Search
  • Follow NativePlanet
Share
» »ഗാന്ധി ജയന്തി 2022: രാഷ്ട്ര പിതാവിന്‍റെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന ഡല്‍ഹിയിലെ അഞ്ചിടങ്ങള്‍

ഗാന്ധി ജയന്തി 2022: രാഷ്ട്ര പിതാവിന്‍റെ ഓര്‍മ്മകളില്‍ നില്‍ക്കുന്ന ഡല്‍ഹിയിലെ അഞ്ചിടങ്ങള്‍

ഭാരതത്തിന്‍റെ സ്വദേശി പ്രസ്താനത്തിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഊര്‍ജ്ജസ്വലമായി നടക്കുന്ന സമയം. രാജ്യത്തെ പ്രമുഖ വ്യവസായികളിലൊരാൾ രാജ്യതലസ്ഥാനത്ത് രാജ്യത്തിന്‍റെ തന്നെ പണം ഉപയോഗിച്ച് ഒരു വലിയ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുന്നു. തന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം ജാതിമത വ്യത്യാസതമില്ലാതെ എല്ലാവര്‍ക്കും തുറന്നുകൊടുക്കുമെന്ന് ഗാന്ധി ഉറപ്പുവരുത്തി

വിഭജന കലാപത്തിൽ, ഡൽഹിയിൽ മുസ്ലീങ്ങൾ ആദരിച്ച ഒരു ദർഗയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സർക്കാർ ചെലവിൽ വേഗത്തിൽ നന്നാക്കുമെന്ന് ഗാന്ധിജി ഉറപ്പുവരുത്തി.

ഇങ്ങനെ ഗാന്ധിജിയുടെ കാല്പാടുകള്‍ പതിഞ്ഞ, കാഴ്ചപ്പാടുകളിലൂടെ വികസിച്ച, ഒട്ടേറെ ഇടങ്ങള്‍ രാജ്യതലസ്ഥാനത്തുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, താൻ ശരിയെന്ന് വിശ്വസിക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ ഉറച്ച പ്രതിബദ്ധത അദ്ദേഹത്തിന്റെ ജീവിതത്തിലെന്ന പോലെ ഇവിടെ കാണാം.

മഹാത്മാ ഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തിൽ, രാഷ്ട്രപിതാവിന്റെ സ്മരണകളോട് ചേര്‍ന്നു നില്‍ക്കുന്ന ഡൽഹിയിലെ അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

ലക്ഷ്മി നാരായണ്‍ ക്ഷേത്രം

ലക്ഷ്മി നാരായണ്‍ ക്ഷേത്രം

ഡൽഹിയിലെ മന്ദിർ മാർഗില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രം വ്യവസായി ബൽദിയോ ദാസ് ബിർളയും അദ്ദേഹത്തിന്റെ മകൻ ജുഗൽ കിഷോർ ബിർളയും ചേര്‍ന്ന് 1933 നും 1939 നും ഇടയിൽ ആണ് നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാർക്കെതിരായ ശക്തമായ പ്രതിരോധ ഉപകരണമായി മഹാത്മാഗാന്ധി 'സ്വദേശി' ചിന്തയെ രൂപപ്പെടുത്തിയ സമയത്ത്, ഡൽഹിയുടെ നടുവിലുള്ള മനോഹരമായ ക്ഷേത്രം ഇന്ത്യൻ സ്വത്വത്തിന്റെ അടയാളമായി നിലകൊണ്ടു. എല്ലാ ജാതിയിലുള്ളവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കും എന്ന വ്യവസ്ഥയില്‍ മഹാത്മാ ഗാന്ധിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

PC:A.Savin

കസ്തൂര്‍ബാ മന്ദിര്‍

കസ്തൂര്‍ബാ മന്ദിര്‍

ഡൽഹിയിലെ കിംഗ്‌സ്‌വേ ക്യാമ്പിൽ ആണ് രണ്ട് നിലകളുള്ള ഈ ചെറിയ ഭവനം സ്ഥിതി ചെയ്യുന്നത്. 1930 കളിലും 40 കളിലും ഡൽഹി സന്ദർശന വേളയിൽ മഹാത്മാഗാന്ധി ഭാര്യ കസ്തൂർബാ ഗാന്ധിക്കും മകൻ ദേവദാസ് ഗാന്ധിക്കും ഒപ്പം താമസിച്ചിരുന്ന ഇടമാണിത്. കസ്തൂര്‍ബാ ഗാന്ധിയുടെ പേരിലുള്ള ചുരുക്കം മ്യൂസിയങ്ങളിലൊന്നാണിത്. ഏറെക്കാലമായി അവഗണിക്കപ്പെട്ട ഈ വീട് 2017 ജൂലായ് 7 ന് അന്നത്തെ ഇന്ത്യയുടെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പുതുക്കിപ്പണിയുകയും ഒരു മ്യൂസിയമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
രു വിളക്ക്, ഗീതയുടെ ഒരു പകർപ്പ്, ഒരു ചർക്ക തുടങ്ങിയ സാധനങ്ങളാണ് ഇവിടെയുള്ളത്.

