» »സന്ദര്‍ശിക്കണം ഇവിടം...ഒരിക്കലെങ്കിലും....

സന്ദര്‍ശിക്കണം ഇവിടം...ഒരിക്കലെങ്കിലും....

Written By: Elizabath Joseph

ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. വിശ്വാസങ്ങള്‍ കൊണ്ടും ചരിത്രങ്ങള്‍ കൊണ്ടും ആരെയും ഒരിക്കലെങ്കിലും പോകാന്‍ കൊതിപ്പിക്കുന്ന ചില സ്ഥലങ്ങള്‍... പല്ലവ കലയുടെ ഉത്തമോദാഹരണമായ മാമല്ലപുരവും മഴ കൊണ്ട് പേരുകേട്ട ചിറാപുഞ്ചിയും ലോനാര്‍ ഗര്‍ത്തവും ചനാബ് നദിയുമെല്ലാം എന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന സ്ഥലങ്ങളാണ്.

 മാമല്ലപുരം

മാമല്ലപുരം

യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മാമല്ലപുരം അഥവാ മഹാബലിപുരം സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ്. പല്ലവ കലകളുടെ ഉത്തമോദാഹരണമാ. ഇവിടം പാറകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന നിര്‍മ്മിതികള്‍ക്ക് പേരുകേട്ടവയാണ്. പൂര്‍ണ്ണമായതും അല്ലാത്തതും ഉള്‍പ്പെടെ ആയിരക്കണക്കിന് ശില്പങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. ആദികാല ദ്രാവിഡ തത്വശാസ്ത്രം അനുസരിച്ചാണ് ഇവിടെ നിര്‍മ്മാണങ്ങള്‍ നടന്നിട്ടുള്ളത്.

PC: Andrey Korchagin

പാറ തുരന്നു നിര്‍മ്മിച്ചവ

പാറ തുരന്നു നിര്‍മ്മിച്ചവ

ഇവിടെ മഹാബലിപുരം അഥവാ മാമല്ലപുരത്തു കാണുന്ന നിര്‍മ്മിതികളില്‍ മിക്കവയും പാറ തുരന്നാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഗുഹാ ക്ഷേത്രങ്ങളും ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. എന്നാല്‍ മിക്കവയും പൂര്‍ണ്ണമല്ലാത്ത രീതിയിലാണുള്ളത് അതുകൊണ്ടുതന്നെ ഇവിടം ഒരു ശില്പകലാ വിദ്യാലയം ആയിരുന്നു എന്ന അഭിപ്രായം ഉള്ള ചരിത്രകാരന്‍മാരും ഉണ്ട്.

PC: Patrick N

ഷോര്‍ ടെമ്പിള്‍

ഷോര്‍ ടെമ്പിള്‍

മാമല്ലപുരത്തെ ഏറ്റവും മനോഹരമായ നിര്‍മ്മിതി ഏതാണ് എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. അത് കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഷോര്‍ ടെമ്പിള്‍ ആണ്. എഡി 700നും 728 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കടല്‍ത്തീര ക്ഷേത്രം തീരത്തിന് അഭിമുഖമായാണ് നിലകൊള്ളുന്നത്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം അടുത്തുള്ള മറ്റു ക്ഷേത്രങ്ങളെ കടല്‍ക്കാറ്റ് ഏറ്റ് നശിക്കുന്നതില്‍ നിന്നും ഏറെ സംക്ഷിക്കുന്നുണ്ട്. വിഷ്ണുവിനായാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.

PC: Sivanjali Sivapatham

ചിറാപുഞ്ചി

ചിറാപുഞ്ചി

ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മേഘാലയയിലെ ചിറാപുഞ്ചി. എപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുന്ന ഇവിടം സഞ്ചാരികളുടെ പ്രിയസ്ഥലങ്ങളില്‍ ഒന്നാണ്. ഇവിടം ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നത് ബ്രിട്ടീഷുകാരുടെ സമയത്താണ്. സോഹ്‌റ എന്നും ഇവിടെ പ്രാദേശികമായി അറിയപ്പെടുന്നുണ്ട.
ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതങ്ങള്‍ അടുത്തറിയാന്‍ ചിറാപുഞ്ചി ഉള്‍പ്പെടുന്ന മേഘാലയയോളം പറ്റിയ സ്ഥലം വേറെ ഇല്ല. ഈസ്റ്റ് ഖാസി ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Sayowais

ഓറഞ്ചുകളുടെ നാട്

ഓറഞ്ചുകളുടെ നാട്

ഓറഞ്ചുകളുടെ നാട് എന്നാണ് ചിറാപുഞ്ചി അറിയപ്പെടുന്നത്. വര്‍ഷം മുഴുവന്‍ ഇവിടെ മഴ ലഭിക്കുമെങ്കിലും കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരു ഭൂമി അല്ല ഇവിടുത്തേത്. മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വലിയ കുന്നുകളുടെ മുകളില്‍ നിന്നും ഒരു കുഴല്‍പോലെ വന്ന് താഴേക്ക് ഒരു ഗര്‍ത്തത്തിലേക്ക് പതിക്കുന്ന പച്ചനിറത്തിലുള്ള വെള്ളച്ചാട്ടങ്ങള്‍ കാണുവാന്‍ ഏറെ മനോഹരമാണ്.
നോഹ് കലികെ, മവ് സമയി, ഡൈന്‍ ത്‌ലൈന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍. സാഹസിക വിനോദങ്ങള്‍ക്കും സാഹസിക യാത്രകള്‍ക്കും ഏറെ പേരുകേട്ട സ്ഥലം കൂടിയാണിവിടം.

