Search
  • Follow NativePlanet
Share
» »രാജവെമ്പാലകളുടെ നാട് മുതൽ മീൻപിടുത്തത്തിന്റെ നഗരം വരെ...നാട്ടിലെ ചൂടിനെ തളയ്ക്കാൻ പോകാം കർണാടകയ്ക്ക്

രാജവെമ്പാലകളുടെ നാട് മുതൽ മീൻപിടുത്തത്തിന്റെ നഗരം വരെ...നാട്ടിലെ ചൂടിനെ തളയ്ക്കാൻ പോകാം കർണാടകയ്ക്ക്

ഫെബ്രുവരി പകുതി ആയതോടെ ചൂടും പതിയ തലപൊക്കിത്തുടങ്ങി. ഇത്രയും നാളും പുതച്ച് മൂടിക്കിടന്നിരുന്ന സ്ഥാനത്ത് ഫുൾ സ്പീഡിൽ ഫാൻ കറങ്ങിയാലും ചൂട് മാറാത്ത അവസ്ഥ. ഇനി വരുന്ന മാർച്ചിലും ഏപ്രിലിലും കളി കുറച്ച് കൂടും എന്നല്ലാതെ ചൂട് കുറയുവാൻ ഒരു വഴിയും ഇല്ല. അങ്ങനെയാണെങ്കിൽ ഒരു യാത്ര പ്ലാൻ ചെയ്താലോ... കൂടി വരുന്ന ചൂടിൽ നിന്നും രക്ഷപ്പെടുവാനും നല്ല കിടിലൻ സ്ഥലങ്ങളെ കണ്ടറിയുവാനുമായി ഒരു യാത്ര. ഈ വേനലിൽ കർണ്ണാടകയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്താലോ... കടലും കടൽത്തീരങ്ങളും ദേശീയോദ്യാനങ്ങളും കാടുകളും ഒക്കെയായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന കർണ്ണാടകയിലേക്ക് ഒരു വേനൽയാത്ര!!

Cover Pc: Swaminathan

വേനലും കർണ്ണാടകവും

കേരളത്തിലെ വെയിലിലും ചൂടിലും നിന്നും രക്ഷപെട്ട്, തണുപ്പു തേടി പോകുവാൻ ഏറ്റവും അടുത്തുള്ള ഇടമാണ് കർണ്ണാടക. കൂർഗും കുദ്രേമുഖും ഡൺഡേലിയും കുടുജാഗ്രിയും ബന്ദിപ്പൂരും ഒക്കെയുള്ള ഈ നാടാണ് വേനലിൽ ബെസ്റ്റ്.

ഡണ്ടേലി

കർണ്ണാടകയുടെ പ്രത്യേക കാഴ്ചകളായ മലനിരകളും പശ്ചിമഘട്ടത്തിന്റെ ഭംഗിയും ഗോവയുടെ കാഴ്ചകളുമായി കിടക്കുന്ന ഡണ്ടേലി വേൽക്കാലം ആഘോഷമാക്കുവാൻ പറ്റിയ ഇടമാണ്. ഉത്തര കർണ്ണാടകയിൽ കുന്നിൻ മുകളിലായി കിടക്കുന്ന ഈ നാട് സാഹസികത തേടി എത്തുന്നവർക്കാണ് കുറച്ചുകൂടി യോജിക്കുക.

ജംഗിൾ ക്യാംപിങ്ങ്, അതി സാഹസികമായ വാട്ടര്‍ റാഫ്ടിങ്ങ്, റിവർ സൈഡ് നൈറ്റ് ക്യാംപിങ്ങ്, ഡണ്ടേലി വന്യജീലവി സങ്കേതം, പച്ചപ്പു നിറഞ്ഞ കാഴ്ചകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ. എസി വെച്ച പച്ചക്കാടിനുള്ളിൽ കയറിയാൽ എന്തുതോന്നുമോ അതാണ് ഇവിടെ എത്തിയാലുള്ള ഫീലിങ്ങ്.

