Search
  • Follow NativePlanet
Share
» »Travel December: പ്ലാൻ ചെയ്തോളൂ! ബജറ്റ് യാത്രകൾക്ക് പറ്റിയ ഡിസംബർ മാസം..പോക്കറ്റിലൊതുങ്ങുന്ന കിടിലൻ ഇടങ്ങൾ

Travel December: പ്ലാൻ ചെയ്തോളൂ! ബജറ്റ് യാത്രകൾക്ക് പറ്റിയ ഡിസംബർ മാസം..പോക്കറ്റിലൊതുങ്ങുന്ന കിടിലൻ ഇടങ്ങൾ

കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ മികച്ച ചില യാത്രകൾ നടത്തുവാൻ ഡിസംബർ മാസം 'ബെസ്റ്റ് 'ആണ്. ഇതാ ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകൾക്ക് തിര‍ഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങൾ

ഈ വർഷം സ്വപ്നം കണ്ട യാത്രകൾ പോകുവാൻ ഇനി ഡിസംബർ മാസം മാത്രമേ ബാക്കിയുള്ളൂ. ബക്കറ്റ് ലിസ്റ്റിലെ യാത്രകളൊക്കെയും പൂർത്തിയാക്കുവാൻ സാധിച്ചില്ലെങ്കിലും പോക്കറ്റിലൊതുങ്ങുന്ന, സാധ്യമായ ചില യാത്രകൾക്ക് സമയം കണ്ടെത്തണം. ഡിസംബർ ആയതുകൊണ്ടുതന്നെ എല്ലാവരും യാത്രക്കാരായിരിക്കുന്ന സമയം കൂടിയാണിത്. പല വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഡിസംബർ പീക്ക് സീസൺ ആണ്. എന്നിരുന്നാലും കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ മികച്ച ചില യാത്രകൾ നടത്തുവാൻ ഡിസംബർ മാസം 'ബെസ്റ്റ് 'ആണ്. ഇതാ ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകൾക്ക് തിര‍ഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

ഗോവ

ഗോവ

ഡിസംബർ യാത്രകളിൽ ഇന്ത്യയിലെ താരം എന്നും ഗോവയാണ്. അയ്യായിരം രൂപയുടെ ബജറ്റ് ഇട്ടാലും ട്രെയിനിൽ പോയി വന്നാൽ ചിലവ് പിന്നെയും കുറയും. മാത്രമല്ല, കുറഞ്ഞ നിരക്കിൽ ഇഷ്ടം പോലെ താമസസൗകര്യങ്ങൾ ലഭിക്കുന്ന വാടായതിനാൽ എന്തുകൊണ്ടും പോക്കറ്റിലൊതുങ്ങുന്ന യാത്ര നടത്തുവാൻ ഗോവ മികച്ചതാണ്. ക്രിസ്മസ്-ന്യൂ ഇയർ സീസൺ അടുക്കുന്നതോടെ തിരക്ക് കൂടുമെങ്കിലും ഈ രണ്ടു സീസണിലും ഗോവയൊന്നു കണ്ടിരിക്കേണ്ടത്. സ്ഥിരം ആഘോഷങ്ങൾക്കും പാർട്ടികൾക്കും ഭംഗി വീണ്ടും വർധിക്കുന്ന സമയം കൂടിയാണിത്. തണുത്ത കാലാവസ്ഥ ആയതിനാൽ ബീച്ചുകളിലും കൂടുതൽ സമയം ചിലവഴിക്കാം.

PC:Claudia Altamimi/Unsplash

ജയ്സാല്‍മീർ

ജയ്സാല്‍മീർ

ഡിസംബറിലെ ബജറ്റ് യാത്രകൾക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് രാജസ്ഥാനിലെ ജയ്സാൽമീർ. സുവർണ്ണനഗരം എന്ന പേരിൽ അറിയപ്പെടുന്ന ഈ നഗരം അതിന്‍റെ അതിമനോഹരമായ ഡിസംബർ വൈബിനും കാഴ്ചകൾക്കും പ്രസിദ്ധമാണ്. ഇവിടെ ഏറ്റവും പ്രസിദ്ധമായ കാര്യം മരുഭൂമിയിലൂടെയുള്ള ഡെസേർട്ട് സഫാരി ആണ്. പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ ക്ഷീണമില്ലാതെ സഫാരി പൂർത്തിയാക്കാം എന്നും മരുഭൂമിയിലെ കാഴ്ചകൾ എക്സ്പ്ലോർ ചെയ്യാം എന്നതുമാണ് ഇവിടുത്തെ ഡിസംബറിലെ ആകർഷണങ്ങൾ. സാധാരണയായി ബജറ്റ് യാത്രയ്ക്ക് പ്രസിദ്ധമായ ജയ്സാൽമീറിൽ കുറഞ്ഞ ചിലവിൽ യാത്ര പൂർത്തിയാക്കുകയും ചെയ്യാം.

