Search
  • Follow NativePlanet
Share
» »വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ

വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ

സ്കൂൾ തുറക്കുന്ന സമയത്ത് കൃത്യമായി പെയ്യാനെത്തുന്ന മഴയുമായി ജൂൺ എത്താനായി. മഴയുടെ അടയാളങ്ങൾ അങ്ങിങ്ങായി മാത്രമേയുള്ളുവെങ്കിലും പ്രകൃതി ഒരുങ്ങി തന്നെയാണ്. എന്നാൽ അങ്ങനെ പറഞ്ഞ് മടി പിടിച്ചിരിക്കാൻ പറ്റില്ലല്ലോ... മഴയുടെ അകമ്പടിയിൽ കണ്ടിരിക്കേണ്ട ഇടങ്ങളൊക്കെ ഉഷാറായി തുടങ്ങി. ഇതാ ഈ വരുന്ന ജൂൺ മാസത്തിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങൾ പരിചയപ്പെടാം...

അഷ്ടമുടി കായൽ

അഷ്ടമുടി കായൽ

കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അഷ്ടമുടി മഴക്കാല യാത്രകളുടെ തുടക്കത്തിൽ പോകാൻ പറ്റിയ ഇടമാണ്. എട്ട് ശാഖകളായി പടർന്ന് കിടക്കുന്ന അഷ്ടമുടിയുടെ കരയിലാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടികായലിലൂടെ ഇവിടുത്തെ ഗ്രാമങ്ങളുടെ കാഴ്ച കണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. സുന്ദരമായ കാനാലുകൾ, ഗ്രാമങ്ങൾ, ചീനവല, എന്നിവയൊക്കെ ഈ യാത്രയിൽ സഞ്ചാരികൾക്ക് കാണാം. അഷ്ടമുടികായലിലെ സുന്ദരമായ ഒരു ദ്വീ‌പാണ് തെക്കുംഭാഗം ദ്വീ‌പ്. പ്രകൃതി സൗന്ദര്യവും ഗ്രാമീണ ഭംഗിയും തേ‌ടി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.

PC:P.K.Niyogi

ധർമ്മശാല

ധർമ്മശാല

വീണ്ടും ധർമ്മശാലയുടെ സമയം വന്നെത്തിയിരിക്കുകയാണ്. സാഹസികരും ഫ്രീക്കന്മാരും സംസ്കാരങ്ങളുടെ ഉള്ളറകൾ തേടിയ യാത്ര ചെയ്യുന്നവരും സാസണായതോടെ ധർമ്മശാലയിലേക്ക് എത്തുന്ന സമയം. ഇന്ത്യയിലെ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടം ബുദ്ധമതതിന്‍റെ അത്മീയ ആചാര്യന്‍ ദലൈലാമയുടെ ആസ്ഥാനം കൂടിയാണ്. ഹിമാലയത്തിന്റെ കാഴ്ചകളോടൊപ്പം പ്രവാസികളായി ജീവിക്കുന്ന ടിബറ്റൻ ബുദ്ധ വിശ്വാസികളുടെ നേർ ജീവിതവും ഇവിടെ കാണാം. ഹിമാചൽ പ്രദേശിലെ കാംഗ്രാ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തിൽ നിരനിരയായി നടന്നു നീങ്ങുന്ന ബുദ്ധ സന്യാസികളാണ് ഈ നാടിന്റെ കാഴ്ച . സ്വര്‍ഗ്ഗ തുല്യമായ പ്രകൃതി കാഴ്ചകളാണാ ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്.

PC:sanyam sharma

കുഫ്രി

കുഫ്രി

നാട്ടിലെ മഴയും മഴക്കാലവും വിട്ട് മഞ്ഞ് മതി എന്നാണെങ്കിൽ കുഫ്രിയ്ക്ക് വിടാം. ഹിമാചൽ പ്രദേശിൽ ഷിംല ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുഫ്രി സ്കീയിങ്ങിൽ തുടക്കം കുറിക്കുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ്. ഹിമാലയൻ നാഷണൽ പാർക്ക്, സ്കീയിങ്ങ് കോഴ്സുകൾ, തുടങ്ങിയവയിൽ കൈവെക്കുവാൻ പറ്റിയ ഇടവും സമയവും ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്കുകളിലൊന്നായ കുഫ്രി ഫൺ വേൾഡ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മഹാസു പീക്ക്, ചെയ്ൽ ട്രക്കിങ്ങ് തുടങ്ങിയവയാണ് ഇവിടെ പോകുവാൻ പറ്റിയ മറ്റിടങ്ങൾ.

