തിയുമെല്ലാം മൈസൂരിലെ മകര സംക്രാന്തി ദിവസങ്ങൾ ആഘോഷമായിരിക്കും. വ്യത്യസ്ത കൂട്ടുകൾ കൊണ്ടുള്ള മധുര പലഹാരങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
ശബരിമല മകരവിളക്ക് 2020 - ദർശിക്കുവാൻ ഈ ഇടങ്ങൾ
PC: Bhaskaranaidu