കൂർഗ്

ചുട്ടുപൊള്ളുന്ന ചൂടിനെ എങ്ങനെയെങ്കിലും തളക്കണം എന്നാണ് ആഗ്രഹമെങ്കിൽ കൂർഗ് പിടിക്കാം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും അതിനു നടുവിലെ വെള്ളച്ചാട്ടങ്ങളും ഒക്കെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ തേടി എത്തുന്ന ഇടമാണ് കൂർഗ്. ഓരോ കാഴ്ചയിലും കൊതിപ്പിച്ച് കൊതിപ്പിച്ച്, പിന്നെയും പിന്നെയും ഇവിടെ നിൽക്കുവാൻ പ്രേരിപ്പിക്കുന്ന കൂര്‍ഗ് മനസ്സും മൂഡൂം കൂളാക്കുവാൻ പറ്റിയ ഇടം കൂടിയാണ്.

മടിക്കേരി, മടിക്കേരി കോട്ട, രാജാ സീറ്റ്, ആബ്ബി വെള്ളച്ചാട്ടം, മണ്ഡൽപെട്ടി ഓഫ് റോഡിങ്ങ്, സുവർണ്ണ ക്ഷേത്രം, ടിബറ്റൻ കോളനി, കാപ്പിത്തോട്ടങ്ങൾ, തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.

ഓറഞ്ച് തോട്ടങ്ങളും ഇവിടെ കാണാൻ സാധിക്കും. കാപ്പി തോട്ടങ്ങൾക്കു നടുവിലുള്ള താമസം ഇവിടെ എത്തിയാൽ ഒരു പരീക്ഷിക്കേണ്ടതു തന്നെയാണ്.

കുടജാദ്രി

വേനലിൽ എന്നല്ല, ഏതു കാലാവസ്ഥയിലും എത്ര തവണ പോയാലും വ്യത്യസ്തമായ അനുഭവം മാത്രം നല്കുന്ന ഇടമാണ് കുടജാദ്രി. എങ്കിലും കോടമഞ്ഞിന്റെ അകമ്പടിയില്ലാത ഓർക്കുവാൻ കഴിയാത്ത ഇവിടം ട്രക്കിങ്ങിനും ഓഫ് റോഡിങ്ങിനും ഒക്കെ പറ്റിയ ഇടമാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞാൽ നേരെ കുടജാദ്രിയ്ക്ക് തിരിക്കാം. ഒന്നര മണിക്കൂർ ഓഫ് റോഡിങ്ങിന്റെ കിടിലൻ അനുഭവങ്ങൾ കഴിഞ്ഞാൽ പിന്നെ സർവ്വജ്ഞ പീഠത്തിലേക്ക് ഒരു യാത്രയാണ്.

ഒറ്റയടി പാതകൾ വളരെ പെട്ടന്നാണ് തുറസ്സായ പുൽമേടുകളിലേക്കെത്തുന്നത്. അത് പിന്നെയും ഇരുവശവും കാടു നിറഞ്ഞു നിൽക്കുന്ന വഴിയിലേക്ക് മാറി. എന്തോക്കയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന വഴിയിലൂടെയൊരു യാത്ര. ഉരുളൻ ചെങ്കല്ലുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വഴിയിലൂടെയാണ് ഇനി പോകേണ്ടത്. ഇരുവശവും പൂത്തു നിൽക്കുന്ന പേരറിയാ ചെടികളും കാടിന്റെ അകംകാഴ്ചകളും മുന്നോട്ട് നീങ്ങാൻ സമ്മതിക്കില്ല. അവിടെ നിന്നു കണ്ടുതീര്‍ക്കാമെന്നു വിചാരിച്ചാലും അത് തീരില്ല. ഓരോ കോണിലും അത്രയധികം കാഴ്ചകളാണുള്ളത്. മുകളിലേക്ക് കയറി ചെല്ലുമ്പോൾ വഴി തീർന്നതുപോലെ തോന്നും. ഇവിടെ നിന്നും മുന്നോട്ട് കയറിയാൽ സർവ്വജ്ഞ പീഠം കാണാം. പലരും യാത്ര ഇവിടെ നിർത്തുവാണെങ്കിലും കുറച്ചുകൂടി സാഹസികമായി ഇറങ്ങിയാൽ ചിത്രമൂലയിലെത്താം.

കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം. കുടജാഗ്രിയിലേക്കുള്ള ഓഫ് റോഡിങ്ങ് ട്രിപ്പ്, ട്രക്കിങ്ങ്, സർവ്വജ്ഞ പീഠം, ചിത്രമൂല തുടങ്ങിയവയാണ് ഇവിടുത്തെ കാര്യങ്ങൾ

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ഗോകർണ

കാടും മലയും ഒന്നും വേണ്ട, വേനലിൽ ചില്ലാകുവാൻ കടൽമതി എന്നുള്ളവർക്ക് പറ്റിയ ഒരിടമുണ്ട്. കടൽക്കാഴ്ചകളും കടലിനരികിലെ താമസവും ഒക്കെയായി രസിപ്പിക്കുന്ന ഗോകർണ്ണ. കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ കടലോര നഗരമായ ഗോകർണ്ണ ഹിപ്പികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്. പശ്ചിമ ഘട്ടവും അറബിക്കടലും ഒക്കെ ചേരുന്ന ഇവിടം ബീച്ച് ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണ്. ഓം ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ബീച്ചുകൾ.

കടലിലെ കളികൾ, കടൽക്കരയിലെ ഷാക്കുകളിലെ താമസം, കടൽ ഭക്ഷണം, ബീച്ച് ട്രക്കിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം.

കുദ്രേമുഖ്

കർണ്ണാടകയിലെ പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മംഗലാപുരത്തിലേട് ചേർന്നു കിടക്കുന്ന കുദ്രേമുഖ്. കുതിരയുടെ മുഖത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൽ നിന്നുമാണ് സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്. വാക്കുകളിലും ചിത്രങ്ങളിലും ഒരിക്കലും ഒതുക്കി നിർത്താൻ കഴിയാത്ത കുദ്രേമുഖിന്റെ യഥാർഥ സൗന്ദര്യം അറിയണമെങ്കില്‍ ഇവിടം തീർച്ചയായും സന്ദർശിക്കണം.

കുദ്രെമുഖ് നാഷണൽ പാർക്ക് ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ട്രെക്കിംഗ് പ്രിയരുടെ സ്വർഗമാണ് കുദ്രെമുഖ് പീക്ക്. നിരവധിപ്പേരാണ് ഇവിടേക്ക് ട്രെക്കിംഗിനായി വരുന്നത്. ഹനുമാൻഗുണ്ടി വെള്ളച്ചാട്ടവും കുദ്രേമുഖിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.കുദ്രെമുഖിലെ ഏറ്റവും ഉയരമേറിയ ഭാഗമാണ് നരസിംഹ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 1894 മീറ്റര്‍ ഉയരത്തിലാണിത്. ട്രക്കിങിനും കാടുകാണാനും ഇറങ്ങുന്നവര്‍ക്ക് നരസിംഹ പര്‍വ്വതത്തിലേയ്ക്കും പോകാം.

സന്ദർശിക്കുവാൻ

ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്. രാവിലെ ആറു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെപാർക്കിനുള്ളിലൂടെയുള്ള യാത്രയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം.

