Search
  • Follow NativePlanet
Share
» »മേയ് മാസത്തിലെ യാത്രകൾ ഇവിടേക്കാകാം

മേയ് മാസത്തിലെ യാത്രകൾ ഇവിടേക്കാകാം

മേയ് മാസത്തിൽ തീർച്ചയായും പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

വേനൽ ചൂടും അവധിയുടെ ബഹളങ്ങളും ഒക്കെകൊണ്ട് സംഭവബഹുലമായിരിക്കു ഓരോ മേയ് മാസങ്ങളും. ഈ ചൂടില്‍ നിന്നും തിരക്കിൽ നിന്നുമൊക്കെ ഒന്നു രക്ഷപെടുവാൻ യാത്രയല്ലാതെ മറ്റൊരു മാർഗ്ഗമില്ല. മേയ് മാസത്തിൽ തീർച്ചയായും പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

മൗണ്ട് അബു

മൗണ്ട് അബു

വേനൽക്കാലത്ത് പോകുവാൻ ഒരുപാട് സ്ഥലങ്ങളുണ്ടങ്കിലും അതിൽ വ്യത്യസ്തമായി പോയിവരുവാൻ പറ്റിയ ഒന്നാണ് മൗണ്ട് അബു. വേനലിൽ മരുഭൂമിയുടെ നാടായ രാജസ്ഥാനിൽ തന്നെ പോകണോ എന്ന തോന്നൽ ഒരു തെറ്റല്ലെങ്കിലും ഇവിടെ എത്തിയാൽ ആ ധാരണയൊക്കെ മാറിമറിയുവാൻ നിമിഷങ്ങൾ മതി. മരുഭൂമിയിലെ പച്ചപ്പായി അറിയപ്പെടുന്ന ഇവിടം രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷൻ കൂടിയാണ്. സിരോഹി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് അബു ജൈന വിശ്വാസികളുടെ തീർഥാടന കേന്ദ്രം കൂടിയാണ്. മിനി കാശ്മീർ എന്നും ഇവിടം അറിയപ്പെടുന്നു.

ബിർ ബില്ലിങ്ങ്

ബിർ ബില്ലിങ്ങ്

പാരാഗ്ലൈഡേഴ്സിൻരെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഹിമാചൽ പ്രദേശിലെ ബിർ ബില്ലിങ്ങാണ് മേയ് മാസത്തിൽ ട്രിപ് അടിക്കുവാൻ പറ്റിയ അടുത്ത സ്ഥലം. പാരാഗ്ലൈഡിങ്ങിനായി മാത്രം സഞ്ചാരികൾ എത്തുന്ന ഇവിടം ലോകത്തിലെ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ്. സമുദ്ര നിരപ്പിൽ നിന്നും 4300 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വെറും അഞ്ച് മണിക്കൂർ മാത്രം അകലെയാണ് ഷിംലയുള്ളത്. ബുദ്ധ വിഹാരങ്ങൾ, ടിബറ്റൻ വംശജരുടെ താമസ സ്ഥലങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

കൊടൈക്കനാൽ

കൊടൈക്കനാൽ

നമ്മുടെ നാട്ടിൽ നിന്നും എളുപ്പത്തില്‍ പോയി വരുവാൻ സാധിക്കുന്ന സ്ഥലം കൊടൈക്കനാലാണ്. ആവശ്യത്തിനു തണുപ്പും കോട മഞ്ഞും കിടിലൻ കാഴ്ചകളും ഒക്കെയുള്ള ഇവിടം മലയാളികളുടെ നൊസ്റ്റാൾജിക് ഇടങ്ങളിൽ ഒന്നു കൂടിയാണ്. സൂയിസൈഡ് പോയൻറ്, പില്ലർ റോക്ക്, കോക്കേഴ്സ് വാക്ക്, പൈന്‍ ഫോറസ്റ്റ്, ഗുണാ കേവ്സ്, മന്നവനൂർ ലേക്ക്, ഗ്രീൻ വാലി വ്യൂ, കൊടൈ തടാകം, ബൈസൺ വെൽസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

