Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ കായലോര ക്ഷേത്രങ്ങളുടെ സൗന്ദര്യം കണ്ടെത്താം

ഇന്ത്യയിലെ കായലോര ക്ഷേത്രങ്ങളുടെ സൗന്ദര്യം കണ്ടെത്താം

ക്ഷേത്രങ്ങളുടെ മനോഹര സൗന്ദര്യം അതിന്റെ ഉത്ഭവകാലം തൊട്ടേ നമ്മിൽ പ്രതിഫലിക്കുന്നതിനാലാണ് നാം ഓരോരുത്തരും പുതിയ പുതിയ ക്ഷേത്രങ്ങൾ തേടി യാത്ര ചെയ്യുന്നത്. മനസ്സിന് ആശ്വാസവും ഏകാന്തതയും ധ്യാനവുമൊക്കെ നൽകുന്ന ക്ഷേത്രങ്ങളുടെ സാന്നിധ്യം ഓരോരുത്തരുടേയും ജീവിതത്തിൽ വളരേ പ്രധാന്യമർഹിക്കുന്നതാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു ക്ഷേത്രത്തിന് ചുറ്റിനും നിലകൊള്ളുന്ന അന്തരീക്ഷ പരിസ്ഥിതിക്കും പ്രകൃതി സമ്പത്തിനും ഒക്കെ ഇവയ്ക്ക് അസാമാന്യ സൗന്ദര്യ പ്രഭ നൽകുന്നതിൽ പ്രധാന പങ്കുണ്ട്.

അതുകൊണ്ട് നമുക്ക് ഈ ഇടവേളകളിൽ യാത്ര ചെയ്യാനായി കായൽ കരയിൽ നിലകൊള്ളുന്ന ക്ഷേത്രങ്ങളെ തിരഞ്ഞെടുക്കാം. ദൈവീക സാനിധ്യം നിറഞ്ഞു നിൽക്കുന്ന ഈ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര സമാധാനത്തിന്റെ സുഗന്ധത്തിലേക്ക് നമ്മെ വഴി തിരിച്ചുവിടുന്നു. എങ്കിൽ പിന്നെ എന്തിന് മടിച്ചു നിൽക്കുന്നു....!എത്രയും പെട്ടെന്ന് ഈ ക്ഷേത്രങ്ങളിലേക്കൊക്കെ യാത്ര തിരിച്ച് മറഞ്ഞിരിക്കുന്ന ക്ഷേത്ര സൗന്ദര്യത്തെ ആസ്വദിക്കൂ.

അനന്തപുര തടാക ക്ഷേത്രം

അനന്തപുര തടാക ക്ഷേത്രം

കാസർഗോഡ് ജില്ലയിലാണ് അനന്തപുര തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏക കായലോര ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം.

മഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ വൈഷ്ണവ ഭക്തന്മാരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. മഹാവിഷ്ണുവിന്റെ യഥാർത്ഥ കാൽപ്പാടുകൾ ഭൂമിയിൽ പതിഞ്ഞിരിക്കുന്ന സ്ഥലമായാണ് ഇവിടുത്തുകാർ ഈ സ്ഥലത്തെ കണക്കാക്കുന്നത്. തടാകത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗുഹയും നിങ്ങൾക്ക്

സന്ദർശ്ശിക്കാവുന്നതാണ്. കാസർഗോട് പട്ടണത്തിന്റെ സൗന്ദര്യത്തെ മുഴുവൻ ആവാഹിച്ചു വച്ചിരിക്കുന്ന ഈ ക്ഷേത്രസമുച്ചയവും അതിന്റെ പരിസര പ്രദേശങ്ങളും സന്ദർശ്ശിക്കാർ മറന്നു പോകരുത്

