» »യാത്രചെയ്യാന്‍ കൊതിക്കുന്നവര്‍ക്ക് കാരണങ്ങള്‍ ഒന്നും വേണ്ടാത്ത കുറച്ച് റോഡ് ട്രിപ്പുകള്‍

യാത്രചെയ്യാന്‍ കൊതിക്കുന്നവര്‍ക്ക് കാരണങ്ങള്‍ ഒന്നും വേണ്ടാത്ത കുറച്ച് റോഡ് ട്രിപ്പുകള്‍

Written By: Elizabath

ചെ ഗുവേരയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളര്‍ക്ക് അറിയാം ഒരിക്കല്‍ വായിച്ചു മാത്രം അറിഞ്ഞ സ്ഥലങ്ങള്‍ കീഴടക്കുന്നതിന്റെ സന്തോഷം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മനസ്സിന്റെ വിളിയെ പിന്തുടര്‍ന്ന് അപൂര്‍വ്വമായ കാഴ്ചകള്‍ തേടിയുള്ള യാത്ര...
മെട്രോ നഗരങ്ങള്‍ക്കുള്ളിലെ തിരക്കേറിയ ട്രാഫിക്കില്‍ നിന്നും ഒരു മോചനം നേടി കൗതുകകരമായ ദൃശ്യങ്ങള്‍ തേടി ഒരു യാത്രയ്‌ക്കൊരുങ്ങാന്‍ ഒരിക്കലും ഒത്തിരി ആലോചിക്കേണ്ടി വരില്ല. നമ്മുടെ രാജ്യത്തെ മനോഹരമായ റോഡ് ട്രിപ്പിനു പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

രാജ്യത്തിന്റെ ഹൃദയത്തില്‍ നിന്നും അങ്ങേയറ്റത്തേക്ക്

രാജ്യത്തിന്റെ ഹൃദയത്തില്‍ നിന്നും അങ്ങേയറ്റത്തേക്ക്

ന്യൂ ഡെല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ അങ്ങേ കോണില്‍ കിടക്കുന്ന റാന്‍ ഓഫ് കച്ചിലേക്കുള്ള ഒരു റോഡ് ട്രിപ്പിന്റെ കഥ വിശ്വസിക്കാന്‍ കഴിയില്ല. വാക്കുകളില്‍ ഒതുക്കി തീര്‍ക്കാന്‍ പറ്റാത്തത്ര അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കും ഈ യാത്ര. പച്ചപ്പുനിറഞ്ഞ സ്ഥലങ്ങള്‍ പിന്നിട്ട് വരണ്ട ഭൂമിയും ചൂടുകാറ്റും മലകളും കടന്നുള്ള യാത്ര ത്രില്ലിങ് ആയിരിക്കുമെന്നതില്‍ സംശയമില്ല.

PC: Kaushik Patel

കടന്നുപോകുന്ന വഴി

കടന്നുപോകുന്ന വഴി

ഡെല്‍ഹി-രാജസ്ഥാന്‍-ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ വഴിയാണ് ഈ യാത്ര കടന്നു പോകുന്നത്.
ന്യൂ ഡെല്‍ഹിയില്‍ നിന്നും നീംറാന-അജ്മീര്‍-മൗണ്ട് അബു-ബുജ് വഴി റാന്‍ ഓഫ് കച്ചിലെത്താം.

യാത്രയ്ക്കു പറ്റിയ സമയം

യാത്രയ്ക്കു പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് റാന്‍ ഓഫ് കച്ച് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC: Chandra

ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

അജ്മീര്‍ ശരിഫ്, മൗണ്ട് അബു, ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ച്വറി, മാണ്ട്വി ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ ഈ യാത്രയില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

PC :Krupa Asher

ഇന്ത്യയിലെ സിലിക്കണ്‍ വാലിയില്‍ നിന്നും തേയിലത്തോട്ടങ്ങളിലേക്ക്

ഇന്ത്യയിലെ സിലിക്കണ്‍ വാലിയില്‍ നിന്നും തേയിലത്തോട്ടങ്ങളിലേക്ക്

ബെംഗളുരു നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങളുടെ നടുവിലേക്കുള്ള യാത്ര ഒരു രക്ഷപെടലാണ്. നഗരത്തിന്റെ തിരക്കുകളില്‍ അലിഞ്ഞില്ലാതാകുന്നതിനും മുന്‍പ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള യാത്ര ഒരു വലിയ ആശ്വാസമായിരിക്കും എന്നതില്‍ സംശയമില്ല. കുറച്ച് അധികം ദിവസങ്ങള്‍ അവധിയുണ്ടെങ്കില്‍ ധാരാളം കാഴ്ചകളാണ് കാത്തിരിക്കുന്നത്.

