Search
  • Follow NativePlanet
Share
» »വെണ്ണക്കള്ളനെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ

വെണ്ണക്കള്ളനെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ

വെണ്ണക്കള്ളനായ ശ്രീകൃഷ്ണനെ ഓർമ്മിക്കാത്ത ഒരു ദിവസം പോലും വിശ്വാസികൾക്കുണ്ടാവില്ല. വിശ്വാസികളായ ആളുകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രത്തിലെ ജന്മാഷ്ടമി നാടൊന്നായി ആഘോഷിക്കാറുണ്ട്. ഈ അവസരത്തിൽ ഭാരതത്തിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ പരിചയപ്പെടാം...

പ്രേം മന്ദിർ വൃന്ദാവൻ

പ്രേം മന്ദിർ വൃന്ദാവൻ

ശ്രീകൃഷ്ണന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന വൃന്ദാവനിലെ ക്ഷേത്രം എന്ന നിലയിൽ ശ്രീകൃഷ്മ ക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രേം മന്ദിർ ആദ്യം തന്നെ ഇടം പിടിക്കാറുണ്ട്. കൃഷ്ണന് സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് കൃപാലു മഹാരാജാ എന്ന ആത്മീയ ഗുരുവാണ് നിർമ്മിച്ചത്. വെള്ള മാർബിളിൽ നിർമ്മിച്ച ഈ ക്ഷേത്രവും പരിസരവും 54 ഏക്കർ വിസ്തൃതിയിലാണ് കിടക്കുന്നത്.

PC:KuwarOnline

ദ്വാരകാദീശ് ക്ഷേത്രം

ദ്വാരകാദീശ് ക്ഷേത്രം

ശ്രീകൃഷ്ണ ഭക്തരുടെ ഇടയിൽ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രമാണ് ദ്വാരകാദീശ് ക്ഷേത്രം. ഗുജറാത്തിലെ ദ്വാരകയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭാരതീയ വിശ്വാസനമുസരിച്ചുള്ള ഏഴു പുണ്യനഗരങ്ങളിലൊന്നായ ഇത് കൃഷ്ണന്റെ രാജ്യം കൂടിയാണ്. ദ്വാരകയുടെ രാജാവ് എന്ന അർഥത്തിൽ ദ്വാരകാദീശനായാണ് കൃഷ്ണനെ ആരാധിക്കുന്നത്. ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ചതാണെന്നാണ് കരുതുന്നത്. സ്വർഗ്ഗദ്വാരം എന്നറിയപ്പെടുന്ന കവാടത്തിലൂടെ കയറി മോക്ഷദ്വാരം എന്ന കവാടത്തിലൂടെ പുറത്തിറങ്ങുന്ന രീതിയാണ് ഇവിടെയുള്ളത്.

PC:Scalebelow

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

മലയാളികളുടെ ശ്രീകൃഷ്ണന് എപ്പോഴും ഗുരുവായൂരപ്പനാണ്. ലോകത്തെമ്പാടു നിന്നുമുള്ള വിശ്വാസികൾ എത്തിച്ചേരുന്ന ഗുരുവായൂർ ക്ഷേത്രം തൃഷൂർ ജില്ലയിലെ ചാവക്കാടിനടുത്താണ് സ്ഥിതി ചെയ്യുന്നത്. മഹാവിഷ്നു പൂജിച്ചിരുന്ന വിഗ്രഹം തലമുറകൾ കൈമാറി ശ്രീ കൃഷ്ണൻറെ കയ്യിലെത്തി. പിന്നീട് ദ്വാരക പ്രളയത്തിലാണ്ട് തൻറെ സ്വർഗ്ഗാഗ്ഗാരോഹണ സമയത്ത് ദേവഗുരുവായ ബൃഹസ്പതിയോട് കൃഷ്ണൻ ആവശ്യപ്പെട്ടുവത്രെ. ഇത് പ്രതിഷ്ഠിക്കാനായി ബ്രഹസ്പതിയും വായുവും ലോകം മുഴുവൻ ചുറ്റിക്കറങ്ങി. അങ്ങനെ ആ യാത്രയ്ക്കിടെ അവർ ശിവൻ തപസു ചെയ്തു എന്നു വിശ്വസിക്കുന്ന രുദ്രതീർഥക്കരയിലെത്തുകയും ഇവിടെ പ്രതിഷ്ഠ നടത്തുവാൻ ശിവൻ ആവശ്യപ്പെടുകയും ചെയ്തുവത്രെ. ദേവഗുരുവും വായുദേവനു ചേർന്നു പ്രതിഷ്ഠ നടത്തിയതിനാലാണ് ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

