Search
  • Follow NativePlanet
Share
» »ഇതുവരെ കാണാത്ത കാഴ്ചകളുമായി കാത്തിരിക്കുന്ന ഗോപേശ്വർ

ഇതുവരെ കാണാത്ത കാഴ്ചകളുമായി കാത്തിരിക്കുന്ന ഗോപേശ്വർ

തീർഥാടനത്തിനും പ്രകൃതി ഭംഗിക്കും പേരുകേട്ട ഗോപേശ്വറിന്റെ വിശേഷങ്ങളിലേക്ക്....

ഉത്തരാഖണ്ഡ്...എത്ര പോയാലും കണ്ടു തീരാത്ത ഒരു അത്ഭുത നാട്..ഓരോ യാത്രയിലും പരമാവധി സ്ഥലങ്ങള്‍ കണ്ടു എന്നു കരുതുമ്പോഴും പിന്നെയും നൂറുകണക്കിന് ഇടങ്ങൾ ബാക്കിയാവും. ദേവഭൂമി എന്നറിയപ്പെടുന്ന ഇവിടം പൗരാണിക ഭാരതത്തിലെ പ്രധാന തീർഥാടന കേന്ദ്രമാണ്. ക്ഷേത്രങ്ങളും തീർഥാടന സ്ഥാനങ്ങളും കൂടാതെ സാഹസിക ഇടങ്ങളും തടാകങ്ങളും ഒക്കെയുള്ള കാഴ്ചകൾ ഇവിടെ ഒരുപാടുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ അനുഭവം പകരുന്ന ഇവിടുത്തെ സ്ഥലമാണ് ഗോപേശ്വർ. തീർഥാടനത്തിനും പ്രകൃതി ഭംഗിക്കും പേരുകേട്ട ഗോപേശ്വറിന്റെ വിശേഷങ്ങളിലേക്ക്....

ഗോപേശ്വർ

ഗോപേശ്വർ

ഉത്തരാഖണ്ഡിലെ അധികമൊന്നും അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് ഗോപേശ്വർ. പ്രകൃതി ഭംഗിയോടൊപ്പം ഒരു തീർഥാടന കേന്ദ്രമായും സന്ദർശകരെ ആകർഷിക്കുന്ന ഇവിടം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയുടെ ആസ്ഥാനം കൂടിയാണ്. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് കൃഷ്ണനിൽ നിന്നുമാണ് ഈ സ്ഥലത്തിന് ഗോപേശ്വർ എന്ന പേര് വന്നതെന്നാണ്.

പ്രകൃതി ഭംഗിയുടെ കേന്ദ്രം

പ്രകൃതി ഭംഗിയുടെ കേന്ദ്രം

പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മറ്റൊരു ഇടത്തിനും തകർക്കുവാൻ പറ്റാത്ത നാടാണ് ഗോപേശ്വർ. അതിമനോഹരമായ കാലാവസ്ഥയും ചുറ്റുപാടുകളും പച്ചപ്പും ഒക്കെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ.

ചമോലാനാഥ്

ചമോലാനാഥ്

ചമോലിയ്ക്ക് ആ പേരു കിട്ടിയതിനു പിന്നിലുള്ള ഇടമായാണ് ചമേലാനാഥ് അറിയപ്പെടുന്നത്. ചമോലാനാഥിന്റെ വിഗ്രഹം നൂറ്റാണ്ടുകൾക്കു മുൻപ് ഭൂമിക്കടിയിൽ നിന്നും ഇവിടെ ഉയർന്നു വന്നു എന്നാണ് വിശ്വാസം.

വിദ്യാഭ്യാസ തലസ്ഥാനം

വിദ്യാഭ്യാസ തലസ്ഥാനം

ഉത്തരാഖണ്ഡിന്റെ വിദ്യാഭ്യാസ തലസ്ഥാനം എന്ന വിശേഷണവും ഗോപേശ്വറിനാണ്. യൂണിവേഴ്സിറ്റി ഓഫ് ഗർവാൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇത് കൂടാതെ വേറെയും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.