PC:Praveen Sundaram

കടന്നുപോകുന്ന വഴി

കടന്നുപോകുന്ന വഴി

ബെംഗളുരു-മൈസൂര്‍-ബന്ദിപ്പൂര്‍-മസിനഗുഡി-ഊട്ടി-കൂനൂര്‍-കോയമ്പത്തൂര്‍-പൊള്ളാച്ചി-ഉദുമല്‍പേട്ട്- അമരാവതി നഗര്‍ വഴി മൂന്നാറിലെത്താം.

 യാത്രയ്ക്കു പറ്റിയ സമയം

യാത്രയ്ക്കു പറ്റിയ സമയം

മഴക്കാലത്തിനു മുന്‍പാണ് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. എന്നാലുമ മഴയിലെ മൂന്നാറിനു മറ്റൊരു ഭംഗിയാണെന്ന് പറയാതെ വയ്യ. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് അനുയോജ്യം.

PC: Raj

 ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

ബെംഗളുരു, മൈസൂര്‍, ബന്ദിപ്പൂര്‍, മസിനഗുഡി ഊട്ടി, കൂനൂര്‍, കോായമ്പത്തൂര്‍ എന്നീ സ്ഥലങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കാം.

PC: Bishu Naik

ഹിന്ദുയിസത്തില്‍ നിന്നും ബുദ്ധിസത്തിലേക്കൊരു യാത്ര

ഹിന്ദുയിസത്തില്‍ നിന്നും ബുദ്ധിസത്തിലേക്കൊരു യാത്ര

ഹിന്ദു വിശ്വാസങ്ങള്‍ ഉറങ്ങുന്ന മണ്ണില്‍ നിന്നും ബുദ്ധമത വിശ്വാസത്തില്‍ ഉറപ്പിക്കപ്പെട്ട ഒരു സ്ഥലത്തേക്കുള്ള യാത്രയാണ് ഗുവാഹട്ടിയില്‍ നിന്നും തവാങ്ങിലേക്കുള്ള റോഡ് യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. വിശ്വാസത്തിന്റെ കൊടി തോരണങ്ങളും മഞ്ഞുവീണ മലകളും ഇന്ത്യന്‍ ആര്‍മിയുടെ ക്യാംപുകളും കണ്ടുള്ള യാത്ര നേരത്തെ പോയിട്ടുള്ള യാത്രകളില്‍ നിന്നും വ്യത്യസ്തമായിരിക്കും.

PC: op john

കടന്നുപോകുന്ന വഴി

കടന്നുപോകുന്ന വഴി

ഗുവാഹത്തിയില്‍ നിന്നും ബോംഡില്ല വഴിയാണ് തവാങ്ങിലെത്തുന്നത്.

 യാത്രയ്ക്കു പറ്റിയ സമയം

യാത്രയ്ക്കു പറ്റിയ സമയം

വേനല്‍ക്കാലമാണ് ഈ യാത്രയ്ക്കു പറ്റിയ സമയം. മാര്‍ച്ചു മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് ഈ വഴിയിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. എന്നാല്‍ മഞ്ഞുകാലത്ത് ഈ റൂട്ട് ഒഴിവാക്കേണ്ടതാണ്.

PC: BOMBMAN

 ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

കാസിരംഗ, തേസ്പൂര്‍, സേലാ പാസ് തുടങ്ങി. സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

pc: Neptune8907

മലകളുടെ റാണിയില്‍ നിന്നും തണുപ്പിന്റെ താഴ്‌വരയിലേക്ക്

മലകളുടെ റാണിയില്‍ നിന്നും തണുപ്പിന്റെ താഴ്‌വരയിലേക്ക്

മലകളുടെ റാണിയെന്നറിയപ്പെടുന്ന ഷിംലയില്‍ നിന്നും തണുത്തുറഞ്ഞു കിടക്കുന്ന മരുഭൂമിയിലേക്ക് യാത്ര ചെയ്താല്‍ എന്തായിരിക്കും അവസ്ഥ. ഷിംലയില്‍ നിന്നും സ്പിതി വഴി മണാലിയിലേക്കുള്ള യാത്രയുടെ ആകര്‍ഷണവും ഇതുതന്നെയാണ്.


pc: DARSHAN SIMHA

കടന്നുപോകുന്ന വഴി

കടന്നുപോകുന്ന വഴി

ഷിംല-റാംപൂര്‍-നാകോ-കാസ-സ്പിതിയില്‍ നിന്നും മണാലി-റോത്താങ് വഴി ഇവിടെയെത്താം.

