» »പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ഇന്ത്യയിലെ ഏക ക്ഷേത്രം

പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ഇന്ത്യയിലെ ഏക ക്ഷേത്രം

Written By: Elizabath

ദക്ഷിണമേരു എന്നറിയപ്പെടുന്ന തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന് പ്രത്യേകതകള്‍ ധാരാളമുണ്ട്. നാലരടണ്‍ ഭാരമുള്ള ബൃഹദ് വിഗ്രഹവും നന്ദീശ്വരന്റെ കൂറ്റന്‍ പ്രതിമയും പാര്‍വ്വതി ദേവിയുടെ പ്രത്യേക ക്ഷേത്രവും വാസ്തുവിദ്യകളും കൊത്തുപണിയുമൊക്കെ ചേര്‍ന്ന് ക്ഷേത്രനഗരമായ തഞ്ചാവൂരിലെ ഈ ക്ഷേത്രം കാഴ്ചക്കാര്‍ക്കു മുന്നില്‍ തുറക്കുന്നത് വിസ്മയങ്ങളാണ്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ അറിയാം...

മധുരൈ മീനാക്ഷി ക്ഷേത്രത്തെക്കുറിച്ച് യുനസ്‌കോയുടെ റിപ്പോര്‍ട്ടിലുള്ളതെന്താണ് എന്നറിയുമോ?

ലോകത്തിന്റെ ഭാവികാലം മുന്‍കൂട്ടി പറയുന്ന ക്ഷേത്രം

ദക്ഷിണമേരു അഥവാ ബൃഹദീശ്വര ക്ഷേത്രം

ദക്ഷിണമേരു അഥവാ ബൃഹദീശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ തഞ്ചാവൂരിലാണ് ദക്ഷിണമേരു എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്.
66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.

PC:Kochapz

ആയിരം വര്‍ഷത്തെ പഴക്കം

ആയിരം വര്‍ഷത്തെ പഴക്കം

എഡി 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്.
രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്.
യുനസ്‌കോയുടെ ലോക പൈതൃക സ്മരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൃഹദീശ്വര ക്ഷേത്രം ചോള രാജവംശകാലത്തെ തമിഴ് വാസ്തുവിദ്യയുടെ ഉത്തമഉദാഹരണം കൂടിയാണ്.

PC:Mssankar

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം

പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്തതാണ് ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയില്‍ പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത ഏക ക്ഷേത്രം കൂടിയാണിത്. പൂര്‍ണ്ണമായുള്ള നിര്‍മ്മാണത്തിന് ഏകദേശം 1.3 ലക്ഷം ടണ്‍ കരിങ്കല്ല് വേണ്ടി വന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

PC:IM3847

രണ്ടു ഗോപുരങ്ങള്‍

രണ്ടു ഗോപുരങ്ങള്‍

വലിപ്പത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ക്ഷേത്രത്തില്‍ രണ്ടു ഗോപുരങ്ങളാണുള്ളത്. കേരള നാട്ടുരാജാവായ ശ്രീ ഭാസ്‌കര രവി വര്‍മ്മനെ പരാജയപ്പെടുത്തിയ രാജരാജന്‍ ഒന്നാമനു ലഭിച്ച പേരിനനുസരിച്ച് ക്രളാന്തകന്‍ തിരുവയില്‍ എന്നാണ് ഒന്നാമത്തെ ഗോപുരത്തിന് പേരിട്ടിരിക്കുന്നത്.
രണ്ടാമത്തെ ഗോപുരം അറിപ്പെടുന്നത് രാജരാജന്‍ തിരുവയില്‍ എന്ന പേരിലാണ്.

PC:Gughanbose

കൊത്തുപണികള്‍

കൊത്തുപണികള്‍

കൊത്തുപണികള്‍ ധാരാളം ബൃഹദേശ്വര ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കും. ഗോപുരങ്ങളിലാണ് പ്രധാനമായും കൊത്തുപണികള്‍ കാണാന്‍ സാധിക്കുന്നത്. മനോഹരങങ്ങളായ ശില്പങ്ങളും പുരാണകഥാ സന്ദര്‍ഭങ്ങളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും. കരിങ്കല്‍ കൊത്തുപണികളും ഇവിടെ ധാരാളമുണ്ട്.

PC:MADHURANTHAKAN JAGADEESAN

രാജരാജേശ്വര ക്ഷേത്രം

രാജരാജേശ്വര ക്ഷേത്രം

രാജരാജചോഴനാണല്ലോ ക്ഷേത്രം പണികഴിപ്പിച്ചത്. അതിനാല്‍ രാജരാജേശ്വര ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നു. കൂടാതെ ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ശിവനെ ലിഗരൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാല്‍ ക്ഷേത്രം രാജരാജേശ്വര ക്ഷേത്രമെന്നും ശിവന്‍ രാജരാജേശ്വരന്‍ എന്നും അറിയപ്പെടുന്നു.

PC:Junykwilfred

ഒറ്റക്കല്ലിലെ ശിവലിംഗം

ഒറ്റക്കല്ലിലെ ശിവലിംഗം

ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെയുള്ളത്.

PC:Prabhachatterji

 മഹാനന്ദി

മഹാനന്ദി

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ വലുപ്പത്തിലുള്ളതാണ് ഇവിടുത്തെ നന്ദിയുടെ പ്രതിമ. ഒറ്റക്കല്ലിലുള്ള ഈ നന്ദിയ്ക്ക് 12 അടി ഉയരവും 20 അടി നീളവുമുള്ളതാണ്. ഇതിന് ഏകദേശം 25 ടണ്ണാണ് തൂക്കമുള്ളത്.

PC:Pagu

മൂന്ന് സമചതുരങ്ങള്‍

മൂന്ന് സമചതുരങ്ങള്‍

പടിഞ്ഞാറ് നിന്ന് കിഴക്കോട് നേര്‍ രേഖയില്‍ വരുന്ന 3 സമചതുരങ്ങളാണ് ബൃഹദീശ്വരക്ഷേത്രത്തിന്റേത്.
കിഴക്കേചതുരത്തിലായി പ്രവേശനകാവടവും മധ്യചതുരത്തില്‍ നന്ദിയും പടിഞ്ഞാറേയറ്റത്തുള്ള സമചതുരത്തിലായി ക്ഷേത്രവും അതിന്റെ മധ്യഭാഗത്തായി ശിവലിംഗവും സ്ഥിതിചെയ്യുന്നു.
അതിനുമീതേയാണ് ആകാശത്തേക്കുയരുന്ന ഗോപുരം കാണുക.

PC:Nirinsanity

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...