Search
  • Follow NativePlanet
Share
» »ചെങ്കോട്ടയും രാഷ്ട്രപതിഭവനും മാത്രമല്ല... ഡെല്‍ഹിയെന്നാൽ ഇതുംകൂടിയാണ്

ചെങ്കോട്ടയും രാഷ്ട്രപതിഭവനും മാത്രമല്ല... ഡെല്‍ഹിയെന്നാൽ ഇതുംകൂടിയാണ്

ചെങ്കോട്ടയും രാഷ്ട്രപതിഭവനും പാർലമെന്റ് മന്ദിരവും ക്ഷേത്രങ്ങളും ഒക്കെ മാത്രമാണോ ഡെൽഹിയിലെ കാഴ്ചകൾ എന്ന് ആലോചിച്ചിട്ടില്ലേ? കണ്ടു കേട്ടുമടുത്ത ഡെൽഹി കാഴ്ചകളിൽ നിന്നും കുറച്ചു മാറി ഒരിക്കലും കാണുവാൻ സാധ്യതയില്ലന്നു കരുതുന്ന കുറച്ച് സ്ഥലങ്ങള്‍ ഇവിടെ ചുറ്റിയടിച്ചു കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനു പറ്റിയ ഒരിടമുണ്ട് ഡെൽഹിയിൽ. പാർട്ടിയും ഹോട്ടലും കലയും ഷോപ്പിങ്ങും ചരിത്രവും ഒക്കെ ഒരുമിച്ച് ഒരു കുടക്കീഴിൽ പണിതുയർത്തിയിരിക്കുന്ന ഒരിടം. ഹൗസ് ഖാസ് വില്ലേജ്. ഡെൽഹിയുടെ കാഴ്ചകളിൽ ഏറ്റവും അധികം വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഹൗസ് ഖാസ് വില്ലേജിന്റെ വിശേഷങ്ങളിലേക്ക്!!

ഹൗസ് ഖാസ് എന്നാൽ

ഹൗസ് ഖാസ് എന്നാൽ

ഇന്നത്തെ ഹൗസ് ഖാസ് കോംപ്ലക്സിന്റെ ഭാഗമായ ഒരു വലിയ ജലസംഭരണിയിൽ നിന്നുമാണ് ഹൗസ് ഖാസിന് ആ പേരു ലഭിക്കുന്നത്. ഉർദു ഭാഷയിൽ ഹൗസ് എന്നാൽ തടാകം അല്ലെങ്കിൽ ജലസംഭരണി എന്നും ഖാസ് എന്നാൽ രാജകീയം എന്നുമാണ് അർഥം. അതായത് ഹൗസ് ഖാസ് എന്നാൽ രാജകീയ ജലസംഭരണി എന്നാണ് പറയുന്നത്. അലാവുദ്ദീൻ ഖിൽജിയുടെ കാലത്താണ് ഇവിടെ ആദ്യത്തെ ജലസംഭരണി പണിയുന്നത്.

PC:Nvvchar

 ഭാരതത്തിലെ രണ്ടാമത്തെ മധ്യകാല നഗരം

ഭാരതത്തിലെ രണ്ടാമത്തെ മധ്യകാല നഗരം

ചരിത്രത്തിലേക്ക് കടന്നാൽ ഒഴിവാക്കുവാൻ പറ്റാത്ത ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ കാണാം. ഇസ്ലാമിക് സെമിനാരിയും മോസ്കും പവിലിയനുമൊക്കെയായി നിർമ്മിക്കപ്പെട്ട ഹൗസ് ഖാസ് പതിമൂന്നാം നൂറ്റാണ്ടിലാണ് നിർമ്മിക്കുന്നത്. ഭാരത്തിലെ രണ്ടാമത്തെ മധ്യകാല നഗരം എന്നറിയിപ്പെടുന്ന സിരിയുടെ ജലവിതരണം സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇവിടെ ജലസംഭരണി നിർമ്മിക്കുന്നത്. പിന്നീട് കാലക്രമത്തിൽ ഇവിടം ഒരു മുസ്ലീം ആധിപത്യ ഇടം ആവുകയായിരുന്നു.

PC:Philg88

ഹൗസ് ഖാസ്- ഡെൽഹിയുടെ ചരിത്രവും പാരമ്പര്യവും ഒന്നിക്കുന്നിടം

ഡെൽഹി കാണാനെത്തുന്ന സഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടതെല്ലാം ഒരൊറ്റ കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന ഇടമാണ് ഹൗസ് ഖാസ് വില്ലേജ്. വ്യത്യസ്ത തരത്തിലുള്ള വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്‍റുകൾ മുതൽ ഡെൽഹിയുടെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന ഇടങ്ങളും പ്രത്യേക വാസ്കുവിദ്യയിൽ പണികഴിപ്പിച്ച കെട്ടിടങ്ങളും കാഴ്ചകളും ഒക്കെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ.

