Search
  • Follow NativePlanet
Share
» »മഞ്ഞുപൊഴിയുന്ന മണാലിയിലേക്ക് വണ്ടിയെടുക്കാം... പോകാം...അടിപൊളി വഴികൾ ഇതാ!

മഞ്ഞുപൊഴിയുന്ന മണാലിയിലേക്ക് വണ്ടിയെടുക്കാം... പോകാം...അടിപൊളി വഴികൾ ഇതാ!

ഇതാ ഡല്‍ഹിയിൽ നിന്നും മണാലിയ്ക്ക് പോകുവാൻ പറ്റിയ പ്രധാന റോഡുകളും റൂട്ടിലെ പ്രത്യേകതകളും നോക്കാം

ശൈത്യകാലം ആരംഭിച്ചതോടെ മണാലിയിലേക്കുള്ള യാത്രകൾ വീണ്ടും ജനപ്രീതി നേടിയിട്ടുണ്ട്. വാരാന്ത്യങ്ങളും അവധി ദിവസങ്ങളുമെല്ലാം മണാലിയിൽ ചിലവഴിക്കുവാൻ ഇനി തിരക്കേറുവാന്‍ പോകുന്ന സമയമാണ്. കേരളത്തിൽ നിന്നടക്കം ഇന്ത്യയിലെ എല്ലാ ഇടങ്ങളിൽ നിന്നും സഞ്ചാരികള് ഒരുപോലെ എത്തിച്ചേരുന്ന സ്ഥലമാണ് മണാലി. ഇവിടേക്കുള്ള മിക്ക യാത്രകളും ആരംഭിക്കുന്നത് ഡൽഹിയിൽ നിന്നുമാണ്. ഇതാ ഡല്‍ഹിയിൽ നിന്നും മണാലിയ്ക്ക് പോകുവാൻ പറ്റിയ പ്രധാന റോഡുകളും റൂട്ടിലെ പ്രത്യേകതകളും നോക്കാം

ഡൽഹി-മണാലി റോഡ് ട്രിപ്പ്

ഡൽഹി-മണാലി റോഡ് ട്രിപ്പ്

ഡൽഹിയിൽ നിന്നു മണാലിയിലേക്ക് മിക്കപ്പോഴും ആളുകൾ തിരഞ്ഞെടുക്കുന്നത് ബസ് യാത്രയാണ്. അ‍ഞ്ഞൂരിലധികം കിലോമീറ്റർ ദൂരം വണ്ടിയോടിക്കുവാൻ മടിയുള്ളവർക്കും വണ്ടി വാടകയ്ക്കെടുത്ത് പോകുന്നത് പോക്കറ്റ് കാലിയാക്കും എന്നതിനാലും തനിയെ പോകുന്നവർക്കും ബജറ്റ് യാത്ര പോകുന്നവർക്കും അനുയോജ്യം രാത്രിയിലെ ബസ് യാത്ര തന്നെയാണ്. ചിലവും അധ്വാനവും അല്പം കൂടുതലാണെങ്കിലും ഡൽഹി-മണാലി റോഡ് ട്രിപ്പ് വ്യത്യസ്തമായ ഒരു യാത്രാനുഭവം നല്കുന്ന യാത്രയായിരിക്കും. വ്യത്യസ്തമായ വഴികൾ വ്യത്യസ്തമായ കാഴ്ചകൾ ആണ് നല്കുന്നത്.

ഡൽഹി-മണാലി യാത്ര മികച്ച സമയം

ഡൽഹി-മണാലി യാത്ര മികച്ച സമയം

മണാലിയിൽ നിങ്ങൾ എന്താണ് കാണുവാൻ ആഗ്രഹിക്കുന്നത് എന്നതനുസരിച്ചാണ് ഇവിടേക്ക് യാത്ര ചെയ്യേണ്ട സമയം തീരുമാനിക്കേണ്ടത്. മഞ്ഞുവീഴ്ചയും മഞ്ഞുകാല വിനോദങ്ങളും കാണുവാനാണെങ്കിൽ നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി സമയം തിരഞ്ഞെടുക്കാം. മഞ്ഞു വേണ്ട, ഔട്ട്ഡോർ ആക്റ്റിവിറ്റികൾ മതിയെങ്കിൽ വേനൽക്കാല മാസങ്ങൾ തിരഞ്ഞെടുക്കാം. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് യാത്ര ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

