Search
  • Follow NativePlanet
Share
» »രാത്രികാലങ്ങളിൽ ആളുകൾ അപ്രത്യക്ഷരാവുന്ന കടലോരം

രാത്രികാലങ്ങളിൽ ആളുകൾ അപ്രത്യക്ഷരാവുന്ന കടലോരം

By Elizabath Joseph

അലറിക്കരയുന്ന പ്രേതങ്ങളും രൂപമില്ലാത്ത നിലവിളികളും പരിചയമില്ലാത്ത ശബ്ദങ്ങളും ഒക്കെയാണ് പ്രേതമെന്നുമ പ്രേതബാധിത സ്ഥലങ്ങളും എന്നൊക്കെ കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ഓടിവരിക. എന്നാൽ നിന്ന നിൽപ്പിൽ തൊട്ടുത്തു നിൽക്കുന്ന ഒരാൾ അപ്രത്യക്ഷനായാൽ എന്തായിരിക്കും നമ്മൾ അതിനു കാരണം കണ്ടെത്തുക... ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നില്ലേ... പേടിക്കണം... കാരണം ഈ സ്ഥലം നമ്മുടെ രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സൂറത്തിനു സമീപം സ്ഥിതി ചെയ്യുന്ന കറുത്ത മണലുകൾ നിറഞ്ഞ ഡുമാസ് അല്ലെങ്കിൽ ദുമാസ് ബീച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ്. രാത്രികാലങ്ങളിലെ പേടിപ്പിക്കുന്ന ശബ്ദങ്ങളിൽ തുടങ്ങുന്നതാണ് ഇവിടുത്തെ പാരനോമിയൽ ആക്ടിവിറ്റികൾ. ഇപ്പോഴും കണ്ടെത്താൻ സാധിക്കാത്ത കാരണങ്ങൾ നിറഞ്ഞ ഡുമാസ് ബീച്ചിന്റെ വിശേഷങ്ങള്‍ അറിയാം...

എവിടെയാണിത് ?

എവിടെയാണിത് ?

ഗുജറാത്തിലെ സൂററ്റിൽ നിന്നും 21 കിലോമീറ്റർ അകലെ അറബിക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഡുമാസ് ബീച്ചാണ് കഥയിലെ താരം. അഹമ്മദാബാദിൽ നിന്നും 286 കിലോമീറ്റർ അകലെയാണ് ഈ കുപ്രസിദ്ധ ബീച്ച് സ്ഥിതി ചെയ്യുന്നത്.

35 ൽ ഒന്ന്

35 ൽ ഒന്ന്

ഇന്ത്യയിലെ ഏറ്റവും ഭീകരമായ രീതിയിൽ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 35 സ്ഥലങ്ങളുടെ ഒരു പട്ടികയുണ്ട്. . അതിൽ ഇടം നേടിയ ഈ സ്ഥലത്തിന്റെ ഭീകരത ഊഹിക്കാവുന്നതേയുള്ളു.

PC:Nicole De Khors

കണ്ടാൽ പറയില്ല ഭീകരനാണെന്ന്!

കണ്ടാൽ പറയില്ല ഭീകരനാണെന്ന്!

പ്രകൃതി ഭംഗിയുടെയും അന്തരീക്ഷത്തിന്റെയും കാഴ്ചകളുടെയും ഒക്കെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ബീച്ചുകളിലൊന്നാണ് ഡുമാസ്. എന്നാൽ ഇതൊക്കെ പകലു മാത്രമേ ഉള്ളൂ എന്നാണ് പ്രദേശവാസികളും ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചിട്ടുള്ളവരും ഒക്കെ പറയുന്നത്. ഗുജറാത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കാനെത്തുന്ന സ്ഥലം കൂടിയാണിത്. അനുപമമായ പ്രകൃതി സൗന്ദര്യവും രുചികരമായ ഭക്ഷണങ്ങളുടെ സാധ്യതകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

PC:Marwada

 തനത് രുചികൾ

തനത് രുചികൾ

ഗുജറാത്തിന്റെ തനത് രുചികൾ കിട്ടുന്ന ഒരിടമായാണ് സ‍ഞ്ചാരികൾ ഡുമാസ് ബീച്ചിനെ കാണുന്നത്. ബാജിയ, പാവ് ബജി, സ്വീറ്റ് കോൺ ചൈനീസ് രുചികള്‍ തുടങ്ങിയവ ഇവിടെ സുലഭമായി ലഭിക്കും.

