Search
  • Follow NativePlanet
Share
» »സംശയങ്ങളൊന്നുമില്ലാതെ മണികരണിലേക്കൊരു യാത്ര

സംശയങ്ങളൊന്നുമില്ലാതെ മണികരണിലേക്കൊരു യാത്ര

ഹിമാചൽ പ്രദേശിലെ സ്വർഗ്ഗങ്ങൾ തേടിയുള്ള യാത്രയിലെ ഒരു കൊച്ചു സ്വര്‍ഗ്ഗമാണ് മണികരൺ. മിത്തുകളും വിശ്വാസങ്ങളും യാഥാർഥ്യവും തിരിച്ചറിയാനാവാത്ത വിധത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു നാട്. പാർവ്വതി നദിയുടെ തീരത്തെ ഇവിടെ കണ്ടു തീർക്കുവാൻ ഒരുപാട് കാഴ്ചകളുണ്ട്. കൊടികുത്തിയ തണുപ്പിലും ചൂടുവെള്ളം വരുന്ന നീറുറവയും പാർവ്വതി നദിയുടെ തീരത്തെ ക്യാംപിങ്ങും ട്രക്കിങ്ങും തുടങ്ങി മോഹിപ്പിക്കുന്ന പല കാഴ്ചകളും ഈ നാടിന് സ്വന്തമാണ്.

മണികരണിലേക്ക് ഒരു യാത്രയ്ക്കൊരുങ്ങുമ്പോൾ എങ്ങനെ പോകണം എന്നു തുടങ്ങി എവിടെ താമസിക്കണം, എന്തൊക്കെ കാഴ്ചകൾ കാണണം, പോകുവാൻ പറ്റിയ സമയം ഏതാണ് എന്നിങ്ങനെ സംശയങ്ങൾ ഒരുപാടുണ്ടാകാറുണ്ട്. ഇതാ മണികരണിനെക്കുറിച്ച് ഏറ്റവും അധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്‍...

എന്താണ് മണികരണിലെ പ്രധാന ആകർഷണം

എന്താണ് മണികരണിലെ പ്രധാന ആകർഷണം

യാത്ര പ്ലാനുകളിൽ മണികരൺ കയറിവരുമ്പോൾ ആദ്യം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ് എന്താണ് ഇവിടുത്തെ പ്രധാന ആകർഷണം എന്നത്. മണികരൺ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടുത്തെ ചൂട് നീരുറവയാണ്. 60 ഡിഗ്രി മുതൽ 80 ഡിഗ്രി വരെ ചൂടിലുള്ള നീരുറവകളാണ് ഇവിടെയുള്ളത്. സൾഫറിന്റെ സാന്നിധ്യം ഇല്ല എന്നു മാത്രമല്ല, ത്വക്ക് രോഗങ്ങൾ മാറുവാനായി ഇവിടെ നീരുറവയിലെത്തുന്നവരും ഉണ്ട്. ഇത് കൂടാതെ ക്ഷേത്രങ്ങൾ, ട്രക്കിങ്ങ്, പാർവ്വതി നദിക്കരയിലെ ക്യാംപിങ്ങ് എന്നിവയാണ് ഇവിടെ ആസ്വദിക്കുവാൻ പറ്റിയ കാര്യങ്ങൾ.

PC:Deepak G Goswami

മണികരണ്‍ സന്ദർശിക്കുവാൻ പറ്റിയ സമയം

മണികരണ്‍ സന്ദർശിക്കുവാൻ പറ്റിയ സമയം

മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് മണികരൺ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം. ഈ സമയത്തെ ഇവിടുത്തെ കാലാവസ്ഥ പ്രസന്നമായിരിക്കും എന്നു മാത്രമല്ല, സാഹസിക കാര്യങ്ങൾക്കും കാഴ്ചകൾ കാണുന്നതിനും ഒക്കെ ഏറെ അനുയോജ്യമായിരിക്കുകയും ചെയ്യും.

PC:Harigovind Kaninghat harkan

ഹണിമൂൺ പോകുവാൻ പറ്റിയ ഇടമാണോ?

ഹണിമൂൺ പോകുവാൻ പറ്റിയ ഇടമാണോ?

മണികരണിൽ ഹണിമൂൺ ആഘോഷിക്കുവാൻ അധികമാരും പോകാറില്ലെങ്കിലും തൊട്ടടുത്തുള്ള മണാലി പുതുതായി വിവാഹം കഴിഞ്ഞവരുടെയും ഹണിമൂൺ പ്ലാൻ ചെയ്യുന്നവരുടെയും ബക്കറ്റ് ലിസ്റ്റിലെ ഒന്നാം നമ്പർ ഇടമായിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും ബെസ്റ്റ് ഹണിമൂൺ ലൊക്കേഷനുകളില്‍ ഒന്നാണ് മണാലി. മണാലി യാത്ര മണികരണിലേക്കും നീട്ടി ഇവിടം സന്ദർശിക്കുയാണ് ഹണിമൂൺ യാത്രയിൽ മിക്കവരും ചെയ്യുന്നത്. ഇവിടെ ഹണിമൂൺ പാക്കേജ് നല്കുന്ന നിരവധി ഏജൻസികളും സ്ഥാപനങ്ങളുമുണ്ട്.

