കണ്ണൂരുകാർക്കും കാരസർകോഡുകാർക്കും പെട്ടന്ന് ഒരു യാത്ര പോയിക്കളയാം എന്നു തോന്നിയാൽ അതിനു പറ്റിയ ഒരിടമുണ്ട്. ഒരു ഒന്നൊന്നര ദിവസത്തെ യാത്രയ്ക്ക് സുഖമായി പോയി കുറേ അധികം കാഴ്ചകള്‍ കണ്ട് മടങ്ങി വരുവാൻ പറ്റിയ ഇടം. ബാഗമണ്ഡല... കാസർകോഡുള്ളവർക്ക് ഒരിത്തിരി പരിചയം ഒക്കെ തോന്നുമെങ്കിലും ബാക്കിയുള്ള നാട്ടുകാർക്ക് ഇവിടം ഇന്നും അപരിചതമായ ഇടം തന്നെയാണ്. ത്രിവേണി നദികളുടെ സംഗമ സ്ഥാനമായും തലക്കാവേരിയെന്ന കാവേരി നദിയുടെ ഉത്ഭവസ്ഥന ത്തിലേക്കുള്ള കവാടമായും ഒക്കെ അറിയപ്പെടുന്ന ഭാഗമണ്ഡലയുടെ വിശേഷങ്ങൾ...

കൂർഗിലെ തീർഥാടന കേന്ദ്രം
കർണ്ണാടകയിലെ കൂർഗ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് ബാഗമണ്ഡല. ഭാഗമണ്ഡലം എന്നും ബാഗമണ്ഡലം എന്നും അറിയപ്പെടുന്ന ഇവിടം കർണ്ണാടകക്കാർക്ക് ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ്.

ത്രിവേണി സംഗംമം
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഇവിടെ വെച്ച് മൂന്നു നദികളാണ് സംഗമിക്കുന്നത്. കാവേരി നദിയും കണ്ണികെ നദിയും കൂടാതെ ഭൂമിക്കടയിൽ നിന്നും സുജ്യോതി എന്നു പേരായ നദിയും ഇതിനൊപ്പം സംഗമിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ത്രിവേണി സംഗമ സ്ഥാനം എന്ന പേരും ബാഗമണ്ഡലയ്ക്കുണ്ട്.
PC:wikipedia

ടിപ്പു സുൽത്താൻ അഫീസാബാദ് ആക്കിയ നാട്
1785 നും 1790 നും ഇടയിൽ ടിപ്പു സുൽത്താൻറ കീഴിലായിരുന്നു ഇവിടം. അദ്ദേഹമാണ് ഇവിടുത്തെ ഏറെ പ്രസിദ്ധമായ ബാഗണ്ഡേശ്വര ക്ഷേത്രം തീയിട്ട് നശിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അദ്ദേഹം ബാഗമണ്ഡല എന്ന പേരു മാറ്റി അഫീസാബാദ് ആക്കി. പിന്നീട് ഡൊഡ്ഡ വീര രാജേന്ദ്ര ഇവിടം തിരികെ പിടിക്കുകയും കൊടകു രാജ്യത്തിലെ ഒരു സ്വതന്ത്ര്യ ഇടമാക്കി മാറ്റുകയും ചെയ്തു.
PC:Rkrish67

ബാഗണ്ഡേശ്വര ക്ഷേത്രം
ബാദമണ്ഡലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ബാഗണ്ഡേശ്വര ക്ഷേത്രം. ഇവിടുത്തെ ത്രിവേണി സംഗമ സ്ഥാനത്തു നിന്നും കുറച്ച് അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാഗമണ്ഡേശ്വരനായി ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവനെ കൂടാതെ സുബ്രഹ്മണ്യൻ, ഗണപതി, മഹാവിഷ്ണു എന്നിവരെയും ഇവിടെ ആരാധിക്കുന്നു.
11 -ാം നൂറ്റാണ്ടിനു മുൻപ് ചോള ഭരണാധികാരികൾ നിർമ്മിച്ച ക്ഷേത്രമാണെങ്കിലും കേരളീയ വാസ്തുവിദ്യയോടാണ് ഇതിനു കൂടുതൽ സാമ്യമുള്ളത്.

