India
Search
  • Follow NativePlanet
Share
» »മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍

മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍

ഇന്ന് സഞ്ചാരികള്‍ ഏറ്റവും കൂ‌ടുതല്‍ അന്വേഷിക്കുന്ന കാര്യങ്ങളിലൊന്നാണ് കുറഞ്ഞ ചിലവിലുള്ള യാത്രകള്‍. പലപ്പോഴും യാത്രകള്‍ ഒരു ബജറ്റില്‍ ഒതുക്കാന്‍ നോക്കുമെങ്കിലും അവിചാരിതമായി ക‌ടന്നുവരുന്ന ചിലവുകളും യാത്രയ്ക്കിടയിലെ റൂ‌ട്ടുമാറ്റങ്ങളും ആഘോഷങ്ങളും ഒക്കെയായി ചിലവ് കൂ‌ടുന്നത് പുതുമയുള്ള കാര്യമേയല്ല. യഥാര്‍ത്ഥത്തില്‍ ചില കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ഏതൊരു യാത്രയും കുറഞ്ഞ ചിലവില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാന യാത്രാ ഹബ്ബുകളിലൊന്നായ ഡല്‍ഹിയില്‍ നിന്നും ത‌ടാകങ്ങളുടെ നാടായ ഉദയ്പൂരിലേക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ എങ്ങനെ ഒരു യാത്ര പ്ലാന്‍ ചെയ്യാം എന്നു നോക്കാം

ഉദയ്പൂര്‍

ഉദയ്പൂര്‍

ചരിത്രത്തിനും സംസ്കാരത്തിനും പാരമ്പര്യങ്ങള്‍ക്കും പ്രകൃതി സൗന്ദര്യത്തിനും ഒരുപോലെ പേരുകേട്ട നഗരമാണ് ഉദയ്പൂര്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും റൊമാന്‍റിക് നഗരമെന്ന് ബ്രിട്ടീഷുകാര്‍ വാഴ്ത്തിപ്പാടിയ ഇവി‌ടം പഴമയോടും പുതുമയോടും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന നാ‌ടാണ്.

നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലം

നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലം

ഉദയ്പൂരിനെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ ഒന്നു തിരഞ്ഞു നോക്കിയാല്‍ ഏറ്റവും അധികം കാണുവാന്‍ കഴിയുന്ന ഒരു വാചകം ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇ‌ടങ്ങളിലൊന്ന് എന്നാണ്. പഴയ മേവാര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവി‌‌ടം തടാകങ്ങളു‌ടെ നാട് കൂടിയാണ്. മനുഷ്യ നിര്‍മ്മിതവും അല്ലാത്തതുമായ നിരവധി തടാകങ്ങളാണ് ഈ നാടിനു സമ്പത്തായുള്ളത്.

ഡല്‍ഹിയില്‍ നിന്നും

ഡല്‍ഹിയില്‍ നിന്നും

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 617 കിലോമീറ്റര്‍ ദൂരമുണ്ട് ഉദയ്പൂരിലേക്ക്. ‌ബസിനു വരുമ്പോള്‍ 600 രൂപ മുതലാണ് ടിക്കറ്റ് ആരംഭിക്കുന്നത്. ‌ട്രയിനിനാണ് യാത്രയെങ്കില്‍ ഡല്‍ഹിയില്‍ നിന്നും ഉദയ്പൂര്‍ സിറ്റിയിലേക്ക് നിരവധി ‌സര്‍വ്വീസുകളുണ്ട്. ശരാശരി 12-13 മണിക്കൂറാണ് ഈ യാത്രയ്ക്കെടുക്കുക. ‌ടു എസ് സീറ്റിന് 235 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 405 രൂപയുമാണ് ‌ടിക്കറ്റ് നിരക്ക്.

