Search
  • Follow NativePlanet
Share
» »വിശ്വസിക്കാനാവില്ല..ആ തണുപ്പൻ നാടുകൾ നമ്മുടെ നാട്ടിലാണെന്ന്!!

വിശ്വസിക്കാനാവില്ല..ആ തണുപ്പൻ നാടുകൾ നമ്മുടെ നാട്ടിലാണെന്ന്!!

മഞ്ഞു പൊഴിയുന്ന ഈ തണുപ്പു കാലത്ത് തണിപ്പിന്റെ നാടുകളിലേക്ക് ഒരു യാത്ര നടത്തിയാൽ എങ്ങനെയുണ്ടാവും? ഡിസംബർ മാസത്തിൽ എല്ലുപോലും പൊടിയുന്ന തണുപ്പിൽ തണുപ്പിന്‍റെ നാടുകളിലേക്കുള്ള യാത്രകൾ കുറച്ച് സാഹസികം തന്നെയാണ്. മൈനസ് ഡിഗ്രിയിലും താഴെയുള്ള കാലാവസ്ഥയിൽ ഇത്തരം സ്ഥലങ്ങളില്‍ പോവുക എന്നത് തന്നെ അപകടമാണ്. പ്രത്യേകിച്ചും കേരളം പോലുള്ള, കാലാവസ്ഥയിൽ ഇത്രയേറെ സ്ഥിരത സൂക്ഷിക്കുന്ന ഒരു നാട്ടിൽ നിന്നും എത്തുമ്പോൾ. സീസണിലുള്ള യാത്ര അല്ലാത്തതിനാൽ ഇത്തരം സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ചിലവ് വളരെ കുറവായിരിക്കും എന്നത് ഇത്തരം യാത്രകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. തണുപ്പിന്റെ അങ്ങേയറ്റത്ത് എത്തി നിൽക്കുമ്പോൾ വിന്റർ ട്രക്കിങ്ങിനു പോകുവാൻ പറ്റിയ, ഇന്ത്യയിലെ ഏറ്റവും തണുപ്പു നിറഞ്ഞ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

ദ്രാസ്

ദ്രാസ്

തണുപ്പ്, മഞ്ഞ് എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തേണ്ട ഇടമാണ് ജമ്മു കാശ്മീരിലെ ദ്രാസ്. കാർഗിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം സൈബീരിക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്ന ഇടമായാണ് അറിയപ്പെടുന്നത്. ഇന്ത്യ-പാക് കാർഗിൽ യുദ്ധത്തിന്റെ കാലത്ത് പ്രശസ്തമായ സ്ഥലം കൂടിയാണിത്. എത്തിപ്പെടുവാനും ജീവിക്കുവാനും കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ധാരാളം സഞ്ചാരികൾ എത്തുന്ന ഇടമാണിത്.

PC:Mureeddar

ആർട്ടിക്കിനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം

ആർട്ടിക്കിനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം

സമുദ്ര നിരപ്പിൽ നിന്നും 3280 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരിക്കൽ ലോകത്തിലെ ഏറ്റവും തണുപ്പ അനുഭവപ്പെടുന്ന ആർട്ടിക്കിനേക്കാളും തണുപ്പ് അനുഭവപ്പെടുന്ന പ്രദേശമായിരുന്നു.

1995ല്‍ മൈനസ് 65 ഡിഗ്രി വരെ എത്തിയതാണ് ഇവിടുത്തെ റെക്കോര്‍ഡ് തണുപ്പായി അറിയപ്പെടുന്നത്. അതിനുശേഷമാണ് ആര്‍ട്ടിക്കിനേക്കാളും തണുപ്പുള്ള ഇന്ത്യന്‍ നഗരം എന്നിവിടം അറിയപ്പെടുവാൻ തുടങ്ങിയത്.

