Search
  • Follow NativePlanet
Share
» »സന്ദർശകർക്കു പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏറ്റവും ഉയരത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം

സന്ദർശകർക്കു പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏറ്റവും ഉയരത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഈ ക്രിക്കറ്റ് പിച്ച് സ്ഥിതി ചെയ്യുന്ന ചൈൽ ആവട്ടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നും. ചൈൽ എന്ന നാടിന്റെ വിശേഷങ്ങളിലേക്ക്...

ഗാലറിയിൽ മുഴങ്ങി കേൾക്കുന്ന ആരവങ്ങൾക്കിടയിൽ ക്രിക്കറ്റ് ആസ്വദിക്കുമ്പോൾ തീർച്ചായും അറിയാതെയെങ്കിലും കേട്ടിട്ടുള്ള ഒരിടമുണ്ട്. തിങ്ങിനിറഞ്ഞ ദേവതാരു മരങ്ങൾക്കിടയിൽ ഒരു ചെറിയ മലമ്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചൈൽ. പാട്യാലാ മഹാരാജാവ് സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനായി നിർമ്മിച്ച ചൈൽ ക്രിക്കറ്റ് പിച്ചാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഈ ക്രിക്കറ്റ് പിച്ച് സ്ഥിതി ചെയ്യുന്ന ചൈൽ ആവട്ടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നും. ചൈൽ എന്ന നാടിന്റെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്?

എവിടെയാണിത്?

ഹിമാചൽ പ്രദേശിലെ പേരുകേട്ട ഹിൽ സ്റ്റേഷനുകളിലൊന്നാണ് ചൈൽ. ഷിംലയിൽ നിന്നും 44 കിലോമീറ്ററും സോളനിൽ നിന്നും 45 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഹിമാലയത്തന്റെ താഴ്വാരങ്ങളിലാണ് ഈ ഗ്രാമമുള്ളത്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പിച്ച്

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പിച്ച്

സഞ്ചാരികളെ കൂടാതെ ഈ സ്ഥലത്തിന്റെ പ്രധാന ആരാധകർ ക്രിക്കറ്റ് ഭ്രാന്തന്മാരാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് പിച്ച് സ്ഥിതി ചെയ്യുന്നത് ചൈലിലാണ്. സമുദ്ര നിരപ്പിൽ നിന്നും 7380 അടി ഉയരത്തിലുള്ള ഇവിടുത്തെ ക്രിക്കറ്റ് സ്റ്റേഡിയം 1893 ൽ പാട്യാലാ മഹാരാജാവായിരുന്ന ഭൂപീന്ദർ സിംഗാണ് നിർമ്മിക്കുന്നത്. തന്റെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു നിർമ്മാണം.

PC:Lt. Col. Dilbagh Singh Grewal

ആർക്കും പ്രവേശനമില്ല

ഇന്ന് ചൈൽ സൈനിക സ്കൂളിന്റെ ഭാഗമായാണ് ക്രിക്കറ്റ് ഗ്രൗണ്ടുള്ളത്. സ്കൂളിന്റെ മൈതാനമാണിത്. അവധിക്കാലങ്ങളിൽ ഇതിനെ പോളോ പ്ലേ ഗ്രൗണ്ടായും ഉപയോഗിക്കുന്നു. എന്നാൽ സ്കൂളിന്റെ ഭാഗമായതുകൊണ്ടുതന്നെ ഇവിടേക്ക് സന്ദർശകരെ ആരെയും അനുവദിക്കാറില്ല.

നാടുകടത്തപ്പെട്ടപ്പോൾ

ഷിലയിൽ നിന്നം നാടുകടത്തപ്പെട്ടപ്പോൾ പാട്യാല മഹാരാജാവ് തന്റെ ആഗ്രഹത്തിനനുസരിച്ച് നിർമ്മിച്ച തലസ്ഥാനമാണ് ചൈൽ. 75 ഏക്കറോളം സ്ഥലത്ത് കിടക്കുന്ന അദ്ദേഹത്തിന്റെ കൊട്ടാരം, ഇവിടുത്തെ സൈനിക സ്കൂൾ തുടങ്ങിയവ അദ്ദേഹത്തിന്റെ നിർമ്മികളാണ്.