തലക്കാവേരി
കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്ന സ്ഥലമാണ് തലക്കാവേരി. ബാഗമണ്ഡലയ്ക്ക് സമീപം ബ്രഹ്മഗിരി കുന്നുകളിലായാണ് ഇവിടമുള്ളത്. കാസർകോഡ് ജില്ലയുടെ അതിർത്തികളിലൊന്നുകൂടിയാണിത്. സമുദ്ര നിരപ്പിൽ നിന്നും 1276 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലക്കാവേരി ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.
PC:Sibekai

കാവേരിയമ്മയ്ക്ക്
കാവേരി നദിയുടെ ഉത്ഭവ സ്ഥാനത്തെ ക്ഷേത്രമാണ് ഇവിടുത്തെ ആകർഷണം. കാവേരി അമ്മ അഥവാ കാവേരാമ്മയ്ക്കാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.അഗസ്തീശ്വരനും മഹാഗണപതിയുമാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ. ബാഗമണ്ഡലയിലെ ത്രിവേണി സംഗമത്തിൽ കുളിച്ചു കയറിയ ശേഷം മാത്രമാണ് തീർഥാടകർ തലക്കാവേരി ക്ഷേത്രത്തിലേക്ക് പോകുന്നത്
PC:Vinayaraj

മടിക്കേരി
ബാഗമണ്ഡലയിൽ നിന്നും 36 കിലോമീറ്റർ അകലെയാണ് മടിക്കേരി സ്ഥിതി ചെയ്യുന്നത്. മനോഹരമായ കാലാവസ്ഥ കൊണ്ടും സന്ദർശിക്കുവാനുള്ള സ്ഥലങ്ങള്‍ കൊണ്ടും ഏറെ പേരുകേട്ട ഇവിടം കൂർഗിന്റെ തലസ്ഥാനം കൂടിയാണ്. ഇന്ത്യയുടെ സ്കോട്ലൻഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.
രാജാ സീറ്റ്, മടിക്കേരി കോട്ട, മണ്ഡൽപെട്ടി, തുടഘ്ഘിയവയാണ് മടിക്കേരിയിലെ പ്രധാന ഇടങ്ങള്‍.

കൂർഗിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ
തടിയന്റമോൾ, ദുബാരെ, ബൈലക്കുപ്പെ, അബ്ബി വെള്ളച്ചാട്ടം, നിസർഗധാമ, ഇരുപ്പു വെള്ളച്ചാട്ടം, തുടങ്ങിയ സ്ഥലങ്ങളാണ് കൂർഗിൽ പ്രധാനമായും സന്ദർശിക്കുവാനുള്ളത്.
PC:Haseeb P

സന്ദർശിക്കുവാൻ പറ്റിയ സമയം
തണുപ്പു കാലമാണ് ബാഗമണ്ഡല സന്ദർശിക്കുവാൻ പറ്റിയ സമയം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിട കാണാൻ ഏറ്റവും യോജിച്ചത്.
PC:Nandishsg

അധികം പ്രതീക്ഷ വേണ്ട
ബാഗമണ്ഡലത്തിലേക്കും തലക്കാവേരിയിലേക്കും മാത്രമായി യാത്ര ഒതുക്കുകയാണെങ്കിൽ വലിയ നിരാശയായിരിക്കും ഫലം. അവിടേക്കുള്ള വഴിയും അതിലെ കാഴ്ചകളുമാണ് ഇവിടെ പ്രധാനമായുമുള്ളത്. തലക്കാവേരി ക്ഷേത്രവും പരിസരവും മനോഹരമായ ദൃശ്യമാണെങ്കിലും ബാഗമണ്ഡലം അത്ര തൃപ്തിപ്പെടുത്തുന്ന ഒരിടമായിരിക്കില്ല. അതുകൊണ്ടുതന്നെ ഈ യാത്രാ പ്ലാനിൽ കൂർഗും മടിക്കേരിയും കൂടി ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.
PC:Vinayaraj

എത്തിച്ചേരുവാൻ
തലക്കാവേരിയിൽ നിന്നും 9 കിലോമീറ്ററും മടിക്കേരിയിൽ നിന്നും 36 കിലോമീറ്ററുമാണ് ബാഗമണ്ഡലയിലേക്കുള്ള ദൂരം. കൂർഗ് ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാസർകോഡിന്റെ അതിർത്തി ഗ്രാമമായ പാണത്തൂരിൽ നിന്നും ഇവിടേക്ക് 50 കിലോമീറ്റർ ദൂരമാണുള്ളത്.
ബ്രിട്ടീഷുകാർ പേരുമാറ്റിയ ഈ വെള്ളച്ചാട്ടം അറിയുമോ
കാപ്പിത്തോട്ടത്തിനു നടുവിലെ ഈ രഹസ്യവെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന പത്മനാഭന്റെ നാട്ടിലെ ക്ഷേത്രം