PC:taNvir kohil

ജീവിക്കണമെങ്കിൽ കഷ്ടപ്പെടും

ജീവിക്കണമെങ്കിൽ കഷ്ടപ്പെടും

ഇന്ത്യയിൽ ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരിടം കൂടിയാണി.ാത്. ഇവിടുത്തെ കഠിനമായ തണുപ്പും നിലയ്ക്കാത്ത മ‍ഞ്ഞു വീഴ്ചയുമെല്ലാം ഈ പ്രദേശത്തെ ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമാക്കി മാറ്റുന്നു. ലഡാക്കിലേക്കുള്ള കവാടം എന്നും ഇവിടം അറിയപ്പെടുന്നു.

ലഡാക്ക്

ലഡാക്ക്

തണുപ്പിന്റെ കൂടാരമായ കാശ്മീരിൽ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും തണുപ്പേറിയ നാടുകൾ സ്ഥിതി ചെയ്യുന്നത്. അതിൽ അടുത്ത സ്ഥാനം ലഡാക്കിനാണ്. ഇവിടെ റോഡു തുറക്കണമെങ്കിൽ പോലും അത് മഞ്ഞിന്റെ കാഠിന്യം അനുസരിച്ചാണെന്ന് അറിയുമ്പോൾ മനസ്സിലാക്കാം ഇവിടുത്തെ തണുപ്പും മ‍ഞ്ഞുവീഴ്ചയും. ഇൻഡസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് കാശ്മീരിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ്.

സമുദ്ര നിരപ്പിൽ നിന്നും 3500 മീറ്ററിന് മുകളിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചിലഭാഗങ്ങൾക്ക് ആറായിരം മീറ്ററിലിലുമധികം ഉയരമുണ്ട്.

PC:Reflectionsbyprajakta

കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിൽ

കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിൽ

ലോകത്തിലെ പ്രശസ്ത പർവ്വത നിരകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ തണുപ്പിന്റെയും മ‍ഞ്ഞു വീഴ്ചയുടെയും കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ലാത്ത ഇടാണ് ഇവിടം മാത്രമല്ല, ഒരു കാലത്ത് തടാകമായിരുന്ന പ്രദേശമാണത്രെ ഇന്ന് ലഡാക്കായി രൂപപ്പെട്ടിരിക്കുന്നത്.

PC:babasteve

തണുപ്പു കാലങ്ങളിൽ

തണുപ്പു കാലങ്ങളിൽ

മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമ്പോൾ അതിഭീാകരമായ തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്. മൈനസ് 35 ഡിഗ്രിയിലും താഴേക്ക് താപനില പോകുന്ന അവസ്ഥ ഇവിടെ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

PC:Apthomas1

ശ്രീനഗർ

ശ്രീനഗർ

തണുപ്പിന്‍റെ കാര്യത്തിൽ പല നഗരങ്ങളുടെയും ഒപ്പമെത്തുന്നില്ലെങ്കിലും ഏറ്റവും തണപ്പുള്ള ഇന്ത്യൻ തലസ്ഥാനം ശ്രീനഗറാണ്. ഇത്രയധികം തണുപ്പുള്ള നാടുകളിൽ ജീവിക്കുന്ന ആളുകൾ കുറവാണെങ്കിലും അതിലും ശ്രീനഗർ മുന്നിലാണ്. ഒരു മില്യണിലധികം ആളുകളാണ് ഇവിടെ തണുത്ത കാലവസ്ഥയിലും ഇവിടെ വസിക്കുന്നത്.

PC:Basharat Shah

 സമ്പത്തിന്റെ നഗരം

സമ്പത്തിന്റെ നഗരം

ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സ്ഥലമാണ് ശ്രീനഗർ. കിഴക്കിന്റെ വെനീസ് എന്നും ഇവിടം അറിയപ്പെടുന്നു. ശ്രീ നഗർ എന്നാൽ സംസ്കൃതം ഭാഷയിൽ സമ്പത്തിന്റെ നഗരം എന്നാണ് അർഥം. ശൈത്യകാലത്ത് അതികഠിനമായ മഞ്ഞുവീഴ്ചയാണ് ഇവിടെ അനുഭവപ്പെടുന്നത്,

