Search
  • Follow NativePlanet
Share
» »പട്ടം പറത്തൽ മുതൽ കോലം വരയ്ക്കൽ വരെ... ജനുവരിയിലെ ആഘോഷങ്ങളിതാ...!!

പട്ടം പറത്തൽ മുതൽ കോലം വരയ്ക്കൽ വരെ... ജനുവരിയിലെ ആഘോഷങ്ങളിതാ...!!

പട്ടങ്ങളുടെ ഉത്സവം മുതൽ ഒട്ടകങ്ങളുടെ മേളയും നാടകോത്സവങ്ങളും ലിറ്ററേച്ചർ ഫെസ്റ്റിവലുകളും ഒക്കെ ഇവിടുത്തെ ജനുവരി ആഘോഷങ്ങളുടെ മാത്രം പ്രത്യേകതയാണ്.

നാനാത്വത്തിലെ ഏകത്വം...എത്ര പറഞ്ഞു പഴകിയെങ്കിലും ഇന്നും മാറ്റം വരാത്ത കാര്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യത്തിന്റെ ഈ സവിശേഷത. ഓരോ ദിവസവും രാജ്യത്തിന്‌റെ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും ആഘോഷങ്ങൾ കാണും എന്നത് തന്നെയാണ് ഇന്ത്യയെ മറ്റിടങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്. ജനുവരി മാസമാണെങ്കിൽ ഇവിടുത്തെ ആഘോഷങ്ങളും ഉത്തവങ്ങളുടെയും കാര്യം പറയാനില്ല. പട്ടങ്ങളുടെ ഉത്സവം മുതൽ ഒട്ടകങ്ങളുടെ മേളയും നാടകോത്സവങ്ങളും ലിറ്ററേച്ചർ ഫെസ്റ്റിവലുകളും ഒക്കെ ഇവിടുത്തെ ജനുവരി ആഘോഷങ്ങളുടെ മാത്രം പ്രത്യേകതയാണ്.

അന്താരാഷ്ട്ര പട്ടംപറത്തൽ മേള

അന്താരാഷ്ട്ര പട്ടംപറത്തൽ മേള

ഗുജറാത്തിലെയും രാജസ്ഥാനിലെയും ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് മകര സംക്രാന്തി കാലത്തിലെ പട്ടം പറത്തൽ മേള. രാജസ്ഥാനിലെ ജയ്പൂരും ഗുജറാത്തിലെ അഹമ്മദാബാദുമാണ് പട്ടംപറത്തൽ മേളയുടെ പ്രധാന ഇടങ്ങൾ. ഉത്തരായന കാലത്ത് നടത്തപ്പെടുന്ന ആഘോഷങ്ങളിൽ പ്രധാന പരിപാടികൾ നടക്കുന്നത് ജനുവരി 14-ാം തിയ്യതിയാണ്.
അഹമ്മദാബാദിൽ നടക്കുന്ന അന്താരാഷ്ട്ര പട്ടംപറത്തൽ മേളയ്ക്ക് അൻപതോളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കാറുണ്ട്. പട്ടങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടെ ഈ സമയത്ത് പട്ടം പറത്താത്ത ഒരാൾ പോലും കാണില്ല. കടകളില്‍ കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന സമയം കൂടിയാണിത്. ആയിരക്കണക്കിന് പട്ടങ്ങൾ നിർമ്മിക്കുകയും അതേ വേഗത്തിൽ വിറ്റഴിയുകയും ചെയ്യുന്ന സമയം കൂടിയാണിത്.