PC:Sergio Capuzzimati/Unsplash

ഋഷികേശ്

ഋഷികേശ്

സാഹസിക സഞ്ചാരികളുടെയും അലഞ്ഞുതിരിയുന്നവരുടെയും പ്രിയപ്പെട്ട ഇടമായാണ് അറിയപ്പെടുന്നത്. ഡല്‍ഹിയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന സ്ഥലമായതിനാൽ നിരവധി ആളുകളൾ അവരുടെ യാത്രാ ലിസ്റ്റിലേക്ക് ഋഷികേശിനെ ചേർക്കുന്നു. എന്തുകൊണ്ടും നമ്മുടെ ഡിസംബർ യാത്രകൾക്ക് ചിലവ് കുറഞ്ഞ ലക്ഷ്യസ്ഥാനം നോക്കുന്നവർക്ക് ഋഷികേശ് യോജിക്കും. ന്ത്യയുടെ ആത്മീയ തലസ്ഥാനമെന്നും സാഹസിക തലസ്ഥാനം എന്നുമെല്ലാം ഈ നാടിന് പേരുണ്ട്. ഉത്തരേന്ത്യയിലെ ചൂട് ഒഴിവാക്കി യാത്ര പോകുവാൻ താല്പര്യപ്പെടുന്നവർക്ക് എന്തുകൊണ്ടും ഋഷികേശ് മികച്ച തിരഞ്ഞെടുപ്പ് ആയിരിക്കും. ഗംഗാ ആരതി, യോഗാ കേന്ദ്രങ്ങൾ,
സാഹസിക വിനോദങ്ങൾ, റിവർ റാഫ്ടിങ് തുടങ്ങിയവ ഇവിടെ മറക്കാതെ ചെയ്യേണ്ട കാര്യങ്ങളാണ്. ഇവിടുത്തെ ആശ്രമങ്ങളിൽ താമസസൗകര്യങ്ങൾക് ദിവസം വെറും 200 വരെയ മുടക്കിയാൽ മതി. അതുകൊണ്ടുതന്നെ ഒരു ബജറ്റ് യാത്ര ആയിരിക്കുകയും ചെയ്യുമിത്.

PC:Instant Manner/Unsplash

വാരണാസി

വാരണാസി

ഏതു സീസണിലെയും ചിലവ് കുറഞ്ഞ ലക്ഷ്യസ്ഥാനമാണ് വാരണാസി. ആത്മീയ തലസ്ഥാനമായ ഇവിടെ തീർത്ഥാടകരാണ് അധികവും വരുന്നത്. ഇന്ത്യയിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ ഉള്ള വാരണാസി ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്. ഹൈന്ദവ വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ഇവിടം ശിവന്‍റെ വാസസ്ഥലമെന്നും ആത്മാക്കൾക്ക് മോക്ഷം നല്കുന്ന ഇടം എന്നുമെല്ലാം അറിയപ്പെടുന്നു. ഗംഗാ ആരതി, വിവിധ ഘാട്ടുകൾ, പൂജകൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ചെയ്യുവാനുള്ളത്.