PC:SanjayPandey

പാരമ്പര്യം ആധുനികതയെ തൊടുന്നയിടം

പാരമ്പര്യം ആധുനികതയെ തൊടുന്നയിടം

പാരമ്പര്യവും പൈതൃകവും ആധുനികതയോട് കൈകോർക്കുന്ന ഇടം എന്നു ഏറ്റവും ലളിതമായി പറയുവാൻ പറ്റിയ ഇടമാണ് ഹൗസ് ഖാസ് വില്ലേജ്. ഡെൽഹി സുൽത്താനേറ്റിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഇവിടെ ഒരു മുസ്ലീം ദേവാലയം, ഒരു റിസർവോയർ, അവരുടെ വാസ്തുവിദ്യയിൽ വിരിഞ്ഞ കെട്ടിടങ്ങൾ ഒക്കെയാണ് ഇവിടുത്തെ തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകൾ. ഹൗസ് ഖാസ് വില്ലേജ് പാരമ്പര്യത്തിന്റെ കാഴ്ചകൾ പകരുമ്പോൾ ഹൗസ് ഖാസ് എൻക്ലേവാണ് സന്ദർശകരെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ച് നടത്തുന്നത്.

PC:Nvvchar

സഞ്ചാരികൾക്ക്

സഞ്ചാരികൾക്ക്

കാഴ്ചകളും ആഘോഷങ്ങളും ധാരാളമുണ്ട് ഇവിടെ. ഇവിടുത്തെ ജലസംഭരണിയുടെ കാഴ്ചയാണ് സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്ന്. അതിനോട് തൊട്ടടുത്തായാണ് ഡീർ പാർക്ക് സ്ഥിതി ചെയ്യുന്നത്. മാനുകൾ, മുയലുകൾ, തുടങ്ങി വ്യത്യസ്ത ജീവികളെ ഇവിടെ കാണാം. ഇവിടുത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്തതാണ്.

PC:Join2manish

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം. ഏതു കാലാവസ്ഥയാണെങ്കിലും അതിന്റെ തീവ്രത അനുഭവപ്പെടുന്ന ഇടമാണ് ഡെൽഹി എന്നതിനാൽ കാലാവസ്ഥ നോക്കി മാത്രമേ യാത്ര നിശ്ചയിക്കാവൂ. മാത്രമന്ന, ആഘോഷങ്ങൾ നിറഞ്ഞു നിൽക്കുന്ന ഇടമായതിനാൽ അതിൽ താല്പര്യമുള്ളവർ മാത്രം സന്ദർശിക്കുന്നതായിരിക്കും നല്ലത്.

PC:Subhashish Panigrahi

പ്രവേശനം

പ്രവേശനം

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 7.30 വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ റെസ്റ്റോറന്റുകളിലും പബ്ബുകളിലും രാത്രി ഒരു മണി വരെ ചിലവഴിക്കുവാൻ സാധിക്കും. വെറുതെയാണെങ്കിലും ഇവിടം സന്ദർശിച്ച് എല്ലാമൊന്നു കാണുവാൻ രണ്ടു മുതൽ ആറു മണിക്കൂറുകൾ വരെയെടുക്കും.

PC:Asdelhi95

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡെല്‍ഹി നഗരത്തിൽ നിന്നും ഒരു ക്യാബ് വാടകയ്ക്കെടുത്താല്‍ വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരുവാൻ സാധിക്കും. ബസിനു വരാനാണ് താല്പര്യമെങ്കിൽ അരബിന്ദോ മാർഗ്ഗിലെ ഹൗസ് ഖാസ് ആണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റേഷൻ. മെട്രോയാണ് ആശ്രയമെങ്കിൽ യെല്ലോ ലൈനിൽ ഹൗസ് ഖാസിലും പിന്നെ ഗ്രീൻ പാർക്കിലും സ്റ്റേഷനുണ്ട്.

സഞ്ചാരികൾ കണ്ടിരിക്കേണ്ട, ഡൽഹിയുടെ 7 അഭിമാന സ്തംഭങ്ങൾ

ഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്ഷര്‍ധാം ക്ഷേത്രം

ഗേറ്റ് മാത്രമേയുള്ളു മതിലില്ല, ഇന്ത്യാ ഗേറ്റിനേക്കുറിച്ച് 5 കാര്യങ്ങള്‍

PC:Mychel21

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more