മാഘ് മേള

മാഘ് മേള

മിനി കുംഭമേള എന്നറിയപ്പെടുന്ന മാഘ് മേള വിശ്വാസികൾക്ക് കുംഭമേളയോടൊപ്പം തന്നെ പ്രാധാന്യമുള്ള പരിപാടിയാണ്. ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഇത് കുഭംമേള നടക്കുന്ന ഇടത്തു തന്നെയാണ് നടക്കുന്നതും. സരസ്വതി, ഗംഗാ, യമുനാ നദികളുടെ സംഗമ കേന്ദ്രമായ പ്രയാഗിലാണ് ഇത്തവണത്തെ മാഘ്മേള നടക്കുക. യഥാർഥ കുംഭമേളയേക്കാളും പഴക്കം മാഘ്മേളയ്ക്കുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുംഭമേള പോലെ തന്നെ സന്യാസിമാർ ഇവിടെ എത്തി നദിയിൽ മുങ്ങി പാപങ്ങളിൽ നിന്നും മോചനം നേടി പോകുന്നു എന്നാണ് വിശ്വാസം.
ജനുവരി 12- പൗഷ് പൂർണ്ണിമ, ജനുപരി 15- മകര സംക്രാന്തി, ജനുവരി 24- മൗനി അമാവാസ്യ, ജനുവരി 30- ബസന്ത് പഞ്ചമി,ഫെബ്രുവരി 9- മാഘി പൗർണ്ണമി, ഫെബ്രുവരി 21-മഹാശിവരാത്രി എന്നിവയാണ് ഇതിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍.
തിയ്യതി- 2020 ജനുവരി 10 മുതൽ ഫെബ്രുവരി 21 വരെ

PC:Internet Archive Book Images

 മൈലാപ്പൂർ ഫെസ്റ്റിവൽ

മൈലാപ്പൂർ ഫെസ്റ്റിവൽ

ഒരു പത്രം 2001 ൽ നടത്തിയ കോലം വരയ്ക്കൽ മത്സരത്തിൽ നിന്നും തുടക്കം കുറിച്ചതാണ് ഇന്നത്തെ മൈലാപ്പൂർ ഫെസ്റ്റിവൽ. ഇന്നിത് നാലു ദിവസം നീണ്ടു നില്‌ക്കുന്ന വലിയ പരിപാടികളിലൊന്നാണ്. കോലം വരയ്ക്കൽ മാത്രമല്ല, ഹെറിറ്റേജ് വാക്ക്, നാടൻ കലകൾ, നൃത്തം, ശാസ്ത്രീയ സംഗീതം തുടങ്ങിയ നിരവധി കാര്യങ്ങൾ ഇന്നിതിന്റെ ഭാഗമായി നടക്കുന്നു.
ചെന്നൈയിലെ മൈലാപ്പൂരിലെ കപാലീശ്വരർ ക്ഷേത്രത്തിലാണ് ഈ ആഘോഷം നടക്കുന്നത്.
തിയ്യതി 2020 ജനുവരി 9 മുതൽ 12 വരെ.

PC: SKsiddhartthan

ബിക്കനേർ ഒട്ടക മേള

ബിക്കനേർ ഒട്ടക മേള

പുഷ്കർ മേളയുടെയത്രയും ഭംഗിയും കൗതുകവും ജനക്കൂട്ടവും ഇല്ലെങ്കിലും പ്രശസ്തമാണ് ബിക്കനേർ ഒട്ടക മേളയും. രാജസ്ഥാന്റെ കൗതുക കാഴ്ചകളെ കാണിക്കുന്ന ബിക്കനീർ മേള ജനുവരിയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഒട്ടകങ്ങളുടെ ഘോഷയാത്രയും വിവിധ നിറങ്ങളിലുള്ള അലങ്കാരവും ഒട്ടകങ്ങളുടെ മത്സരങ്ങളും ഒക്കെയാണ് ബിക്കനീർ മേളയുടെ ആഘോഷങ്ങൾ. ഒട്ടകങ്ങൾ ഡാൻസ് കളിക്കുമോ എന്നു സംശയിക്കുന്നവരുടെ സംശയം മാറ്റുവാനും ഇവിടേക്കും വരാം. അത്രയധികം വ്യത്യസ്തങ്ങളായ പരിപാടികളാണ് ഈ മേളയുടെ ആകർഷണം.
തിയ്യതി- 2020 ജനുവരി 11-12