ചിക്കമംഗളൂർ

കർണ്ണാടകയുടെ പ്രകൃതി ഭംഗി ആസ്വദിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ചിക്കമംഗളൂർ. കൊച്ചുമകളുടെ നാട് നാട് (ചിക്ക - മഗളു - ഊര്) എന്നാണ് ചിക്കമഗളൂര്‍ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. ഇവിടത്തെ ഒരു നാട്ടുരാജാവിന്റെ മകള്‍ക്ക് സ്ത്രീധനമായി സമ്മാനിക്കപ്പെട്ടാണത്രെ ചിക്കമഗളൂര്‍ എന്ന ഈ സ്ഥലം. ഇതിനോടടുത്തായി ഹിരെ മഗളൂര്‍ എന്നുപേരായി മൂത്തമകളുടെ സ്ഥലവുമുണ്ട്.

താഴ്ന്ന നിരപ്പായ പ്രദേശങ്ങള്‍ മുതല്‍ മലനാടിന്റെ ഭാഗമായുള്ള കുന്നിന്‍പുറങ്ങളും പര്‍വ്വതപ്രദേശങ്ങളും നിറഞ്ഞതാണ് ചിക്കമഗളൂര്‍ കാഴ്ചകള്‍. മഹാത്മാഗാന്ധി പാര്‍ക്കാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. നവരാത്രി ഉത്സവക്കാലത്താണ് നിരവധി ആളുകള്‍ കൂട്ടമായി ഇവിടെയത്തിച്ചേരുന്നത്. സാഹസികരായ യാത്രികര്‍ ചിക്കമഗളൂര്‍ കാണാനിറങ്ങുന്ന സമയത്ത് കൂട്ടത്തിലുള്ള ഷോപ്പിംഗ് ഭ്രമക്കാര്‍ക്ക് എം ജി ബസാറിലൂടെയുമാവാം ഒരു സായാഹ്നസവാരി.

അഗുംബെ

തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് മഴയുടെ സൗന്ദര്യവുമായി നിൽക്കുന്ന അഗുംബെ. തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഇവിടം മഴയുടെ നാട് കൂടിയാണ്. രാജവെമ്പാലകുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം സമേശ്വര വന്യജീവി സങ്കേത്തോട് ചേർന്നാണ് കിടക്കുന്നത്.

ഈ നാട്ടിലെ താമസവും ട്രക്കിങ്ങും വ്യൂ പോയിന്റുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണം.

ഭീമേശ്വരി

കർണ്ണാടകയുടെ പരിചിതമല്ലാത്ത കാഴ്ചകളെ അറിയുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്നും 100 കിലോമീറ്ററ്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം മീൻപിടുത്തത്തിനാണ് പേരു കേട്ടിരിക്കുന്നത്. കൊട്ടവഞ്ചിയിലെ യാത്രയും നാഗർഹോളെ ദേശീയോദ്യാനത്തിൻരെ കാഴ്ചയും ഒക്കെ ഇവിടെ ആസ്വദിക്കാം.

മുല്ലയാനഗിരി

കർണ്ണാടകയിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് ഡെസ്റ്റിനേഷനും മൗണ്ടെയ്ൻ ബൈക്കിങ്ങ് ഇടവുമാണ് മുല്ലയാനഗിരി. കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുല്ലയന ഗിരിയുടെ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. സാഹസികതയിലലിഞ്ഞ ട്രക്കിങ് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോകാവുന്ന ഒരിടമാണ് മുല്ലയാനഗിരി. മലമുകളിലേക്ക് കയറുന്തോറും സാഹസികതയും ആത്മധൈര്യവും ഒരേപോലെ ആവശ്യപ്പെടുന്ന ഈ മലനിരകള്‍ ധീരന്‍മാരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.

പശ്ചിമ ഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

മൗണ്ടന്‍ ബൈക്കിംഗിനു പോകാം മുല്ലയനഗിരിയില്‍

ഹിന്ദിയെ പടിക്കു പുറത്ത് നിർത്തിയ,ഇടിക്കൂട്ടിൽ സ്വർണ്ണം ഇടിച്ചെടുത്ത നാട് അറിയുമോ?

സൂര്യ പ്രകാശത്തെ തടയുന്ന പർവ്വതങ്ങളുടെ നടുവിലെ പുരാതന നഗരം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more