അംബാല-ചണ്ഡീഗഡ് റൂട്ട് (NH 44വഴി)

അംബാല-ചണ്ഡീഗഡ് റൂട്ട് (NH 44വഴി)

ഡൽഹി-മണാലി യാത്രയിൽ ഏറ്റവുമധികം ആളുകൾ തിര‍ഞ്ഞെടുക്കുന്ന റൂട്ടുകളിൽ ഒന്നാണ് NH 44, 154 വഴി കടന്നു പോകുന്ന അംബാല-ചണ്ഡീഗഡ് റൂട്ട്. 545 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ കടന്നുപോകുവാനുള്ളത്. 13 മണിക്കൂർ സമയമാണ് യാത്രയ്ക്കായി എടുക്കുന്നത്.

പാനിപ്പത്ത് - കുരുക്ഷേത്ര - അംബാല - ചണ്ഡിഗഡ് - ബിലാസ്പൂർ - മാണ്ഡി - കുളു - മണാലി എന്നിങ്ങനെയാണ് യാത്ര കടന്നുപോകുന്ന റൂട്ട്.

പാനിപ്പത്ത് മ്യൂസിയം, പുരാണ ക്വില, ബ്രഹ്മ സരോവർ, ഷേക്ക് ചില്ലി ശവകുടീരം, മഹാഭാരതത്തിലെ സ്ഥലങ്ങൾ, റോക്ക് ഗാർഡൻ, സുഖ്ന തടാകം, പിഞ്ചോർ ഗാർഡൻസ്, ലെ കോർബ്യൂസിയർ സെന്‍ർ, അചനക്മർ വന്യജീവി സങ്കേതം, പ്രഷാർ തടാകം, റെവൽസർ തടാകം, ബിജിലി മഹാദേവ ക്ഷേത്രം, നഗ്ഗർ കാസിൽ തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ സന്ദർശിക്കാം.

ബാനൂർ-പാലംപൂർ റൂട്ട് (NH 44,205 വഴി)

ബാനൂർ-പാലംപൂർ റൂട്ട് (NH 44,205 വഴി)

ബാനൂർ-പാലംപൂർ റൂട്ട് അല്പം ദൈർഘ്യമേറിയ പാതയാണ്. 696 കിമീ ദൂരമാണ് ഈ യാത്രയിൽ കടന്നു പോകുന്നത്. 16-17 മണിക്കൂര്‍ ആണ് യാത്രാ സമയം.

ഡൽഹി - പാനിപ്പത്ത് - കുരുക്ഷേത്ര - അംബാല - ബാനൂർ - പാലംപൂർ - മാണ്ഡി - കുളു - മണാലി എന്നിങ്ങനെയാണ് യാത്ര
കടന്നുപോകുന്ന റൂട്ട്.

റൂട്ട് 1 ൽപറഞ്ഞ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി ബക്രാ-നംഗൽ ഡാം, കാംഗ്രാ കോട്ട, ബിർ ബില്ലിങ്, ആന്ദ്രേട്ട ആർട്ടിസ്റ്റ് വില്ലേജ്, താഷി ജോങ് ബുദ്ധ വിഹാരം തുടങ്ങിയ കാഴ്ചകൾ ഇവിടെ കാണാം.

ഡൽഹി-മണാലി (NH9വഴി)

ഡൽഹി-മണാലി (NH9വഴി)

ഡൽഹിയിൽ നിന്ന് മണാലിയിലേക്കുള്ള യാത്രയ്‌ക്ക് ദൈർഘ്യമേറിയ റൂട്ടായി കണക്കാക്കുന്നതാണ് ദേശീയപാത 9ൽ കൂടിയുള്ള യാത്ര. 592 കിലോമീറ്ററാണ് ഈ റൂട്ടിലൂടെയുള്ള യാത്രാ ദൂരം. 14 മണിക്കൂർ വരെ യാത്രയ്ക്കായി എടുക്കും

ഡൽഹി - ഹൻസി - പട്യാല - മണ്ഡി - മണാലി എന്നിങ്ങനെയാണ് യാത്ര

PC:Surya teja

ഡൽഹി-മണാലി (ഷിംല വഴി)

ഡൽഹി-മണാലി (ഷിംല വഴി)

നേരത്തെ പറഞ്ഞ വഴി പോലെ ചണ്ഡിഗഡ് വരെ ഇതേ റോഡ് തന്നെ പോി അവിടുന്ന് തിരിഞ്ഞു പോവുകയാണ് ഈ യാത്രയിൽ ചെയ്യുന്നത്. അതായത് അംബാലയ്ക്ക് ശേഷം ചണ്ഡീഗഢിലൂടെ കടന്നുപോകുന്നതിന് പകരം നിങ്ങൾ സിരാക്പൂരിലേക്കുള്ള റോഡ് വഴി പോവുകയാണ് ചെയ്യുന്നത്.

