» »കഥപറയുന്ന കല്ലമ്പലം ഇത് അന്തന്തനാഥ സ്വാമി ക്ഷേത്രം

കഥപറയുന്ന കല്ലമ്പലം ഇത് അന്തന്തനാഥ സ്വാമി ക്ഷേത്രം

Written By: Elizabath

തകര്‍ച്ചകളുടെയും ഉയര്‍ച്ചകളുടെയും ഒരുപാട് കഥകള്‍ പറയുന്ന ഇടമാണ് വയനാട്. ആധിപത്യത്തിന്റെയും യുദ്ധങ്ങളുടെയും കഥകള്‍ നിറഞ്ഞു നില്‍ക്കുന്ന വയനാട്ടില്‍ വ്യത്യസ്തമായ ഒന്നാണ് പുളിയാര്‍മല ജൈന്‍ ക്ഷേത്രം അഥവാ അനന്ത്‌നാഥ് സ്വാമി ക്ഷേത്രം... ജൈനമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ പുളിയാര്‍മല ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

എവിടെയാണ് ക്ഷേത്രം?

എവിടെയാണ് ക്ഷേത്രം?

വയനാട്ടിലെ കല്പറ്റയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ പുളിയാര്‍മല എന്ന സ്ഥലത്താണ് അനന്ത്‌നാഥ് സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അനന്തനാഥന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം

അനന്തനാഥന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം

ജൈനമതത്തിലെ 14-ാമത്തെ തീര്‍ഥങ്കരനായ അനന്തനാഥനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് ധാരാലം പ്രത്യേകതകള്‍ ഉണ്ട്.

PC:Ms Sarah Welch

ചിത്രപ്പണി ചെയ്ത തൂണുകള്‍

ചിത്രപ്പണി ചെയ്ത തൂണുകള്‍

ചിത്രപ്പണി ചെയ്ത തൂണുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ജൈനമതവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങളും മതപ്രമുഖരെയും ഇവിടുത്തെ തൂണുകളില്‍ കാണാന്‍ സാധിക്കും.

PC:Ms Sarah Welch

പിരമിഡാകൃതി

പിരമിഡാകൃതി

ഈ ക്ഷേത്രസമുച്ചയത്തിലെ സ്തൂപങ്ങള്‍ക്കുമുണ്ടെ പ്രത്യേകതകള്‍. നല്ല രീതിയില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ സ്പൂപങ്ങള്‍ക്ക് പിരമിഡാകൃതിയാണുള്ളത്.

PC:Ms Sarah Welch

ടിപ്പു നശിപ്പിച്ച ക്ഷേത്രം

ടിപ്പു നശിപ്പിച്ച ക്ഷേത്രം

ടിപ്പു സുല്‍ത്താന്റെ കേരള പടയോട്ടത്തില്‍ പുളിയാര്‍മല അനന്തനാഥ സ്വാമി ക്ഷേത്രത്തിന്റെ ഏറെ ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നതായി ചരിത്രം പറയുന്നു.

PC:Ms Sarah Welch

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോഴിക്കോട് നിന്നും കല്പ്പറ്റവഴി പുളിയാര്‍മലയിലെത്താം. കല്പ്പറ്റയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Read more about: wayanad temples pilgrimage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...