Search
  • Follow NativePlanet
Share
» »ദീപാവലി യാത്രകൾക്ക് ചിലവേറും..ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് ഈ റൂട്ടുകളിൽ

ദീപാവലി യാത്രകൾക്ക് ചിലവേറും..ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് ഈ റൂട്ടുകളിൽ

ഒക്‌ടോബർ 21 മുതൽ 24 വരെയുള്ള ഫ്‌ളൈറ്റ് നിരക്ക് വിമാന യാത്രയിൽ ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏതൊരു ഉത്സവസീസണും പോലെ തന്നെ ദീപാവലിക്കാലത്തും യാത്രകൾ ചിലവേറിയതാണ്. അവധിദിനങ്ങൾ മുൻകൂട്ടി കണ്ട് ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടെ, അവശേഷിക്കുന്ന ടിക്കറ്റുകൾ വാങ്ങണമെങ്കിൽ സാധാരണ നിരക്കിന്‍റെ മൂന്നും നാലും ഇരട്ടിയെങ്കിലും നല്കേണ്ടി വരും.
ദീപാവലി വേളയിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പെട്ടെന്നുള്ള യാത്രകൾ പ്ലാൻ ചെയ്യുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുക. ഒക്‌ടോബർ 21 മുതൽ 24 വരെയുള്ള ഫ്‌ളൈറ്റ് നിരക്ക് വിമാന യാത്രയിൽ ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുംബൈ-കൊച്ചി വിമാനയാത്രാ നിരക്ക്

മുംബൈ-കൊച്ചി വിമാനയാത്രാ നിരക്ക്

ആഭ്യന്തര വിനോദസഞ്ചാര രംഗത്ത് വലിയ വളർച്ചയാണ് കേരളം കാഴ്ചവയ്ക്കുന്നത്. 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് 2022 ന്റെ ആദ്യപാതിയിൽ സംസ്ഥാനത്തെത്തിയത്.

മുംബൈ-കൊച്ചി 1 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്ക്, ഇൻഡിഗോ ഫ്ലൈറ്റിന് ഒരു റൗണ്ട് ട്രിപ്പിന് ഏകദേശം ₹26,310 ആണ് നിരക്ക്. ഈ റൂട്ടിലെ ഏറ്റവും വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റിന് ഏകദേശം ₹14,044 ചിലവാക്കേണ്ടി വരും. ഇത് സ്റ്റോപ്പ് ഓവർ ഫ്ലൈറ്റ് ആയതിനാൽ 7 മണിക്കൂർ 15 മിനിറ്റാണ് യാത്രാ ദൈർഘ്യം. ഇൻഡിഗോയുടെയും എയർ ഏഷ്യയുടെയും വൺ സ്റ്റോപ്പ് വിമാനയാത്രാ നിരക്ക് 14,000 മുതൽ 20,000 വരെയാണ്. നോൺ-സ്റ്റോപ്പ് ഗോ ഫസ്റ്റിന് 32,750 രൂപയും എയർ ഇന്ത്യയ്ക്ക് 45,193 രൂപയും ടിക്കറ്റ് നിരക്കിൽ മുടക്കേണ്ടി വരും.

ഡൽഹി-കൊച്ചി വിമാനയാത്രാ നിരക്ക്

ഡൽഹി-കൊച്ചി വിമാനയാത്രാ നിരക്ക്

3 മണിക്കൂർ 15 മിനിറ്റ് യാത്രയാണ് നോൺ സ്റ്റോപ്പ് വിമാനത്തിന് മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ളത്. എയർ ഏഷ്യ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിന് ഏകദേശം 18,092 രൂപ ചിലവഴിക്കേണ്ടി വരും. വിസ്താര ഫ്ലൈറ്റിലെ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിന് ഏകദേശം ₹19,950 ആണ് നിരക്ക്. ഇൻഡിഗോ വിമാനത്തിന് ഏകദേശം 18,417 രൂപയും എയർ ഇന്ത്യ വിമാനത്തിന് ഏകദേശം 20,602 രൂപയും ആണ് നിരക്ക് വരുന്നത്.

ഡൽഹി-ഗോവ വിമാനയാത്രാ നിരക്ക്

ഡൽഹി-ഗോവ വിമാനയാത്രാ നിരക്ക്


ഒക്ടോബർ 21 മുതൽ 24 വരെയുള്ള ദീപാവലി നീണ്ട വാരാന്ത്യത്തിൽ ഡൽഹി-ഗോവ വിമാനയാത്രാ നിരക്ക് 16,000 രൂപ മുതൽ 17,000 രൂപാ വരെയാണ്. 2 മണിക്കൂർ 20 മിനിറ്റ് ആണ് നോൺ-സ്റ്റോപ്പ് യാത്രാ ദൂരം. എയർ ഏഷ്യ റൗണ്ട് ട്രിപ്പ് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിന് 16,304 രൂപയും ഇൻഡിഗോയ്ക്ക് ഏകദേശം 16,329 രൂപയുമാണ് നിരക്ക്. എയർ ഇന്ത്യ വിമാന ടിക്കറ്റിന് വില ഏകദേശം 16,422 രൂപയാണ്.

മുംബൈ-ഗോവ വിമാന ടിക്കറ്റ് നിരക്ക്

മുംബൈ-ഗോവ വിമാന ടിക്കറ്റ് നിരക്ക്

മുംബൈ-ഗോവ ഫ്ലൈറ്റുകളുടെ നിരക്ക് ഒരു റൗണ്ട് ട്രിപ്പിന് ₹9,228- മുതൽ 16,000 വരെയാണ്.