തമിഴ്നാട് ഇന്‍റർനാഷണൽ ബലൂൺ ഫെസ്റ്റിവൽ

തമിഴ്നാട് ഇന്‍റർനാഷണൽ ബലൂൺ ഫെസ്റ്റിവൽ

ഹോട്ട് എയർ ബലൂൺ ഇന്ന് ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള, ആളുകളെ ആകർഷിക്കുന്ന വിനോദങ്ങളിലൊന്നാണ്. മിക്ക പ്രധാന നഗരങ്ങളിലും ഇത് നടക്കാറുണ്ടെങ്കിലും തമിഴ്നാട്ടിൽ കഴിഞ്ഞ ആറു വർഷങ്ങളായി തമിഴ്നാട് ഇന്‍റർനാഷണൽ ബലൂൺ ഫെസ്റ്റിവൽ നടക്കുന്നു. ചെന്നൈയോടൊപ്പം പൊള്ളാച്ചിയെ ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തിക്കാണിക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് തമിഴ്നാട് ഇന്‍റർനാഷണൽ ബലൂൺ ഫെസ്റ്റിവലിനു തുടക്കം കുറിക്കുന്നത്. ചെന്നൈയിൽ എല്ലാ വർഷവും ജനുവരി മാസത്തിൽ ബോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ നടക്കാറുണ്ട്.
പൊള്ളാച്ചിയിലെ ഫെസ്റ്റിവൽ ശക്തി മിൽസ് ഗ്രൗണ്ടിൽ ജനുവരി 11 മുതൽ 15 വരെയുള്ള തിയ്യതികളിൽ നടക്കും.

നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ

നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ

കേരളത്തിന്റെ പ്രധാന ജനുവരി ആഘോഷങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ. വിവധ തരത്തിലുള്ള നൃത്ത രൂപങ്ങളുടെ അവതരണമാണ് ഇവിടുത്തെ ആകർഷണം. ഓരോ മേഖലയിലും പ്രഘത്ഭരായ ആളുകളാണ് നൃത്താവതരണത്തിന് ഇവിടെ എത്തുന്നത്. ഒഡീസ്, കഥക്, ഭരതനാട്യം, മണിപ്പൂരി,കുച്ചിപ്പുടി തുടങ്ങി കഥകളി വരെ ഇവിടെ കാണാം,

തിരുവനന്തപുരം കനകക്കുന്നു പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
2020 ജനുവരി 10 മുതല്‍ 26 വരെയാണ് പരിപാടികൾ

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ

സാഹിത്യാസ്വാദകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പരിപാടികളിലൊന്നാണ് രാജസ്ഥാനിലെ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ. ഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നാണ് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ അറിയപ്പെടുന്നത് തന്നെ, 2006 ൽ ആദ്യ പതിപ്പിനു തുടക്കം കുറിച്ച ഈ സാഹിത്യോത്സവം ഇന്ന് തുടർച്ചയായ 13-ാം വർഷത്തിലെത്തി നിൽക്കുകയാണ്. എല്ലാ വർഷവും ജനുവരിയിലാണ് ഇത് നടക്കുക. 2006 ൽ ഇത് തുടങ്ങിയപ്പോൾ വെറും 100 ആളുകളോളമാണ് പങ്കെടുക്കാനെത്തിയത്. പിന്നീട് പത്തു ലക്ഷത്തോളം ആളുകൾ പങ്കെടുക്കാനെത്തിയ ചരിത്രം വരെ ഇതിനുണ്ട്. വിധ മേഖലകളിൽ നിന്നുള്ള പ്രധാന വ്യക്തിത്വങ്ങൾ പങ്കെടുത്തുന്ന ഒരു സംഗമം കൂടിയായാും ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വർത്തിക്കുന്നുണ്ട്. അതായത് സാഹിത്യകാരന്മാർ മാത്രമല്ല ഇവിടെ വരുന്നത് എന്നർഥം.
2020 ജനുവരി 23 മുതൽ 27 വരെ ജയ്പൂരിലെ ഡിഗ്ഗി പാലസിലാണ് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുക.