ഷോഗി

ഷോഗി

അധികമാരും കേട്ടിരിക്കുവാൻ ഇടയില്ലാത്ത സ്ഥലമാണ് ഷോഗി. കാലാവസ്ഥയുടെയും കാഴ്ചകളുടെയും കാര്യത്തിൽ ഷിംലയോട് ഒപ്പം നിൽക്കുന്ന ഇവിടം ഹിമാചൽ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദങ്ങളിൽ താലര്യമുള്ളവർക്ക് പറ്റിയ ഇടമാണ് ഇത്.റോക്ക് ക്ലൈംബിങ്ങ്, വാലി ക്രോസിങ്ങ്, കമാൻഡോ റോപ്പ് വാക്കിങ്ങ്, ഫോറസ്റ്റ് ഹൈക്കിങ്ങ്,നൈറ്റ് ട്രെക്ക്, റാപ്പെല്ലിങ്ങ് തുടങ്ങിവ നടത്തുന്ന ഒരുപാട് ഇടങ്ങൾ ഷോഗിലുണ്ട്. മലനിരകൾ, അരുവികൾ, പൈൻ മരങ്ങളുടെയും ദേവദാരു മരങ്ങളുടെയും കാടുകൾ ഒക്കെ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ബാരോട്ട്

ബാരോട്ട്

ഹിമാലയത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ബാരോട്ട്. ഉഹ്ൽ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട ഒരു കാടിനുള്ളിലാണുള്ളത്.കാടിനുള്ളിലാണെങ്കിലും ഇവിടുത്തെ കാഴ്ചകൾക്ക് ഒരു കുറവുമില്ല. ദേവ് പഷാകോട്ട് ക്ഷേത്രം,നഗ്രു വന്യജീവി സങ്കേതം, കൂടാതെ ആംഗ്ലിങ്, ട്രക്കിങ്ങ്, ക്യാംപിങ്ങ് ഒക്കെയും ഇവിടുത്തെ ആകർഷണങ്ങളാണ്. അധികമാരും തേടി വരാത്ത ഈ ഗ്രാമം ഹിമാചലിലെ സൂപ്പർ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്.
വേനൽ യാത്രകൾക്ക് തയ്യാറെടുക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇടം കൂടിയാണ്.

മൂന്നാർ

മൂന്നാർ

എത്ര വലിയ കൊലകൊമ്പൻ സ്ഥലമുണ്ടായാലും മലയാളികളുടെ ലിസ്റ്റിൽ ആദ്യം ഇടം പിടിക്കുന്ന സ്ഥലമാണ് മൂന്നാർ. മഞ്ഞിലും മഴയിലും ചൂടിലും ഒക്കെ മാറാതെ നിൽക്കുന്ന ഇവിടം വിദേശികളുടെയും പ്രിയ ഇടമാണ്. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവും വ്യൂ പോയിന്റുകളുമാണ് ഇവിടുത്തെ ആകർഷണം. മാട്ടുപെട്ടി ഡാം, ആനയിറങ്കൽ ഡാം, വട്ടവട, മാട്ടുപ്പെട്ടി, ചിന്നക്കനാൽ, മറയൂർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം മൂന്നാർ യാത്രയിൽ കണ്ടു തീർക്കാം.

കൊടുംചൂടിൽ യാത്ര ചെയ്യുമ്പോൾ.....!!!കൊടുംചൂടിൽ യാത്ര ചെയ്യുമ്പോൾ.....!!!