PC:Rishika Palvankar

കറുത്ത മണ്ണ്

കറുത്ത മണ്ണ്

സാധാരണ കടൽത്തീരങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വർണ്ണ നിറത്തിലും വെളുത് നിറത്തിലുമുള്ള മണലിനു പകരം ഇവിടെയുള്ളത് കറുത്ത മണലാണ്. ഇതിനു പിന്നിലും ഒരു കാരണമുണ്ട് ഇവിടെയുള്ളവർക്ക് പറയുവാൻ. . കുറേകാലം മുൻപ് ഇവിടം ഹൈന്ദവരുടെ ശ്മശാന ഭൂമിയായിരുന്നുവത്രെ. അങ്ങനെ ആളുകളുടെ ശവസംസ്കാരം നടത്തിയിരുന്നതിനാൽ ചാരവും മറ്റും ഇവിടുത്തെ വെളുത്ത മണ്ണിനോട് ചേർന്ന് ആ മണ്ണ് കറുത്ത നിറത്തിലായതത്രെ. കുറച്ചു പേർ വിശ്വസിക്കുന്നത് മരിച്ചവരുടെ ആത്മാക്കൾ രാത്രി കാലങ്ങളിൽ ഇവിടെ ചുറ്റിക്കറങ്ങാനിറങ്ങുമത്രെ. അവരാണത്രെ ഇങ്ങനെ കറുത്ത മണ്ണ് സൃഷ്ടിക്കുന്നതെന്നാണ്.

PC:Harshal 04

പകൽ സാധാരണ പോലെ

പകൽ സാധാരണ പോലെ

പകൽ സമയങ്ങളിൽ മറ്റേതു ബീച്ചിനെ പോലെയും തന്നെ സഞ്ചാരികളാൽ നിറഞ്ഞ ഒരിടം തന്നെയാണ്. ആളുകളും ബഹളങ്ങളും കുട്ടികളും കച്ചവടക്കാരും ഒക്കെയായി ബഹളം തന്നെയായിരിക്കും ഇവിടെ. എന്നാൽ നേരം ഇരുട്ടാൻ തുടങ്ങിയാൽ കാര്യങ്ങളൊക്കെയും മാറിമറിയും. സൂര്യൻ അസ്തമിക്കുമ്പോഴേക്കും ഇവിടെ മറ്റൊരു അന്തരീക്ഷമായിരിക്കും. പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയും അതിനെ കീറിമുറിച്ചു കൊണ്ട് ഉയർന്നു വരുന്ന വിചിത്ര ശബ്ദങ്ങളും ഉച്ചത്തിലുള്ള ചിരികളും അപരിചിതരുടെ സംസാരങ്ങളും ഒക്കെയായി ഇവിടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷത്തിലേക്ക് മാറും. രാത്രിയായാൽ ഇവിടുത്തെ നായകളിലും ഈ മാറ്റങ്ങൽ വരും. അന്തരീക്ഷത്തിലേക്ക് നോക്കി വെറുതെ കുരയ്ക്കുക, അദൃശ്യമായ എന്തിനെയോ കണ്ട് പേടിക്കുന്ന പോല നിൽക്കുക, ശൂന്യതയിലേക്ക നോക്കി കുരയ്ക്കുക ഒക്കെ ഇവിടം കാണാം. ഇവിടെ വന്നിട്ടുള്ള പലർക്കും വിദേശികൾക്കും സ്വദേശികൾക്കും ഉൾപ്പെടെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ഈ പ്രദേശത്തിന്റെ ബീകരത വർധിപ്പിക്കുന്നു. എന്തുതന്നെയായാലും ഈ സ്ഥലത്തിന് ഒരു തരത്തിലുള്ള നെഗറ്റീവ് എനർജി ഉണ്ട് എന്നത് എല്ലാവരും സമ്മതിച്ചിട്ടിച്ചുള്ള കാര്യമാണ്.

PC:SoulRiser

എത്തിച്ചേരാൻ

എത്തിച്ചേരാൻ

സൂറത്തിൽ നിന്നും ഡുമാസ് ബീച്ചിലെത്തിച്ചേരാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. മുംബൈയിൽ നിന്നും 283 കിലോമീറ്റർ ദൂരമാണ് സൂറത്ത് വഴി റോഡ് മാർഗ്ഗം ഇവിടേക്കുള്ളത്. ഏകദേശം അ‍ഞ്ച് മണിക്കൂർ സമയമാണ് അവിടെ നിന്നും ഈ യാത്രയ്ക്കെടുക്കുന്നത്. അഹമ്മദാബാദ് വഴി വരുമ്പോൾ 263 കിലോമീറ്റർ ദൂരമുണ്ട്. നാലു മണിക്കൂറാണ് ഈ യാത്രയ്ക്കു വേണ്ടത്. വഡോധര വഴിയും ഇവിടെ എത്താം. ദേശീയപാതാ 48 വഴി 153 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്താം. ട്രെയിനിനു വന്നാലും വിമാന മാർഗ്ഗം വന്നാലും ഇറങ്ങേണ്ടത് സൂററ്റിലാണ്.

Read more about: haunted places gujarat beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more