 ബാപ്പു ആശ്രമം, വാല്മികി മന്ദിര്‍

ബാപ്പു ആശ്രമം, വാല്മികി മന്ദിര്‍

1946 ൽ ഗാന്ധി ഡൽഹിയിൽ വന്നപ്പോൾ ഗോൾ മാർക്കറ്റിലെ ഹരിജൻ ബസ്തിയിൽ താമസിക്കാൻ തീരുമാനിച്ചു. വാല്മീകി മന്ദിരത്തിന്റെ കോമ്പൗണ്ടിൽ ഇപ്പോഴും ആ ബാപ്പു ആശ്രമം ഉണ്ട്, അവിടെ ഗാന്ധി താമസിക്കുക മാത്രമല്ല, വാൽമീകി സമുദായത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുകയും ചെയ്തു.

ബാപ്പു ആശ്രമത്തിന്റെ ചെറിയ വൃത്തിയുള്ള ഘടനയ്ക്കുള്ളിൽ, അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് പിന്നിൽ പകുതി മറഞ്ഞിരിക്കുന്ന ബ്ലാക്ക്ബോർഡ് കാണാം. ഗാന്ധി തന്റെ ക്ലാസുകൾക്ക് ഉപയോഗിച്ചിരുന്നതാണിത്. 1946 ഏപ്രിൽ 1 മുതൽ 1947 ജൂൺ 10 വരെ 214 ദിവസത്തെ താമസത്തിനിടെ അദ്ദേഹത്തെ സന്ദർശിക്കാൻ വന്ന സർദാർ വല്ലഭായ് പട്ടേലിന്റെയും മുഹമ്മദ് അലി ജിന്നയുടെയും മറ്റ് പ്രധാന നേതാക്കളുടെയും ചിത്രങ്ങൾ ചുവരുകളിൽ ഉണ്ട്.
2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പ്രചാരണം ഇവിടെ നിന്നാണ് ആരംഭിച്ചത്.

 ഖുത്ബുദ്ദീൻ ഭക്തിയാർ കക്കി ദർഗ

ഖുത്ബുദ്ദീൻ ഭക്തിയാർ കക്കി ദർഗ

വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്, 1948 ജനുവരി 27 ന്, മഹാത്മാഗാന്ധി തന്റെ അവസാനത്തെ പൊതുപ്രഭാഷണം നടത്തിയത് മെഹ്‌റൗലിയിലെ സൂഫി സന്യാസിയായ കുത്തബുദ്ദീൻ ഭക്തിയാർ കക്കിയിലാണ്. വിഭഡനത്തിന്റെ മുറിപ്പാടുകള്‍ ഉണങ്ങാതെ നില്‍ക്കുന്ന ഒരു ഡല്‍ഹിയായിരുന്നു അത്. അഭയാർത്ഥികളാൽ നിറഞ്ഞിരുന്നു ഇവിടം. ദർഗയിൽ നടന്ന വാർഷിക ഉറൂസില്‍ പങ്കെടുക്കുവാന്‍ വളരെ കുറച്ച് വിശ്വാസികളാണ് അന്നിവിടെ എത്തിയത്. ഈ സാഹചര്യത്തിലാണ് ഗാന്ധി ദർഗയിൽ പ്രാർത്ഥനാ യോഗം നടത്തിയത്. വർഗീയ കലാപത്തിൽ തകർന്ന ദർഗ നന്നാക്കാൻ അദ്ദേഹം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു - ഗാന്ധി വധത്തിന് ശേഷം അത് നിറവേറ്റപ്പെട്ടു.
PC:Fauzedar

ഗാന്ധി സ്മൃതി

ഗാന്ധി സ്മൃതി

ഗാന്ധിയെയും ഡൽഹിയെയും കുറിച്ച് പറയുമ്പോൾ എപ്പോഴും പരാമർശിക്കേണ്ട ഒരു സ്മാരകം ബിർള ഭവൻ ആണ് . ഇപ്പോൾ അത് ഗാന്ധി സ്മൃതി എന്നാണ് അറിയപ്പെടുന്നത്. ഗാന്ധിജി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന 144 ദിവസം ചെലവഴിച്ചത് ഇവിടെയാണ്.
ഗാന്ധി സ്മൃതിയിൽ കാണാനും പഠിക്കാനും ധാരാളം ഉണ്ട്, ഓരോ വർഷവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കണക്കിലെടുത്ത് നന്നായി പരിപാലിക്കുന്നു.

PC:Matt Stabile

ഗാന്ധിജിയെ ഓർമ്മിക്കുവാൻ ഈ ഇടങ്ങൾ!!ഗാന്ധിജിയെ ഓർമ്മിക്കുവാൻ ഈ ഇടങ്ങൾ!!

രാഷ്ട്രപിതാവിന്‍റെ സ്മരണകളുറങ്ങുന്ന രാജ് ഘട്ട്രാഷ്ട്രപിതാവിന്‍റെ സ്മരണകളുറങ്ങുന്ന രാജ് ഘട്ട്

ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍<br />ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X