ഗോപിനാഥ് ക്ഷേത്രം

ഗോപിനാഥ് ക്ഷേത്രം

ഗോപേശ്വറിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഗോപിനാഥ് ക്ഷേത്രം. കാത്തിയൂരി വിഭാഗത്തിൽ പെട്ട ഭരണാധികാരികൾ 9-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിലായി നിർമ്മിച്ച ഈ ക്ഷേത്രം ഏറെ പ്രശസ്തമായ തീർഥാടന കേന്ദ്രം കൂടിയാണ്. ശിവനും വിഷ്ണുവിനും ഒരുപോലെ സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. പാലും വെള്ളവും ശിവലിംഗത്തിൽ അഭിഷേകം നടത്താത്ത ഏക ക്ഷേത്രം കൂടിയാണിത്.
ഒരിക്കൽ ഒരു പശു എല്ലാ ദിവസവും ഇവിടെ വന്ന് ഒരു പ്രത്യേക സ്ഥലത്ത് പാൽ ചുരത്തുമായിരുന്നുവത്ര. ഇതിന്‍റെ പിന്നിലെ രഹസ്യം അന്വേഷിച്ചു പോയ രാജാവ് ഇവിടെ ശിവലിംഗം കണ്ടെത്തുകയും അവിടെ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
രുദ്ര നാഥൻ അഥവാ ശിവന്റെ വാസസ്ഥലമായാണ് ഗോപിനാഥ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

ചാന്ദിക ദേവി ക്ഷേത്രം

ചാന്ദിക ദേവി ക്ഷേത്രം

ചാമുണ്ഡി ദേവി മഹീഷാസുരനെ വധിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഗോപേശ്വർ. ഇവിടുത്തെ ചാന്ദികാ ദേവി ക്ഷേത്രത്തിന്റെ കഥകൾ ഇതുമായി ബന്ധപ്പെട്ടാണ്. മാ മഹിഷാസുരർ മർദിനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഉത്തരാഖണ്ഡിലെ എട്ടു സിദ്ധപീഠങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.

PC:World8115

അനസൂയ ദേവി ക്ഷേത്രവും അത്രി മുനി ആശ്രമവും

അനസൂയ ദേവി ക്ഷേത്രവും അത്രി മുനി ആശ്രമവും

ഗോപേശ്വർ ടൗണിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ അനസൂയ ദേവി ക്ഷേത്രവും അത്രി മുനി ആശ്രമവും സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നു കൂടിയാണിത്. ഇവിടുത്തെ സതീ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം ചമോലി ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നുമാണ്.

സഗ്ഗാർ ഗ്രാമം

സഗ്ഗാർ ഗ്രാമം

രുദ്രനാഥിലേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്ന ഇടമാണ് സഗ്ഗാർ ഗ്രാമം. ഗോപേശ്വറിൽ നിന്നും 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് തീർച്ചായായും കണ്ടിരിക്കേണ്ട ഒരിടമാണ്. പഞ്ച കേദാർ യാത്രകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ യാത്ര കൂടിയായിരിക്കും ഇത്. ഇവിടെ നിന്നും 22 കിലോമീറ്റർ ദൂരമാണ് രുദ്രനാഥിലേക്കുള്ള ദൂരം.

നന്ദ പ്രയാഗ്

നന്ദ പ്രയാഗ്

ചമോലിയലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് നന്ദാ പ്രയാഗ്. അളകനന്ദ നദി നന്ദാകിനി നദിയുമായി കൂടിച്ചേരുന്ന ഇടമാണിത്. സമുദ്ര നിരപ്പിൽ നിന്നും 1358 മീറ്റർ ഉയരത്തിൽ ബദ്രിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന് സമർപ്പിച്ചിരിക്കുന്ന ഗോപാൽജി ക്ഷേത്രവും ഇവിടെയാണുള്ളത്.