 യാത്രയ്ക്കു പറ്റിയ സമയം

യാത്രയ്ക്കു പറ്റിയ സമയം

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

pc: Devika

അതിസാഹസികതയില്‍ യുദ്ധഭൂമിയിലേക്ക്

അതിസാഹസികതയില്‍ യുദ്ധഭൂമിയിലേക്ക്

വേനല്‍ കാലത്തു മാത്രം സാധ്യമാകുന്ന ഒരു യാത്രയാണ് സോന്‍മാര്‍ഗില്‍ നിന്നും യുദ്ധഭൂമിയായ കാശ്മീരിലേക്കുള്ള യാത്ര. സാഹസികത അതിന്റെ ഏറ്റവുമധികം ആവശ്യമുള്ള ഈ യാത്രയ്ക്ക് പ്രത്യേക തയ്യാറെടുപ്പുകളില്ലാതെ ഇറങ്ങരുത്.
മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും തണുത്ത പ്രദേശങ്ങളിലൊന്നായ ദ്രാസിലൂടെയുള്ള യാത്ര വലിയ പരീക്ഷണമായിരിക്കും.

pc: curiouslog

 കടന്നുപോകുന്ന വഴി

കടന്നുപോകുന്ന വഴി

സോന്‍മാര്‍ഗ്-സോജില പാസ്-ദ്രാസ്-ടൈഗര്‍ ഹില്‍ വഴി കാര്‍ഗിലിലെത്താം.

pc: nevil zaveri

രാജ്യതലസ്ഥാനത്തു നിന്നും താജിന്റെ നഗരത്തിലേക്ക്

രാജ്യതലസ്ഥാനത്തു നിന്നും താജിന്റെ നഗരത്തിലേക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച ആറുവരി പാതകളിലൊന്നായ യമുന എക്‌സ്പ്രസ് വേ വഴി ഡെല്‍ഹിയില്‍ നിന്നും മധുര വഴി ആഗ്രയിലേക്കുള്ള യാത്ര മികച്ച ഒരു റോഡ് ട്രിപ്പായിരിക്കും.

pc: Joanna Pędzich-Opioła

കടന്നുപോകുന്ന വഴി

കടന്നുപോകുന്ന വഴി

ഡല്‍ഹിയില്‍ നിന്നും മധുര വഴി നേരേ ആഗ്രയിലെത്താം.

ഉറങ്ങാത്ത നഗരത്തില്‍ നിന്നും പാര്‍ട്ടി രാവുകളിലേക്ക്

ഉറങ്ങാത്ത നഗരത്തില്‍ നിന്നും പാര്‍ട്ടി രാവുകളിലേക്ക്

ഉറങ്ങാത്ത നഗരമായ മുംബൈയില്‍ നിന്നും ഉറങ്ങാനനുവദിക്കാത്ത ഗോവയിലേക്കുള്ള യാത്രയുടെ ത്രില്ല് വേറെത്തന്നെയാണ്. പശ്ചിമഘട്ടത്തിന്റെ ഓരം ചേര്‍ന്നുള്ള റോഡിലെ യാത്ര നിങ്ങളിലെ ഡ്രൈവറെ സന്തോഷിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയിലെ മികച്ച റോഡുകളില്‍ ഒന്നു കൂടിയാണിത്.

pc: Vidur Malhotra

 കടന്നുപോകുന്ന വഴി

കടന്നുപോകുന്ന വഴി

മുംബൈ-പൂനെ-സതാര-കോലാപ്പൂര്‍-ശങ്കേശ്വര്‍-സാവന്ത്വാടി വഴി ഗോവയിലെത്താം.

pc: Omar AV

യാത്രയ്ക്കു പറ്റിയ സമയം

യാത്രയ്ക്കു പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ ആദ്യം വരെയുള്ള സമയമാണ് ഗോവന്‍ സന്ദര്‍ശനത്തിനു അനുയോജ്യം. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്താണ് ഇവിടെ സന്ദര്‍ശകര്‍ ധാരാളമെത്തുന്നത്. അതിനാല്‍ തിരക്കേറിയ സമയം ഒഴിവാക്കി യാത്ര ചെയ്യാം.

pc :toufeeq hussain

ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍

പുനെ, ലോനാവാല, കോലാപ്പൂര്‍ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ യാത്രയില്‍ സമയം കണ്ടെത്താം.

pc: Parag Kadam