Search
  • Follow NativePlanet
Share
» »ഭാരതാംബ കുടികൊള്ളുന്ന ഭാരത് മാത ക്ഷേത്രങ്ങള്‍

ഭാരതാംബ കുടികൊള്ളുന്ന ഭാരത് മാത ക്ഷേത്രങ്ങള്‍

By Anupama Rajeev

'വന്ദേ മാതരം' എന്ന് നമ്മുടെ ഭാരതത്തെ വിളിച്ച് രാജ്യ സ്നേഹം പ്രകടിപ്പിക്കു‌ന്നവരാ‌ണ് നമ്മള്‍ ഭാരതീയര്‍. നമ്മുടെ ജന്മഭൂമിയായ ഭാരതത്തെ അമ്മേയെന്ന് വിളിക്കാന്‍ ആ അമ്മയുടെ മക്കള്‍ക്ക് ഒരു മടി‌യുമില്ല. ആ ഭാരതാംബയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഭാരത മക്കള്‍ ചില ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഭാരത് ‌മാത ക്ഷേത്രങ്ങള്‍ നമുക്ക് ‌പരിചയപ്പെടാം. ഈ ക്ഷേത്ര‌ങ്ങള്‍ വെറുതെ പരിചയപ്പെ‌ട്ടാല്‍ മാത്രം പോര. ഈ ക്ഷേ‌ത്രങ്ങള്‍ നിലകൊള്ളുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ അവസരം കിട്ടിയാല്‍ ഭാരത് മാത ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ച് അമ്മയോടുള്ള സ്നേഹം പ്രകടി‌പ്പിക്കുകയും ചെയ്യാം.

01. ഭാരത് മാത മന്ദിര്‍, വാരണാസി

01. ഭാരത് മാത മന്ദിര്‍, വാരണാസി

1936ല്‍ മഹാത്മഗാ‌ന്ധി ഉദ്ഘാടനം ചെയ്ത ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാരണാസിയിലെ മഹാത്മഗാന്ധി കാശി വിദ്യാപീഠം ക്യാമ്പസില്‍ ആണ്. ബാബു ശിവ് പ്രസാദ് ഗുപ്ത എന്ന രാജ്യ സ്നേഹിയാണ് ഇത്തരത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചത്. രാവിലെ ഒന്‍പതര മണിമുതല്‍ രാത്രി എട്ടുമണി വരെ ഇവിടെ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്. വിശദ‌മായി വായിക്കാം
Photo Courtesy: Dennis Jarvis

02. ഭാരത് മാത മന്ദിര്‍, ഹരി‌ദ്വാര്‍

02. ഭാരത് മാത മന്ദിര്‍, ഹരി‌ദ്വാര്‍

ഹ‌രിദ്വാറി‌ല്‍ ഗംഗാ നദിയുടെ തീരത്തായി സ്വാമി സത്യ‌മിത്രാനന്ദ് ഗിരി സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. 180 അടി ഉയരത്തിലായി 8 നിലയിലായി നിര്‍മ്മി‌ച്ച ഈ ക്ഷേത്രം 1983ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് നിര്‍മ്മിച്ചത്. വിശദമായി വായിക്കാം

03. ഭാരത് മാത മന്ദിര്‍, കല്‍ക്കട്ട

03. ഭാരത് മാത മന്ദിര്‍, കല്‍ക്കട്ട

കല്‍ക്കട്ട വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായി ജെസ്സോര്‍ റോഡിലെ മൈക്കിള്‍ നഗറിലാണ് ഈ ക്ഷേത്രം നിര്‍മ്മി‌ച്ചിരിക്കുന്നത്. ജഗത്താ‌‌രിണി ദുര്‍ഗയായിട്ടാണ് ഇവിടെ ഭാരത മാതയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 2015 ഒക്ടോബര്‍ 19ന് ദുര്‍ഗപൂജ നാളില്‍ ആണ് ഈ ക്ഷേ‌ത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. വിശദമായി വായിക്കാം
Photo Courtesy: Abhijit9297

ജാതീയ ശ‌ക്‌തി പീഠ്

ജാതീയ ശ‌ക്‌തി പീഠ്

ജാതീയ ശക്തിപീഠ് എന്ന ആ‌ത്മീയ സംഘടന വന്ദേ മാതരത്തി‌ന്റെ നൂറ്റി നല്‍പ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈ ക്ഷേത്രം നിര്‍മ്മി‌‌ച്ചത്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന കേശവ് നാഥ് ത്രിപാ‌‌ഠിയാണ് ഈ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

Photo Courtesy: http://www.kamat.com/picturehouse/bharat/100j.htm

യാനം

യാനം

യാനത്തില്‍ സ്ഥാപി‌ച്ചിരിക്കുന്ന ഭാരതാംബയുടെ വെങ്കല പ്രതിമ. ഭാരതാംബ ‌‌സിംഹത്തിന്റെ സമീപത്തായി നില്‍ക്കുന്നതായിട്ടാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Gautam Beera

കന്യാകുമാരി

കന്യാകുമാരി

കന്യാകുമാ‌രിയിലെ ഭാരതാംബ പ്രതിമ. വിശദമായി വായിക്കാം.

Photo Courtesy: Krishna Kumar (Kris Kumar)

ഇന്ത്യന്‍ ആര്‍മി

ഇന്ത്യന്‍ ആര്‍മി

ലഡാക്കിലെ ലേയ്ക്ക് സമീപം ഇ‌ന്ത്യന്‍ ആര്‍മിയുടെ ക്യാമ്പ് കവാടത്തിന് മുന്നില്‍ സ്ഥാപി‌ച്ചിരിക്കുന്ന ഭാരത് മാത പ്രതിമ. വിശദമായി വായിക്കാം

Photo Courtesy: John Hill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X