Search
  • Follow NativePlanet
Share
» »കേക്കും നക്ഷത്രവും മാത്രമല്ല...ക്രിസ്തുമസ് ഷോപ്പിങ്ങെന്നാൽ ഇതൊക്കെയാണ്...!!

കേക്കും നക്ഷത്രവും മാത്രമല്ല...ക്രിസ്തുമസ് ഷോപ്പിങ്ങെന്നാൽ ഇതൊക്കെയാണ്...!!

വർഷം മുഴുവൻ കാത്തിരുന്ന്, കൺമുന്നിലെത്തി നിൽക്കുന്ന ക്രിസ്തുമസ്... ലോകമെമ്പാടുമുള്ളവർ ഒരേ മനസ്സോടെ ആഘോഷിക്കുന്ന യേശുക്രിസ്തുവിന്‍റെ ജന്മദിനം...നാട്ടിൽ മിക്കപ്പോഴും നക്ഷത്രം തൂക്കിയും പുൽക്കൂട് നിർമ്മിച്ചും കേക്ക് മുറിച്ചുമൊക്കെ ആഘോഷങ്ങളൊതുക്കുമ്പോൾ പുറത്ത് അങ്ങനേയല്ല കാര്യങ്ങൾ. ഡിസംബർ തുടങ്ങുമ്പോൾ ആരംഭിക്കുന്ന ആഘോഷങ്ങൾ ന്യൂ ഇയറിലും അവിടെ അവസാനിക്കാറില്ല. ഇന്ന് നാട്ടിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഒരു നാടൊന്നാകെ അടിച്ചു പൊളിക്കുന്ന കാഴ്ചകൾ സാധാരണമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലാകട്ടെ, വലിയ വലിയ ക്രിസ്തുമസ് മേളകളും മാർക്കറ്റുകളുമാണ് ഈ സമയത്തെ പ്രധാന ആകർഷണം.

അലങ്കരിച്ച ക്രിസ്മസ് ട്രീകളും തൂക്കിയിട്ട നക്ഷത്രങ്ങളും ആഘോഷങ്ങളും മാത്രമല്ല, മാർക്കറ്റിനുള്ളിൽ കയറിയാൽ പാട്ടും ഭക്ഷണവും സംഗീതവും... ഒരു ക്രിസ്മസ് കാലത്തിന് ഇതിൽകൂടുതലെന്താണ് വേണ്ടത്... ഇതാ നമ്മുടെ ക്രിസ്മസ് എന്നത്തേയും പോലെ വീട്ടിൽ മാത്രം ആഘോഷിക്കാതെ, പുറത്തിറങ്ങി പുതിയ ആളുകളേയും ഇടങ്ങളെയും പരിചയപ്പെടുന്ന ഒന്നാക്കി മാറ്റാം.... എങ്ങനെയെന്നല്ലേ... ഇതാ...

ഡെൽഹിയിലെയും മുംബൈയിലേയും ജെര്‍മന്‍ ക്രിസ്തുമസ് മാർക്കറ്റുകൾ

ഡെൽഹിയിലെയും മുംബൈയിലേയും ജെര്‍മന്‍ ക്രിസ്തുമസ് മാർക്കറ്റുകൾ

ഡിസംബർ തുടങ്ങുമ്പോൾ തന്നെ മിക്ക ഇടങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്കും തുടക്കമാവും. അങ്ങനെയൊരിമാണ് ഡെൽഹി. ഇൻഡോ-ജെർമൻ ചേംബർ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തില്‍ എല്ലാ വർഷവും ജെർമൻ ക്രിസ്തുമസ് മാർക്കറ്റുകൾ സംഘടിപ്പിക്കാറുണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ല സാമ്പത്തിക ബന്ധത്തിന്റെയും ബിസിനസുകളുടെയും ഭാഗമായിട്ടാമ് ഇതെങ്കിലും മിക്കപ്പോഴും സാസംകാരിക കൈമാറ്റവും പാരമ്പര്യങ്ങളെ പരിചയപ്പെടലും പോലുള്ള കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾ ഇവിടെ എത്താറുമുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങൾക്കു വേണ്ട ട്രീകൾ മുതൽ കേക്ക് വരെ ഒരേയിടത്തു നിന്നും, ഓടിനടക്കാതെ സംഘടിപ്പിക്കാം എന്നുള്ളത് ഇവിടേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നു. കൂടാതെ വിദഗ്ദരായവർ തയ്യാറാക്കിയ കൊതിയൂറും രുചികളിലൊരുക്കിയ ക്രിസ്മസ് കേക്കുകളും മറ്റു വിഭവങ്ങളും ഇവിടെ ലഭിക്കുകയും ചെയ്യും.

മാളുകളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ

മാളുകളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ

എവിടെ ക്രിസ്തുമസ് ആഘോഷമില്ലെങ്കിലും മാളുകളിൽ അതിനൊരു കുറവ് ഉണ്ടായിരിക്കില്ല. ഡിസംബറിന്റെ തുടക്കം മുതൽ അതിനുള്ള ഒരുക്കങ്ങൾ ഇവിടെ തുടങ്ങിയിരിക്കും. ഓരോരോ തീമിൽ അലങ്കരിച്ച കടകളും മുഴുവനായുള്ള ഒരുക്കങ്ങളും മാത്രമല്ല, കിടിലൻ ഓഫറുകളും ആളുകളെ മാളുകളിലെത്തിക്കുന്നു. വിൻഡോ ഷോപ്പിങ്ങ് നടത്താനായി പോകുന്നവർ പോലും ഒരുക്കങ്ങളും കാഴ്ചകളും കണ്ട് ഷോപ്പിനുള്ളിൽ കയറുന്ന അത്രയും മനോഹരമായിട്ടായിരിക്കും ഇവിടുത്തെ കാര്യങ്ങൾ.

