» » രാമന്റെ അയോധ്യയിലെ ദീപാവലി

രാമന്റെ അയോധ്യയിലെ ദീപാവലി

Written By: Elizabath

ദീപാവലിക്ക് ഐതിഹ്യങ്ങള്‍ പലതുണ്ട്. ചിലയിടങ്ങളില്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മയില്‍ ദീപാവലി കൊണ്ടാടുമ്പോള്‍ ചില സ്ഥലങ്ങളിലത് രാമന്‍ വനവാസം കഴിഞ്ഞ് അയോധ്യയിലേക്ക് വന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.
രാമന്റെ രാജ്യമായ അയോധ്യ ഇന്ന് ഉത്തര്‍പ്രദേശിലാണുള്ളത്. രാമയണമനുസരിച്ച് രാമന്റെ ജന്‍മസ്ഥലവും ഇതുതന്നെയാണ്. എന്നാല്‍ 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷം എല്ലാ സമയവും വിവാദങ്ങളിലാണ് അയോധ്യ.
വിവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആത്മീയമായും സാംസ്‌കാരികമായും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണ് അയോധ്യ. എണ്ണമറ്റ ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളുമുള്ള ഇവിടം എല്ലാ പകിട്ടുകളും നിറഞ്ഞ പുരാതന നഗരം കൂടിയാണ്.

 മണിപര്‍വത്

മണിപര്‍വത്

രാമായണമനുസരിച്ച് യുദ്ധത്തില്‍ പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാനുള്ള മരുന്നു ശേഖരിക്കാനായി ശ്രീ രാമന്‍ ഹനുമാനെ അയക്കുന്നുണ്ട്. എന്നാല്‍ ഏത് ഔഷധമാണ് വേണ്ടതെന്ന ആശയക്കുഴപ്പം മൂലം ഹനുമാന്‍ ഒരു മലയെ അപ്പാടെ പിഴുതുകൊണ്ടുവരികയാണ് ചെയ്യുന്നത്. അങ്ങനെ കൊണ്ടുവരുനോപല്‍ ഭൂമിയില്‍ വീണുപോയ ഒരുഭാഗമാണ് മണിപര്‍വത് എന്ന പേരില്‍ അറിയപ്പെടുന്നത്.
65 അടി ഉയരത്തിലുള്ള ഈ മലയില്‍ ഇപ്പോള്‍ ഒട്ടനവധി ആരാധനാലയങ്ങളുണ്ട്. ഒരു പക്ഷിയുടെ കണ്ണിലെന്ന പോലെ അയോധ്യ നഗരത്തെ ഇവിടെ നിന്നും കാണാന്‍ സാധിക്കും.

PC: Offical Site

ഹനുമാന്‍ ഗര്‍ഹി

ഹനുമാന്‍ ഗര്‍ഹി

അയോധ്യയില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് ഹനുമാന്‍ ഗര്‍ഹി എന്ന ആരാധനാലയം. ഒരു കുന്നിന്‍രെ മുകളിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തണെമങ്കില്‍ 70 പടികള്‍ നടന്നു കയറണം. പണ്ട് ഒരു ഗുഹയുടെ ആകൃതിയിലായിരുന്നു ഇതുണ്ടായിരുന്നത്. ഇപ്പോള്‍ ചെറിയൊരു കോട്ടയുടെ രൂപമാണിതിന്.
അമ്മയായ അഞ്ജനയുടെ മടിയില്‍ ഇരിക്കുന്ന ബാലഹനുമാന്റെ അത്യപൂര്‍വ്വമായ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രധാന കോവിലില്‍ കാണുവാന്‍ സാധിക്കുന്നത്.

PC: Offical Site

 കനക് ഭവന്‍

കനക് ഭവന്‍

രാമനും സീതയ്ക്കുമായി അയോധ്യയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാണ് കനക് ഭവന്‍.
സോനേ കാ ഘര്‍ അഥവാ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭവനം എന്നും ഇത് അറിയപ്പെടുന്നു. സ്വര്‍ണ്ണക്കിരീടം ധരിച്ചിരിക്കുന്ന രാമനും സീതയുമുള്ള ഈ ക്ഷേത്രം അയോധ്യയിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്നാണ് എന്നു പറയാം.

PC: Offical Site

നാഗേശ്വര്‍നാഥ് ക്ഷേത്രം

നാഗേശ്വര്‍നാഥ് ക്ഷേത്രം

12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം രാമന്റെ നഗരത്തിലെ ശിവക്ഷേത്രമാണ്. രാമന്റെ മകനായ കുശനാണ് ഇത് നിര്‍മ്മിച്ചതെന്നാമ് വിശ്വാസം. ഒരിക്കല്‍ സരയൂ നദിയില്‍ കുളിക്കാനിറങ്ങിയ കുശന്റെ ആഭരണം നദിയില്‍ നഷ്ടപ്പെട്ടു. അദ്ദേഹം ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ പിന്നീട് ഒരു നാഗകന്യക അദ്ദേഹത്തിന് ഇത് നദിയില്‍ നിന്നും എടുത്തുകൊടുക്കുകയുണ്ടായി. ശിവന്റെ ഭക്തയായ നാഗകന്യകയ്ക്കായി കുശന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം.

PC: Offical Site

 രാംകോട്ട്

രാംകോട്ട്

അയോധ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് രാംകോട്ട്. രാമനവമിക്കും മറ്റ് ആഘോഷങ്ങളുടെ സമയത്തും ആളുകള്‍ ഇവിടെയാണ് ഒന്നിച്ചുചേരുന്നത്.
കൂടാതെ രാമന്‍ 14 വര്‍ഷത്തെ വനവാസം കഴിഞ്ഞു വന്നതിന്റെ ഓര്‍മ്മയാചരിക്കുന്ന ദീപാവലിക്കും ആഘോഷങ്ങള്‍ ഇവിടെയാണ് നടക്കുക.

PC: UrbanUrban_ru

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ലക്‌നൗവില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അയോധ്യ സ്ഥിതി ചെയ്യുന്നത്. വിമാനത്തില്‍ വരുന്നവര്‍ ലക്‌നൗ വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരും. കൂടാതെ ട്രയിനു വരുന്നവര്‍ക്ക് അയോധ്യ റെയില്‍ വേ സ്‌റ്റേഷനുണ്ട്.
റോഡ് മാര്‍ഗ്ഗമുള്ള യാത്രയാണ് അയോധ്യയിലേക്കുള്ള എളുപ്പവഴി.