Search
  • Follow NativePlanet
Share
» »മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ

മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ

കയാക്കിങ്: കേരളത്തിന്‍റെ സാഹസിക വിനോദസഞ്ചാരത്തിലെ ഏറ്റവും പുതിയ താരം. തുഴഞ്ഞുള്ള പോക്കിൽ ഒരു നാടിനെയും അവിടുത്തെ ജീവിതങ്ങളെയും സാഹചര്യങ്ങളെയും എല്ലാം കണ്ടറിയുവാനും മറ്റൊരു യാത്രയിലും കിട്ടാത്ത തരത്തിൽ ഗ്രാമീണഭംഗി ആസ്വദിക്കുവാനും കയാക്കിങ് സഹായിക്കുന്നു. കയാക്ക് എന്നു പേരായ ചെറിയ നൗകയിൽ വെള്ളത്തിനു മുകളിലൂടെ തുഴഞ്ഞു പോകുന്ന വിനോദമാണിത്. കേരളത്തിൽ ഇപ്പോൾ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ജലവിനോദം കൂടിയാണ് കയാക്കിങ്.

മറവൻതുരുത്ത്

മറവൻതുരുത്ത്

കേരളത്തിൽ വളരെ പെട്ടന്ന് കയാക്കിങ്ങിൽ പ്രസിദ്ധി നേടിയ സ്ഥലമാണ് കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള മറവൻതുരുത്ത്. മൂവാറ്റുപുഴയാറിലൂടെ ഗ്രാമത്തിന്റെ ഭംഗിയുള്ള കാഴ്ചകൾ കണ്ടുള്ള നല്ല കിടിലൻ കയാക്കിങ്ങാണ് മറവൻതുരുത്ത് നല്കുന്നത്.
ന്യൂ യോർക്ക് ടൈംസിന്‍ററെ 2023 ൽ കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടിയിൽ ഇന്ത്യയിൽ നിന്നം ഇടംനേടിയ ഇടം കൂടിയാണിത്. വിവിധ ഏജന്‍സികൾ വ്യത്യസ്തങ്ങളായ പാക്കേജുകൾ ഇവിടെ നല്കുന്നു. കേരള ഉത്തരവാദിത്വ ടൂറിസത്തിന്‍റെ കീഴിൽ നടത്തുന്ന പാക്കേജിൽ മൂന്നര കിലോമീറ്റർ ദൂരം മൂന്നു മണിക്കൂർ സമയമെടുത്തുള്ള കയാക്കിങ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. . മൂഴിക്കൽ , പഞ്ഞിപ്പാലം എന്നീ രണ്ടു സ്ഥലങ്ങളിൽ നിന്നും കയാക്കിങ് ആരംഭിക്കാം. തുടർന്ന് അരിവാൾ തോടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെയാണ് പോകുന്ന വിധത്തിലാണ് ഈ യാത്ര.
ഇവിടെ രാവിലെയോ അല്ലെങ്കിൽ വൈകിട്ടോ ആണ് കയാക്കിങ്ങിന് പറ്റിയ സമയം. വെയിൽ കൂടുതലുള്ള ഉച്ചനേരങ്ങൾ ഒഴിവാക്കാം.

PC:Christian Bowen/Unsplash

കവ്വായിക്കായൽ

കവ്വായിക്കായൽ

കാസർകോഡ് ജില്ലക്കാർക്ക് കയാക്കിങ് ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ കൂടുതൽ ദൂരമൊന്നും അതിനായി പോകേണ്ട! നമ്മുടെ കവ്വായി കായലിനോട് ചേർന്ന് ഇതിനുള്ള സൗകര്യമുണ്ട്. കണ്ടൽക്കാടുകൾ നിറഞ്ഞ ഇടത്തിലൂടെ സുരക്ഷിതമായ കയാക്കിങ് ആണ് ഇവിടെ ലഭിക്കുന്നത്. ദ്വീപിന്റെ കാഴ്ചകൾ കണ്ട് സൂര്യോദയം ആസ്വദിക്കുവാന്‍ സാധിക്കുന്ന തരത്തിൽ ഒരു യാത്ര തിരഞ്ഞെടുക്കാം.
പയ്യന്നൂരിൽ നിന്നും വെറും മൂന്നു കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ.

PC:Josiah Gardner/Unsplas

ഇഞ്ചത്തൊട്ടി

ഇഞ്ചത്തൊട്ടി

എറണാകുളം ജില്ലയില്‍ കയാക്കിങ്ങ് പറ്റിയ വളരെ വ്യത്യസ്തമായ ഒരു സ്ഥലമാണ് ഇഞ്ചത്തൊട്ടി, കോതമംഗലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇഞ്ചത്തൊട്ടി അതിന്‍റെ തൂക്കുപാലത്തിനു പ്രസിദ്ധമായ നാടാണ്. പെരിയാറിനു കുറുകെയാണ് ഇഞ്ചത്തൊട്ടി തൂക്കുപാലമുള്ളത്. നേരത്തെ തൂക്കുപാലവും കിടിലൻ കാഴ്ചകളുമാണ് അവിടേക്ക് ആളുകളെ ആകർഷിച്ചതെങ്കിലും ഇന്നത് കയാക്കിങ്ങും കൂടിയാണ്.
പെരിയാറിലെ വെള്ളം കയറിക്കിടക്കുന്ന ഉള്ളിലേക്കുള്ള കയാക്കിങാണ് ഇവിടുത്തെ ആകർഷണം. വളരെ മനോഹരമായ കാടിന്‍റെ പശ്ചാത്തലത്തിലാണ് പിന്നീടുള്ള കയാക്കിങ്. മരത്തിന്റെ ചില്ലകളും വള്ളിപ്പടർപ്പുകളും പിന്നിട്ടുള്ള യാത്ര ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്.