കൊച്ചിൻ കാർണിവൽ

കൊച്ചിൻ കാർണിവൽ

കേരളത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ഫോർട്ട് കൊച്ചിയിലെ കൊച്ചിൻ കാർണിവലാണ്. പോർച്ചുഗീസുകാരുടെ കാലം മുതൽ, അതായാത് 16-ാം നൂറ്റാണ്ട് മുതലുള്ള പാരമ്പര്യമാണ് കൊച്ചിൻ കാർണിവലിനുള്ളത്. ഡിസംബറിലെ അവസാന രണ്ടാഴ്ച മുതൽ പുതുവർഷം വരെയുള്ള സമയമാണ് കാർണിവലിന്‍റെ സമയം. ക്രിസ്മസ്-ന്യൂ ഇയർ സമയത്ത് കൊച്ചിയിലേക്ക് വിദേശികളെ ആകർഷിക്കുന്ന പ്രധാന കാര്യവും ഇതു തന്നെയാണ്. വിവിധ തരത്തിലുള്ള ഡാൻസുകളുടെയും മറ്റു കലകളുടെയും ഒരു സംഗമഭൂമിയായി ഫോര്‍ട്ട് കൊച്ചിയും പരിസരങ്ങളും ഈ സമയത്ത് മാറും. കൊച്ചിൻ കാർണിവൽ തീരുന്നത് പുതുവർഷ രാത്രിയിൽ പുതുവർഷത്തെ പാപ്പാഞ്ഞി എന്ന കൂറ്റൻ രൂപത്തിനു തീകൊളുത്തുന്നതോടുകൂടിയാണ്.

ബ്രോഡ്വേ മാര്‍ക്കറ്റ്, ബസാർ റോഡ്,ജ്യൂ സ്ട്രീറ്റ്, ഗുലു മാള്‌, കോൺവെന്‍റ് സ്ട്രീറ്റ് തുടങ്ങിയവയാണ് കൊച്ചിയിലെ പ്രസിദ്ധ ഷോപ്പിങ് ഇടങ്ങള്‍.

ഗോവ

ഗോവ

ആഘോഷങ്ങളോടുകൂടി മാത്രം ക്രിസ്തുമസ് ആഘോഷിച്ച് ശീലമുള്ളവരാണ് ഗോവക്കാർ. പാർട്ടിയും ബഹളങ്ങളും ഒക്കെ ഇവിടുത്തെ ആഘോഷങ്ങളുടെ ഭാഗമായിരിക്കുകയും ചെയ്യും. ഇതേ ആഘോഷവും ബഹളങ്ങളും തന്നെയാണ് സന്ദര്‍ശകരെ ഗോവയിലേക്ക് ക്രിസ്തുമസ് ആഘോഷങ്ങൾക്കായി കൊണ്ടെത്തിക്കുന്നതും. അൻജുന, കലാന്‍ഗുട്ടെ ബീച്ച്. ബാഗാ ബീച്ച്, പാലോലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഇവിടുത്തെ ആഘോഷങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്.

മാർക്കറ്റുകളിലേക്കാണ് പോകേണ്ടതെങ്കിൽഅർപോറ നൈറ്റ് ബസാർ, മർഗാവോ, തുടങ്ങിയ ഇടങ്ങളിലേക്ക് പോകാം. അലങ്കാര സാധനങ്ങൾ മാത്രമല്ല,കരകൗശവ വസ്തുക്കളും ഉടുപ്പുകളും ആഭരണങ്ങളും ഒക്കെ ലഭിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ കാണാം. ഗോവൻ കാർണിവലാണ് മറ്റൊരു സംഗതി.

ബാംഗ്ലൂർ

ബാംഗ്ലൂർ

ക്രിസ്മസിന്‍റെ ഭാഗമായി ഫ്ലീ മാർക്കറ്റുകളും ഫൂഡ് ഫെസ്റ്റും മ്യൂസിക് നൈറ്റുകളും ഒക്കെ ഇവിടെ സർവ്വസാധാരണമാണ്. വൈകുന്നേരത്തോടെ ആരംഭിച്ച് രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ആളുകൾ ഒഴുകിയെത്താറുണ്ട്. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അലങ്കാര സാധനങ്ങളും ഒക്കെ നിൽക്കുന്ന സ്റ്റാളുകളാണ് ഇവിടുത്തെ ആകർഷണം. അതോടൊപ്പം മ്യൂസിക് ബാൻഡുകളുടെ പെർഫോമൻസും ഡിജെ നൈറ്റും ഉണ്ടായിരിക്കുകയും ചെയ്യും.

കൊൽക്കത്ത

കൊൽക്കത്ത

വ്യത്യസ്തകൾ ഒരുമിച്ച് ചേർന്നാൽ എങ്ങനെയുണ്ടാവും..അത്തരത്തിലുള്ള ഒരു ആഘോഷമാണ് കൊൽക്കത്തയിലുള്ളത്. ക്രിസ്മസ് കരോളുകൾക്കു പേരുകേട്ട പാർക് സ്ട്രീറ്റും ബേക്ക് ബാഗൻ ഏരിയയിലെ ബേക്കറികളും മറ്റിടങ്ങളിലെ വീഞ്ഞും കേക്കും ഒക്കെ ഇവിടെ ആസ്വദിക്കുവാൻ സാധിക്കും.

വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്

എങ്ങനെയും ക്രിസ്തുമസ് ആഘോഷിക്കാം...പോണ്ടിച്ചേരി റെഡി!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more