സഞ്ചാരികളുടെ പ്രിയനാട്

സഞ്ചാരികളുടെ പ്രിയനാട്

ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ഹിമാലയത്തിലെ ഇടങ്ങള്‍ തേടിയെത്തുന്ന സ‍ഞ്ചാരികളുടെ പ്രിയ നാടാണ് ചൈൽ. ഹിമാല താഴ്വാരങ്ങളിൽ നിന്നും ലഭിക്കുന്ന മനോഹരമായ കാലാവസ്ഥയാണ് ഇതിനു പിന്നിലെ കാരണം. ക്യാംപിങ് സൈറ്റുകളും ഇവിടെ കാണാം.

PC:Subhashish Panigrahi

സാധുപുൽ ലേക്ക്

സാധുപുൽ ലേക്ക്

ചൈലിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് സാധുപുൽ ലേക്ക്. തണുത്ത തടാകത്തിൽ കാലിട്ട് ഇവിടുത്ത റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.

PC:wikipedia.org

ചൈൽ പാലസ് ഹോട്ടൽ

1891 ചൈൽ പാലസ് പാട്യാലാ മഹാരാജാവാണ് നിർമ്മിക്കുന്നത്. പിന്നാട് ഒരു പൈതൃക ഹോട്ടലായി ഇത് മാറിയെങ്കിലും ഇവിടെ ധാരാളം സഞ്ചാരികൾ വന്നെത്താറുണ്ട്. കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളായി നിൽക്കുന്ന ഫർണിച്ചറുകളും നിർമ്മിതികളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

 കാളി കാ ടിബ്ബാ

കാളി കാ ടിബ്ബാ

ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് കാളി കാ ടിബ്ബാ എന്നറിയപ്പെടുന്ന കാളീ ക്ഷേത്രം. ശൈവാലിക് മലനിരകളുടെ മനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്നും കാണാൻ സാധിക്കും. സൂര്യാസ്തമയ കാഴ്ചകൾ കാണാനും ഇവിടം പ്രസിദ്ധമാണ്.

PC:Vinish K Saini

ചൈൽ വന്യജീവി സങ്കേതം

110 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ചൈൽ വന്യജീവി സങ്കേതം ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ്. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

ഹിമാലയൻ നേച്ചർ പാർക്ക്

ചൈലിൽ നിന്നും പോകുവാൻ പറ്റിയ മറ്റൊരു പ്രധാന ഇടമാണ് ഹിമാലയൻ നേച്ചർ പാർക്ക്. കരടി, മാനുകൾ, പുലികൾ, ചീറ്റ തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാം. കുഫ്രി എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൈലിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
മരങ്ങളാൽ നിറഞ്ഞ ഇടം
ചുറ്റോടു ചുറ്റും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരിടമാണ് ചൈൽ. പൈൻ, അഗരി മരങ്ങളാണ് ഈ നാടിനെ ചുറ്റി നിൽക്കുന്നത്. സത്ലജ് നദിയുടെ തീരത്താണ് ചൈൽ നിലകൊള്ളുന്നത്.

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

വേനൽ അഥവാ മാർച്ച് മുതൽ ജൂൺ പകുതി വരെയുള്ള സമയമാണ് ചൈൽ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം. കനത്ത ചൂടുള്ള സമയത്ത് യാത്ര ചെയ്തെത്തുവാന്‍ പറ്റിയ ഇടമാണിത്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയവും യോജിച്ചതാണ്. കുറഞ്ഞ ചിലവിൽ ഹോട്ടലുകളും തിരക്കില്ലാതെ സ്ഥലങ്ങളും കാണാൻ സാധിക്കും ൺന്നതാണ് ഈ സമയത്തെ ആകർഷണം. മഞ്ഞു കാലത്ത് ഇവിടെ എത്തിയാൽ മറ്റൊരു അനുഭവമായിരിക്കും.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഷിംലയിൽ നിന്നും 45 കിലോമീറ്ററും സോളനിൽ നിന്നും 45 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഷിംലയ്ക്കടുത്തുള്ള ജുബാർഹട്ടിയാണ്. കൽക്ക-ഷിംല റെയിൽവേയാണ് ഏറ്റവും അടുത്തുള്ളത്.

തേക്കടിയിൽ നിന്നും 5 കിമീ...ഇവിടം സ്വര്‍ഗ്ഗമാണ്!! തേക്കടിയിൽ നിന്നും 5 കിമീ...ഇവിടം സ്വര്‍ഗ്ഗമാണ്!!

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!! ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X