Search
  • Follow NativePlanet
Share
» »മധുര മുതല്‍ ഋഷികേശ് വരെ...ഡല്‍ഹിയില്‍ നിന്നും ഹോളി ആഘോഷിക്കുവാന്‍ പോകേണ്ട ഇ‌‌ടങ്ങള്‍

മധുര മുതല്‍ ഋഷികേശ് വരെ...ഡല്‍ഹിയില്‍ നിന്നും ഹോളി ആഘോഷിക്കുവാന്‍ പോകേണ്ട ഇ‌‌ടങ്ങള്‍

ഇതാ ഡെല്‍ഹിക്കു ചുറ്റുമായി ഹോളി നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ പരിചയപ്പെടാം...

നിറങ്ങളില്‍ ആറാടിയുള്ള ഹോളി ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല... ഓരോ പ്രദേശത്തും ഓരോ തരത്തിലുള്ള ഹോളി ആഘോഷങ്ങള്‍ കാണാം. എന്നാല്‍ ഏറ്റവും വ്യത്യസ്തവും ഗംഭീരവുമായുള്ള ഹോളി ആഘോഷങ്ങള്‍ കാണണമെങ്കില്‍ വടക്കേ ഇന്ത്യയില്‍ തന്നെ പോകണം. ഇതാ ഡെല്‍ഹിക്കു ചുറ്റുമായി ഹോളി നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ പരിചയപ്പെടാം...

മധുര, ഉത്തര്‍ പ്രദേശ്

മധുര, ഉത്തര്‍ പ്രദേശ്

ലോകമെങ്ങും അറിയപ്പെടുന്ന ഹോളി ആഘോഷങ്ങളാണ് മധുരയുടെ ഏറ്റവും വലിയ പ്രത്യേകത. ആഘോഷങ്ങളിലെ പ്രത്യേകത മാത്രമല്ല, ആളുകളുടെ പങ്കാളിത്തവും കാണാനെത്തുന്നവരുമെല്ലാം ചേര്‍ന്ന് ഇതിനെ പ്രസിദ്ധമാക്കുന്നു. ഒരിക്കലെങ്കിലും ഇവിടെ ഹോളി ആഘോഷിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കുറേ ഓര്‍മ്മകളായിരിക്കും ഇത് നല്കുക. ഒരു ഹോളി എത്രത്തോളം വലിയ രീതിയില്‍ ആഘോഷിക്കാവോ അത്രയുമ ഗംഭീരമാണ് ഓരോ തവണയും ഇവിടുത്തെ ആഘോഷങ്ങള്‍.

ലക്നൗ,ഉത്തര്‍ പ്രദേശ്

ലക്നൗ,ഉത്തര്‍ പ്രദേശ്

ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലക്നൗ ഹോളി ആഘോഷങ്ങളെ കുറച്ച് ഗൗരവമായി കാണുന്നവരാണ്. നിറങ്ങള്‍ വാരിയെറിയുന്നത് കൂടാതെ ഭക്ഷണങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

ആഗ്ര, ഉത്തര്‍ പ്രദേശ്

ആഗ്ര, ഉത്തര്‍ പ്രദേശ്


ആഗ്രയിലും ഹോളി ചെറുതല്ലാത്ത വിധത്തില്‍ ആഘോഷിക്കപ്പെടുന്നു. പല പ്രാദേശിക ആഘോഷങ്ങളിലും ഇവിടെ എത്തുന്ന സഞ്ചാരികളും പങ്കെടുക്കാറുണ്ട്.

വൃന്ദാവന്‍

വൃന്ദാവന്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഹോളി ആഘോഷങ്ങളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശിലെ വൃന്ദാവനില്‍ നടക്കുന്നത്. ബ്രാജ് കി ഹോളി എന്നറിയപ്പെടുന്ന ഇത് ഒരുപാട് ആളുകളെ ആകര്‍ഷിക്കുന്നു. കൃഷ്ണന്‍ ജനിച്ചു വളര്‍ന്ന പ്രദേശമെന്ന പ്രത്യേകത കൂടി മധുരയ്ക്ക് ഉള്ളതിനാല്‍ ആ പ്രാധാന്യം കൂടി പരിഗണിച്ചാണ് ആളുകള്‍ ഹോളി ആഘോഷങ്ങള്‍ക്ക് വൃന്ദാവന്‍ തിരഞ്ഞെടുക്കുന്നത്. മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള ആഘോഷങ്ങളാണ് ഇവിടുത്തെ ബാങ്കെ-ബിഹാരി ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കുക.

പുഷ്കര്‍

പുഷ്കര്‍

ഡല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഹോളി ആഘോഷങ്ങള്‍ക്കു തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് പുഷ്കര്‍. ഹോളിക ദഹന്‍ പരിപാടിയോടു കൂടിയാണ് പുഷ്കറില്‍ ഹോളി ആഘോഷങ്ങള്‍ക്കു തുടക്കമാകുന്നത്. പിന്നീട് ഈ ഹോളി ആഘോഷം പുലര്‍ച്ചെ നിറങ്ങള്‍ കൈമാറുന്നതു വരെ നീണ്ടു നില്‍ക്കും.

ജയ്പൂര്‍

ജയ്പൂര്‍

പിങ്ക് നഗരത്തിലെ ഹോളി ആഘോഷങ്ങള്‍ പകരം വയ്ക്കുവാനില്ലാത്തവയാണ്. നഗരത്തിലെ തെരുവുകള്‍ മുഴുവന്‍ ഹോളി ആഘോഷിക്കുന്ന കാഴ്ച ഇവിടെ കാണാം. ഇവിടുത്തെ കോട്ടകളിലും കൊട്ടാരങ്ങളിലുമെല്ലാം ഹോളി ആഘോഷങ്ങള്‍ കാണാം

 ഉദയ്പൂര്‍, രാജസ്ഥാന്‍

ഉദയ്പൂര്‍, രാജസ്ഥാന്‍


ഹോളി ആഘോഷം ഏറ്റവും ഗ്രാന്‍ഡ് ആയി ആഘോഷിക്കുന്ന ഇടമാണ് ഉദയ്പൂര്‍. ഇവിടുത്തെ രാജകുടുംബാംഗങ്ങള്‍ കൊട്ടാരത്തില്‍ ഹോളി ദീപങ്ങള്‍ തെളിയിക്കുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും..

 ഋഷികേശ്, ഉത്തരാഖണ്ഡ്

ഋഷികേശ്, ഉത്തരാഖണ്ഡ്

ഇന്ത്യയുടെ സാഹസിക തലസ്ഥാനമായ ഉത്തരാഖണ്ഡിലും വളരെ വലിയ രീതിയില്‍ത്തന്നെ ഹോളി കൊണ്ടാടുന്നു. വാട്ടര്‍ ബലൂണ്‍, നിറങ്ങള്‍, രുചികരമായ ഭക്ഷണം എന്നിവയാണ് ഇവിടുത്തെ ഹോളി ആഘോഷങ്ങള്‍ക്കുള്ളത്.

ഹോളി 2022: ആഘോഷങ്ങള്‍ക്കൊരുങ്ങാം..അറിഞ്ഞിരിക്കാം ചരിത്രവും പ്രധാന തിയ്യതികളുംഹോളി 2022: ആഘോഷങ്ങള്‍ക്കൊരുങ്ങാം..അറിഞ്ഞിരിക്കാം ചരിത്രവും പ്രധാന തിയ്യതികളും

തല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെതല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X