PC:Sandip Roy/Unsplash

അയ്യായിരം രൂപയ്ക്ക് വാരണാസി കാണാം... ചിലവ് വരുന്ന വഴികളും കാണേണ്ട കാഴ്ചകളുംഅയ്യായിരം രൂപയ്ക്ക് വാരണാസി കാണാം... ചിലവ് വരുന്ന വഴികളും കാണേണ്ട കാഴ്ചകളും

ഷിംല

ഷിംല

ഇന്ത്യയിലെ സഞ്ചാരികളുടെ പറുദീസ ആയ ഷിംലയും ഡിസംബറിലെ ചിലവ് കുറഞ്ഞ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. വിന്‍റർ ഡെസ്റ്റിനേഷന്‍ എന്ന നിലയിൽ പ്രസിദ്ധമായ ഇവിടം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമാ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വളരെ രസകരമായ യാത്രാനുഭവങ്ങൾ നല്കുന്നു. കൊളോണിയൽ നഗരമായ ഇവിടം വളരെ എളുപ്പത്തിൽ റോഡ് മാര്‍ഗ്ഗം എത്തുവാന് സാധിക്കുന്ന നഗരമാണ്.

PC:Raghav Goyal/Unsplash

ഹംപി

ഹംപി

കേരളത്തിൽ നിന്നോ കർണ്ണാടകയിൽ നിന്നോ വളരെ എളുപ്പത്തിൽ ഒരു ഡിസംബർ ബജറ്റ് യാത്ര ആലോചിക്കുന്നവർക്ക് ഹംപി തിരഞ്ഞെടുക്കാം. പാറക്കെട്ടുകളിൽ ചരിത്രമെഴുതിയ ഹംപി സന്ദർശിക്കുവാൻ പറ്റിയ സമയങ്ങളിലൊന്നാണ് ഡിസംബര്‍ മാസം. തീർത്തും കുറഞ്ഞ ചിലവിൽ സന്ദർശിക്കുവാൻ പറ്റിയ ഇവിടം 'ഇന്ത്യയുടെ പെട്രാ' എന്നും അറിയപ്പെടുന്നു. വിജയനഗര സാമ്രാജ്യകാലത്തെ ചരിത്രശേഷിപ്പുകളാണ് ഈ നാട് മുഴുവനും. പുരാതനമായ ക്ഷേത്രങ്ങളും നിർമ്മിതികളും പാറകളിൽ തീർത്ത കലകളുമുള്ള ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതാണ്.

PC:Adarsh Sudheesan/Unsplash

ഒരു മുറിയല്ല, ഒരു ഗ്രാമം തന്നെ വാടകയ്ക്കെടുക്കാം.. അതും കുറഞ്ഞ ചിലവിൽ... ഇതൊക്കെയല്ലേ യാത്രയിലെ രസം!!ഒരു മുറിയല്ല, ഒരു ഗ്രാമം തന്നെ വാടകയ്ക്കെടുക്കാം.. അതും കുറഞ്ഞ ചിലവിൽ... ഇതൊക്കെയല്ലേ യാത്രയിലെ രസം!!

കൂർഗ്

കൂർഗ്

കേരളത്തിൽ നിന്നും ചിലവ് കുറഞ്ഞ വിന്‍റർ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കുള്ള ലക്ഷ്യസ്ഥാനമാണ് കൂർഗ്. നഗരത്തിരക്കുകളിൽ നിന്നും രക്ഷപെടുവാനുള്ള ഒരിടമായാണ് ബാംഗ്ലൂരിൽ നിന്നുള്ള സഞ്ചാരികൾക്ക് കൂർഗ് എങ്കിൽ മലയാളികൾക്ക് ഇതു തൊട്ടപ്പുറത്തെ സ്വർഗ്ഗമാണ്. ഡിസംബറിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുക്കുന്ന ഇടം കൂടിയാണിത്. കാപ്പിത്തോട്ടങ്ങള്‍, താഴ്വരകൾ, കാടുകൾ, വെള്ളച്ചാട്ടങ്ങൾ, ബുദ്ധക്ഷേത്രം, ട്രിങ്ങുകൾ, സാഹസിക വിനോദങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യുവാനുണ്ട്. ഇന്ത്യയുടെ സ്കോട്ലാൻഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

PC:Deepak P/Unsplash

ഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രംഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

കാശിയും അയോധ്യയും കാണാം..പത്തു ദിവസത്തെ തീര്‍ത്ഥാടനം പോകാം.. കേരളത്തിൽ നിന്ന് സ്വദേശ് ദർശൻ യാത്രയ്ക്ക്കാശിയും അയോധ്യയും കാണാം..പത്തു ദിവസത്തെ തീര്‍ത്ഥാടനം പോകാം.. കേരളത്തിൽ നിന്ന് സ്വദേശ് ദർശൻ യാത്രയ്ക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X