PC- Kateelkshetra

ഋഷി പ്രഷാർ ക്ഷേത്രം

ഋഷി പ്രഷാർ ക്ഷേത്രം

ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ക്ഷേത്രമാണിതെന്ന് ചിന്തിക്കാതെ തന്നെ പറയാൻ കഴിയുന്ന ഒന്നാണ് ഈ ഋഷി ക്ഷേത്രം. മഞ്ഞിൽ മൂടിയ മലയിടുക്കുകളുടേയും പച്ചപ്പ് നിറഞ്ഞ താഴ്വരകളുടേയും മടിയിലായി വാസമുറപ്പിച്ച പ്രഷാർ തടാകത്തിന്റെ ഓരത്തായിട്ടാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. 13-ാo നൂറ്റാണ്ടിലെ പഗോഡാ വാസ്തു ശൈലിയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പ്രഷാർ എന്ന ഋഷിവരന് കാഴ്ചയായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ അരുവിക്കരയിൽ അദ്ദേഹം ധ്യാന നാളുകൾ പൂർണ്ണമായും ചിലവഴിച്ചു എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുയായികളും ഇവിടെ വന്നത്തുന്ന സഞ്ചാരികളുമൊക്കെ ഇ തടാകത്തിലെ പ്രശാന്തമായ ജലത്തെ പുണ്യതീർഥമായി കണക്കാക്കിവരുന്നു.

ഈ ക്ഷേത്രം നിർമിച്ചത് ഒരു കുട്ടിയാണെന്നാണ് വിശ്വാസം. ഒരേയൊരു മരത്തിൽ നിന്നെടുത്ത മരക്കഷണങ്ങൾ കൊണ്ടു മാത്രമാണ് ഈ ക്ഷേത്ര സമുച്ചയം പണികഴിപ്പിച്ചിതെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ മഹാഭാരത യുദ്ധത്തിനുശേഷം തങ്ങളുടെ ശേഷിച്ച ജീവിതം ജീവിച്ചു തീർക്കാനായി ഇവിടെ എത്തിയ പഞ്ച പാണ്ഡവന്മാർ നിർമ്മിച്ചതാണ് ഈ തടാകമെന്നും ഐതിഹ്യങ്ങൾ പറയുന്നു.

PC: Ritpr9

ഗഡി സാഗർ ക്ഷേത്രം

ഗഡി സാഗർ ക്ഷേത്രം

നിങ്ങൾ ജെയ്സാൽമീറിലെ മനോഹരമായ നഗര പരിസരങ്ങളിൽ എപ്പോഴെങ്കിലും ചെന്നെത്തുകയാണെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ ഗഡി സാഗർ ക്ഷേത്രവും അതിന്റെ പ്രശാന്തമായ വിശ്വസൗന്ദര്യവും ദർശിക്കണം. തടാകത്തോട് ചേർന്നു നിൽകുന്ന ഈ ക്ഷേത്രത്തിന് ഏവരേയും ആകർഷിക്കാൻ പോന്ന ചാരുതാവൈഭവമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇവിടുത്തെ തടാകം അടുത്തുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ആവശ്യമുള്ള ജല ശ്രോതസിനെ നിറവേറ്റുന്നു.

ഇന്ന് ഈ ക്ഷേത്രം പക്ഷി നിരീക്ഷകരുടെ ആവാസകേന്ദ്രമാണ് , തടാകത്തിന് ചുറ്റുമായി വർണ്ണാഭമായ ചിറകു വിരിച്ചു നിൽക്കുന്ന നിരവധി പക്ഷിജാലങ്ങളെ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. രാജസ്ഥാനിലെ തന്നെ ഏറ്റവും അതിമനോഹരമായ കാഴ്ചകൾ ഉറങ്ങുന്ന സ്ഥലമാണ് ഗഡി സാഗർ ക്ഷേത്രം. ഇതിൻറെ നിർമ്മിതിയിൽ പ്രതിഫലിച്ചു നിൽക്കുന്ന കലാസൃഷ്ടികളും

വാസ്തുശൈലികളും നിങ്ങളെ വിസ്‌മപ്പെടുത്തും എന്ന കാര്യം തീർച്ചയാണ്.