PC:Shahrukhalam334

ജഗനാഥ ക്ഷേത്രം, അഹ്മദാബാദ്

ജഗനാഥ ക്ഷേത്രം, അഹ്മദാബാദ്

ശ്രീകൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കെല്ലാം സാക്ഷിയായ നഗരമെന്ന നിലയിൽ ഗുജറാത്തിനു പ്രത്യേക സ്ഥാനമുണ്ട്. അതിനോടൊപ്പം ചേർത്തു വായിക്കുവാൻ സാധിക്കുന്ന ഒന്നാണ് അഹ്മദാബാദിലെ ജഗനാഥ ക്ഷേത്രം. ബലരാമനോടും സുഭദ്രയോടുമൊപ്പമാണ് ഇവിടെ ജഗനാഥനായ ശ്രീകൃഷ്ണനെ ആരാധിക്കുന്നത്. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഇത്.

PC:Helfmann

ഇസ്കോൺ ക്ഷേത്രം, ബാംഗ്ലൂർ

ഇസ്കോൺ ക്ഷേത്രം, ബാംഗ്ലൂർ

ബാംഗ്ലൂരിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് രാധാ കൃഷ്ണ ക്ഷേത്രം എന്നറിയപ്പെടുന്ന ഇസ്കോൺ ക്ഷേത്രം. 1997 ൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ആത്മീയ പഠനം, വേദ സംസ്കാരം തുടങ്ങിയ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വൈകുണ്ഡ ഹിൽ എന്നു പേരായ ഒരു കുന്നിന്റെ മുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇവിയെ ഒട്ടേറെ വിശ്വാസികൾ എത്താറുണ്ട്.

PC:Svpdasa

ഹംപി ബാലകൃഷ്ണാ ക്ഷേത്രം

ഹംപി ബാലകൃഷ്ണാ ക്ഷേത്രം

യുനസ്കോയുടെ പൈതൃക കേന്ദ്രമായ ഹംപിയിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് കൃഷ്ണനെ ആരാധിക്കുന്ന ഹംപി ബാലകൃഷ്ണാ ക്ഷേത്രം. ഹംപിയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇത് കൃഷ്ണ ദേവരായരുടെ കാലത്താണ് നിർമ്മിക്കപ്പെടുന്നത്. ഉദയഗിരി രാജാവിനെ തോൽപ്പിച്ചതിലുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്. കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഇവിടെ കാണുവാനുണ്ട്.

PC:Ms Sarah Welch

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളുടെ ഇടയിൽ പ്രസിദ്ധമാണ് മാവേലിക്കരയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നവനീത കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അച്ചൻകോവിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇരുകരങ്ങളും വെണ്ണയ്ക്കുവേണ്ടി നീട്ടിപ്പിടിച്ചിരിക്കുന്ന ശ്രീകൃഷ്ണന്റെ രൂപം ഒട്ടേറെ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. മാവേലിക്കര-കായംകുളം റോഡിൽ മാവേലിക്കരയിൽ നിന്നും 2.4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം

വേണുഗോപാല സ്വാമി ക്ഷേത്രം, കർണ്ണാടക

വേണുഗോപാല സ്വാമി ക്ഷേത്രം, കർണ്ണാടക

ഹൊയ്സാലാ വാസ്തുവിദ്യയുടെ തലയെടുപ്പുള്ള അടയാളമാണ് 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട വേണുഗോപാല സ്വാമി ക്ഷേത്രം. നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമാണ് ഈ ക്ഷേത്രം.

ശ്രീകൃഷ്ണ ജന്മാഷ്ടമിക്കൊരുങ്ങാം..പുണ്യം നേടാനായി കേരളത്തിലെ കൃഷ്ണ ക്ഷേത്രങ്ങള്‍..

സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

PC:Doc.aneesh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X