PC:Wikipedia

ധർമ്മടം

ധർമ്മടം

കണ്ണൂർ ജില്ലയിലെ കയാക്കിങ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ധര്‍മ്മടം. ധർമ്മടം തുരുത്ത് ബീച്ചിൽ ആണ് കയാക്കിങ്ങിനുള്ള സ സൗകര്യങ്ങളുള്ളത്. ധർമ്മടം പാലത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാണ് ഈ ബീച്ചുള്ളത്. സമീപത്തെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിനേക്കാൾ തിരക്ക് കുറവായതിനാൽ സമാധാനത്തോടെ കയാക്കിങ്ങിൽ ഏർപ്പെടാം. ഡിടിപിസിയുടെ ക്യാംപ് സൈറ്റാണ് ഇവിടം. കടലിലൂടെയുള്ള കയാക്കിങ്ങിൽ ധര്‍മ്മടം തുരുത്ത് ചുറ്റി വരാം. അല്പം സാഹസിക കുറച്ച് മതിയെങ്കിൽ അഞ്ചരക്കണ്ടി പുഴയിലൂടെയുള്ള കയാക്കിങ് പരീക്ഷിക്കാം.

PC:roya ann miller/Unsplahs

കാട്ടാമ്പള്ളി

കാട്ടാമ്പള്ളി

കണ്ണൂർ ജില്ലയില്‍ തന്നെയുള്ള മറ്റൊരു കയാക്കിങ് ലക്ഷ്യസ്ഥാനമാണ് കാട്ടാമ്പള്ളി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ആദ്യത്തെ കയാക്കിങ് ടൂറിസം കേന്ദ്രം എന്ന പ്രത്യേകതയും കാട്ടാമ്പള്ളിക്കുണ്ട്. പൂർണ്ണമായും വെള്ളത്തിലാണ് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ലക്ഷ്യമാക്കിയുള്ള റൈഡുകളും മറ്റ് വിനോദങ്ങളുമാണ് ഇവിടെയുള്ളത്.
PC:Patrick Fore/Unsplash

മൺറോ തുരുത്ത്

മൺറോ തുരുത്ത്

കനാലുകളിലൂടെയുള്ള കയാക്കിങ്ങിന് സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ പ്രസിദ്ധമായ സ്ഥലമാണ് മൺറോ തുരുത്ത്. അഷ്ടമുടിക്കായലിൽ സ്ഥിതി ചെയ്യുന്ന എട്ടു ദ്വീപുകളുടെ കൂട്ടമായ ഈ തുരുത്ത് അതിന്റെ കനാലുകൾക്കും ഇടത്തോടുകള്‍ക്കും പേരുകേട്ടിരിക്കുന്നു. മൂന്നു വശവും കല്ലടയാറിനാൽ ചുറ്റി ബാക്കിയുള്ള ഒരു വശം അഷ്ടമുടി കായലിനാലും ചുറ്റപ്പെട്ടാണ് മൺറോ തുരുത്തുള്ളത്. കേരളത്തിന്‍ററെ ഭംഗി ആസ്വദിക്കുവാനെത്തുന്ന വിദേശികൾ ഒരിക്കലും മൺറോ സന്ദർശിക്കാതെ മടങ്ങാറില്ല.
ഇവിടുത്തെ കനാലുകളിലൂടെ നടത്തുന്ന കയാക്കിങ് വളരെ രസകരമായ അനുഭവമാണ് നല്കുന്നത്.

PC:Foto Phanatic/Unsplash

പറവൂർ ബാക്ക് വാട്ടർ കയാക്കിങ്

പറവൂർ ബാക്ക് വാട്ടർ കയാക്കിങ്

വർക്കലയ്ക്ക് സമീപമുള്ള പറവൂരും കയാക്കിങ് സൗകര്യങ്ങളുണ്ട്. നിശബ്ദമായ, അത് അതേ സമയം കാടിന്റെ വന്യമാസ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കണ്ടൽക്കാടുകളിലൂടെ കടന്നുപോകുന്ന കയാക്കിങ് ആണിത്. വളരെ ശാന്തമായി നടത്താവുന്ന ഒരു യാത്രയാണിത്. വർക്കലയ്ക്കും കൊല്ലത്തിനും അടുത്താണ് ഈ സ്ഥലമുള്ളത്.

PC:Eric Tompkins/Unsplash

കടമ്പ്രയാറ്

കടമ്പ്രയാറ്

കാക്കനാട് കടമ്പ്രയാറും എണണാകുളത്തെ കയാക്കിങ്ങ് പറ്റിയ സ്ഥലമാണ്. കൊച്ചി നഗരത്തിൽ കയാക്കിങ്ങിന് ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം.

PC:Stephanie Krist/Unsplash

തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി

എറണാകുളത്തെ കയാക്കിങ്ങ് വിനേദത്തിന് പറ്റിയ വേറൊരിടമാണ് തൈക്കാട്ടുശ്ശേരി തടാകം.

PC:The Tampa Bay Estuary Program/Unsplash

പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്

കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!

Read more about: kerala adventure village kayaking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X