 താമസത്തിന് ഹോസ്റ്റലുകള്‍

താമസത്തിന് ഹോസ്റ്റലുകള്‍

ചിലവുകുറച്ചുള്ള യാത്രകളില്‍ താമസത്തിനായി ആശ്രയിക്കേണ്ടത് ഹോസ്റ്റലുകളെയാണ്. ഉദയ്പൂര്‍ പോലുള്ള സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഒരു നഗരത്തില്‍ ഹോസ്റ്റലുകള്‍ നിരവധി കണ്ടെത്താം. ഒരു ദിവസത്തെ താമസം ഇവിടെ 300 രൂപ മുതല്‍ ആരംഭിക്കുന്നു. സമാനമനസ്കരായ സഞ്ചാരികളെ കാണുവാനും പരിചയപ്പെ‌ടുവാനും സാധിക്കും എന്നതാണ് ഹോസ്റ്റളുകളുടെ മറ്റൊരു മെച്ചം.

 ഭക്ഷണം

ഭക്ഷണം

താമസം കഴിഞ്ഞാല്‍ പിന്നെ ചിലവു വരുന്നത് ഭക്ഷണത്തിനാണ്. യാത്രകളില്‍ ഭക്ല്‍ണത്തിന്റെ ചിലവ് കുറയ്ക്കുവാന്‍ രണ്ടു വഴികളാണുള്ളക്. ഒന്ന് സ്ട്രീറ്റ് ഫൂഡിനെ ആശ്രയിക്കുക എന്നതാണ്. വിശ്വസിക്കുവാന്‍ കഴിയും എന്നു നിങ്ങള്‍ക്കു തോന്നുന്നിടത്തു നിന്നും വൃത്തിയുള്ല ഇടങ്ങളില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കുക. മറ്റൊന്ന് സ്ഥലത്തെ ധാബകളാണ്. ഗുണമേന്മയും രുചിയുമുള്ള ഭക്ഷണങ്ങള്‍ വിളമ്പുന്ന ദാബകള്‍ ഇവി‌ടെയുണ്ട്. 150 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണച്ചിലവ് നിയന്ത്രിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ഇവി‌ടങ്ങളിലെ ബജറ്റുകള്‍.

നഗരം കാണാന്‍

നഗരം കാണാന്‍

ഉദ്യ്പൂരിനെ പരിചയപ്പെ‌ടുവാന്‍ നടന്നുള്ള നഗരം കാണല്‍ മുതല്‍ ‌ടാക്സി വാ‌ടതയ്ക്കു വിളിച്ചുവരെ നമുക്ക് ചെയ്യാം. എന്നാല്‍ ഏറ്റവും സൗകര്യപ്രദവും ബജറ്റിനിണങ്ങുന്നതും ഒരു സ്കൂട്ടി വാടകയ്ക്ക് എടുക്കുക എന്നതാണ്. ഒരു ദിവസത്തേന് 300 രൂപ മുതല്‍ ഇവിടെ ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് ലഭിക്കും. ഇങ്ങനെ ചെയ്താല്‍ നമ്മുടെ സൗകര്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് യാത്ര ചെയ്യുകയും സ്ഥലങ്ങള്‍ കാണുകയും ചെയ്യാം.

കാണേണ്ട സ്ഥലങ്ങള്‍

കാണേണ്ട സ്ഥലങ്ങള്‍

കൊട്ടാരങ്ങളും തടാരങ്ങളും കോട്ടകളും അതിരു കാക്കുന്ന ആരവല്ലിയുമടക്കം നിരവധി ഇടങ്ങള്‍ ഇവിടെ കാണുവാനുണ്ട്. ഉദയ്പൂരില്‍ സന്ദര്‍ശിക്കേണ്ട പ്രധാന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