ഡൽഹി - പാനിപ്പത്ത് - കുരുക്ഷേത്ര - സിരക്പൂർ - ഷിംല - ബിലാസ്പൂർ - മണ്ഡി - കുളു - മണാലി എന്നിങ്ങനെയാണ് യാത്ര
കടന്നുപോകുന്ന റൂട്ട്.

ബിലാസ്പൂർ, മാണ്ഡി, കുളു, മണാലി, ചണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളാണ് കാണുവാനുള്ളത്.

PC:Raghav Goyal

മഞ്ഞുപുതഞ്ഞ പാതയിലൂടെ നടന്നു കയറാം.. സാക്ഷിയാകാം അത്ഭുത കാഴ്ചകൾക്ക്.. ഇന്ത്യയിലെ പ്രധാന വിന്‍റർ ട്രക്കിങ്ങുകൾമഞ്ഞുപുതഞ്ഞ പാതയിലൂടെ നടന്നു കയറാം.. സാക്ഷിയാകാം അത്ഭുത കാഴ്ചകൾക്ക്.. ഇന്ത്യയിലെ പ്രധാന വിന്‍റർ ട്രക്കിങ്ങുകൾ

ഡൽഹി-മണാലി ട്രെയിൻ യാത്ര

ഡൽഹി-മണാലി ട്രെയിൻ യാത്ര

ഡൽഹിയിൽ നിന്ന് മണാലിയിലേക്ക് നേരിട്ട് ട്രെയിനുകൾ ഇല്ല. ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്കും കൽക്കയിലേക്കും ട്രെയിൻ ലഭ്യമാണ്. ഇവിടെ നിന്നും സിംഗിൾ ഗേജ് ട്രെയിനുകളിൽ മണാലിയിലേക്ക് പോകാം. ഡൽഹിയിൽ നിന്ന് കൽക്കയിലേക്കുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ കൽക്ക ശതാബ്ദി സൂപ്പർഫാസ്റ്റ് എക്‌സ്‌പി (12011) ആണ്, ചണ്ഡീഗഡിലേക്കുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ ന്യൂഡൽഹി ചണ്ഡിഗഡ് ശതാബ്ദി (12045) ആണ്.

PC:ADITYA PRAKASH

യാത്രയിൽ ശ്രദ്ധിക്കുവാൻ

യാത്രയിൽ ശ്രദ്ധിക്കുവാൻ

മണാലിയിലേതു പോലെയുള്ള പാതകളിൽ ഡ്രൈവ് ചെയ്തു പരിചയമുണ്ടെങ്കിൽ മാത്രം സ്വന്തം വാഹനം എടുക്കുന്നതായിരിക്കും നല്ലത്. അല്ലാത്തപക്ഷം ഒരു ടാക്സി വാടകയ്ക്ക് എടുക്കുക.

ഹെയർപിൻ വളവുകൾ, ഇടുങ്ങിയ പാതകൾ, എന്നിവ വഴിനീളെയുള്ളതിനാൽ ജാഗ്രതയോടെ വണ്ടിയോടിക്കുക.

നിങ്ങളുടെ സ്വന്തം ലഘുഭക്ഷണങ്ങളും വെള്ളവും കൊണ്ടുപോകുക. പരിചയമില്ലാത്ത റസ്റ്റോറന്‍റുകൾ ഒഴിവാക്കുക.

സീസണിലാണ് യാത്രയെങ്കിൽ താമസസൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യുക.

അംബാലയിലോ ചണ്ഡീഗഢിലോ ഷിംലയിലോ രാത്രി താമസം ആസൂത്രണം ചെയ്യുക.

PC:Vishal Bhutani

മണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾമണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

<strong>മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം</strong>മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X