pc: Rishav999

ലോനാര്‍ ഗര്‍ത്തം

ലോനാര്‍ ഗര്‍ത്തം

മഹാരാഷ്ട്രയിലെ ലോനാറില്‍ സ്ഛചി ചെയ്യുന്ന അത്ഭുതങ്ങള്‍ നിറഞ്ഞ തടാകമാണ് ലോനാര്‍ ഗര്‍ത്ത തടാകം അഥവാ ലോനാര്‍ ഗര്‍ത്തം. നാഷണല്‍ ജിയോ ഹെറിറ്റേജ് മോണ്യുമെന്റ് എന്ന പദവിയിലുള്ള ഈ ഗര്‍ത്തം അപൂര്‍വ്വതകള്‍ ഏറെയുള്ള ഒന്നാണ്.
ഏകദേശം 52000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശത്തു നിന്നും ഉല്‍ക്ക പതിച്ചതിനെത്തുടര്‍ന്നാണ് ഇത് നിര്‍മ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം. കൃഷ്ണശിലയാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന തടാകത്തില്‍ ഉപ്പുവെള്ളമാണ് ഉള്ളത്. കൃഷ്ണ ശിലയില്‍ നിര്‍മ്മിക്കപ്പെട്ട, ഉപ്പുവെള്ളം നിറഞ്ഞ ലോകത്തിലെ ഒരേ ഒരു തടാകം കൂടിയാണ് ഇത്.

pc: Vivek Ganesan

കാടിനാല്‍ ചുറ്റപ്പെട്ട്

കാടിനാല്‍ ചുറ്റപ്പെട്ട്

കനത്ത ഒരു കാടിനാല്‍ ചുറ്റപ്പെട്ടാണ് ലോണാര്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഉപ്പുവെള്ളമായതിനാല്‍ തടാകത്തിനുള്ളില്‍ സസ്യങ്ങളും ജന്തുക്കളും വസിക്കുന്നില്ല. എന്നാല്‍ തൊട്ടടുത്തുള്ള കാട്ടില്‍ കുറേ ജീവികളെ കാണുവാന്‍ സാധിക്കും. ഇവിടെ നിന്നുള്ള അസ്തമയ കാഴ്ചയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

PC:NASA

ചനാബ് നദി

ചനാബ് നദി

ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിതി ജില്ലയില്‍ നിന്നും ഉദ്ഭവിക്കുന്ന ചനാബ് നദി ഇന്ത്യയിലും പാക്കിസ്ഥാനിലും കൂടി ഒഴുകുന്ന ഒന്നാണ്. ചന്ദ്ര എന്നും ഭാഗ എന്നും പേരായ രണ്ടു നദികളുടെ സംഗമമാണ് ചെനാബ് നദിയായി രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ചന്ദ്രഭാഗ എന്നും ഇവിടം അറിയപ്പെടുന്നു. പഞ്ചാബിലെ പഞ്ച നദികളില്‍ ഒന്നുകൂടിയാണിത്. ചെനാബ് നദിക്കടുത്തായി വലിയൊരു കോട്ടയും കാണുവാന്‍ സാധിക്കും.
ബി.സി 325ല്‍ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ചെനാബ് നദിയും പാഞ്ച്‌നാദ് നദിയും കൂടിച്ചേരുന്ന പ്രദേശത്ത് സിന്ധുവിലെ അലക്‌സാണ്ട്രിയ എന്ന പേരില്‍ ഒരു പട്ടണം സ്ഥാപിച്ചു.

PC:Shoaib tantray111

 ജെനറല്‍ സാരാവര്‍ ഫോര്‍ട്ട്

ജെനറല്‍ സാരാവര്‍ ഫോര്‍ട്ട്

ജെനറല്‍ സരാവര്‍ ഫോര്‍ട്ട് ഹിമാചലിലെ ലേ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. റിയാസി കോട്ട എന്നും ഇത് അറിയപ്പെടുന്നു. ഡോക്ര സാമ്രാജയ്തതിന്റെ അതീനതയിലാലുരുന്ന ഇവിടം ഏറെ പഴ യതാണ്. ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

PC: Deeptrivia

കാശി

കാശി

ഹൈന്ദവ വിശ്വാസപ്രകാരം പുണ്യഭൂമിയാണ് കാശി. വാരണാസി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഇവിടം ലോകത്തിലെ ഏറ്റവും പഴയ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ മരിക്കുകയോ സംസ്‌കരിക്കപ്പെടുകയോ ചെയ്താല്‍ ആ ആത്മാവിന് മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. മാത്രമല്ല, ഗംഗയില്‍ കുളിച്ചാല്‍ പാപങ്ങളില്‍ നിന്നെല്ലാം മോചനം എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ശിവന്റെ നഗരവും വാസസ്ഥലവും ഒക്കെ ചേരുന്നതു കൂടിയാണ് കാശി,

pc: Achilli Family | Journeys

ഉജ്ജയിന്‍

ഉജ്ജയിന്‍

ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നായ ഇവിടം പുരാണങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ്. 12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുന്ന ഇവിടം സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. പുരാതനമായ അവന്തി രാജ്യത്തിന്റെ തലസ്ഥാനം കൂടിയാണ് ഇവിടം.

PC: Bernard Gagnon

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...