ഡാർജലിംഗ്

ഡാർജലിംഗ്

എങ്ങനെ വരുന്നവർക്കും അടിപൊളിയായി സമയം ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് ഡാർജലിംഗ്. ഹിമാലയൻ പർവ്വതങ്ങളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമബംഗാളിന്റെ മുഴുവൻ സൗന്ദര്യവുമായി നിൽക്കുന്ന ഇടമാണ്. ടോയ് ട്രെയിൻ യാത്ര, റോപ് വേ, റിവർ റാഫ്ടിങ്ങ്, ജാപ്പനീസ് ക്ഷേത്ര സന്ദർശനം, തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ചെയ്യുവാനുള്ളത്.

ഡാർജീലിങ് ഹിമാലയൻ തീവണ്ടിപാതകളിലെ ഉല്ലാസയാത്രകൾഡാർജീലിങ് ഹിമാലയൻ തീവണ്ടിപാതകളിലെ ഉല്ലാസയാത്രകൾ

ഷോജാ

ഷോജാ

ഒത്തിരിയൊന്നും സ‍ഞ്ചാരികൾ എത്തിച്ചേർന്നിട്ടില്ലാത്ത ഇടമാണ് മേയ് മാസത്തിലെ വേനൽക്കാല യാത്രയിൽ പരിചയപ്പെടുത്തുന്ന അടുത്ത സ്ഥലം. ഹിമാചൽ പ്രദേശിലെ ഷോജ എന്ന ഈ പ്രദേശ് ഷിംലയ്ക്കും കുളുവിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളും ഹിമാലയത്തിന്റെ വിദൂര ദൃശ്യങ്ങളും ദേവദാരു മരങ്ങളും പാറക്കൂട്ടങ്ങളും കുത്തിയൊലിച്ച് പാറക്കെട്ടിലൂടെ ഇറങ്ങുന്ന ചെറിയ ചെറിയ അരുവികളും ഒക്കെയാണ് ഷോജയുടെ പ്രത്യേകത.

അന്ന് ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം...ഇന്നോ? അന്ന് ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം...ഇന്നോ?

PC: Ankitwadhwa10

പാലംപൂർ

പാലംപൂർ

കാംഗ്രാ ജില്ലയിലെ ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് പാലംപൂർ.തേയിലത്തോട്ടങ്ങളാലും പൈൻ മരങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒക്കെ മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്. ദേവി ലറ്റി ജഖാനി ക്ഷേത്രം, ബൂണ്ട്ലാ വെള്ളച്ചാട്ടം,ഓൾഡ് വിന്ധ്യാവാസിനി ക്ഷേത്രം, മാതാ ബാണ്ട്ലാ ദേവി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

ഈ തുരങ്ക പാതയിലൂടെ കടന്നു പോകുന്ന വണ്ടികൾ ചേർന്ന് ലാഭിക്കുന്നത് ഒരു ദിവസം 27 ലക്ഷം രൂപ.. എങ്ങനെയെന്നല്ലേ...ഈ തുരങ്ക പാതയിലൂടെ കടന്നു പോകുന്ന വണ്ടികൾ ചേർന്ന് ലാഭിക്കുന്നത് ഒരു ദിവസം 27 ലക്ഷം രൂപ.. എങ്ങനെയെന്നല്ലേ...

സംസ്കൃതം മാത്രം സംസാരിക്കുന്ന ഒരു ഗ്രാമം... സംസ്കൃതം മാത്രം സംസാരിക്കുന്ന ഒരു ഗ്രാമം...

രാജവെമ്പാലകളുടെ നാട് മുതൽ മീൻപിടുത്തത്തിന്റെ നഗരം വരെ...നാട്ടിലെ ചൂടിനെ തളയ്ക്കാൻ പോകാം കർണാടകയ്ക്ക് രാജവെമ്പാലകളുടെ നാട് മുതൽ മീൻപിടുത്തത്തിന്റെ നഗരം വരെ...നാട്ടിലെ ചൂടിനെ തളയ്ക്കാൻ പോകാം കർണാടകയ്ക്ക്

Read more about: adventure destinations summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X