PC- rajkumar1220

ജഗ് മന്ദിർ

ജഗ് മന്ദിർ

തടാകങ്ങളുടെ തീരമായ ഉദയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹര ക്ഷേത്രത്തിന് ആകർഷകമായ വശീകര ശക്തിയാണുള്ളത്... പതിനേഴാം നൂറ്റാണ്ടിൽ ഉദയ്പൂരിൽ ജീവിച്ചിരുന്ന രാജാക്കന്മാർ നിർമ്മിച്ചതാണ് ജഗ് മന്ദിർ. ജഗത് സിങ് മഹാരാജാവാണ് വർഷങ്ങൾ കൊണ്ട് ഈ ക്ഷേത്രം പണികഴിപ്പിക്കാൻ നേതൃത്തം കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ജഗ് മന്ദിർ. പിച്ചോള കായലിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപിലാണ് ജഗ്മന്ദിർ നിലകൊള്ളുന്നത്.

ത് ഒരു പെതൃക പ്രാധാനമായ കൊട്ടാരമാണ്. ഉദയ്പൂരിലെ രാജകുടുംബത്തിലെ കുടുബാംഗങ്ങളുടെ രാജകീയ വസതി കൂടിയാണിത്. ഈ മതിൽകെട്ടിനകത്തായി ഒരു ക്ഷേത്രവും

നിലകൊള്ളുന്നു. പിച്ചോല തടാകത്തിന്റെ സാന്നിധ്യം ഈ ക്ഷേത്ര പരിസരത്തിന്റേയും രാജ വസതിയുടേയും ഭംഗി വർദ്ധിപ്പിക്കുന്നു.

ചന്ദ്രമൗലീശ്വര ക്ഷേത്രം

ചന്ദ്രമൗലീശ്വര ക്ഷേത്രം

ദിവ്യ ജ്ഞാനികളുടെ ലിഖിതങ്ങൾ പ്രകാരം പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന ക്ഷേത്ര സമുച്ചയമാണ് ചന്ദ്രമൗലീശ്വര ക്ഷേത്രം. വാസ്തുവിദ്യയുടെ അനവധി കലാസൃഷ്ടികളും മാസ്റ്റർപീസുകളും ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും. ഉക്കൽ തടാകത്തിന്റെ അരികിലായി നിർമ്മിച്ചിരിക്കുന്ന ഈ മഹാക്ഷേത്രം ഏവരുടെയും ഇഷ്ടസ്ഥാനങ്ങളിൽ ഒന്നാണ് .

ദിവസം മുഴുവനുമുള്ള തണുത്ത ഇളം കാറ്റിന്റെ സാന്നിദ്യം ഈ ക്ഷേത്രത്തെയും ചുറ്റുപാടുകളെയും ആനന്ദ മുഖരിതമാക്കുന്നു. ഇളം കാറ്റിന്റെ തണുപ്പിൽ തടാകക്കരയിൽ ഇരുന്നുകൊണ്ട് നിങ്ങൾക്കു ശാന്തമായി വിശ്രമിക്കാം. വിനോദയാത്രയെ പ്രണയിക്കുന്നവർക്കും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമായി കുറച്ച് നല്ല സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് പരിപൂർണമായും ഉത്തമ ലക്ഷ്യസ്ഥാനമാണ് .

കർണാടകയിലെ ഹുബ്ലി സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചന്ദ്രമൗലീശ്വര ക്ഷേത്രം ചാലൂക്യ വാസ്തുവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തവും വിശിഷ്ടവുമായ കലാസൃഷ്ടികളിൽ ഒന്നാണ്.

ഇവിടുത്തെ തൂണുകളും മതിലുകളും ഒക്കെ അലങ്കാര പൂർണ്ണമായ കൊത്തുപണികളും ചുവർ ചിത്രങ്ങളും ഒക്കെ കൊണ്ട് സമ്പന്നമാണ്. അതിനാൽ ചരിത്രപ്രധാന്യമേറിയ ഈ ലക്ഷ്യസ്ഥാനം തീർച്ചയായും നിങ്ങളുടെ പട്ടികയിൽ ഇടം ചേർക്കേണ്ടതാണ്.

PC: Manjunath

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more