സിറ്റി പാലസ്

സിറ്റി പാലസ്

പിച്ചോള തടാകത്തിന്റെ കിഴക്കൻ തീരത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്,. ഉദയ്പൂര്‍ കാഴ്ചകളില്‍ ഒഴിവാക്കരുതാത്ത ഇവി‌ടെ ചരിത്രത്തിന്റെ പല ഏടുകളും കാണാം. മേവാർ രാജവംശത്തിലെ നിരവധി ഭരണാധികാരികളുടെ സംഭാവനകൾ ഇതിന്റ നിര്‍മ്മാണത്തില്‍ പ്രകടമാണ്. പല കൈ മറിഞ്ഞ് ഏകദേശം 400 വര്‍ഷമടുത്താണത്രെ ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. 1553-ൽ സിസോദിയ രജപുത്ര കുടുംബത്തിലെ മഹാറാണ ഉദയ് സിംഗ് രണ്ടാമൻ തന്റെ തലസ്ഥാനം പഴയ ചിത്തോറിൽ നിന്ന് ഉദയ്പൂരിലേക്ക് മാറ്റിയപ്പോഴാണ് കൊട്ടാര നിര്‍മ്മാണം ആരംഭിക്കുന്നത്.
PC:Henrik Bennetsen

സഹേലിയോണ്‍ കി ബാരി

സഹേലിയോണ്‍ കി ബാരി

ഉദയ്പൂരിലെ ഒരു പ്രധാന ഉദ്യാനവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ് സഹേലിയോൻ-കി-ബാരി. കന്യകമാരുടെ അല്ലെങ്കില്‍ തോഴികളു‌ടെ മുറ്റം എന്നു നമുക്ക് മലയാളത്തില്‍ ഇതിനെ വിളിക്കാം. റാണ സംഗ്രാം സിംഗ് ആണ് ഇത് നിർമ്മിച്ചത്. ജലധാരകളും കിയോസ്കുകളും താമരക്കുളവും മാര്‍ബിളില്‍ നിര്‍മ്മിച്ച ആനകളുടെ രൂപങ്ങളും ഇവിടെ കാണാം. ഒരു ചെറിയ മ്യൂസിയവും ഇവിടെയുണ്ട്.
PC:Dennis Jarvis

 സജ്ജന്‍ഗഡ് പാലസ്

സജ്ജന്‍ഗഡ് പാലസ്

മൂവായിരത്തിഅഞ്ഞൂറ് അടി പൊക്കമുള്ള മലയുടെ മുകളിലാണ് സജ്ജന്‍ഗഡ് പാലസ് സ്ഥിതി ചെയ്യുന്നത്. മഴക്കൊട്ടാരം എന്നും പേരായ ഇത് മഴമേഘങ്ങളെ കാണുക എന്ന ലക്ഷ്യത്തില്‍ രാജസ്ഥാനിലെ മേവാര്‍ രാജവംശത്തിലെ സജ്ജന്‍ സിങ്ങെന്ന രാജാവാണ് നിര്‍മ്മിച്ചത്. ആരവല്ലി പര്‍വ്വത നിരകളുടെ ഭാഗമായ ബനസധരയുടെ മുകളില്‍ ആണിതുള്ളത്,. പ്രശസ്ത ഹോളിവുഡ് ചിത്രമായ ജെയിംസ് ബോണ്ട് സീരിസില്‍ 1983 ല്‍ പുറത്തിറങ്ങിയ ഒക്ടോപസ്സില്‍ ഈ കൊട്ടാരം പ്രത്യക്ഷപ്പെ‌ടുന്നുണ്ട്.
PC:Draj28

മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളിലെ മഴക്കൊട്ടാരംമൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളിലെ മഴക്കൊട്ടാരം

ഹണിമൂണ്‍ ആസ്വദിക്കാം ഓഫ്ബീറ്റ് ഇടങ്ങളില്‍.. ഗോകര്‍ണ മുതല്‍ പഹല്‍ഗാം വരെ ലിസ്റ്റില്‍ഹണിമൂണ്‍ ആസ്വദിക്കാം ഓഫ്ബീറ്റ് ഇടങ്ങളില്‍.. ഗോകര്‍ണ മുതല്‍ പഹല്‍ഗാം വരെ ലിസ്റ്റില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X