ഡൽഹി-ഹൈദരാബാദ് വിമാനയാത്രാ നിരക്ക്

ഡൽഹി-ഹൈദരാബാദ് വിമാനയാത്രാ നിരക്ക്

വിസ്താര, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, എയർ ഏഷ്യ എയർലൈനുകൾക്ക് ഡൽഹി-ഹൈദരാബാദ് ഫ്ലൈറ്റിന്റെ റൗണ്ട് ട്രിപ്പ് നിരക്ക് ₹14,000-15,000 വരെയാണ്. സാധാരണ സമയത്തെ ചെലവ് കുറഞ്ഞ ഫ്ലൈറ്റുകൾക്ക് ₹10,000 മുതൽ ₹12,500 വരെ നല്കേണ്ടി വരാറുണ്ട്.

മുംബൈ-ഹൈദരാബാദ് വിമാനയാത്രാ നിരക്ക്

മുംബൈ-ഹൈദരാബാദ് വിമാനയാത്രാ നിരക്ക്

മുംബൈ-ഹൈദരാബാദ് റൂട്ടിൽ ഏറ്റവുമധികം സർവീസ് നടത്തുന്നത് ഇൻഡിഗോ എയർലൈൻസ് ആണ്. കുറഞ്ഞ ഫ്ലൈറ്റ് നിരക്ക് ₹12,872 മുതൽ ₹17,749 വരെയാണ്. വിസ്താര ഫ്ലൈറ്റിന്റെ നിരക്ക് ₹14,530- ₹18,484 വരെയും എയർ ഇന്ത്യ ഫ്ലൈറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 17,374 രൂപയും കൂടിയത് 23,222 രൂപയുമാണ്.

 മുംബൈ-ശ്രീനഗർ വിമാനയാത്രാ നിരക്ക്

മുംബൈ-ശ്രീനഗർ വിമാനയാത്രാ നിരക്ക്

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമായ ശ്രീനഗറിലേക്കും ഈ സീസണിൽ യാത്രാ നിരക്കുകൾ നല്ലപോലെ ഉയർന്നിട്ടുണ്ട്. മുംബൈയിൽ നിന്ന് ശ്രീനഗറിലേക്ക് ദൂരം 2 മണിക്കൂറും 40 മിനിറ്റും കൊണ്ട് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റിൽ എത്തിച്ചേരാം. സ്‌പൈസ്‌ജെറ്റ് നോൺ സ്റ്റോപ്പ് ഫ്ലൈറ്റിന് ഏകദേശം 27,440 രൂപയാണ് നിരക്ക്. 1 സ്റ്റോപ്പ് ഫ്ലൈറ്റ് ലഭ്യമാണെങ്കിലും പതത് മണിക്കൂർ വരെ യാത്രാ സമയം വേണ്ടി വരാറുണ്ട്. 23,000-37,000 വരെ ഈ നിരക്ക് വരും. ഗൂഗിൾ ഫ്ലൈറ്റുകൾ പ്രകാരം ശ്രീനഗറിലേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഫ്ലൈറ്റുകൾക്ക് ₹15,000-നും ₹21,000-നും ഇടയിലാണ് നിരക്ക് വരുന്നത്.

വിമാനത്തിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍... ഒറ്റയാത്രയ്ക്ക് ചിലവ് 50 ലക്ഷം...വിമാനത്തിനുള്ളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍... ഒറ്റയാത്രയ്ക്ക് ചിലവ് 50 ലക്ഷം...

ഡൽഹി ബെംഗളൂരു വിമാനയാത്രാ നിരക്ക്

ഡൽഹി ബെംഗളൂരു വിമാനയാത്രാ നിരക്ക്

ഡൽഹി ബെംഗളൂരു റൂട്ടിൽ ദീപാവലി വാരാന്ത്യ സമയത്ത് കുറഞ്ഞ നിരക്കിലാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. സ്‌പൈസ്‌ജെറ്റ് ഫ്ലൈറ്റിന് ഏകദേശം 11,437 രൂപയും വിസ്താരയ്ക്ക് ഏകദേശം 11,666 രൂപയുമാണ്. ഇൻഡിഗോ ഫ്ലൈറ്റ് ടിക്കറ്റ് വില വില ₹11,742, എയർ ഇന്ത്യയുടെടിക്കറ്റ് വില ₹11,837, എയർ ഏഷ്യയുടെ വില ₹11,982 എന്നിങ്ങനെയാണ്.
മുംബൈ-ബെംഗളൂരു റൂട്ടിൽ, വിസ്താരയുടെ വില ഏകദേശം ₹8,957 ആണ്. ഇൻഡിഗോ ആരംഭിക്കുന്നത് ₹9,029 മുതലും ഗോ ഫസ്റ്റ് ഏകദേശം ₹9,561മുതലുമാണ് തുടങ്ങുന്നത്.

നിരക്കുയരുവാൻ കാരണം

നിരക്കുയരുവാൻ കാരണം

ഉത്സവ സമയം എന്നുത മാത്രമല്ല വിമാനടിക്കറ്റ് നിരക്ക് ഉയരുന്ന കാരണം. 27 മാസത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ ഓഗസ്റ്റിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ആഭ്യന്തര വിമാന നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി എടുത്തുകളഞ്ഞിരുന്നു. ഇതോടു കൂടി യാത്രക്കാരിൽ നിന്ന് എന്ത് നിരക്ക് ഈടാക്കണമെന്ന് തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് സാധിക്കും. ഇതാ ദീപാവലി സീസണിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്ന വിമാനറൂട്ടുകൾ പരിചയപ്പെടാം..

വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെവിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X