PC: Sanjeevs789

സിയാച്ചിൻ ഗ്ലേസിയർ

സിയാച്ചിൻ ഗ്ലേസിയർ

പോളാർ പ്രദേശങ്ങൾ ഒഴ്ച്ചു നിർത്തിയാൽ ലോകത്തിൽ തന്നെ ഭീകരമായി തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് സിയാച്ചിൻ ഗ്ലേസിയർ. ഏകദേശം 1000 സെൻറീമീറ്ററിലധികം മ‍ഞ്ഞുവീഴുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 5753 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Danokhan

കടുത്ത വേനലിൽ പോലും

കടുത്ത വേനലിൽ പോലും

ഇവിടുത്തെ കടുത്ത വേനലിൽ പോലും ഇവിടെ ജീവിക്കണെമങ്കിൽ കഷ്ടപ്പാടുണ്ട്. ആ സമയത്ത് ഇവിടുത്തെ താപനില മൈനസ് 10 ഡിഗ്രിയോട് ചേർന്നാണുണ്ടാവുക. തണുപ്പുകാല്തത് അത് മൈനസ് 50 ഡിഗ്രി വരെ താഴും. അതുകൊണ്ട് ഇവിടെ ജീവജാലങ്ങൾക്ക് നിലകൊള്ളുവാൻ വളരെ പ്രയാസമാണ്.

PC:Humayun165

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ

ഇത്ര കഠിനമായ സാഹചര്യങ്ങളിൽ ജീവജാലങ്ങൾക്ക് നിലനിൽക്കുവാൻ പ്രയാസമാണെങ്കിലും ഇന്ത്യയുട പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ ഒരു പ്രധാന ഘടകമാണിത്. അതുകൊണേടുതന്നെ ശക്തമായി പട്ടാളത്തിന്റെ കീഴിലാണ് ഇവിടമുള്ളത്. യുദ്ധഭൂമി കൂടാതെ പ്രത്യേക സംരക്ഷിത പ്രദേശം കൂടിയാണിത്.

PC:NASA

ഗാംഗ്ടോക്ക്

ഗാംഗ്ടോക്ക്

തണുപ്പിന്റെ കാര്യത്തിൽ ശ്രീനഗറിനോട് മത്സരിക്കുന്ന മറ്റൊരു തലസ്ഥാനമാണ് ഗാംഗ്ടോക്ക്. നേപ്പാളിനും ചൈനയ്ക്കും ഭൂട്ടാനും ഇടയിലായി ഇന്ത്യയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം സിക്കിം പ്രദേശിൻരെ ഭാഗമാണ്. രാജ്യത്തെ ഒട്ടേറെ കൊടുമുടികളോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.

തവാങ്

തവാങ്

ടിബറ്റൻ പാരമ്പര്യം കൊണ്ട് രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായിരിക്കുന്ന ഇടമാണ് തവാങ്. അതുപോലെ തന്നെ തണുപ്പിന്റെ കാര്യത്തിൽ ഗാംഗ്ടോക്കിനൊപ്പം നിൽക്കുന്ന പ്രദേശം കൂടിയാണിത്. വേനൽക്കാലങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില പത്ത് ഡിഗ്രിവരെയേ ഇവിടെ കുറയാറുള്ളു. എന്നാൽ തണുപ്പു കാലത്ത് മൈനസ് 15 ഡിഗ്രി മുതലാണ് തണുപ്പ് കയറുന്നത്.

ഇരുട്ടിലൊളിച്ചെത്തുന്ന ഒടിയനും ഒടിയനെ തളയ്ക്കുന്ന ചെമ്പ്രയെഴുത്തച്ഛന്മാരും... അറിയാക്കഥകൾ ഇങ്ങനെ...

കലയുടെ മാമാങ്കമായ ബിനാലെയുടെ വിശേഷങ്ങള്‍

മനം മയക്കുന്ന മണാലിയുടെ വിചിത്ര വിശേഷങ്ങൾ

Read more about: winter trekking adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more