PC:DIVINU

ലേ

ലേ

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നായ ലേയിലേക്ക് പോകുവാൻ പറ്റിയ സമയമാണ് ജൂൺ. യഥാർഥ ലോകത്തിൽ നിന്നും മാറി മറ്റൊരു ലോകത്തേയ്ക്ക് എത്തിയതുപോലെ തോന്നിപ്പിക്കുന്ന പ്രദേശമാണിത്. ജൂൺ മാസത്തിൽ ചെയ്യുവാൻ പറ്റിയ ഏറ്റവും വലിയ സാഹസിക പ്രവർത്തികളിലൊന്നായിരിക്കും ലേയിലേക്കുള്ള യാത്ര. റോഡിലൂടെ ബുള്ളറ്റിലുള്ള യാത്രയും, ട്രക്കിങ്ങും ഹൈക്കിങ്ങും മറ്റും ലേ യാത്രയെ വ്യത്യസ്തമാക്കും.

PC:Reflectionsbyprajakta

കൂനൂർ

കൂനൂർ

ഒരിക്കൽ ചെല്ലുന്നവരെ വീണ്ടും വീണ്ടും പോകുവാൻ കൊതിപ്പിക്കുന്ന നാടാണ് തമിഴ്നാട്ടിലെ കൂനൂർ. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് കൂനൂര്‍. നീലഗിരിയിലെ മൂന്ന് ഹില്‍സ്റ്റേഷനുകളില്‍ ഒന്നുകൂടിയാണിത്. ഊട്ടിയേപ്പോലെ അല്ലെങ്കില്‍ ഊട്ടിയേക്കാള്‍ മനോഹരമായ ഈ ഹില്‍സ്‌റ്റേഷന്‍ സമുദ്രനിരപ്പില്‍ നിന്നും 1850 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

പണ്ട് എപ്പോഴോ ഇവിടെ സന്ദര്‍ശിക്കാനെത്തിയ ആളുകള്‍ വിവിധ കാലഘട്ടങ്ങളിലായി ഇവിടെ കുടിയേറി പാര്‍ക്കുകയായിരുന്നുവത്രെ. അങ്ങനെ ടൂറിസ്റ്റുകള്‍ സ്ഥിരതാമസമാക്കിയ സ്ഥലമായാണ് കൂനൂര്‍ അറിയപ്പെടുന്നത്.

കൂനൂർ ചായ, നീലഗിരി മൗണ്ടെയ്ൻ റെയിൽവേ,ഡോൾഫിൻ നോസ്, ലാംസ് റോക്ക്, കാതറിൻ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Sriram Rajkumar

രൂപ്കുണ്ഡ്

രൂപ്കുണ്ഡ്

മനുഷ്യനും പർവ്വതങ്ങളും തമ്മിൽ കണ്ടുമുട്ടുമ്പോൾ വലിയ കാര്യങ്ങൾ സംഭവിക്കുന്നു എന്നാണല്ലോ... മഞ്ഞുറഞ്ഞു കിടക്കുന്ന തചാകത്തിലൂടെ നടത്തുന്ന രൂപ്കുണ്ഡ് ട്രക്കിങ്ങ് ജൂൺ മാസത്തിൽ നടത്തുവാൻ പറ്റിയ മികച്ച യാത്രകളിലൊന്നാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. നിബിഢമായ കന്യാവനങ്ങളിലൂടെയുള്ള യാത്രയും ക്യാമ്പ് സൈറ്റുമാണ് രൂപ്കുണ്ഡിനെ വേറിട്ട് നിർത്തുന്നത്. രൂപ് കുണ്ഡ് തടാകമാണ് യാത്രക്കിടെ അത്ഭുതം പകരുന്ന മറ്റൊന്ന്. നിഗൂഢതകളുടെ തടാകം എന്നാണ് ഈ തടാകം അറിയപ്പെടുന്നത്. 7 മുതൽ 9 വരെ ദിവസമാണ് ഇതിലൂടെയുള്ള യാത്രാ ദൂരം.

PC:Neha iitb

കൊടൈക്കനാൽ

കൊടൈക്കനാൽ

തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളിൽ ഒന്നാണ് കൊടൈക്കനാൽ. എപ്പോഴും മഞ്ഞിൽ പുതച്ചു കിടക്കുന്ന കൊടൈക്കനാൽ പോലെ മനസ്സിന് സന്തോഷം പകരുന്ന മറ്റൊരു നാട് ഈ അടുത്ത് കണ്ടെത്തുക പ്രയാസമാണ്. കൊടൈ തടാകം, ബിയർ ഷോലെ, ബെരിജം തടാകം,കോക്കേഴ്സ് വാക്ക്, ബ്രയാന്റ് പാർക്ക് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട പ്രധാന ഇടങ്ങൾ.