PC:Fowler&fowler

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

എല്ലായ്പ്പോഴും പ്രസന്നമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ഇടമാണ് ഗോപേശ്വർ. അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. വേനലും തണുപ്പു കാലവുമാണ് ഇവിടെ വരാൻ കുറച്ചുകൂടി യോജിച്ച സമയം. മഴക്കാലത്താണ് ഇവിടെ തീർഥാടകർ അധികമെത്തുന്നത്.
ഏപ്രിൽ മുതൽ ജൂൺ വരെ വേനലും ജൂലൈ മുതൽ സെപ്റ്റംബർ അവസാനം വരെ മഴക്കാലവും ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെ ഇവിടെ തണുപ്പും അധികമായി അനുഭവപ്പെടും.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടാണ് ഗോപേശ്വറിന് സമീപത്തുള്ള വിമാനത്താവളം. 227 കിലോമീറ്ററാണ് വിമാനത്താവളത്തിൽ നിന്നും ഇവിടേക്കുള്ള ദൂരം. ഋഷികേശിലും ഹരിദ്വാറിലുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ബസുകളും ടാക്സികളും ലഭ്യമാണ്.
ബസിനും ഇവിടേക്ക് എത്തിച്ചേരാം. ജോഷിമഠിലാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻഡ്. ഉഖിമത്, ശ്രീനഗർ, രുദ്രപ്രയാഗ്, ഋഷികേശ്, ഉത്തരകാശി, പുരി തുടങ്ങിയവയും അടുത്തുള്ള ബസ് സ്റ്റാൻഡുകളാണ്.

സമുദ്ര നിരപ്പിൽ നിന്നും 1370 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭീംതാൽ ഉത്തരാഖണ്ഡിൽ കുമയൂൺ റീജിയണിൽ നൈനിറ്റാൾ റീജിയണിലാണ് സ്ഥിതി ചെയ്യുന്നത്. പകരം വയ്ക്കുവാനില്ലാത്ത സൗന്ദര്യമാണ് ഈ നാടിന്റെ പ്രത്യേകത. നൈനിറ്റാളിനോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തുന്നവർ ഭീംതാൽ കൂടി സന്ദർശിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ.
.ഭീംതാൽ തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കം ചെന്ന ക്ഷേത്രമാണ് ഭീമേശ്വർ ക്ഷേത്രം. 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം ശിവനാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പിന്നീട് ഇവിടം ഭീമന്റെ സ്ഥലം എന്ന പേരിൽ ഭീമേശ്വര ക്ഷേത്രമായി മാറുകയായിരുന്നു.

മസൂറി

മസൂറി

ഉത്തരാഖണ്ഡിലെ വിസ്മയങ്ങൾ കാത്തുവെച്ചിരിക്കുന്ന മറ്റൊരിടമാണ് മസൂറി. മലകളുടെ റാണി എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന് ഹിമാലയൻ മലനിരകളുടെ ദൃശ്യത്തോടൊപ്പം പ്രസന്നമായ കാലാവസ്ഥയും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ബ്രിട്ടീഷ് ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ യങ് എന്നയാളാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ആദ്യമായി ഇവിടമൊരു റസിഡൻഷ്യൻ ഏരിയയാക്കി മാറ്റിയത്. 1820 ൽ ബ്രിട്ടീഷുകാർ മനോഹരമാക്കിയെടുത്ത ഇവിടം ഇന്നു കാണുന്ന രീതിയിലായതിനു പിന്നിലും അവരുടെ കരങ്ങൾ തന്നെയാണ്.

PC:RajatVash

ഹരിദ്വാർ

ഹരിദ്വാർ

ഹിന്ദു മതവിശ്വാസികളുടെ പുണ്യ കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഹരിദ്വാർ ക്ഷേത്രങ്ങൾ കൊണ്ടും ആശ്രമങ്ങൾ കൊണ്ടും പ്രസിദ്ധമായ ഇടമാണ്. വിശുദ്ധ നഗരമായി കണക്കാക്കുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിധിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടെ ധാരാളം സന്ദർശകരെത്താറുണ്ട്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര... വാരണാസി മുതൽ മാണ്ടി വരെ ശിവരാത്രി വ്രതവുമായി ഒരു യാത്ര...

സഞ്ചാരികൾ ഇനിയും കയറിച്ചെന്നിട്ടില്ലാത്ത കലപ്...!!സഞ്ചാരികൾ ഇനിയും കയറിച്ചെന്നിട്ടില്ലാത്ത കലപ്...!!

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം

PC:wikimedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X