മണികരൺ യാത്രയുടെ ആവശ്യമുണ്ടോ?

മണികരൺ യാത്രയുടെ ആവശ്യമുണ്ടോ?

മണികരണിലേക്ക് മാത്രമായി ഒരു യാത്ര പ്ലാൻ ചെയ്തു പോകുന്നത് മണ്ടത്തരമായിരിക്കും. പകരം മണാലി,ഘീർഗംഗ, കസോൾ, പാർവ്വതി വാലി, തുടങ്ങിയ സ്ഥലങ്ങളും കൂടി കാണുവാൻ സാധിക്കുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുക. അല്ലെങ്കിൽ മണാലി യാത്രയിൽ ഒരു ഡെസ്റ്റിനേഷനായി മണികരൺ ഉൾപ്പെടുത്തുക.

PC:Riturajrj

മണാലിയിൽ നിന്നും എങ്ങനെ മണികരണിലേക്ക് പോകാം

മണാലിയിൽ നിന്നും എങ്ങനെ മണികരണിലേക്ക് പോകാം

മണികരണിലേക്ക് ഏറ്റവും എളുപ്പത്തിലും സൗകര്യത്തിലും എത്തുവാനുള്ള വഴി മണാലിയിൽ നിന്നും റോഡ് മാര്‍ഗ്ഗമുള്ള യാത്രയാണ്. ഏകദേശം 84 കിലോമീറ്റർ ദൂരം വരുന്ന ഈ യാത്രയ്ക്കായി ടാക്സി വിളിക്കുന്നതായിരിക്കും നല്ലത്. മാത്രമല്ല, മണികരണിനെയും മണാലിയേയും നേരിട്ട് ബന്ധിപ്പിക്കുന്ന ബസ്, ട്രെയിൻ, ഫ്ലൈറ്റ്, തുടങ്ങിയ ഒരു മാര്‍ഗ്ഗങ്ങളും ഇല്ല.

മണികരൺ ഗുരുദ്വാരയിൽ താമസക്കുവാൻ സാധിക്കുമോ

മണികരൺ ഗുരുദ്വാരയിൽ താമസക്കുവാൻ സാധിക്കുമോ

മണികരണിലെത്തുന്നവർക്ക് താമസ സൗകര്യങ്ങൾ നിരവധിയുണ്ടെങ്കിലും ഇവിടുത്തെ പ്രശസ്തമായ ഗുരുദ്വാരയിലും താമസ സൗകര്യങ്ങൾ ലഭ്യമാണ്. സൗജന്യമാണ് ഇവിടുത്തെ താമസം എന്നൊരു പ്രത്യേകതയുമുണ്ട്.

PC: Manveechauhan

മണികരണിനു സമീപത്തുള്ള പ്രധാന ഇടങ്ങൾ ഏതൊക്കെയാണ്?

മണികരണിനു സമീപത്തുള്ള പ്രധാന ഇടങ്ങൾ ഏതൊക്കെയാണ്?

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഹിമാലയൻ സംസ്ഥാനങ്ങളുടെ പ്രധാന ആകർഷണം. മഞ്ഞു മൂടിക്കിടക്കുന്ന പർവവ്വതങ്ങളും കാടുകളിലേക്കുള്ള ട്രക്കിങ്ങും വ്യത്യസ്ത ഗ്രാമങ്ങളും കാഴ്ചകളും ഒക്കെ ഇവിടെ സഞ്ചാാരികളെ ആകർഷിക്കുന്നു. കസോൾ, മണാലി, ഖീർഗംഗ തുടങ്ങിയവയാണ് ഇവിടെ സമീപത്തുള്ള പ്രധാന ഇടങ്ങൾ.

മണാലിയിലെ ഏറ്റവും മനോഹരമായ ഇടം ഏതാണ്?

മണാലിയിലെ ഏറ്റവും മനോഹരമായ ഇടം ഏതാണ്?

എവിടെ തിരിഞ്ഞാലും മനോഹരമായ കാഴ്ചകൾ മാത്രമുള്ള ഇടമാണ് മണാലി. മണാലിയിലെ ട്രക്കിങ്ങും മഞ്ഞിന്റെ കാഴ്ചകളും സ്കീയിങ്ങും പാരാഗ്ലൈഡിങ്ങും ഒക്കെ ആസ്വദിക്കുവാൻ ഒട്ടേറെ മാർഗ്ഗങ്ങൾ ഇവിടെയുണ്ട്. മണാലിയുടെ തനതായ കാഴ്ചകളും ഭക്ഷണവും ഒക്കെ ആസ്വദിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ട കാര്യം സമീപത്തുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയാണ്. സോളാങ് വാലി, റോത്താങ് പാസ്, ഹഡിംബാ ക്ഷേത്രം, വസിഷ്ഠ് മഠം തുടങ്ങിയവയാണ് ഇതിൽ പ്രധാന ഇടങ്ങൾ. ഷോപ്പിങ്ങിനും ഇവിടെ ധാരാളം സാധ്യതകളുണ്ട്.

മണാലി പഴയ മണാലിയല്ല...ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!!

സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം

ജീവൻ പണയംവെച്ച് വണ്ടി ഓടിക്കാം... ഈ റോഡുകളിലൂടെ!!

PC:Jan J George

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more