PC:Hariharan0061

സ്പിതി വാലി

സ്പിതി വാലി

ജീവിതത്തിൽ തീർച്ചായായും പോയിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് സ്പിതി വാലി. ടിബറ്റിനും ഇന്ത്യയ്ക്കും ഇടയിലായി കിടക്കുന്ന ഇവിടേയ്ക്ക് മഞ്ഞുകാലത്തൊഴികെ മാത്രമേ യാത്ര സാധ്യമാവുകയുള്ളൂ. മഞ്ഞുകാലത്ത് തീരെ ആളൊഴിഞ്ഞ ഇടമായിരിക്കും ഇത്. തണുത്തുറഞ്ഞി കിടക്കുന്ന മരുഭൂമിയോട് സമാനമാണ് ഈ പ്രദേശത്തിന്റെ മിക്ക ഭാഗങ്ങളും. എത്ര ബുദ്ധിമുട്ടാണെങ്കിലും ഇവിടെ കാത്തിരിക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ എന്തും തരണം ചെയ്ത് ഇവിടെ എത്തുവാൻ പ്രേരിപ്പിക്കുന്നത്. വർഷത്തിൽ 250 ദിവസം മാത്രമാണ് ഇവിടെ സൂര്യ പ്രകാശം എത്തുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട്.

PC:Carlos Adampol Galindo

മൗണ്ട് അബു

മൗണ്ട് അബു

മരുഭൂമിയിലെ പച്ചപ്പ് എന്നു വിളിക്കുവാൻ പറ്റിയ ഇടമാണ് മൗണ്ട് അബു. രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ ഇവിടം സന്ദർശിക്കേണ്ട സമയമാണ് ജൂൺ മാസം.

സുന്ദരമായ തടാകങ്ങളും പച്ചവിരിച്ച ചെറുചെറു കുന്നുകളും മൗണ്ട് അബുവില്‍ എത്തുന്ന സഞ്ചാരികളുടെ മനസിനെ കുളിരണിയിപ്പിക്കും

രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രമുഖ നഗരമായ ഉദയ്പ്പൂരില്‍ നിന്ന് 176 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൗണ്ട് അബുവില്‍ എത്തി‌ച്ചേരാം.

ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേ‌ന്ദ്രമായ മൗണ്ട് അബുവില്‍, പോയ കാലത്തെ ശില്‍പചാതുര്യം വിളിച്ചോതുന്ന ക്ഷേത്രസമുച്ചയങ്ങള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കും. സുഖകരമായ കാലവസ്ഥയും പ്രകൃതിഭംഗിയും മൗണ്ട് അബുവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളാണ്.

PC:Sanyam Bahga

സോൻമാർഗ്

സോൻമാർഗ്

സ്വർണ്ണത്തിന്റെ പുൽമേടാണ് കാശ്മീരിലെ സോനാമാർഗ്. സോജിലാ പാസിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന സോൻമാർഗ് ഇവിടുതതെ എണ്ണം പറഞ്ഞ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. വസന്തകാലത്ത് പ്രദേശത്ത് ഉടനീളം സ്വര്‍ണനിറത്തോട് സമാനമായ പൂക്കളുള്ള ചെടികള്‍ പൂത്തുനില്‍ക്കും. സൂര്യരശ്മി പതിക്കുമ്പോള്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന മഞ്ഞണിഞ്ഞ കൊടുമുടികളും ഇവിടെ കാണാം. സോനാമാര്‍ഗ് എന്ന പേരിന് പിന്നില്‍ ഇതെല്ലാമാണ് കാരണമെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

സാഹസിക കായിക വിനോദങ്ങളായ ട്രെക്കിംഗിലും ഹൈക്കിംഗിലുമെല്ലാം തല്‍പ്പരരായ നിരവധി സഞ്ചാരികളാണ് ഇവിടെയത്തൊറ്. തടാകങ്ങളും ചുരങ്ങളും പര്‍വത നിരകളുമടക്കം ഹിമാലയന്‍ മലനിരകളുടെ മനോഹര ദൃശ്യങ്ങള്‍ ഇടകലര്‍ന്ന സോണാമാര്‍ഗില്‍ നിന്നാണ് സുപ്രധാന ട്രക്കിംഗ് റൂട്ടുകളെല്ലാം ആരംഭിക്കുന്നത്.

PC:MohanaBeeregowda

 യാന

യാന

ഉത്തര കർണ്ണാടക ജില്ലയിൽ സഹ്യാദ്രിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന യാന വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ട് സഞ്ചാരികൾക്കിടയിൽ പ്രശസ്തമായിരിക്കുന്ന സ്ഥലമാണ്.ഭസ്മാസുരന് സ്വന്തമായി ലഭിച്ച വരം ശാപമായി മാറിയ സ്ഥലമാണ് യാന എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം.

അക്ബർ ചക്രവർത്തി കണ്ടെത്തിയ തലസ്ഥാനം ഇവിടെ കാശ്മീരിലുണ്ട്

കടൽ കടന്നും സഞ്ചാരികളെത്തുന്ന നാട്..നമുക്കും കാണേണ്ടെ!!

ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി

PC:Vinodtiwari2608

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more