എറണാകുളത്തപ്പൻ ഉത്സവം

എറണാകുളത്തപ്പൻ ഉത്സവം

എറണാകുളത്തെ ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട ഉത്സവമാണ് എറണാകുളത്തപ്പൻ ഉത്സവം. ശിവനെ എറണാകുളത്തപ്പനായി ആരാധിക്കുന്ന ഇവിടെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണുള്ളത്. കൊടിയേറ്റത്തിൽ ആരംഭിക്കുന്ന പരിപാടികൾ ആറാട്ടും ഘോഷയാത്രയും ഒക്കെയായി വിശ്വാസികളെ ഇവിടേക്ക് ആകർഷിക്കുന്നു.

PC:Aruna

അരാകു ബലൂൺ ഫെസ്റ്റിവൽ

അരാകു ബലൂൺ ഫെസ്റ്റിവൽ

ആന്ധ്രാപ്രദേശിലെ അരാകു വാലി ആകർഷിക്കാത്ത സഞ്ചാരികളില്ല. മനോഹരമായ കാഴ്ചകളും താഴ്വരകളും പച്ചപ്പും ഗുഹയും ഒക്കെയായി ഒരു രണ്ടു ദിവസം കണ്ടു നടക്കുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്. ജനുവരിയിൽ ഇവിടം സന്ദർശിക്കുന്നവർ തീർച്ചയായും പങ്കെടുക്കേണ്ടതാണ് ഇവിടുത്തെ അരാകു ബലൂൺ ഫെസ്റ്റിവൽ. ഇവിടുത്തെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അരാകു ബലൂൺ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. തുടർച്ചയായ മൂന്നാം വർഷമാണ് അരാകു ബലൂൺ ഫെസ്റ്റിവൽ നടക്കുവാൻ പോകുന്നത്.
തിയ്യതി ജനുവരി 17 മുതൽ 19 വരെ

കൊച്ചി-മുസരിസ് ബാക്ക് വാട്ടർ പാഡിൽ

കൊച്ചി-മുസരിസ് ബാക്ക് വാട്ടർ പാഡിൽ

കേരളാ ടൂറിസം വകുപ്പ് ഇത്തവണത്തെ പുതുവർഷ സമ്മാനമെന്നവണ്ണം അവതരിപ്പിച്ചിരിക്കുന്ന യാത്രയാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മുസരിസ് ബാക്ക് വാട്ടർ പാഡിൽ. മുൻപൊരിക്കലും അനുഭവിക്കാത്ത വിധത്തിൽ കേരളത്തിലെ കായലുകളെ ആഴത്തിൽ അറിയുവാനും തുഴഞ്ഞ് പുതിയ കാഴ്ചകൾ കണ്ടെത്തുവാനും സഹായിക്കുന്ന മുസരിസ് ബാക്ക് വാട്ടർ പാഡിൽ 2020 ജനുവരി 4,5 തിയ്യതികളിയായാണ് നടക്കുക.
കൊടുങ്ങല്ലൂരിലെ കോട്ടുപുറം ജെട്ടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര കൊച്ചിയിലെ ബോൾഗാട്ടി ദ്വീപിലാണ് സമാപിക്കുക. കയാക്കിങ് സൗകര്യപ്രദമാക്കുന്നതിനായി ഓരോ ദിവസവും 20 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. കൂടാതെ സമയാസമയങ്ങളിൽ ഫൺ ഇന്‍റർവെല്ലുകളും സ്ഥലങ്ങൾ കാണലും കൂടാതെ നാട്ടുകാരെ പരിചയപ്പെടലും ഉൾപ്പെടെയുള്ള പരിപാടികളും ഇതിന്റെ ഭാഗമായുണ്ട്

Read more about: festivals india events
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X