പുതിയ വർഷമായിട്ട് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാത്തവർ കാണില്ല. ഇനിയുള്ള ദിവസങ്ങളിൽ ചെയ്യേണ്ട യാത്രകളും കണ്ടു തീർക്കേണ്ട സ്ഥലങ്ങളും മനസ്സിൽ ഒന്നു കണക്കു കൂട്ടി വെച്ച് പ്ലാൻ ചെയ്തവരായിരിക്കും മിക്കവരും. എന്നാൽ പുതുവർഷത്തിലെ ആദ്യ മാസത്തിലെ യാത്ര അങ്ങനെ ചെറുതാക്കുവാൻ പറ്റില്ലല്ലോ...ജനുവരിയിൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുവാൻ പറ്റിയ കുറച്ചിടങ്ങൾ പരിചയപ്പെടാം...
തണുത്തുറഞ്ഞ നദിയിലൂടെ നടക്കാൻ സൻസ്കാർ
യാത്ര അല്പം കടുപ്പമേറിയതാണെങ്കിലും മനസ്സും ധൈര്യവുമുണ്ടെങ്കിൽ കൂളായി പോയി വരാൻ സാധിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ ജനുവരിയിൽ തീര്‍ച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളിലൊന്ന് സന്‍സ്കാർ തന്നെയാണ്.
പാട്നിടോപ്പ്, ഫുത്കൽ മൊണാസ്ട്രി, പാനിഖാർ, സോങ്ഖുൽ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദർശിക്കേണ്ടത്.
ട്രെക്കിങ്ങി, പാരാഗ്ലൈഡിങ്ങ്,റിവർ റാഫ്ടിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങിയവയാണ് ഇവിടെ നടത്തുവാൻ പറ്റുന്ന കാര്യങ്ങൾ.
മഞ്ഞിലൂടെ പരപറക്കുവാൻ ഔലി
നന്ദാ ദേവി പർവ്വത നിരയുടെ മനോഹരമായ കാഴ്ചയും പ്രകൃതി ഒരുക്കിയിരിക്കുന്ന നിർമ്മിതികളും ഒക്കെ ഈ പ്രദേശത്തെ വിദേശികളുടെ വരെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു.
കവാനി ബുഗ്യാൽ, ത്രിശൂൽ പീക്ക്, രുദ്രപ്രയാഗ്, ജോഷി മഠ്, ചെനാബ് ലേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
സ്കീയിങ്ങ്, ട്രക്കിങ്ങ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ പരീക്ഷിക്കാം.
ഭൂതകാലവും വർത്തമാനകാലവും ഒരുമിച്ച് തുറക്കുന്ന ഡെൽഹി
ആഘോഷങ്ങളും അതിനെ നെഞ്ചോട് ചേർക്കുന്ന ആളുകളും വ്യത്യസ്ത സംസസ്കാരങ്ങളും അതിനു നടുവിൽ ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിൽ ജീവിക്കുന്ന ജനങ്ങളും കൂടിയാകുമ്പോൾ പൂർത്തിയാവുന്നത് ഒരു നാടിന്റെ ചരിത്രമാണ്.
രാജവംശങ്ങളുടെ കഥ പറയുന്ന കെട്ടിടങ്ങളും അതിനെ ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളും കെട്ടഴിയാത്ത കഥകളും ഒക്കെയുള്ള ഡെൽഹി ഒരൊറ്റ യാത്രയിലൂടെ രാജ്യത്തെ മൊത്തം അറിയുവാൻ സഹായിക്കുന്ന ഇടം കൂടിയാണ്.
ചരിത്ര സ്മാരകങ്ങൾ, കെട്ടിടങ്ങൾ, അക്ഷധാം ക്ഷേത്രം, ലോട്ടസ് ടെംപിൾ, തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങൾ.
പിങ്കിന്റെ മറ്റൊരു വകഭേദവുമായി ജയ്പൂർ
ഹവാ മഹൽ, ആമീർ കോട്ട, ജന്തർ മന്ദർ, ബിർള മന്ദിർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
മണലാരണ്യത്തിലെ മഞ്ഞിന്റെ കൂടാരം കാണാൻ കച്ച്
നവംബർ മുതൽ മാർച്ച് വരെ നടക്കുന്ന റാൻ ഉത്സവാണ് ഇവിടുത്തെ ഏറ്റവും പ്രധാന പരിപാടി.
ദ്വീപിന്റെ മനോഹാരിതയുമായി ദിയു
ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് ഫെസ്റ്റിവലായ ഫെസ്റ്റ് ഡി ഡിയു നടക്കുന്ന ഇടം എന്ന നിലയിലും ഇവിടം പ്രശസ്തമാണ്.
നഗോവ ബീച്ച്, ഷെൽ മ്യൂസിയം, ജലന്ധർ ഷ്രൈൻ, ഡിയു ഫോർട്ട് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.
തെരുവു ഭക്ഷണത്തിന്റെ രുചിയറിയാൻ ഹൈദരാബാദ്
ചാർമിനാർ, ഗോൽകോണ്ട കോട്ട, മെക്കാ മസ്ജിദ്,റാമോജി ഫിലിം സിറ്റി,ഹുസൈൻ സാഗർ തടാകം തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കുവാനുള്ള സ്ഥലങ്ങള്‍.
പ്രകൃതിയുടെ മടിത്തട്ടിലിരിക്കുവാൻ സിർപൂർ
ജനുവരിയിൽ ഇവിടെ സന്ദർശിച്ചാൽ സിർപൂർ നാഷണൽ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ സാധിക്കും എന്നതാണ് ആകർഷണം.
ഉർജാ പാർക്ക്, ഇസ്കോൺ ക്ഷേത്രം, മഡ്കു ദ്വീപ്, നന്ദാവൻ ഗാർഡൻ, തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാൻ പറ്റിയ ഇടങ്ങൾ.
ബീച്ച് ക്യാംപിങ്ങ്, ക്ഷേത്ര ദർശനം, വ്യൂ പോയിന്‍റുകളിൽ നിന്നുള്ള കാഴ്ച തുടങ്ങിയ കാര്യങ്ങൾ ഇവിടെ ആസ്വദിക്കുവാൻ സാധിക്കും.
PC:Ms Sarah Welch
https://en.wikipedia.org/wiki/Sirpur,_Chhattisgarh#/media/File:River_Mahanadi_view_from_8th_century_temple,_Sirpur_monuments_Chhattisgarh.jpg
ജീവിക്കുന്ന വേരുകളുടെ കഥ പറയുന്ന ദവാക്കി
ബാരാപാനി, ചിറാപുഞ്ചി,എലഫന്റ് ഫാൾസ്, നോഹ്കലിക ഫാൾസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.



Click it and Unblock the Notifications



















